x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​മി ജെ. ​ഭാ​ഭ മ​രി​ച്ചി​ട്ടി​ല്ല...!

സെ​ബി മാ​ളി​യേ​ക്ക​ൽ
Published: February 23, 2026 11:39 AM IST | Updated: February 23, 2026 11:50 AM IST

"ഭൗ​തി​ക​ശാ​സ്ത്ര​ത്തോ​ടു​ള്ള അ​ഭി​നി​വേ​ശം എ​ന്‍റെ​യു​ള്ളി​ൽ അ​ഗ്നി​ക​ണ​ക്കെ ആ​ളി ക്ക​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​രു​ദി​വ​സം അ​തെ​ന്നെ പൂ​ർ​ണ​മാ​യി വി​ഴു​ങ്ങും.

അ​താ​ണെ​ന്‍റെ സ്വ​പ്ന​വും ജീ​വി​ത ല​ക്ഷ്യ​വും. വി​ജ​യി​യാ​യ ഒ​രാ​ളാ​യി അ​റി​യ​പ്പെ​ടു​ക​യോ വ​ലി​യൊ​രു സ്ഥാ​പ​ന​ത്തി​ന്‍റെ ത​ല​വ​നാ​കു​ക​യോ ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹം എ​നി​ക്കി​ല്ല. അ​ത്ത​ര​മൊ​രു വ​ഴി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ബു​ദ്ധി​മാ​ന്മാ​ർ ഉ​ണ്ടെ​ങ്കി​ൽ അ​വ​ര​ത് ചെ​യ്യ​ട്ടെ.

സം​ഗീ​ത​ത്തി​ന്‍റെ ലോ​ക​ത്തി​ൽ മു​ഴു​കി​യ ബീ​ഥോ​വ​നോ​ട് "നീ ​ശാ​സ്ത്ര​ജ്ഞ​നാ​ക​ണം; അ​താ​ണ് മ​ഹ​ത്താ​യ​ത്' എ​ന്ന് പ​റ​യു​ന്ന​തു​പോ​ലെ​യോ സോ​ക്ര​ട്ടീ​സി​നോ​ട് "എ​ൻ​ജി​നി​യ​റാ​കൂ; അ​താ​ണ് ബു​ദ്ധി​മാന്‍റെ തൊ​ഴി​ൽ' എ​ന്ന് പ​റ​യു​ന്ന​തു​പോ​ലെ​യോ ആ​ണ​ത്. ജീ​വി​ത​ത്തി​ന്‍റെ സ്വ​ഭാ​വം അ​ങ്ങ​നെ നി​ർ​ബ​ന്ധി​പ്പി​ക്കാ​നാ​കു​ന്ന ഒ​ന്ന​ല്ല​ല്ലോ.

അ​തു​കൊ​ണ്ട്, എ​ന്‍റെ ഉ​ൾ​വി​ളി​ക്ക​നു​സ​രി​ച്ച് ഭൗ​തി​ക​ശാ​സ്ത്ര​ത്തി​ന്‍റെ ലോ​ക​ത്തി​ലേ​ക്ക് പോ​കാ​ൻ എ​ന്നെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന​താ​ണ് എ​ന്‍റെ ആ​ത്മാ​ർ​ഥ​മാ​യ അ​ഭ്യ​ർ​ഥ​ന'. കേം​ബ്രി​ഡ്ജി​ൽ നി​ന്ന് ഹോ​മി ജെ . ​ഭാ​ഭ പി​താ​വി​ന് എ​ഴു​തി​യ ക​ത്തി​ലെ വ​രി​ക​ളാ​ണി​ത്.

1927-ൽ ​മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​ന​ത്തി​നാ​യി കേം​ബ്രി​ഡ്ജി​ലെ​ത്തി​യ ഹോ​മി ജ​ഹാം​ഗീ​ർ ഭാ​ഭ​യെ കേം​ബ്രി​ഡ്ജി​ലെ ശാ​സ്ത്ര പ​രി​സ​രം ശ​ക്ത​മാ​യി സ്വാ​ധീ​നി​ച്ചു. പ്ര​ത്യേ​കി​ച്ച് സി​ദ്ധാ​ന്ത ഭൗ​തി​ക ശാ​സ്ത്രം. 28ലാ​ണ് അ​ദ്ദേ​ഹം ഈ ​ക​ത്ത് എ​ഴു​തി​യ​ത്.

ഈ ​തീ​രു​മാ​ന​മാ​ണ് അ​ദ്ദേ​ഹ​ത്തെ ലോ​ക പ്ര​ശ​സ്ത ശാ​സ്ത്ര​ജ്ഞ​നാ​ക്കി​യ​ത്. ഇ​ന്ത്യ​യു​ടെ ആ​ണ​വ ശാ​സ്ത്ര പ​ദ്ധ​തി​ക്കും ടാ​റ്റ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫ​ണ്ട​മെ​ന്‍റ​ൽ റി​സ​ർ​ച്ച് സ്ഥാ​പി​ക്കു​ന്ന​തി​ലേ​ക്കും ഇ​ന്ത്യാ​രാ​ജ്യ​ത്തി​ന്‍റെ ശാ​സ്ത്ര പു​രോ​ഗ​തി​യി​ലേ​ക്കും വ​ഴി തെ​ളി​ച്ച​ത്.

K-Rail Survey

ക​ട​ൽ തീ​ര​ത്തെ ഗ​വേ​ഷ​ണ​കേ​ന്ദ്രം

1940-ക​ളി​ൽ ഇ​ന്ത്യ​യി​ൽ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ഗ​വേ​ഷ​ണ കേ​ന്ദ്രം വേ​ണ​മെ​ന്ന് ഹോ​മി ഭാ​ഭ സ്വ​പ്നം ക​ണ്ടു. 1944-ൽ ​അ​ദ്ദേ​ഹം ജെ​ആ​ർ​ഡി ടാ​റ്റ​യ്ക്ക് ഒ​രു ക​ത്ത് എ​ഴു​തി. ഇ​ന്ത്യ​യി​ൽ ഫ​ണ്ട​മെ​ന്‍റ​ൽ സ​യ​ൻ​സ് ഗ​വേ​ഷ​ണ​ത്തി​ന് ഒ​രു കേ​ന്ദ്രം സ്ഥാ​പി​ക്കേ​ണ്ട​തിന്‍റെ ആ​വ​ശ്യ​ക​ത വി​ശ​ദീ​ക​രി​ച്ചു.

ടാ​റ്റാ ട്ര​സ്റ്റ് ഇ​തി​നോ​ട് അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചു. അ​വ​ർ ന​ൽ​കി​യ തു​ക​കൊ​ണ്ട് 1945-ൽ ​മും​ബൈ​യി​ൽ ടാ​റ്റാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫ​ണ്ട​മെ​ൻ്റ​ൽ റി​സ​ർ​ച്ച് (ടി ​ഐ​എ​ഫ്ആ​ർ) സ്ഥാ​പി​ച്ചു. ആ​രം​ഭ​കാ​ല​ത്ത് ചെ​റി​യ സം​ഘ​വും പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളു​മാ​യി​രു​ന്നു. പ​ക്ഷേ, ദ​ർ​ശ​നം വ​ലു​താ​യി​രു​ന്നു - ഇ​ന്ത്യ​യെ ശാ​സ്ത്ര​രം​ഗ​ത്ത് സ്വ​യം​പ​ര്യാ​പ്ത​മാ​ക്കു​ക.

ഉ​ട​മ​സ്ഥ​ത​യും ഭ​ര​ണ​ഘ​ട​ന​യും ഇ​ന്നു പൂ​ർ​ണ​മാ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലാ​ണെ​ങ്കി​ലും ടി​ഐ​എ​ഫ്ആ​ർ എ​ന്ന പേ​ര് നി​ല​ർ​ത്തി​യ​ത് അ​തു​കൊ​ണ്ടാ​ണ്. ഇ​ന്നി​ത് ആ​റ്റോ​മി​ക് എ​ന​ർ​ജി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​നു കീ​ഴി​ലു​ള്ള സ്വ​യം​ഭ​ര​ണ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​ണ്.

 ശാ​സ്ത്രം, സാ​ങ്കേ​തി​ക​വി​ദ്യ: രാ​ജ്യ​നി​ർ​മാ​ണ​ത്തി​ന്‍റെ അ​ടി​ത്ത​റ

"ശാ​സ്ത്രം ഒ​രു രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​യെ രൂ​പ​പ്പെ​ടു​ത്തു​ന്ന ശ​ക്തി​യാ​ണ്. വി​ശ​പ്പി​നെ​യും ദാ​രി​ദ്ര്യ​ത്തെ​യും അ​ന്ധ​വി​ശ്വാ​സ​ത്തെ​യും മ​റി​ക​ട​ക്കാ​ൻ ഇ​ന്ത്യ ശാ​സ്ത്ര​ത്തേ​യും സാ​ങ്കേ​തി​ക​വി​ദ്യ​യേ​യും കൈ​പി​ടി​ക്ക​ണം. ആ​ണ​വ​ശ​ക്തി പോ​ലു​ള്ള മ​ഹ​ത്താ​യ ക​ണ്ടെ​ത്ത​ലു​ക​ൾ മ​നു​ഷ്യ​രു​ടെ ന​ന്മ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്ക​ണം.' എ​ന്ന പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ കാ​ഴ്ച​പ്പാ​ടി​ന് ദി​ശ​യും രൂ​പ​വും ന​ൽ​കി മു​ന്നോ​ട്ടു ന​യി​ച്ച​ത് ഹോ​മി ജെ. ​ഭാ​ഭ​യാ​യി​രു​ന്നു.

ഭാ​ഭ​യ്ക്ക് ശാ​സ്ത്രം ഒ​രു തൊ​ഴി​ൽ​മാ​ത്ര​മ​ല്ലാ​യി​രു​ന്നു; അ​ത് രാ​ജ്യ​ത്തെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന ശ​ക്തി​യാ​യി​രു​ന്നു. അ​ടി​സ്ഥാ​ന ഗ​വേ​ഷ​ണ​ത്തി​നും മി​ക​ച്ച ശാ​സ്ത്ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്ത്യ​യി​ൽ വ​ലി​യ പ്രാ​ധാ​ന്യം വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​ച്ച നി​ല​പാ​ട് എ​ടു​ത്തു. അ​തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് പി​ന്നീ​ട് ഇ​ന്ത്യ​യു​ടെ ആ​ണ​വ​ശ​ക്തി പ​ദ്ധ​തി​ക്ക് ശ​ക്ത​മാ​യ അ​ടി​ത്ത​റ പാ​ക​പ്പെ​ട്ട​ത്.

ഈ ​ദ​ർ​ശ​ന​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി ടി​ഐ​എ​ഫ്ആ​ർ വ​ള​ർ​ന്നു. ഇ​വി​ടെ നി​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ആ​ണ​വ​ശാ​സ്ത്ര ഗ​വേ​ഷ​ണ​ത്തി​നും ശാ​സ്ത്ര വി​ക​സ​ന​ത്തി​നും ശ​ക്ത​മാ​യ തു​ട​ക്കം ല​ഭി​ച്ച​ത്. ഭാ​ഭ​യു​ടെ ശാ​സ്ത്രീ​യ ദൂ​ര​ദ​ർ​ശ​ന​വും നെ​ഹ്റു​വി​ന്‍റെ രാ​ഷ്ട്രീ​യ പി​ന്തു​ണ​യും ചേ​ർ​ന്ന​പ്പോ​ൾ ഇ​ന്ത്യ ശാ​സ്ത്ര​ലോ​ക​ത്തി​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നേ​റാ​ൻ തു​ട​ങ്ങി.

കാ​ല​ക്ര​മേ​ണ ടി​ഐ​എ​ഫ് ആ​ർ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി വ​ള​ർ​ന്നു. ലോ​കോ​ത്ത​ര ശാ​സ്ത്ര​ജ്ഞ​രെ വ​ള​ർ​ത്തി​യെ​ടു​ത്ത​തി​ലും രാ​ജ്യ​ത്തി​ന്‍റെ ആ​ണ​വ-​ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന​മൊ​രു​ക്കി​യ​തി​ലും ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ പ​ങ്ക് അ​തു​ല്യ​മാ​ണ്.

K-Rail Survey

 ഹോ​മി ഭാ​ഭ​യു​ടെ ഓ​ർ​മ​ക​ൾ പ്ര​സ​രി​ക്കു​ന്ന മ്യൂ​സി​യം

ശാ​സ്ത്ര​ത്തി​നും സ്വ​പ്ന​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ ഒ​രു മ്യൂ​സി​യം എ​ന്നാ​ണ് ടി​ഐ​എ​ഫ്ആ​റി​ലെ മ്യൂ​സി​യ​ത്തെ വി​ശേ​ഷി​പ്പി​ക്കാ​നാ​വു​ക. ഈ ​ചെ​റി​യ മ്യൂ​സി​യ​ത്തി​ന്‍റെ ക​ഥ ഇ​ന്ത്യ​യു​ടെ ആ​ണ​വ​ശാ​സ്ത്ര​ത്തി​ന്‍റെ ച​രി​ത്രം ത​ന്നെ​യാ​ണ്.

ആ ​മ്യൂ​സി​യം മു​ഴു​വ​നും സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത് ഇ​ന്ത്യ​ൻ ആ​ണ​വ​ശാ​സ്ത്ര​ത്തി​ന്‍റെ പി​താ​വ് ഹോ​മി ജെ. ​ഭാ​ഭ​യു​ടെ ജീ​വി​ത​ത്തി​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വേ​ണ്ടി​യാ​ണ്. ഒ​രു ശാ​സ്ത്ര​ജ്ഞ​ന്‍റെ ജീ​വി​തം എ​ങ്ങ​നെ രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​യെ മാ​റ്റി​മ​റി​ച്ചു എ​ന്ന​ത് ചി​ത്ര​ങ്ങ​ളി​ലൂ​ടെ, ക​ത്തു​ക​ളി​ലൂ​ടെ, വ്യ​ക്തി​പ​ര​മാ​യ വ​സ്തു​ക്ക​ളി​ലൂ​ടെ ഇ​വി​ടെ ജീ​വ​നു​ള്ള​തു​പോ​ലെ കാ​ണാം.

ച​രി​ത്രം പ​റ​യു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് മ്യൂ​സി​യ​ത്തി​ലെ ചു​വ​രു​ക​ളി​ൽ നി​ര​ത്തി​യി​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന കാ​ലം മു​ത​ൽ ഇ​ന്ത്യ​യു​ടെ ശാ​സ്ത്ര​ന​യ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന നേ​താ​വാ​യി ഉ​യ​ർ​ന്നു​വ​രു​ന്ന യാ​ത്ര​യെ അ​വ വ്യ​ക്ത​മാ​ക്കു​ന്നു.

പ്ര​ത്യേ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്ന ഒ​രു ചി​ത്രം ലോ​ക​പ്ര​ശ​സ്ത ഭൗ​തി​ക ശാ​സ്ത്ര​ജ്ഞ​രാ​യ ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റി​ൻ, ജ​പ്പാ​ൻ​കാ​ര​നാ​യ ഹി​ദെ​ക്കി യു​ക്കാ​വാ, അ​മേ​രി​ക്ക​ക്കാ​ര​നാ​യ ജോ​ൺ വീ​ല​ർ എ​ന്നി​വ​രോ​ടൊ​പ്പം അ​മേ​രി​ക്ക​യി​ലെ ന്യു ​ജ​ഴ്സി​യി​ലെ മാ​ർ​ക്വ​ൻ​ഡ് പാ​ർ​ക്കി​ലൂ​ടെ ച​ർ​ച്ച ചെ​യ്തു കൊ​ണ്ടു ന​ട​ക്കു​ന്ന ഹോ​മി ജെ. ​ഭാ​ഭ​യു​ടെ (വ​ല​ത്തേ​യ​റ്റം) മ​നോ​ഹ​ര ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ചി​ത്ര​മാ​ണ്, ഇ​ത് ഒ​രു ഫോ​ട്ടോ മാ​ത്ര​മ​ല്ല; ഇ​ന്ത്യ​യു​ടെ ഭൗ​തി​ക​ശാ​സ്ത്രം ലോ​ക​ശാ​സ്ത്ര​വു​മാ​യി ചേ​ർ​ന്നു​നി​ന്ന നി​മി​ഷ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ്.

പ്ര​ധാ​ന​മ​ന്ത്രി നെ​ഹ്റു​വു​മാ​യു​ള്ള നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ ഇ​വ​ർ ത​മ്മി​ലു​ള്ള അ​ടു​പ്പ​വും ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളോ​ട് പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി​ക്കു​ണ്ടാ​യി​രു​ന്ന സ​വി​ശേ​ഷ​താ​ല്പ​ര്യ​വും വെ​ളി​വാ​ക്കു​ന്നു. ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം ക​ത്തു​ക​ളും രേ​ഖ​ക​ളും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ആ ​ക​ത്തു​ക​ളി​ൽ ഇ​ന്ത്യ​യി​ൽ ശാ​സ്ത്ര ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​നു​ള്ള ആ​ശ​യ​ങ്ങ​ൾ, പ​ദ്ധ​തി​ക​ൾ, ഭാ​വി​ദ​ർ​ശ​നം എ​ന്നി​വ​യു​ടെ തെ​ളി​വു​ക​ൾ കാ​ണാം.

K-Rail Survey

ഭാ​ഭ ഇ​രു​ന്നി​രു​ന്ന ക​സേ​ര

മ്യൂ​സി​യ​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ വ​സ്തു​ക്ക​ളി​ൽ ഒ​ന്നാ​ണ്. ആ ​ക​സേ​ര​യ്ക്ക​രി​കി​ൽ നി​ൽ​ക്കു​മ്പോ​ൾ ഇ​ന്ത്യ​യു​ടെ ശാ​സ്ത്ര​ച​രി​ത്ര​ത്തി​ലെ അ​ന​വ​ധി നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ ഇ​വി​ടെ നി​ന്നാ​ണ​ല്ലോ പി​റ​വി കൊ​ണ്ട​ത് എ​ന്ന അ​നു​ഭൂ​തി അ​റി​യാ​തെ ന​മ്മി​ൽ പ​ട​രും.

ആ​ണ​വ ഗ​വേ​ഷ​ണ​ത്തി​ന്‍റെ ഭാ​വി, സ്ഥാ​പ​ന​ങ്ങ​ളു​ടെ രൂ​പ​ക​ൽ​പ്പ​ന, യു​വ​ശാ​സ്ത്ര​ജ്ഞ​രെ വ​ള​ർ​ത്താ​നു​ള്ള പ​ദ്ധ​തി​ക​ൾ എ​ല്ലാം ഈ ​ക​സേ​ര​യി​ൽ ഇ​രു​ന്ന​പ്പോ​ൾ രൂ​പം കൊ​ണ്ട​താ​ണ്.

ലൈ​ബ്ര​റി​യി​ലെ അ​പൂ​ർ​വ നി​ധി​ക​ൾ

ഭാ​ഭ ശാ​സ്ത്ര​ജ്ഞ​ൻ മാ​ത്ര​മാ​യി​രു​ന്നി​ല്ല. മി​ക​ച്ച ഭാ​വ​ന​യു​ള്ള ചി​ത്ര​കാ​ര​നു​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യൊ​പ്പു​ള്ള അ​മ്പ​തോ​ളം ഒ​റി​ജി​ന​ൽ ചി​ത്ര​ങ്ങ​ൾ ലൈ​ബ്ര​റി​യി​ലെ പ്ര​ത്യേ​ക മു​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

വ​ര​ക​ളി​ൽ പോ​ലും ഒ​രു ശാ​സ്ത്രീ​യ കൃ​ത്യ​ത കാ​ണാ​മെ​ന്ന​ത് ഏ​വ​രും എ​ടു​ത്തു​പ​റ​യു​ന്ന കാ​ര്യ​മാ​ണ്. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ഒ​രു അ​സ​ൽ കോ​പ്പി ഇ​വി​ടെ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു.

നെ​ഹ്റു​വും അം​ബേ​ദ്ക​റും ഭാ​ഭ​യും ഉ​ൾ​പ്പ​ടെ ഭ​ര​ണ​ഘ​ട​ന നി​ർ​മാ​ണ സ​മി​തി​യി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും കൈ​യൊ​പ്പോ​ടു​കൂ​ടി​യ ഈ ​പ​തി​പ്പ് മ​റി​ച്ചു നോ​ക്കു​മ്പോ​ൾ വ​ല്ലാ​ത്തൊ​രു അ​ഭി​മാ​ന​വും ഒ​പ്പം ഭ​ര​ണ​ഘ​ട​ന​യോ​ട് തീ​വ്ര​മാ​യ ബ​ഹു​മാ​ന​വും മ​ന​സി​ൽ അ​ങ്കു​രി​ക്കും..

ഹോ​മി ഭാ​ഭ വാ​യി​ച്ചി​രു​ന്ന നി​ര​വ​ധി ശാ​സ്ത്ര​ഗ്ര​ന്ഥ​ങ്ങ​ളും നോ​വ​ലു​ക​ളും മ​റ്റും ലൈ​ബ്ര​റി​യി​ൽ സം​ര​ക്ഷി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ ശാ​സ്ത്ര​ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി രേ​ഖ​ക​ളും ക​ത്തു​ക​ളും ഇ​വി​ടെ ഗ​വേ​ഷ​ക​ർ​ക്കാ​യി ല​ഭ്യ​മാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി 24നാ​യി​രു​ന്നു വി​മാ​നാ​പ​ക​ട​ത്തി​ൽ അ​ദ്ദേ​ഹം ഓ​ർ​മ​യാ​യ​തി​ന്‍റെ 60-ാം വ​ർ​ഷം.

ഒ​രു മ്യൂ​സി​യം പ​ല​പ്പോ​ഴും നി​ശ​ബ്ദ​മാ​യി​രി​ക്കും. എ​ന്നാ​ൽ ഇ​വി​ടെ ചു​വ​രു​ക​ൾ സം​സാ​രി​ക്കു​ന്നു. ഹോ​മി ഭാ​ഭ​യു​ടെ സ്വ​പ്ന​ങ്ങ​ൾ, ഇ​ന്ത്യ​യു​ടെ ശാ​സ്ത്ര പു​രോ​ഗ​തി, ലോ​ക​ശാ​സ്ത്ര​വു​മാ​യി ഇ​ന്ത്യ ചേ​ർ​ന്ന നി​മി​ഷ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ. ആ​റു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​പ്പു​റ​വും അ​വ വി​ളി​ച്ചു പ​റ​യു​ന്നു: ഭാ​ഭ മ​രി​ച്ചി​ട്ടി​ല്ല; ഇ​പ്പോ​ഴും ജീ​വി​ക്കു​ന്നു.

Tags : Homi J. Bhabha Museum Jawaharlal Nehru Special News

Recent News

Up