Kerala
തൃശൂർ: ആഗോള അയ്യപ്പ സംഗമ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. കണക്കിൽ തെറ്റുണ്ടെങ്കിൽ അത് കറക്റ്റ് ചെയ്തു കൊടുക്കേണ്ടത് ദേവസ്വം ബോർഡിന്റെ ജോലിയാണെന്നും സർക്കാരിന് അതിൽ പങ്കില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് കണക്കുകൾ ക്രമീകരിച്ച് കോടതിയിൽ സമർപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
'കണക്കുകൾ എപ്പോഴും കൃത്യമായിരിക്കണം എന്നതാണ് എൽഡിഎഫ് നയം. പാർട്ടിക്ക് അകത്തുപോലും കണക്കിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ നടപടിയെടുക്കുന്ന പാർട്ടിയാണ് സിപിഎം. പൈസ എടുക്കുന്നതിൽ ചില ആളുകൾ ചില വേലത്തരങ്ങൾ കാണിക്കും. അത് സർക്കാരിനെ ബാധിക്കുന്ന കാര്യമല്ല. സർക്കാർ സംവിധാനങ്ങളോ മന്ത്രിയോ ഇതിനുവേണ്ടി പ്രവർത്തിച്ചിട്ടില്ല.'-ഗണേഷ് കുമാർ വ്യക്തമാക്കി.
ദേവസ്വം ബോർഡിൽ നിന്നൊക്കെ പൈസ അടിച്ചുമാറ്റുന്നത് കേരളത്തിൽ ആദ്യത്തെ സംഭവമല്ല. അവർ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ദൈവത്തിന്റെ മുതല്‍ മോഷ്ടിച്ചവർ അനുഭവിക്കും. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുകൊണ്ട് നടന്ന മോഷണം അല്ല ഇതെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
ആഗോള അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടിൽ പിഴവ് വന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഇന്ന് സമ്മതിച്ചിരുന്നു. ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് പരിശോധിച്ചെന്നും റിപ്പോർട്ട് അന്തിമമല്ലെന്നും ജയകുമാർ പറഞ്ഞ
Kerala
തിരുവനന്തപുരം: ശബരിമലയിൽ ഇനി വിഗ്രഹം മാത്രമേ ബാക്കിയുള്ളുവെന്നും വിഗ്രഹം ഉണ്ടാക്കിയത് സ്വർണം കൊണ്ട് അല്ലാത്തതിനാലാണ് അതൊഴികെ ബാക്കിയെല്ലാം എടുത്തു കൊണ്ട് പോയെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മന്ത്രി വാസവന് കച്ചേരി എന്താ ഗാനമേള എന്താ എന്ന് അറിയില്ലെന്നും മുരളീധരൻ പറഞ്ഞു.
സംഗമത്തിന് 500 കട്ടിൽ എന്ന കണക്ക് കണ്ടു. എന്തിനാണ് അയ്യപ്പ സംഗമത്തിന് ഇത്രയും കട്ടിൽ?. കിടന്നുറങ്ങാനാണോ എല്ലാവരും അവിടേക്ക് പോയത്.
വി.എൻ. വാസവൻ രാജിം. അതിൽക്കുറഞ്ഞ ഒരു ഒത്തുതീർപ്പിനും ഞങ്ങൾ ഒരുക്കമല്ല. നിയമസഭയിൽ തെറ്റായ കണക്ക് കൊടുത്തതിന് വാസവനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് കൊടുക്കാൻ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
4000 പേർ പങ്കെടുത്തുവെന്നാണ് പറയുന്നത്. എന്നാൽ 8000 പേർ ഭക്ഷണം കഴിച്ചുവെന്ന് പറയുന്ന കണക്ക് എങ്ങനെയാണ് ശരിയാകുക. വെറും കൊള്ളയാണ് ഇവിടെ നടന്നത്. വീരപ്പൻ ഇവരെ കണ്ടാൽ സാഷ്ടാഗം നമസ്ക്കരിക്കും. കെ. മുരളീധരൻ ഭയന്നോടുന്നവൻ അല്ല. മത്സരിക്കുന്നതിൽ അന്തിമ തീരുമാനം പാർട്ടി എടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
International
ന്യൂയോർക്ക്/മുംബൈ: അന്താരാഷ്ട്രതലത്തിൽ വൻ വിവാദങ്ങൾ സൃഷ്ടിച്ച അമേരിക്കൻ ലൈംഗിക ഇടപാടുകാരൻ ജെഫ്രി എപ്സ്റ്റീനുമായി വ്യവസായി അനിൽ അംബാനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകൾ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണു ഞെട്ടിക്കുന്ന വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്. 2017 മുതൽ 2019 വരെയുള്ള കാലയളവിൽ ഇരുവരും തമ്മിൽ നടത്തിയ സന്ദേശങ്ങൾ ഇവരുടെ സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തുന്നതാണ്.
സ്ത്രീകളെ ആവശ്യപ്പെട്ട് അനിൽ അംബാനി
ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളിൽ ബിസിനസ് കാര്യങ്ങൾക്കൊപ്പം സ്ത്രീകളെക്കുറിച്ചുള്ള പരാമർശങ്ങളും കടന്നുവരുന്നുണ്ട്. 2017 മാർച്ചിൽ നടന്ന ഒരു സംഭാഷണത്തിൽ, ഒരാളെ നിർദേശിക്കാൻ അംബാനി ആവശ്യപ്പെട്ടപ്പോൾ, സന്ദർശനം രസകരമാക്കാൻ ഉയരമുള്ള, സ്വർണത്തലമുടിയുള്ള ഒരു സ്വീഡിഷ് സുന്ദരിയെ എപ്സ്റ്റീൻ നിർദേശിച്ചു. ഇതിന് അത് ഏർപ്പാട് ചെയ്യൂ- എന്ന് അംബാനി മറുപടി നൽകിയതായും റിപ്പോർട്ടിലുണ്ട്.
ഹോളിവുഡ് ബന്ധങ്ങളെക്കുറിച്ചും ഇവർ ചർച്ച ചെയ്തിട്ടുണ്ട്. അംബാനിയുടെ സിനിമാ താത്പര്യങ്ങളെക്കുറിച്ച് ചോദിച്ച എപ്സ്റ്റീൻ, മെറിൽ സ്ട്രീപ്പിനെ പോലെ ഉള്ളവരല്ലല്ലോ നിങ്ങളുടെ ഇഷ്ടം?- എന്നു ചോദിക്കുന്നുണ്ട്.
മറുപടിയായി സ്കാർലറ്റ് ജോഹാൻസനെ പോലെയുള്ള യുവനടിമാരെയാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അംബാനി മറുപടി പറയുന്നുണ്ട്. അംബാനിയുടെ റിലയൻസ് എന്റർടൈൻമെന്റ്സ് സഹനിർമാണം നിർവഹിച്ച -ഗോസ്റ്റ് ഇൻ ദി ഷെൽ- എന്ന ചിത്രത്തിലെ നായികയായിരുന്നു ജോഹാൻസൺ. 2017-ൽ ആണ് ചിത്രം റിലീസ് ചെയ്തത്.
അംബാനി കുടുംബത്തെ പഠിക്കാൻ ശ്രമം
അനിൽ അംബാനിയെയും കുടുംബത്തെയും കുറിച്ച് കൂടുതൽ മനസിലാക്കാൻ എപ്സ്റ്റീൻ ശ്രമിച്ചിരുന്നുവെന്നതിനും തെളിവുണ്ട്. അംബാനി ആൻഡ് സൺസ്, സ്റ്റോംസ് ഇൻ ദി സീ വിൻഡ് തുടങ്ങിയ പുസ്തകങ്ങൾ എപ്സ്റ്റീൻ വരുത്തിച്ചു വായിച്ചിരുന്നു. സഹോദരൻ മുകേഷ് അംബാനിയുമായുള്ള അകൽച്ചയെക്കുറിച്ചം ബിസിനസ് പശ്ചാത്തലത്തെക്കുറിച്ചും ഇയാൾ അന്വേഷിച്ചിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു.
നിഗൂഢ കൂടിക്കാഴ്ചകൾ
പാരീസിലും ന്യൂയോർക്കിലും ഇരുവരും നേരിട്ടു കാണാൻ പദ്ധതിയിട്ടിരുന്നു. 2019ൽ അനിൽ അംബാനി ന്യൂയോർക്ക് സന്ദർശിച്ചപ്പോൾ തന്റെ മാൻഹട്ടനിലെ വസതിയിലേക്ക് എപ്സ്റ്റീൻ ക്ഷണിച്ചിരുന്നു. ആരെയെങ്കിലും രഹസ്യമായി കാണണമെന്നുണ്ടെങ്കിൽ അറിയിക്കുക... എന്ന വാഗ്ദാനവും എപ്സ്റ്റീൻ നൽകിയിരുന്നതായും രേഖകൾ പറയുന്നു.
ഇന്ത്യൻ-അമേരിക്കൻ എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറുമായ ദീപക് ചോപ്ര ഉൾപ്പെടെയുള്ള പ്രമുഖർ അനിൽ അംബാനിയെക്കുറിച്ച് എപ്സ്റ്റീന് വിവരങ്ങൾ കൈമാറിയിരുന്നതായും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. വളരെ സമ്പന്നൻ, പ്രശസ്തി ആഗ്രഹിക്കുന്നയാൾ, സെലിബ്രിറ്റികളോട് താത്പര്യമുള്ളയാൾ... തുടങ്ങിയ കാര്യങ്ങളാണ് ചോപ്ര അനിൽ അംബാനിയെക്കുറിച്ചു പറഞ്ഞത്.
നിലവിൽ ഇന്ത്യയിൽ ബാങ്ക് വായ്പാ തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകൾ നേരിടുന്ന അനിൽ അംബാനിയെ സംബന്ധിച്ചിടത്തോളം, ലൈംഗിക ഇടപാടുകാരൻ എപ്സ്റ്റീനുമായി ഉണ്ടായിരുന്ന ബന്ധം വലിയ തിരിച്ചടിയായിരിക്കുകയാണ്.
Book Review
"എംറ്റി സ്പെയ്സ്; ബാഷ്പീകൃതയുടെ ആറാംവിരൽ' പുസ്തകം വരുന്നുവെന്നറിഞ്ഞപ്പോൾത്തന്നെ വായിക്കണം എന്നുറപ്പിച്ചിരുന്നു. മറ്റൊന്നുംകൊണ്ടല്ല, എം.ടി.യുടെ ആദ്യഭാര്യ പ്രമീളാനായരെ സംബന്ധിച്ചതായതുകൊണ്ടുതന്നെ. ഇഷ്ടപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് എം.ടി. എം.ടി. മാത്രമല്ല, വാല്മീകിയും വ്യാസനും തുടങ്ങി എന്നെപ്പോലെ അതിസാധാരണക്കാരനായ വായനക്കാരനു പരിചിതരായ എഴുത്തുകാരുടെ മാത്രമല്ല, അവരെക്കുറിച്ചുള്ള രചനകളും വായിക്കാനും ഔത്സുക്യം കൂടുതലുണ്ട്. വ്യാസൻ രചിച്ച മഹാഭാരതം വായിച്ചപ്പോൾ പുലർത്തിയ ഗൗരവം, കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഭാഷാഭാരതം വായിച്ചപ്പോഴും കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം, രണ്ടാമൂഴം, യയാതി, കർണൻ തുടങ്ങി ശകുനിയെ വരെ നായകനാക്കി പലരും ആധ്യാത്മിക മാസികകളിൽവരെ എഴുതിയത് വായിച്ചപ്പോഴും പുലർത്താൻ സാധിച്ചിട്ടുണ്ട്. അതു വ്യാസൻ എന്ന എഴുത്തുകാരനെ പ്രീതിപ്പെടുത്താനോ, വിധേയത്വംപുലർത്താനോ, സ്വാധീനശക്തി കണ്ടിട്ടോ അല്ലല്ലോ.
വാൽമീകി എന്ന പേര് കേൾക്കുമ്പോഴേക്കും "അറിയോ? അയാളേ പണ്ടു കാട്ടാളനായിരുന്നു. സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു സന്യാസത്തിനുപോയവനാ, അയാളുടെയുള്ളിലെ ആണധികാരം രചനയിലുമുണ്ട്’ എന്നൊക്കെ പുളിച്ചുതികട്ടാറുമില്ല. ഇവരുടെയൊക്കെ കൃതികൾ വായിക്കുന്നു. ഇഷ്ടപ്പെട്ടാൽ നന്ന്. ഇല്ലെങ്കിൽ നഷ്ടമായ പണത്തെയോർത്തു സ്വയം പഴിക്കുന്നു.
സാമൂഹികവിരുദ്ധമായ പ്രവൃത്തികൾ ഉണ്ടാകാത്തിടത്തോളം കലാകാരന്റെ കലാസൃഷ്ടിയെക്കുറിച്ചു മാത്രമേ ആലോചിക്കാറുള്ളൂ. അല്ലെങ്കിൽ സാമൂഹത്തിനു മുന്നിൽവയ്ക്കുന്ന അവരുടെ നിലപാടിൽ അതൃപ്തിയുണ്ടെകിൽ അനുസൃതമായ മറുപടി അറിയിക്കാം. അതിലുപരി ഇടപെടേണ്ട വ്യക്തിപരമായ അടുപ്പം ഇവരോടൊന്നുമില്ലെങ്കിൽ. അതുകൊണ്ടല്ലാംതന്നെ പ്രമീളാനായരെക്കുറിച്ച് ദീദിയും എച്മുക്കുട്ടിയും രചിച്ച പുസ്തകം വാങ്ങിയതിനു പ്രധാന കാരണം അവർ എം.ടി.യുടെ ആദ്യ ഭാര്യ ആയതുകൊണ്ടുതന്നെയാണ്. അതുതന്നെയാണല്ലോ ഈ പുസ്തകത്തിന്റെ മൂല്യവും.
ഈ ലോകത്തുള്ള 195 രാഷ്ട്രങ്ങളിൽ, ഏഷ്യ ഭൂഖണ്ഡത്തിൽ, ഇന്ത്യാ രാജ്യത്തിൽ, കേരളത്തിൽ, കോഴിക്കോട് എത്ര ആണുങ്ങൾ നിസാര കാര്യങ്ങൾക്കു ഭാര്യയെ പീഡിപ്പിക്കുന്നു? ഉപേക്ഷിക്കുന്നു ? അവരുടെയെല്ലാം പുസ്തകംപോയിട്ട് എണ്ണമെങ്കിലും കണക്കാക്കാൻ എച്മുക്കുട്ടി, പ്രധാനമായി ദീദി ശ്രമിച്ചിട്ടുണ്ടോയെന്നറിയില്ല. അപ്പോ കാരണം എം.ടി.യാകുന്നു.
വിവാദങ്ങൾ
പുസ്തകത്തിലേക്കുള്ള വേഗം കൂട്ടിയത് വിവാദങ്ങൾതന്നെ. അച്ഛനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമെന്ന അശ്വതിയുടെയും സിതാരയുടെയും ഫേസ്ബുക് പോസ്റ്റ്, കുടുംബത്തിന്റെ അനുവാദമില്ലെന്നത്, വീട്ടിലെ കുട്ടികൾക്കു ഭാവിയിലുണ്ടാകാവുന്ന വേദനയെക്കുറിച്ചു മാധ്യമങ്ങൾക്കു മുന്നിലുള്ള അശ്വതിയുടെ പ്രസ്താവങ്ങൾ. ഇത്തരം വിഷയവുമായി ബന്ധപ്പെട്ട എല്ലാ സൃഷ്ടിയോടും പൊതുവിൽ ഏതു കുടുംബവും പുലർത്തുന്ന മനോഭാവം. പക്ഷെ, എന്നെ ആകർഷിച്ചത് ദീദിയുടെ മറുപടികളാണ്. അനുവാദം ആവശ്യമില്ലെന്നും എം.ടി.യെക്കുറിച്ചില്ല, പ്രമീളാനായരെക്കുറിച്ചാണ് പുസ്തകമെന്നതും. ആ മറുപടിയിലുള്ള കുസൃതിയും ആത്മവിശ്വാസവും ‘എംറ്റി സ്പെയ്സ്’ എന്ന പേരും തലക്കെട്ടിന്റെ രൂപകൽപനയും അദ്ഭുതസൃഷ്ടിയെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിച്ചു.
എംടി മയം
പുസ്തകമെടുത്തു, കടകവിരുദ്ധമാണ് രൂപകൽപന. ദീദിയുടെ ഒരു ഭാഗത്തും തലതിരിച്ചാൽ എച്മുക്കുട്ടിയുടെയും. ടി. ദാമോദരൻ എന്ന ത്രസിപ്പിച്ച എഴുത്തുകാരന്റെ മകൾ എന്ന വിലാസം ദീദി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആ അധികപരിഗണന, അല്ലെങ്കിൽ അറിവുവച്ചു ദീദിയുടെ ഭാഗം വായിച്ചുതുടങ്ങി. ഉള്ളടക്കം വായിക്കുന്നവർക്കു വിടുന്നു. പക്ഷേ, ചില ചോദ്യങ്ങൾ ആദ്യംമുതലേ തലപൊക്കി. എം.ടി.യെക്കുറിച്ചു എഴുതിയിട്ടില്ല എന്ന അവകാശവാദത്തിനുത്തരം എം.ടി.യില്ലാത്ത ഒരു പേജോ, ഖണ്ഡികയോ കാണിച്ചുതരാമോ എന്നാണ്. പ്രമീളാനായരുടെ പേരിലാണ് പുസ്തകമെങ്കിലും അവരെക്കാൾ എത്രയോ ഇരട്ടി എം.ടി. ഇതിൽ തെളിഞ്ഞുനിൽക്കുന്നു. എം.ടി.യുടെ സ്വാധീനശക്തിയാൽ ഇല്ലാതാക്കപ്പെട്ടു എന്ന് ആവർത്തിക്കുന്നതല്ലാതെ പ്രമീളാനായരുടെ വ്യക്തിത്വം, പ്രതിഭ സ്ഥാപിക്കുന്നതിനുള്ള എന്ത് ശ്രമമാണ് ദീദി രചനയിലൂടെ നടത്തിയതെന്നു മനസിലാകുന്നില്ല. എം.ടി.യുടെ സംഹാരശക്തി മിക്കതും അദൃശ്യമാണുതാനും. അമ്മയുടെ സുഹൃത്ത്, മെന്റോർ, എന്നൊക്കെയുള്ള ചില വ്യക്തിബന്ധങ്ങൾ. ചിതിക്കിടക്കുന്നൊരു ചെറു ജീവചരിത്രം.
International
ന്യൂഡൽഹി: റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാനും പകരം അമേരിക്കയിൽനിന്ന് വൻതോതിൽ ഊർജ-സാങ്കേതിക ഉത്പന്നങ്ങൾ വാങ്ങാനുമുള്ള നിർണായക വ്യാപാര കരാറിൽ ഇന്ത്യയും അമേരിക്കയും മാർച്ചിൽ ഒപ്പിടും. കരാർ പ്രകാരം ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന നികുതി 18 ശതമാനമായി കുറയ്ക്കും. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലാണ് കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചത്. 2030ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 500 ബില്യൺ ഡോളറിൽ എത്തിക്കുകയാണു ലക്ഷ്യം.
പ്രധാന വ്യവസ്ഥകൾ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ചർച്ചകളെത്തുടർന്നാണ് കരാറിൽ ധാരണയായത്. കരാറിലെ പ്രധാന ധാരണകൾ:
ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾക്കുമേൽ നിലവിലുള്ള ഉയർന്ന നികുതി 18 ശതമാനമായി അമേരിക്ക കുറയ്ക്കും. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കും. ഇതു സംബന്ധിച്ച കർശനമായ നിലപാട് അമേരിക്ക മുന്നോട്ടുവച്ചിരുന്നു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഊർജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽനിന്ന് ഏകദേശം 500 ബില്യൺ ഡോളറിന്റെ ഉത്പന്നങ്ങൾ ഇന്ത്യ അമേരിക്കയിൽനിന്നു വാങ്ങും. ഇതിൽ ബോയിംഗ് വിമാന ഇടപാടുകളും ഇതിൽ ഉൾപ്പെടുന്നു.
ആഭ്യന്തര മേഖലയ്ക്കു സംരക്ഷണം
അമേരിക്കൻ ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് എത്തുമ്പോഴും രാജ്യത്തെ കർഷകരുടെയും ക്ഷീരകർഷകരുടെയും താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നു കേന്ദ്രം ഉറപ്പുനൽകുന്നു. പാലും മത്സ്യബന്ധന മേഖലയും ഉൾപ്പെടെയുള്ള മേഖലകളെ കരാറിൽനിന്ന് ഒഴിവാക്കും.
പ്രതിപക്ഷ പ്രതിഷേധം
കരാറിലെ സുതാര്യതയില്ലായ്മ ആരോപിച്ചു പ്രതിപക്ഷം പാർലമെന്റിൽ ശക്തമായ പ്രതിഷേധം ഉയർത്തി. കരാറിന്റെ പൂർണരൂപം വെളിപ്പെടുത്താത്തതും റഷ്യയുമായുള്ള ബന്ധം തകരുന്നതും പ്രതിപക്ഷം ചോദ്യം ചെയ്തു. എന്നാൽ, എംഎസ്എംഇ മേഖലയ്ക്കും ആഭ്യന്തര നിർമാണമേഖലയ്ക്കും കരാർ വലിയ കരുത്തേകുമെന്നു പീയൂഷ് ഗോയൽ പറയുന്നു. കരാറിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന സംയുക്ത പ്രസ്താവന അഞ്ചു ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്നും മാർച്ച് പകുതിയോടെ ഔദ്യോഗികമായി കരാർ ഒപ്പിടുമെന്നും മന്ത്രി അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: ലൈംഗിക അതിക്രമക്കേസുകളിൽ പ്രതിയായിരിക്കെ ജയിലിൽ ജീവനൊടുക്കിയ അമേരിക്കൻ കോടീശ്വരൻ ജെഫ്രി എപ്സ്റ്റീനു ഗൊണോറിയ ഉൾപ്പെടെയുള്ള ഗുരുതര ലൈംഗികരോഗങ്ങൾ ബാധിച്ചിരുന്നതായി വെളിപ്പെടുത്തൽ. അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ രേഖകളിലാണ് എപ്സ്റ്റീന്റെ ഹോർമോൺ കുറവുകളെക്കുറിച്ചും രോഗവിവരങ്ങളെക്കുറിച്ചുമുള്ള വെളിപ്പെടുത്തലുകളുള്ളത്.
ആശങ്കകൾ ഇ മെയിലിൽ
വർഷങ്ങളോളം നീണ്ടുനിന്ന ഹോർമോൺ അപര്യാപ്തത എപ്സ്റ്റീനെ അലട്ടിയിരുന്നതായി മെഡിക്കൽ പരിശോധനാ ഫലങ്ങൾ സൂചിപ്പിക്കുന്നു. ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് താഴ്ന്നനിലയിലായിരുന്നു. പത്തു വർഷത്തോളമായി തന്റെ ഹോർമോൺ നില ഇതേ രീതിയിലാണെന്ന് എപ്സ്റ്റീൻ ഡോക്ടർമാർക്ക് അയച്ച ഇമെയിലുകളിൽ വ്യക്തമാക്കുന്നുണ്ട്.
2015ൽ ഡോക്ടർക്ക് അയച്ച ഇമെയിലിൽ തന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകൾ എപ്സ്റ്റീൻ പങ്കുവയ്ക്കുന്നുണ്ട്. ഇതിനായി ക്ലോമിഡ് പോലുള്ള മരുന്നുകൾ ഡോക്ടർമാർ നിർദേശിച്ചെങ്കിലും, ശരീരഭാരം കൂടുന്നതും നീർക്കെട്ടും കണക്കിലെടുത്ത് 2016ൽ ചികിത്സ ഉപേക്ഷിക്കുകയായിരുന്നു.
ചികിത്സ തേടി
ഗൊണോറിയ ഉൾപ്പെടെയുള്ള ലൈംഗിക രോഗങ്ങളും മറ്റ് അണുബാധകളും എപ്സ്റ്റീനെ ബാധിച്ചിരുന്നു. 2016ൽ തനിക്ക് ലൈംഗിക രോഗം ബാധിച്ചതായും അതിനായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നതായും അദ്ദേഹം ഡോക്ടറെ അറിയിച്ചിട്ടുണ്ട്. ലൈംഗിക ശേഷി വർധിപ്പിക്കാനുള്ള ഉത്പന്നങ്ങളുടെ പരസ്യങ്ങൾ ഇ മെയിൽ വഴി എപ്സ്റ്റീൻ നിരന്തരം സ്വീകരിച്ചിരുന്നു. സ്വന്തം ബീജം ഭാവിയിലേക്കു സൂക്ഷിച്ചുവയ്ക്കുന്നതിനെക്കുറിച്ചും എപ്സ്റ്റീൻ വിവരങ്ങൾ തേടിയിരുന്നതായും രേഖകൾ പറയുന്നു.
എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരം പുറത്തുവിട്ട ലക്ഷക്കണക്കിനു രേഖകളുടെ ഭാഗമായാണ് ഈ വിവരങ്ങളും പുറത്തുവന്നത്. 2019 ഓഗസ്റ്റിൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ വിചാരണ നടപടികൾ പുരോഗമിക്കവേ എപ്സ്റ്റീൻ ജയിലിൽ തൂങ്ങി മരിക്കുകയായിരുന്നു.
Kerala
കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സിപിഎം ജില്ലാകമ്മിറ്റി വെള്ളിയാഴ്ച കണക്ക് പുറത്തുവിട്ടേക്കും. വി. കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം വായിച്ചശേഷം ചോദ്യാവലിയുമായി എത്തിയാൽ എല്ലാത്തിനും മറുപടി തരാമെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ പ്രതികരണം. ആരോപണങ്ങൾക്കുള്ള മറുപടിയുമായി അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.
ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയാകമ്മിറ്റി ഓഫീസ് ഫണ്ട്, നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ഒരുകോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായി ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി.കുഞ്ഞിക്കൃഷ്ണൻ ആരോപിച്ചതോടെയാണ് വിവാദം ഉടലെടുത്തത്.
'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം ബുധനാഴ്ചയാണ് പുറത്തിറക്കിയത്. പുസ്തകം ഇറങ്ങുന്നതിനുമുൻപ് കണക്ക് അവതരിപ്പിക്കണമെന്ന് കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടെങ്കിലും മനസില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മറുപടി.
എന്നാൽ, കുഞ്ഞിക്കൃഷ്ണന്റെ ആരോപണം പൊതുസമൂഹത്തിലും പാർട്ടി അണികൾക്കിടയിലും വലിയ ചർച്ചയായ സാഹചര്യത്തിൽ കണക്കുകൾ പുറത്തുപറയുന്നതിൽ തടസമില്ലെന്ന് അദ്ദേഹം പിന്നീട് നിലപാട് മാറ്റി.
Kerala
പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനയിലെ ക്രമക്കേടില്‍ ദേവസ്വം ബോർഡ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി സുനിൽകുമാർ പോറ്റിയാണ് അറസ്റ്റിലായത്.
വിജിലൻസിന്റെ പത്തനംതിട്ട യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ 13 ആം പ്രതിയാണ് സുനിൽകുമാർ പോറ്റി. ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം ആകെ 33 പേരാണ് കേസിലുള്ളത്. സുനിൽകുമാർ പോറ്റിയെ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ആടിയ ശിഷ്ടം നെയ്യ് വിതരണത്തിന്റെ ചുമതലക്കാരൻ ആയിരുന്നു സുനിൽകുമാർ പോറ്റി. പത്തനംതിട്ട വിജിലൻസ് ഓഫീസിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
International
അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും കുറെക്കാലമായി വിവാദങ്ങളിൽ മുങ്ങി നിൽക്കുന്ന പേരാണ് ജെഫ്രി എപ്സ്റ്റീൻ. ഈ ഒരു പേരു കാരണം പേരുദോഷം വന്നവരും സ്ഥാനം പോയവരും അധികാരം തെറിച്ചവരും കുടുംബത്തിൽനിന്നു പുറത്തായവരുമൊക്കെ നിരവധി.
ഇപ്പോൾ ഇന്ത്യയിലും ഈ പേര് രാഷ്ട്രീയ വിവാദങ്ങളിൽ കൊഴുക്കുന്നു. അപ്പോൾ ഉയരുന്ന പലരുടെയും സംശയം ഇതാണ്. ആരാണ് ജെഫ്രി എപ്സ്റ്റീൻ? എങ്ങനെയാണ് അയാൾ ഇത്ര വലിയ വിവാദപുരുഷനായത്?
ഒരു അമേരിക്കൻ ധനികനും പണമിടപാടുകാരനും അന്താരാഷ്ട്ര തലത്തിൽ വിവിഐപികളുടെ അടുപ്പക്കാരനുമായിരുന്നു ജെഫ്രി എപ്സ്റ്റീൻ. എന്നാൽ, ഇയാളുടെ വിവിഐപി അടുപ്പങ്ങൾ നേരായ വഴിക്കുള്ളതല്ല എന്നതാണ് ഇയാളെയും ഇയാളുമായി കൂട്ടുകൂടിയവരെയും വിവാദത്തിലാഴ്ത്തിയത്.
നൂറു കണക്കിനു യുവതികളെയും കൗമാരക്കാരികളെയും ചൂഷണം ചെയ്തും ദുരുപയോഗം ചെയ്തും സമ്പന്നർക്കും ഭരണാധികാരികൾക്കും കാഴ്ചവച്ചുമൊക്കെയാണ് ഇയാൾ വിവിഐപികളുടെ പ്രിയപ്പെട്ടവനായത്. തന്റെ വിജയകരമായ സാമ്പത്തിക കരിയറിലൂടെ കോടീശ്വരനായി മാറിയ എപ്സ്റ്റീൻ, അതിസമ്പന്നർ, പ്രമുഖ രാഷ്ട്രീയ നേതാക്കൾ, രാജകുടുംബാംഗങ്ങൾ എന്നിവരുൾപ്പെടുന്ന ഒരു വലിയ സൗഹൃദ വലയം കെട്ടിപ്പടുത്തിരുന്നു.
കൗമാരക്കാരികളായ പെൺകുട്ടികളെ ലൈംഗിക അടിമകളെപ്പോലെയാണ് ഇയാൾ കൈവശം വച്ചിരുന്നത്. വിവിഐപികളായ ഇടപാടുകാർക്കു മുന്നിലേക്കു പെൺകുട്ടികളെ പറഞ്ഞുവിട്ടു.
കണക്കിൽ മിടുക്കൻ
1953 ജനുവരി 20ൽ പോള എപ്സ്റ്റീന്റെയും സെയ്മൂർ എപ്സ്റ്റീന്റെയും രണ്ട് മക്കളിൽ ആദ്യത്തെയാളായാണ് എപ്സ്റ്റീന്റെ ജനനം. ഗണിതശാസ്ത്രത്തിൽ മികച്ച കഴിവ് പ്രകടിപ്പിച്ചിരുന്ന എപ്സ്റ്റീൻ ഒരു മികച്ച പിയാനിസ്റ്റുമായിരുന്നു. 1969ൽ അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
കൂപ്പർ യൂണിയൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസ് ആൻഡ് ആർട്സിൽ 1971 വരെ പഠിച്ചു. പിന്നീട് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ കൂറന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിലേക്കു മാറി. മൂന്നു വർഷം അവിടെ പഠിച്ചെങ്കിലും ബിരുദം പൂർത്തിയാക്കിയില്ല.
ആദ്യ ആരോപണം 2005ൽ
2005-ൽ പാം ബീച്ചിൽ വച്ചാണ് എപ്സ്റ്റീനെതിരെ ആദ്യമായി ലൈംഗിക പീഡനാരോപണം ഉയരുന്നത്. 14 വയസുകാരിയായ വളർത്തു മകളെ പീഡിപ്പിച്ചു എന്ന് ഒരു സ്ത്രീ പരാതിപ്പെട്ടതിനെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. എഫ്ബിഐയും കേസിൽ ഇടപെട്ടു. പക്ഷേ, എപ്സ്റ്റീൻ സ്വതന്ത്രനായിത്തന്നെ വിഹരിച്ചു. പക്ഷേ, ഇയാൾ അന്വേഷണ ഏജൻസികളുടെ റെഡാറിൽ ആയിരുന്നു.
2008-ൽ വീണ്ടും ആരോപണം വന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക തൊഴിലിനു പ്രേരിപ്പിച്ചു എന്ന കുറ്റം ഇയാൾക്കു സമ്മതിക്കേണ്ടി വന്നതോടെയാണ് എപ്സ്റ്റീൻ ആദ്യമായി അറസ്റ്റിലാകുന്നത്. 13 മാസം മാത്രം തടവുശിക്ഷ ലഭിച്ച എപ്സ്റ്റീൻ പക്ഷേ, പുറത്തിറങ്ങി. ഒരു ദശാബ്ദത്തിനു ശേഷം 2019 ജൂലൈയിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗികാശ്യങ്ങൾക്കായി കടത്തിയെന്ന കുറ്റത്തിന് ഇയാൾ വീണ്ടും അറസ്റ്റിലായി ജയിലടയ്ക്കപ്പെട്ടു.
ഇയാളുടെ ഇടപാടുകൾ അന്വേഷിച്ചു പോയ അന്വേഷണ ഏജൻസികൾ ഞെട്ടിത്തരിച്ചു. ഒരു ദ്വീപ് സ്വന്തമാക്കിയ ഇയാൾ അവിടെ പാർട്ടികൾ സംഘടിപ്പിച്ചിരുന്നു. പല പ്രമുഖർക്കും പെൺകുട്ടികളെ നൽകിയത് ഈ ദ്വീപിലാണെന്നു പറയുന്നു. നൂറു കണക്കിനു പെൺകുട്ടികളായിരുന്നു ഇരകൾ. ജയിലിൽ ആയതിന്റെ തൊട്ടടുത്ത മാസം ഓഗസ്റ്റ് 10ന് മൻഹാൻട്ടണിലെ ജയിലറയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ എപ്സ്റ്റീനെ കണ്ടെത്തി.
National
ഡെറാഡൂൺ: മുസ്ലിമിന്റെ ഉടമസ്ഥതയിലുള്ള കടയുടെ പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് ബഹളം കൂട്ടിയ ബജ്രംഗ് ദൾ പ്രവർത്തകരെ ഒറ്റയ്ക്കു തുരത്തിയ ദീപക് കുമാർ എന്ന യുവാവിനെതിരേ കേസ് എടുത്തതിൽ വ്യാപക പ്രതിഷേധം.
കടയ്ക്കു മുന്നിലെത്തിയ സംഘർഷമുണ്ടാക്കിയതിന് ബജ്രംഗ് ദൾ പ്രവർത്തകർക്കെതിരെ ആദ്യം കേസെടുത്തിരുന്നു. തുടർന്ന് ഇവരുടെ പരാതിയിലാണ് ഇവരെ തടയാൻ മുന്നിട്ടിറങ്ങിയ ദീപക് കുമാർ എന്ന യുവാവിനെതിരേയും കേസെടുത്തത്. കടയുടെ സമീപത്തെ ജിംനേഷ്യം ഉടമയാണ് ദീപക്. പൗരി ഗർവാളിലെ കോട്ദ്വാർ നഗരത്തിലെ ബാബാ ഡ്രസ് എന്ന തുണിക്കടയ്ക്കു മുന്നിൽ കഴിഞ്ഞ ജനുവരി 26നായിരുന്നു നാടകീയ സംഭവങ്ങൾ.
30 വർഷമായ പേര്
ബാബാ സ്കൂൾ ഡ്രസ് എന്ന പേരിൽ 30 വർഷമായി കട പ്രവർത്തിച്ചുവരികയായിരുന്നു. ബാബ എന്ന പേരു ചേർത്ത കടകൾ വേറെയും ആ നഗരത്തിലുണ്ടായിരുന്നു. എന്നാൽ, രണ്ടു മാസം മുന്‍പ് ഒരു കടയുടെ പേരിലെ ബാബ മാറ്റണമെന്ന് ഒരു സംഘം ബജ്രംഗ്ദൾ പ്രവർത്തകർ ആവശ്യപ്പെട്ടു. കോട്ദ്വാറിലെ സിദ്ധബലി ബാബ ഹനുമാൻ ക്ഷേത്രത്തിന്റെ പേരിന്റെ ഭാഗമാണ് ബാബ എന്നും അതിനാൽ കടയുടെ പേരിൽനിന്ന് ഇതുമാറ്റണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് രണ്ടു തവണ പ്രവർത്തകർ എത്തി ബഹളം കൂട്ടിയിരുന്നു. 70 വയസുള്ള വക്കീൽ അഹമ്മദ് ആയിരുന്നു കടയുടെ ഉടമസ്ഥൻ.
റിപ്പബ്ലിക് ദിനത്തിൽ വീണ്ടും നാൽപതോളം പേരെത്തി കടയുടെ മുന്നിൽ ബഹളംകൂട്ടി. ഈ സമയം സുഹൃത്തിനൊപ്പം സമീപത്തെ കടയിൽ നിൽക്കുകയായിരുന്നു ദീപക് കുമാർ. ബഹളം കേട്ട് എന്താണെന്ന് അദ്ദേഹമെത്തി അന്വേഷിച്ചു. നീ ഇതിൽ ഇടപെടേണ്ടെന്നു പറഞ്ഞു പ്രവർത്തകർ താക്കീത് നൽകി. എന്നാൽ, പിന്മാറാൻ തയാറാകാതിരുന്ന ദീപക് മറ്റുള്ളവർക്കു ബാബ എന്നു ചേർക്കാമെങ്കിൽ വക്കീൽ അഹമ്മദ് ഇട്ടാൽ എന്താ കുഴപ്പമെന്നു ചോദിച്ചു. അവർ ഹിന്ദുക്കളാണെന്നായിരുന്നു സംഘത്തിലുള്ളവരുടെ മറുപടി.
എല്ലാവരും ഒരുപോലെ
70 വയസുള്ള വയോധികനോടാണ് അവരുടെ അതിക്രമം. പ്രായമുള്ള ആളെ ഭീഷണിപ്പെടുത്തരുതെന്നും ഞാൻ അവരോടു പറഞ്ഞു. അപ്പോഴാണ് അവർ എന്റെ പേരു ചോദിച്ചത്. രോഷംകൊണ്ട് മുഹമ്മദ് ദീപക് എന്നു പറയാനായിരുന്നു നാവിൽ വന്നത്, ഞാനതു പറഞ്ഞു. ഞാനൊരു ഇന്ത്യക്കാരനാണെന്നും എല്ലാ മനുഷ്യരുടെ നിയമത്തിൽ മുന്നിൽ ഒരു പോലെയാണെന്നു കാണിക്കാനുമാണ് ശ്രമിച്ചതെന്നും ദീപക് മാധ്യമങ്ങളോടു പറഞ്ഞു. ഇതിനു പിന്നാലെ അക്രമിസംഘം പിന്തിരിഞ്ഞെങ്കിലും പിന്നീട് വലിയൊരു സംഘം തിരിച്ചെത്തി കോട്ദ്വാറിലെ പാർക്കിൽ സംഘടിച്ചു ദീപക്കിനെതിരേ മുദ്രാവാക്യം വിളി തുടങ്ങി.
തന്റെ കുടുംബത്തിനെതിരേയും ഭീഷണിയുണ്ടായതായി ദീപക് പറയുന്നു. പോലീസിൽ പരാതിപ്പെട്ടെന്നും തെറ്റ് ചെയ്തതായി തോന്നുന്നില്ലെന്നും അതിനാൽ നിലപാടിൽനിന്നു പിന്നോട്ടുപോകില്ലെന്നും ദീപക് പറഞ്ഞു. ഇതിനു പിന്നാലെയാണ് വക്കീൽ അഹമ്മദിന്റെ പരാതിയിൽ സമരം നടത്തിയവർക്കെതിരേയും ബജ്രംഗ് ദൾ പ്രവർത്തകരുടെ പരാതിയിൽ ദീപക്കിനെതിരേയും കേസെടുത്തത്.
Kerala
കൊച്ചി: ബിജെപി കോതമംഗലം മണ്ഡലം കമ്മിറ്റി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പു കേസില്‍ നടപടിയുമായി ബിജെപി ജില്ലാ നേതൃത്വം.
ആരോപണ വിധേയനായ ടി.എസ്. സുനീഷിന്റെ രാജി നേതൃത്വം എഴുതി വാങ്ങി. അതേസമയം, കോതമംഗലം ഓഫീസിനു മുന്നില്‍ നടന്ന കുത്തിയിരിപ്പു നാടകം പാര്‍ട്ടിയെ മോശമാക്കുന്നതിനു വേണ്ടി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് പി.പി. സജീവ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
സൈബർ കേസ് ഒതുക്കി തീര്‍ക്കാമെന്നു പറഞ്ഞ് കോമതംഗലം ബിജെപി മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ ടി.എസ്. സുനീഷും ഉണ്ണികൃഷ്ണന് മാങ്ങോടും 10,58,000 രൂപ തട്ടിയെന്ന് ആരോപിച്ച് ചേലാട് സ്വദേശിയായ ജോര്‍ജും കുടുംബവുമാണ് ബിജെപി ഓഫീസിനു മുന്നില്‍ ഇന്നലെ കുത്തിയിരിപ്പു സമരം നടത്തിയതു വാർത്തകളിൽ നിറഞ്ഞിരുന്നു.
പരാതിക്കു കാരണമായ സാമ്പത്തിക ഇടപാടുകളും വ്യാജ സര്‍ട്ടിഫിക്കറ്റ് നിർമാണവും ബോധ്യമായതോടെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനു സമഗ്രമായ പോലീസ് അന്വേഷണം വേണമെന്നു ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം പരാതിക്കാരനെ ബോധിപ്പിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ കക്ഷികളുമായി കൂട്ടുചേര്‍ന്ന നടത്തിയിട്ടുള്ള ഒരു പൊറാട്ട് നാടകം മാത്രമാണ് കുത്തിയിരിപ്പു സമരം. വ്യാജപ്രചരണങ്ങളില്‍ പൊതുജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും വീണുപോകില്ലെന്നു പാര്‍ട്ടിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ബിജെപി ജില്ലാ ഘടകത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
പ്രസ്താവനയുടെ പൂര്‍ണരൂപം:
ബിജെപി കോതമംഗലം മണ്ഡലം കമ്മിറ്റി ഓഫീസ് മുമ്പാകെ നടത്തിയ കുത്തിയിരുപ്പ് നാടകത്തിന് ഹേതുവായ കാരണത്തെ സംബന്ധിച്ച് ജില്ല ഓഫീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുകയും ലഭിച്ച പരാതിയുടെ നിജസ്ഥിതി മനസിലാക്കുന്നതിന് പാര്‍ട്ടിയുടെ ജില്ല ജനറല്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
അവര്‍ നടത്തിയ അന്വേഷണത്തില്‍ രാജ്യത്തിന്റെ സുസ്ഥിരതയെ ബാധിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട നിയമസഹായം ചെയ്യുന്നതിനു വേണ്ടി സംസ്ഥാനത്തിന് അകത്തും പുറത്തുമായിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുമായും അഭിഭാഷകരുമായി പണ ഇടപാടുകള്‍ നടത്തിയിട്ടുള്ളതായി ബോധ്യപ്പെടുകയും കൂടാതെ പരാതിക്കാരന്റെ ആവശ്യത്തിനു വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ നിര്‍മാണം നടത്തിയിട്ടുള്ളതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേസ് പോലീസ് അന്വേഷിച്ചാല്‍ മാത്രമേ നിജസ്ഥിതി ബോധ്യമാവുകയുള്ളൂ എന്നു ജനറല്‍ സെക്രട്ടറിമാര്‍ പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുള്ളതാണ്.
ഈ വിവരം പരാതിക്കാരനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരന് പോലീസ് അധികാരികള്‍ക്കു മുമ്പാകെ എഴുതി തയാറാക്കിയ പരാതി ബോധിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്.
പാര്‍ട്ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണ്ഡലം ചുമതലയില്‍ ഉണ്ടായിരുന്ന ആരോപണ വിധേയനായ ടി.എസ്. സുനീഷിന്റെ പക്കല്‍നിന്ന് മണ്ഡല അധ്യക്ഷ രാജി എഴുതി വാങ്ങിയിട്ടുണ്ട്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനു സമഗ്രമായ പോലീസ് അന്വേഷണം വേണമെന്നു ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.
വ്യക്തിപരമായി തല്പരകക്ഷികള് നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ ചില രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി പാര്‍ട്ടി ഓഫീസിനു മുമ്പില്‍ നടത്തിയ കുത്തിയിരിപ്പ് നാടകം പാര്‍ട്ടിയെ ബഹുജന മധ്യത്തില്‍ മോശമാക്കുന്നതിന് പരാതിക്കാര്‍ ചില ദേശവിരുദ്ധശക്തികളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രീയ കക്ഷികളുമായി കൂട്ടുചേര്‍ന്ന നടത്തിയിട്ടുള്ള ഒരു പൊറാട്ട് നാടകം മാത്രമാണെന്ന് ശരിയായ ഒരു പോലീസ് അന്വേഷണത്തില്‍ വെളിവാകും. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളില്‍ പൊതുജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും വീണുപോകില്ലെന്നു പാര്‍ട്ടിക്ക് ഉത്തമ ബോധ്യമുണ്ട്.
Kerala
മലപ്പുറം: മലപ്പുറത്തു നടക്കുന്ന എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള തീം സോംഗിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രം. സംഭവം വിവാദമായതോടെ പിൻവലിച്ചു.
എഐ തീം ഗാനമാണ് വിവാദമായത്. അന്തരിച്ച മുസ്ലിം ലീഗ് നേതാക്കളായ സി.എച്ച്. മുഹമ്മദ് കോയ, മുഹമ്മദലി ശിഹാബ് തങ്ങൾ, ഇ.അഹമ്മദ് എന്നിവരും നിലവിലെ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളോടൊപ്പമാണ് ഇമ്രാൻ ഖാന്റെ ചിത്രവും ഉൾപ്പെടുത്തിയത്.
2.47 മിനിറ്റ് ദൈർഘ്യമുള്ള എഐ വീഡിയോയിൽ 2.23 മിനിറ്റിലായിരുന്നു ഇമ്രാന്റെ ചിത്രമുണ്ടായിരുന്നത്. ഇതിനെതിരേ എസ്എഫ്ഐ നേതാക്കളും സാമൂഹിക നിരീക്ഷകരും കടുത്ത വിമർശനം ഉന്നയിച്ചതോടെയാണ് സോഷ്യൽ മീഡിയകളിൽനിന്ന് എംഎസ്എഫ് തീം സോംഗ് മാറ്റിയത്.
ഇമ്രാൻ ഖാന്റെ ചിത്രം ഉൾപ്പെടുത്തിയതിൽ രൂക്ഷമായ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്തെത്തി. മതരാഷ്ട്രവാദം ഉയർത്തിയും മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നൊടുക്കുകയും ചെയ്യുന്ന പാക്കിസ്ഥാൻ നേതാവിനോട് എംഎസ്എഫിന് എന്തു ബന്ധമാണുള്ളതെന്ന് വ്യക്തമാക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പി.എസ്. സഞ്ജീവ് ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ പ്രതിപക്ഷ നേതാക്കളായ മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും ഇരിപ്പിടത്തെ സംബന്ധിച്ച് രാഷ്ട്രീയ വിവാദം. ഇരുവരെയും മൂന്നാംനിരയിലിരുത്തി ബിജെപി സർക്കാർ അപമാനിച്ചു എന്ന് ചിത്രം പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ് ആരോപിച്ചു.
രാജ്യത്തെ പ്രതിപക്ഷ നേതാക്കളോടുള്ള ഇത്തരം പെരുമാറ്റത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രോട്ടോക്കോളോ പാരന്പര്യമോ സർക്കാർ പാലിക്കുന്നുണ്ടോ എന്ന് രാജ്യസഭാംഗവും കോണ്‍ഗ്രസ് കമ്യൂണിക്കേഷൻ വിഭാഗം ജനറൽ സെക്രട്ടറിയുമായ രണ്‍ദീപ് സുർജേവാല ചോദിച്ചു. അപകർഷതാബോധം നിറഞ്ഞ സർക്കാരിന്റെ നിരാശ മാത്രമാണ് ഇത്തരം പ്രവൃത്തികളിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണകക്ഷിയിൽനിന്ന് ഇതിലും മികച്ചതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ജനാധിപത്യത്തെ വ്രണപ്പെടുത്തുന്ന ഈ രീതി ദൗർഭാഗ്യകരമാണെന്നും കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം വിവേക് തൻഖ പറഞ്ഞു.
യുപിഎ ഭരണ സമയത്ത് റിപ്പബ്ലിക് പരേഡിൽ എൽ. കെ. അഡ്വാനിയും മകളും കേന്ദ്ര മന്ത്രിമാർക്കൊപ്പം മുൻനിരയിൽ ഇരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് മാണിക്കം ടാഗോർ പ്രതികരിച്ചത്.ആദ്യമായല്ല രാഹുലിന്റെ ഇരിപ്പിടത്തെച്ചൊല്ലി വിവാദമുണ്ടാകുന്നത്. 2018ൽ രാഹുലിന് സാധാരണയിലും പിന്നിലായി ഇരിപ്പിടം നൽകിയതിൽ കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു.
നിലവിൽ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങൾക്ക് കേന്ദ്രസർക്കാർ മറുപടി നൽകിയിട്ടില്ല. രാഷ്ട്രപതിഭവന്റെ മുൻഗണനാക്രമം അനുസരിച്ച് ഏഴാമതാണ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം. അതേസമയം പരിപാടിയെ കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിച്ചതായി ബിജെപി വിമർശിച്ചു. രാഹുലിന് പിന്നിലും സമീപത്തും നിരവധി കേന്ദ്രമന്ത്രിമാർ ഇരിപ്പുണ്ടെന്നും അവരൊന്നും പരാതിപ്പെടുന്നില്ലല്ലോ എന്നും ബിജെപി തിരിച്ചടിച്ചു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിഭവനിൽ സംഘടിപ്പിച്ച അറ്റ് ഹോം റിസപ്ഷനിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പരന്പരാഗത ഷാൾ (പട്ക) ധരിക്കാൻ രാഹുൽ വിസമ്മതിച്ചതിനെതിരേ ബിജെപി രംഗത്തെത്തി.
വിദേശരാജ്യങ്ങളുടെ പ്രതിനിധികളും പ്രധാനമന്ത്രിയും ഉൾപ്പെടെ പങ്കെടുത്ത എല്ലാ നേതാക്കളും പട്ക ധരിച്ചപ്പോൾ രാഹുൽ അത് വിസമ്മതിച്ചതായി ബിജെപി ചൂണ്ടിക്കാട്ടി. രാഷ്ട്രപതി നേരിട്ട് രണ്ടുതവണ ഓർമിപ്പിച്ചെങ്കിലും രാഹുൽ നിഷേധിച്ചതായി ബിജെപിയുടെ ഇൻഫർമേഷൻ ആൻഡ് ടെക്നോളജി (ഐടി) മേധാവി അമിത് മാളവ്യ ആരോപിച്ചു.
Kerala
കൊച്ചി: ശബരിമല ക്ഷേത്രത്തിലെ കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം ക്ഷേത്രം തന്ത്രി തട്ടിക്കൊണ്ടുപോയെന്ന രീതിയില്‍ എസ്ഐടി കേസെടുത്തത് തന്ത്രിമാരെ അവഹേളിക്കാന്വേണ്ടിയാണെന്നു തന്ത്രിമാരുടെ വിവിധ കൂട്ടായ്മകള്‍.
ക്ഷേത്രാധിഷ്ഠിത ആചാരങ്ങള്‍ നിര്‍വചിക്കുന്ന തന്ത്ര സമുച്ചയത്തിലെ വ്യവസ്ഥകള്‍പ്രകാരം വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണ്. തന്ത്രസമുച്ചയത്തിലെ വ്യവസ്ഥകള്‍ മനസിലാക്കിയാണ് ദേവസ്വം ബോര്‍ഡ് തന്ത്രിക്കു വാജിവാഹനം നല്‍കിയത്.
ബോർഡിന്റെ സമ്മതത്തോടെ തന്ത്രിക്കു ലഭിച്ച വാജിവാഹനം അദ്ദേഹത്തിന്റെ ഇല്ലത്തുനിന്ന് പിടിച്ചെടുത്തത് ശരിയായ നടപടിയല്ല. ചൈതന്യമുള്ള ഇത്തരം വസ്തുക്കള്‍ വീട്ടില്‍ കൊണ്ടുപോയി വയ്ക്കാന്‍ ചിലര്‍ ഭയക്കുമ്പോള്‍ അതു തിരിച്ചേൽപ്പിച്ചേക്കാം. തിരിച്ചേൽപ്പിച്ചില്ലെങ്കില്‍ കുറ്റവാളിയാകില്ലെന്നും അവര്‍ പറഞ്ഞു.
വാജിവാഹനം മോഷണം പോയെന്ന് ആരും പരാതി കൊടുത്തിട്ടില്ല. കോടതിയില്‍ ഹാജരാക്കാന്‍ വാജിവാഹനം തൊണ്ടിമുതലാണോയെന്നും തന്ത്രികൂട്ടായ്മകള് ചോദിച്ചു. സ്വര്‍ണം ചെമ്പാക്കി കൊള്ളയ്ക്കു കൂട്ടുനിന്ന എല്ലാവരെയും അണിയറയില്‍ നിര്‍ത്തിയിട്ട് തന്ത്രിയിലും മേല്ശാന്തിമാരിലും കുറ്റം ആരോപിക്കുന്നതു സംശയാസ്പദമാണ്.
അതേസമയം ശബരിമലയിലെ സ്വര്‍ണക്കൊള്ള മാത്രമല്ല അവിടെ നടക്കുന്ന ശാസ്ത്രവിരുദ്ധമായ എല്ലാപ്രവൃത്തികളും തടയാനുള്ള ഉത്തരവാദിത്വവും ക്ഷേത്രം തന്ത്രിക്കാണ്.
എന്നാല്‍, തന്ത്രിസ്വന്തം സ്ഥാനം നിലനിര്‍ത്താനോ സ്വാര്ഥലാഭത്തിനുവേണ്ടിയോ ഇതിനൊക്കെ മൗനാനുവാദം നല്കിയിട്ടുണ്ടെങ്കില് തന്ത്രിയും ശിക്ഷിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു.
യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എന്‍.ഡി. നമ്പൂതിരി, തന്ത്രി സമാജം മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഈശാനന് നമ്പൂതിരി, അഖില കേരള തന്ത്രി സമാജം പ്രതിനിധി പരമേശ്വരന് ഭട്ടതിരിപ്പാട്, രാധാകൃഷ്ണന് പോറ്റി, എസ്.പി. ശ്രീനിവാസന് പോറ്റി, രാധാകൃഷ്ണന് പുന്നശേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് ഉത്തരവിലെ വിവാദഭാഗങ്ങൾ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. സ്ഥാനക്കയറ്റത്തിന് കെ-ടെറ്റ് വേണമെന്ന വിവാദ ഭാഗങ്ങൾ ഒഴിവാക്കിയാണ് പുതിയ ഉത്തരവ്.
നേരത്തെ പുറത്തിറക്കിയ ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് അത് മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി പുതിയ ഉത്തരവ് പ്രസിദ്ധീകരിച്ചത്.
അതേസമയം, ഭിന്നശേഷി വിഭാഗത്തിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. യോഗ്യതാ മാനദണ്ഡങ്ങളിലും സർക്കാർ വ്യക്തത വരുത്തിയിട്ടുണ്ട്. കെ-ടെറ്റ് കാറ്റഗറി ഒന്ന് അല്ലെങ്കിൽ രണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എൽപി, യുപി നിയമനങ്ങൾക്ക് പരിഗണിക്കും.
കൂടാതെ, ഹൈസ്കൂൾ വിഭാഗത്തിൽ കാറ്റഗറി മൂന്ന് വിജയിച്ചിട്ടുള്ള ഭാഷാധ്യാപകർ പ്രത്യേകമായി കാറ്റഗറി നാല് വിജയിക്കേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം, കെ-ടെറ്റ് സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നതിനനുസരിച്ച് മാനദണ്ഡങ്ങളിൽ ഇനിയും മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Kerala
ശബരിമല: താഴമണ്‍ മഠത്തില്‍ നിലവിലുള്ള മുതിര്‍ന്ന തന്ത്രിമാര്‍ രണ്ടുപേരും വിവാദങ്ങളുടെ പേരില്‍ കര്മങ്ങളില്നിന്നു മാറിനില്‍ക്കേണ്ട സാഹചര്യത്തില്‍ പിന്‍തലമുറയില്‍പെട്ടവര്‍ പൂര്‍ണ ഉത്തരവാദിത്വത്തിലേക്ക്.
കണ്ഠര് രാജീവരുടെ പിതൃസഹോദര പുത്രനായ കണ്ഠര് മോഹനര് നേരത്തെതന്നെ വിവാദങ്ങളില്‍പെട്ട് ശബരിമലയിലെ താന്ത്രിക ജോലികളില്‍നിന്ന് അകറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്. മോഹനരുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സ്വഭാവദൂഷ്യ ആരോപണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതിനു ശേഷം തന്ത്രിയെ ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡ് താഴമണ്‍ മഠത്തിനു കത്ത് നല്‍കുകയായിരുന്നു.
യുവതലമുറ രംഗത്തേക്ക്
മോഹനരെ ഒഴിവാക്കിയപ്പോള്‍ വിശ്രമത്തിലായിരുന്ന അച്ഛന് മഹേശ്വര് എത്തി താന്ത്രിക കര്‍മങ്ങള്‍ നിര്‍വഹിച്ചു. മുത്തച്ഛന്റെ മരണത്തോടെ മോഹനരുടെ മകന് മഹേഷ് മോഹനരും സ്വതന്ത്രമായി ചുമതലകള്‍ ഏറ്റെടുത്തു. അച്ഛന് കൃഷ്ണരുടെ മരണത്തോടെ ദീര്‍ഘകാലമായി രാജീവര് ശബരിമലയില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ചുമതലകള്‍ നിര്‍വഹിച്ചുവരികയായിരുന്നു. നേരത്തെ മൂന്നു വര്‍ഷത്തിലൊരിക്കലായിരുന്നു തന്ത്രിമാരുടെ ടേമെങ്കിലും മുതിര്‍ന്ന തന്ത്രി കണ്ഠര് നീലകണ്ഠര്‍ക്ക് ആണ്മക്കളില്ലാതെ വന്നതോടെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അവകാശം നഷ്ടമായപ്പോള്‍ രാജീവരുടെയും മോഹനരുടെ കുടുംബങ്ങള്‍ ഓരോ വര്‍ഷങ്ങളിലും മാറിമാറി താന്ത്രിക ജോലികള്‍ ചെയ്തുവരികയാണ്.
13 രാജ്യങ്ങളിൽ
കൃഷിവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന രാജീവര് ഏതാനും വര്‍ഷം മുന്‍പു സ്വയം വിരമിച്ചു പൂര്‍ണമായി താന്ത്രിക ജോലികള്‍ ഏറ്റെടുക്കുകയായിരുന്നു. രാജീവരുടെ മകൻ കണ്ഠര് ബ്രഹ്മദത്തനും താന്ത്രിക പഠനങ്ങള്‍ പൂര്‍ത്തിയാക്കി അച്ഛനു സഹായിയായി കഴിഞ്ഞ വര്‍ഷം മുതല്‍ രംഗത്തുണ്ട്. 2024 - 25 കാലയളവിലാണ് കണ്ഠര് ബ്രഹ്മദത്തന് ആദ്യമായി ശബരിമലയിലെ താന്ത്രിക ജോലികള്‍ ചെയ്തത്.
ശബരിമല കൂടാതെ പ്രധാനപ്പെട്ട് മറ്റ് ക്ഷേത്രങ്ങളുടെ താന്ത്രികാവകാശവും താഴമണ്‍ മഠത്തിനുണ്ട്. തന്ത്രി രാജീവരായിരുന്നു കൂടുതലും ഇതു നിര്‍വഹിച്ചു വന്നത്. മലേഷ്യ, സിങ്കപ്പോര്‍ തുടങ്ങി 13 രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ താന്ത്രിക ചുമതല ഇവര്‍ക്കുണ്ട്.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സമ്മര്‍ദത്തിലായ സിപിഎം തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിലൂടെ മുഖംരക്ഷിക്കാന്‍ ശ്രമിക്കുന്നു. പൊതുവെ സൗമ്യനും ശബരിമലയുമായി ബന്ധപ്പെട്ട താന്ത്രിക കാര്യങ്ങളില്‍ കര്‍ക്കശക്കാരനുമായിരുന്നു കണ്ഠര് രാജീവര്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു യുവതീപ്രവേശന വിഷയത്തില്‍ കര്‍ശന നിലപാടെടുത്ത തന്ത്രി ശബരിമലയില്‍ നടത്തിയ ശുദ്ധികലശം മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിക്കുകയും ചെയ്തു.
ദൈവതുല്യർ
അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, തന്ത്രിയെ സംശയത്തിന്റെ നിഴലിലേക്കു വലിച്ചിഴയ്ക്കും വിധം ദൈവതുല്യരായി കരുതുന്നവര്‍ക്കു പങ്കുണ്ടെന്ന തരത്തില്‍ പരാമര്‍ശം നടത്തിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തന്ത്രിയെ എസ്ഐടി വീട്ടിലെത്തി കാണുകയും മൊഴിയെടുക്കുകയും ചെയ്തു. പിന്നീട് എസ്ഐടി ആസ്ഥാനത്തും വിളിച്ചുവരുത്തി. ശബരിമലയിലെ സ്വര്‍ണപ്പാളി അറ്റകുറ്റപ്പണി നടത്താന്‍ അഴിച്ചുമാറ്റിയതും പുറത്തു കൊണ്ടുപോയതും അന്നു തന്ത്രിയായിരുന്ന രാജീവരുടെ അനുമതിയോടെയാണെന്ന തരത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരുടെ മൊഴിയും എസ്ഐടിക്കു ലഭിച്ചിരുന്നു. ഇക്കാര്യം പാര്‍ട്ടി വൃത്തങ്ങള്‍ക്കും വ്യക്തമായതിനാലാണ് എ. പത്മകുമാറിനെതിരേ സിപിഎം തലത്തില്‍ ഒരു നടപടിയും തത്കാലം വേണ്ടെന്നു തീരുമാനിച്ചത്. സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിനു നേരിട്ടു പങ്കുണ്ടോയെന്നു വ്യക്തമായിട്ടു മതി നടപടിയെന്ന നിലപാടിലായിരുന്നു പാര്‍ട്ടി നേതൃത്വം. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമായി എ. പത്മകുമാര്‍ ഇപ്പോഴും തുടരുകയാണ്.
ബംഗളൂരുവിൽനിന്ന് വരവ്
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ പരികര്‍മിയാക്കിയത് തന്ത്രി കണ്ഠരര് രാജീവരുടെ ശിപാര്‍ശ പ്രകാരമായിരുന്നു എന്നതാണ് അറസ്റ്റിന് പ്രധാന കാരണം. കൂടാതെ പാളികള്‍ ശ്രീകോവിലില്‍ നിന്നും ഇളക്കി കൊണ്ടുപോകാന്‍ അനുജ്ഞ നല്കിയതും തന്ത്രിയാണ്.
ഉരായ്മക്കാരായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പാളി അറ്റകുറ്റപ്പണികള്‍ക്ക് ഇളക്കി കൊണ്ടുപോകാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ തന്ത്രിക്ക് അനുമതി നല്കാതിരിക്കാന് കഴിയില്ലെന്നതാണ് മറുവാദം. എന്നാല്‍, ശബരിമലയില്‍നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോയ പാളികള്‍ തന്ത്രി കണ്ഠര് രാജീവരുമായി ബന്ധമുള്ള ക്ഷേത്രങ്ങളിലെത്തിച്ചതും അന്വേഷണ വിഷയത്തിലുള്‍പ്പെട്ടു.
കഴിഞ്ഞവര്‍ഷം ദ്വാരപാലക ശില്പപാളികള് ഇളക്കി കൊണ്ടുപോയപ്പോഴും ശബരിമല ക്ഷേത്രത്തിന്റെ താന്ത്രിക ചുമതല കണ്ഠര് രാജീവര്‍ക്കു തന്നെയായിരുന്നു. ബംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഉണ്ണികൃഷ്ണന് പോറ്റിയെ 2007ല്‍ ശബരിമലയില്‍ എത്തിച്ചത് ആ ക്ഷേത്രത്തിലെ തന്ത്രികൂടിയായിരുന്ന രാജീവരാണ്. ഇക്കാര്യത്തില്‍ പലതവണ എസ്ഐടി തന്ത്രിയില്‍നിന്നു വിവരങ്ങള്‍ തേടിയിരുന്നു.
മുഖ്യമന്ത്രിയുടെ രോഷം
2018ല്‍ യുവതി പ്രവേശനത്തിനെതിരേ ശക്തമായ നിലപാടെടുത്ത കണ്ഠര് രാജീവര്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായി രംഗത്തുവന്നിരുന്നു. പത്തനംതിട്ടയില്‍ തന്ത്രിക്കെതിരേ വിവാദ പരാമര്‍ശം ഉയര്‍ത്താനും അന്നു പിണറായി ശ്രമിച്ചിരുന്നു. മുണ്ടിന്റെ കോന്തലയില്‍ കെട്ടിയിടുന്ന താക്കോല്‍ വലിയ അധികാരസ്ഥാനമെന്ന് ആരും ധരിക്കരുതെന്നു മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ പന്പയില് നടന്ന അയ്യപ്പ സംഗമത്തിനു തിരിതെളിയിക്കാന്‍ രാജീവരെ ഒഴിവാക്കി കണ്ഠരര് മോഹനരെയാണ് സര്‍ക്കാര്‍ ക്ഷണിച്ചത്. വിവാദങ്ങളില്‍പെട്ട കണ്ഠര് മോഹനരെ ശബരിമലയിലെ താന്ത്രിക കര്മങ്ങളില്നിന്നു മാറ്റിനിര്‍ത്തിയിരിക്കുകയുമാണ്.
District News
നെടുമങ്ങാട്: വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി നിയമവിരുദ്ധമായി ജീവനക്കാരുടെ ഹാജർബുക്ക് കൈ ക്കലാക്കിയത് വിവാദത്തിൽ. ഇതുകാരണം ഹാജർരേഖപ്പെടുത്താൻ സാധിക്കുന്നില്ലെന്നു പറഞ്ഞു സെക്രട്ടറിയടക്കമുള്ള ജീവനക്കാർ രംഗത്ത്.
ഇതിനിടെ ഡ്രൈവർമാരായാ ഷാജി, കാർത്തികേയൻ, നന്ദൻ എന്നിവരെ പ്രസിഡന്റ് ഹാജർബുക്കിൽനിന്നും നീക്കം ചെയ്തശേഷം ബുക്കിൽ സീൽ പതിപ്പിച്ചതു വിവാദത്തിനു കാരണമായി. ഡ്രൈവർമാരായ മൂന്നുപേരെയും പിരിച്ചുവിടാൻ ആദ്യകമ്മിറ്റിയിൽ പ്രസിഡന്റ് തീരുമാനമെടുത്തിരുന്നു. എന്നാൽ ഈ തീരുമാനത്തോടു സെക്രട്ടറി നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് പ്രസിഡന്റ് ഹാജർബുക്ക് കൈവശപ്പെടുത്തി ഇവരുടെ പേരുകൾ വെട്ടിയത്.
ഇതുസംബന്ധിച്ച് പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്കു രേഖാമൂലം പരാതി നൽകിയതായി സെക്രട്ടറി എൽ. സിന്ധു പറഞ്ഞു. ഹാജർബുക്കിൽ നിന്നും നിയമവിരുദ്ധമായി പേരുകൾ നീക്കം ചെയ്തതിനെതിരെ പരാതി നൽകുമെന്നു ഡ്രൈവർമാരും വ്യക്തമാക്കി.
ഇതേസമയം ഡ്രൈവർമാർക്ക് വാഹനങ്ങളെടുക്കാൻ സാധിക്കാ തെ വന്നതിനെ തുടർന്നു പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിലായി. പ്രസിഡന്റും സെക്രട്ടറിയും ജീവനക്കാരും ഇരുചക്രവാഹനങ്ങളിലും മറ്റു വാഹനങ്ങൾ വാടകയ്ക്കെടുത്തുമാണ് ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്നത
Movies
നടി സ്നേഹ ശ്രീകുമാറിനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി കലാമണ്ഡലം സത്യഭാമ.
നേരത്തെ നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനെതിരെയുള്ള സത്യഭാമയുടെ വിദ്വേഷ പരാമർശങ്ങളെ സ്നേഹ വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് പുതിയ പരാമർശം.
ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് സ്നേഹയുടെ ശാരീരിക പ്രത്യേകതകളെയും കുടുംബത്തെയും അധിക്ഷേപിച്ചുകൊണ്ട് സത്യഭാമ സംസാരിച്ചത്.
‘പിണ്ഡോദരി മോളെ നിന്നെ ഏതേലും പൊതുവേദിയിൽ വച്ച് ഞാൻ കാണും. അന്നു നീ നിന്റെ ഭർത്താവ് പെണ്ണ് കേസിൽപ്പെട്ടതിനേക്കാൾ കൂടുതൽ വിഷമിക്കും. എനിക്ക് എതിരെ നീ ഇട്ട വീഡിയോ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. തത്ക്കാലം ഇത് ഇരിക്കട്ടെ.’വിഡിയോ പങ്കുവച്ച് സത്യഭാമ കുറിച്ചു.
‘ഞാൻ കുറച്ചു വിവാദങ്ങളിലൊക്കെപ്പെട്ടതായി എല്ലാവർക്കും അറിയാമല്ലോ. അത് വിവാദമായി നിങ്ങൾക്ക് തോന്നിയെങ്കിലും എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. അതിന്റെ സത്യാവസ്ഥകൾ ഞാൻ ലൈവിൽ വന്നു പറയും. പക്ഷേ ആ സമയത്ത് എന്നെ വേദനിപ്പിച്ച ചിലരുണ്ട്. എന്റെ ബന്ധുക്കൾക്ക് എന്നെ പബ്ലിക് ആയി സപ്പോർട്ട് ചെയ്യാൻ പറ്റില്ല, കാരണം മാധ്യമങ്ങൾ അവരെ വളയും.
എങ്കിലും എന്റെ ബന്ധുക്കൾ എല്ലാവരും എന്നെ വിളിച്ച് പിന്തുണ അറിയിച്ചു. എന്റെ കരിയർ പോലും നിന്നു പോകുന്ന അവസ്ഥ ഉണ്ടായിരുന്നു. പക്ഷേ ഈശ്വരാധീനം ഉള്ള കല ആണ് ഞാൻ ചെയ്യുന്നത്. അതുകൊണ്ടു ദൈവങ്ങൾ എന്റെ കൂടെ നിന്നു.
ഞാൻ തളർന്നില്ല, ഒറ്റയ്ക്ക് പോരാടി. കലാലോകത്ത് എനിക്ക് വേണ്ടപ്പെട്ടവർക്ക് പോലും നേരിട്ട് സഹായിക്കാൻ സാധിച്ചില്ല. കല പഠിച്ച ചിലർ എന്നെ ദ്രോഹിക്കുകയും ചെയ്തു. ദേഹോപദ്രവം അല്ല ഞാൻ ഉദേശിച്ചത്, അല്ലാതെ മാധ്യമങ്ങളിലൂടെ ഓരോന്ന് വിളിച്ചു പറഞ്ഞു. ആ സമയത്ത് ഞാൻ മാനസികമായി കുറച്ചു ബുദ്ധിമുട്ടിയിരുന്നു.
കലാമണ്ഡലത്തിൽ ഓട്ടം തുള്ളൽ പഠിച്ച ഒരുത്തിയുണ്ട്. ഇവൾ ഓട്ടം തുള്ളലാണോ പഠിച്ചത് എന്നുപോലും എനിക്ക് അറിയില്ല. ഞാൻ പിന്നീടാണ് അത് അറിഞ്ഞത്, ചാനലിൽ വരുന്ന ‘മറിമായം’ എന്നൊരു പരിപാടിയിൽ അഭിനയിക്കുന്ന സ്ത്രീയാണത്. വളരെ നല്ല രീതിയിൽ പോകുന്ന ഒരു പരിപാടിയാണ് അത്. മണികണ്ഠൻ, നിയാസ്, ഉണ്ണി തുടങ്ങിയ അസാധ്യ കലാകാരന്മാർ ഒക്കെ അതിലുണ്ട്. അതിനകത്താണ് ഞാൻ പറയുന്ന ഈ കക്ഷി ഉള്ളത്. അവളെ നിങ്ങൾക്ക് എല്ലാവർക്കും അറിയാം. വീർത്ത കവിളും ആകപ്പാടെ ഉരുണ്ടിരിക്കുന്ന ഒരുത്തി.
ഇവൾ വന്നിട്ട് എന്നെ പറഞ്ഞത് എന്താണെന്ന് അറിയാമോ. ഈ സ്ത്രീ മറ്റേയാളുടെ കൂടെ വന്ന് നൃത്തം കളിക്കാമോ എന്ന്, എന്റെ എതിർ കക്ഷിയായ ആളുടെ കൂടെ, എന്താടി എനിക്ക് കളിക്കാൻ പറ്റാത്തത് ?. ഞാൻ സ്ത്രീ അല്ല എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ. നിനക്ക് ഡാൻസ് ഇന്റർവ്യൂവിനു ചെന്നിട്ട് കിട്ടാഞ്ഞിട്ടല്ലേ നീ ഓട്ടം തുള്ളൽ എടുത്തത്. നീ എന്നിട്ട് ഇപ്പൊ ഓട്ടം തുള്ളൽ ആണോ തുള്ളുന്നത്, ആദ്യം നീ പഠിച്ച തൊഴിൽ നീ കൈകാര്യം ചെയ്യുന്നുണ്ടോ, അത് ആദ്യം നീ ചെയ്യ്, എന്നിട്ട് നീ എന്റെ അടുത്തേക്ക് വാ. നീ നിന്റെ അമ്മയുടെ വയറ്റിൽ ഉണ്ടാകുന്നതിനു മുൻപ് ഞാൻ മുഖത്ത് ചായം തേച്ച് ഫീൽഡിൽ ഇറങ്ങിയതാണ്.
നീ സ്ത്രീ എന്ന് വിളിക്കാൻ ഞാൻ പുരുഷൻ ആണെന്ന് പറഞ്ഞ് പാന്റും ഷർട്ടും ഇട്ടു നടന്നിട്ടില്ല. നീ പോയി കേസ് കൊടുക്ക് അപ്പോൾ ഞാൻ നിന്റെ പിറകെ വരാം. നീ പഠിച്ചത് നീ ഒന്ന് കളിച്ചേ. എന്റെ ഒരു ഫ്രണ്ട് പറഞ്ഞപ്പോഴാണ് അറിഞ്ഞത് നീ തുള്ളൽ ആണ് പഠിച്ചതെന്ന്. തുള്ളൽ നല്ല ഒരു കലയാണ് അത് സമ്മതിച്ചു. നീ ആദ്യം അത് തുള്ള്. നീ കഞ്ഞികുടിച്ചു ജീവിക്കാൻ അല്ലേ ‘മറിമായ’ത്തിൽ പോയത്. നീ വലിയ ആർട്ടിസ്റ്റ് ആണെന്നാണോ വിചാരം. എന്നോട് നീ പറഞ്ഞില്ലേ കളിക്കാൻ, നിനക്ക് ഇപ്പോൾ എന്റെ കളി കാണണോ. ഞാൻ അന്തസായി എന്റെ തൊഴിൽ ആണ് ചെയ്തു ജീവിക്കുന്നത്.
നീ പറഞ്ഞ ആൾ പഠിച്ചതുപോലെ തന്നെയാണ് ഞാനും പഠിച്ചത്. നിന്റെ നാട്ടിൽ ഒരു പരിപാടിക്ക് എന്നെ വിളിക്ക് ഞാൻ വന്നു കളിക്കാം. നീ എന്നെ പറഞ്ഞതിന്റെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ നിനക്ക് കിട്ടിയോ, നിന്റെ ഭർത്താവ് പീഡന കേസിൽ പ്രതിയായി.അതൊക്കെ നീ മറന്നോ ?. ഞങ്ങളൊന്നുമതു മറന്നിട്ടില്ല.
അതിനാണ് ദൈവം എന്നൊരു ശക്തി ഉള്ളത്. ഒരാളെ അറിയാതെ ഒന്നും പറയരുത്. ഒരു വ്യക്തിയെക്കുറിച്ച് സത്യമറിയാതെ ഞാൻ ഒന്നും പറയില്ല. നീ എന്റെ കേസിന്റെ സമയത്ത് എനിക്കിട്ടങ്ങു പൂശി. എനിക്കൊരു അവസരം കിട്ടും, ഞാൻ ഫേസ്ബുക്കും യുട്യൂബും ഒക്കെ തുടങ്ങിയത് കാശ് ഉണ്ടാക്കാനല്ല.
അങ്ങനെ കുറേപ്പേരുണ്ട്, ഒരു പണിയും അറിയാത്തവർ. എന്റെ കയ്യിൽ അന്തസായി ഒരു പണി ഉണ്ട്. എനിക്ക് നൃത്തം ചെയ്യാൻ സാധിക്കും എന്നുള്ളതുകൊണ്ടാണ് ഞാൻ ചാനൽ തുടങ്ങിയത്. നീ എന്റെ പേജ് തുറന്നു നോക്ക്. ഞാൻ ഡാൻസിനെപ്പറ്റിയും എന്റെ കുട്ടികളുടെ പരിപാടികളെപ്പറ്റിയും അതിനകത്ത് ഇട്ടിട്ടുള്ളത് നോക്ക്. നീ വലിയ ആർടിസ്റ്റ് ആണെന്നാണ് നിന്റെ വിചാരം. മുഖത്ത് ചായം തേച്ചു എന്ന് കരുതി ആർട്ടിസ്റ്റ് ആകില്ല.
നിന്റെ ഏറ്റവും വലിയ തൊഴിൽ ‘മറിമായ’ത്തിൽ തുള്ളുന്നതാണ്. നിന്നെ എന്താ ആരും ഉർവശി ശാരദ എന്ന് വിളിക്കാത്തത്?. നമുക്ക് വലിയ വലിയ നടിമാർ ഒക്കെ ഉണ്ട്. നിന്റെ പേര് എന്താ നിന്റെ പരിപാടിയിൽ.
നിന്റെ ഫിഗറിന് പറ്റിയ പേരാണ് നിനക്ക് ഇട്ടിരിക്കുന്നത് . എന്നെ പറഞ്ഞതിന്റെ ആറു മാസം നിന്റെ ഭർത്താവിന് കിട്ടി. ഇപ്പോൾ നിന്റെ ഭർത്താവിനെ അതിൽ കാണാൻ ഇല്ലല്ലോ. അനാവശ്യം പറയുമ്പോൾ ദൈവം എന്നൊരു ശക്തി ഉണ്ടെന്നു ഓർക്കണം. അതിന്റെ അടി ആണ് നിനക്ക് കിട്ടിയത്. ഇതൊന്നു പറയണം എന്ന് വിചാരിച്ചിട്ട് കുറെ ദിവസമായി ഇന്നാണ് അവസരം കിട്ടിയത്. ഇനി നീ എനിക്കെതിരെ വൃത്തിയായി ഫേസ്ബുക്കിൽ ഇട്. അപ്പോൾ അതിന്റെ പുറകെ ഞാൻ വരം.’– കലാമണ്ഡലം സത്യഭാമ പറഞ്ഞു.
മുൻപ് സത്യഭാമയും ആർഎൽവി രാമകൃഷ്ണനും തമ്മിലുള്ള വിവാദത്തിൽ രാമകൃഷ്ണനെ പിന്തുണച്ച് സ്നേഹ പറഞ്ഞ വാക്കുകൾ ഏറെ ചർച്ചയായിരുന്നു.
‘ആ സ്ത്രീ പറയുന്നു അവര്‍ രാമകൃഷ്ണനെ അല്ല ഉദ്ദേശിച്ചതെന്ന്. അവരിനി ആരെ ഉദ്ദേശിച്ചാലും അവർ ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണ് അവർ ഉപയോഗിച്ചിട്ടുള്ളത്. ഒരിക്കലും ഒരു കലാകാരിക്ക് ചേർന്ന സംസ്കാരമല്ല അവര്‍ അന്ന് ഒരു യൂട്യൂബ് ചാനലിന്റെ മുന്നിൽ ഇരുന്ന് പറഞ്ഞത്. പ്രത്യേകിച്ച് ഒരു ടീച്ചർ. ഒരു ടീച്ചർ എന്നൊന്നും എനിക്ക് അവരെ പറയാൻ തോന്നുന്നില്ല. അവർക്ക് കലാമണ്ഡലം എന്നുള്ള പേര് അവരുടെ പേരിനോടൊപ്പം ചേർക്കാൻ യോഗ്യതയില്ല എന്ന് തന്നെ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
സാധാരണ മനുഷ്യർക്ക് വരെ ദഹിക്കാത്ത ചില വാക്കുകളാണ് അവര്‍ പറഞ്ഞിരിക്കുന്നത്. അവരുടെ അടുത്ത് പഠിച്ച കുട്ടികളുടെ അവസ്ഥ എന്തായിരിക്കും എന്നാണ് ഞാൻ ഇപ്പോൾ ആലോചിക്കുന്നത്. എത്രത്തോളം മാനസിക പീഡനം അവര്‍ സഹിച്ചിട്ടുണ്ടാവും എന്നാണ് ഞാൻ ആലോചിക്കുന്നത്. ദയവുചെയ്ത് എനിക്ക് സർക്കാരിനോടും സർവകലാശാല യൂണിയൻകാരോടും ഒക്കെ പറയാനുള്ളത് ഇത്തരം ജഡ്ജസിനെ ദയവുചെയ്ത് നിങ്ങൾ വിളിക്കരുത്.
അതുപോലെ എന്റെ പ്രിയപ്പെട്ട കുട്ടികളോടും രക്ഷിതാക്കളോടും പറയാനുള്ളത്, ഇത്രയും നെഗറ്റീവ് എനർജി പകർന്നു തരുന്ന ഒരു അധ്യാപികയുടെ അടുത്ത് നിങ്ങൾ കുട്ടികളെ വിടുന്ന അത്രയും അബദ്ധം നമ്മുടെ കുഞ്ഞുങ്ങൾക്ക് ജീവിതത്തിൽ സംഭവിക്കാനില്ല. ദയവുചെയ്ത് അത്തരം നെഗറ്റീവ് സംഗതികളെ കട്ട് ചെയ്ത് കളയുക.
രാമകൃഷ്ണേട്ടനെ സംബന്ധിച്ച് പറയുകയാണെങ്കിൽ, സിനിമയ്ക്കൊക്കെ മുമ്പേ എനിക്ക് നേരിട്ട് അറിയാവുന്ന ഒരാളാണ്. ഒരു നർത്തകൻ എന്ന രീതിയിൽ ഏറ്റവും ആരാധനയോടുകൂടി ഞാൻ നോക്കി കണ്ടിട്ടുള്ള ഒരാളാണ് ഞാൻ.
രാമകൃഷ്ണേട്ടന് ഇങ്ങനത്തെ വിവാദങ്ങളുടെ ഒന്നും ആവശ്യമില്ല വൈറൽ ആവാൻ വേണ്ടിയിട്ട്. സാംസ്കാരിക കേരളത്തിന് തന്നെ ഏറ്റവും അപമാനമായ ഒരു സ്ത്രീയാണ് അവർ. അവരുടെ പേര് പോലും പറയാൻ എനിക്ക് ഇഷ്ടമില്ല, അത്രയും എനിക്ക് എതിർപ്പാണ് അവരോട്.’-സ്നേഹ ശ്രീകുമാർ സത്യഭാമയെപ്പറ്റി അന്ന് പറഞ്ഞത് ഇങ്ങനെയാണ്.
Kerala
തിരുവനന്തപുരം: വിദേശിയായ ഒരു ജേർണലിസ്റ്റ് കേരള സർവകലാശാല ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിൽ ഓൺലൈൻ വഴി പ്രഭാഷണം നടത്താനുള്ള വേതനമായി നിശ്ചയിച്ചിരുന്ന ഇരുപതിനായിരം രൂപയ്ക്കു പകരം ഇരുപതിനായിരം ഡോളർ നൽകിയെന്ന ആരോപണം കേരള വാഴ്സിറ്റിയിൽ കത്തുന്നു.
17 ലക്ഷം രൂപ!
ഇരുപതിനായിരം രൂപയ്ക്കുള്ള 230 ഡോളറിനു പകരം ഇരുപതിനായിരം ഡോളറാണ് അമേരിക്കൻ ബാങ്ക് വഴി പ്രഭാഷകനു നൽകാൻ ഒരു വിദേശ കോൺസൾട്ടന്റിനു കൈമാറിയതത്രേ. ഇത് ഏകദേശം 17 ലക്ഷം ഇന്ത്യൻ രൂപ വരും. സർവകലാശാലയുടെ പൊളിറ്റിക്കൽ സയൻസ് പ്രഫസർ കൂടിയായ ഡോ.ആർ. ഗിരീഷ്കുമാറിനെയാണ് ലാറ്റിൻ അമേരിക്കൻ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് നിയമിച്ചിട്ടുള്ളത്.
ലാറ്റിൻ അമേരിക്കയെക്കുറിച്ചു പഠനം നടത്തുന്ന സെന്ററിനു സർക്കാർ അനുവദിച്ച ഫണ്ടിൽനിന്നു ഓൺലൈനായി പ്രഭാഷണം നടത്തിയ വ്യക്തിയുടെ പേരിൽ മാത്രം നൽകേണ്ട തുക ഒരു കൺസൾട്ടന്റിനു കൈമാറിയതിൽ ദുരൂഹതയുള്ളതായി സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിക്കുന്നു. അതു യൂണിവേഴ്സിറ്റി ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
യൂണിവേഴ്സിറ്റി അക്കൗണ്ട് സൂക്ഷിച്ചിട്ടുള്ള എസ്ബിഐ കാര്യവട്ടം ശാഖ മാനേജർ ടെക്നോപാർക്കിലെ ബാങ്കിന്റെ തേജസ്വിനി ബ്രാഞ്ച് മുഖേനയാണ് ബാങ്ക് ഓഫ് അമേരിക്ക വഴി കൺസൾട്ടന്റിന് 20000 ഡോളർ കൈമാറിയതത്രേ.
മറച്ചുവച്ചു?
ഭീമമായ തുക സർവകലാശാലയ്ക്കു നഷ്ടപ്പെട്ടത് സെന്റർ അധികൃതർ യഥാസമയം സർവകലാശലയെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്. ഇതിനിടെ, കൺസൾട്ടന്റിനെ നേരിൽകണ്ട് തുക മടക്കി അയപ്പിച്ചെന്ന് സെന്റർ അവകാശപ്പെടുന്നുണ്ടെങ്കിലും രണ്ടു വർഷം കഴിഞ്ഞിട്ടും തുക സർവകലാശാല ഫണ്ടിൽ തിരികെ ലഭിച്ചിട്ടില്ലത്രേ. ഇക്കാര്യത്തിൽ സെന്റർ ഡയറക്ടർതന്നെ ബാങ്ക് ഓംബുഡ്സ്മാനു നേരിട്ടു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ഡയറക്ടർ സർവകലാശാലയെ അറിയിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷണം നടത്തിയ സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.മുരളീധരൻ പിള്ള, ജെ.എസ്. ഷിജുഖാൻ, ഡോ. എസ്. നസീബ് എന്നിവരടങ്ങുന്ന ഉപസമിതി, സർവകലാശാലതന്നെ നേരിട്ട് തുടർഅന്വേഷണം നടത്താനും ഡയറക്ടറെ നടപടികളിൽനിന്ന് ഒഴിവാക്കാനും ശിപാർശ ചെയ്തു.
ശിപാർശ സ്വീകരിക്കാതെ വിസി
എന്നാൽ, സർവകലാശാലയുടെ 17 ലക്ഷം രൂപ നഷ്ടപ്പെട്ടതിന് ഉത്തരവാദപ്പെട്ടവരെ കണ്ടെത്തി തുക ഈടാക്കാനുള്ള നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഉപസമിതിയുടെ ശിപാർശ സ്വീകരിക്കാനാകില്ലെന്നുമാണ് വിസി ഡോ. മോഹനൻ കുന്നുമ്മേലിന്റെ നിലപാടെന്നു പറയുന്നു.
കേരളവും ലാറ്റിൻ അമേരിക്കയും തമ്മിൽ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക വിഷയങ്ങളിൽ സമാനതകളുള്ള പഠനവും ഗവേഷണവും നടത്താനും കേരളവും ലാറ്റിൻ അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താനുമായി കേരള സർവകലാശാല ലാറ്റിൻ അമേരിക്കൻ പഠനകേന്ദ്രത്തിനു ധനമന്ത്രി കെ.എൻ. ബാലഗോപാൽ രണ്ടു കോടി രൂപ പ്രത്യേക പദ്ധതി ഗ്രാന്റ് ആയി 2022-23 വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഈ തുകയിൽനിന്നാണ് നഷ്ടമുണ്ടായത്.
വിജിലൻസ് അന്വേഷണം വേണം
അതേസമയം, കേരള സർവകലാശാലയുടെ ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിൽ നടന്ന ഡോളർ വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു രംഗത്തുവന്നിരിക്കുകയാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി. ഈ ആവശ്യം ഉന്നയിച്ച് ഇവർ ഗവർണർക്കു നിവേദനം നൽകി. യൂണിവേഴ്സിറ്റി ജീവനക്കാരുടെ സ്വകാര്യ ഗ്രൂപ്പുകളിലും വിഷയം ചർച്ചയാണ്.
Kerala
തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ കോണ്‍ഗ്രസ് പാനലിൽ ജയിച്ചവരുടെ കൂട്ടക്കൂറുമാറ്റത്തിൽ ബിജെപി പിന്തുണയെ എതിർത്ത 23-ാം വാർഡ് അംഗം അക്ഷയ് സന്തോഷിനെ (ഉണ്ണിവാവ) വിമത നേതാവ് ടി.എം. ചന്ദ്രൻ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്. തൃശൂരിൽ ചന്ദ്രന്റെ നേതൃത്വത്തിൽ 28ന് നടത്തിയ വാർത്താ സമ്മേളനത്തിൽ അക്ഷയ് സന്തോഷിനെ എത്തിക്കാൻ നടത്തിയ സംഭാഷണമാണു പുറത്തുവന്നത്.
പാർട്ടിയുടെ സ്ഥാനങ്ങൾ രാജിവയ്ക്കാതെ വാർത്താ സമ്മേളനത്തിനു വരില്ലെന്നും നാണക്കേടു ചുമന്നു നടക്കാൻ കഴിയില്ലെന്നും അക്ഷയ് പറയുന്നു. ബിജെപിയുടെ പിന്തുണയിൽ പ്രസിഡന്റായ ആളും രാജിവയ്ക്കണം. പഞ്ചായത്ത് അംഗം സ്ഥാനം രാജിവയ്ക്കാൻ തയാറാണ്. ബിജെപിയുമായി ഒരു ബന്ധത്തിനും താത്പര്യമില്ലെന്നും അക്ഷയ് പറഞ്ഞു. എന്നാൽ, ബാക്കി യുള്ളവർക്കു കുഴപ്പമില്ലല്ലോ എന്നും സ്ഥാനംകിട്ടിയതു കൊണ്ടാണ് ഇപ്പോൾ നിനക്കു സംസാരിക്കാൻ കഴിയുന്നതെന്നും ചന്ദ്രൻ പറയുന്നു.
അക്ഷയ് സന്തോഷിന്റെകൂടി പിന്തുണയിലാണ് കോണ്‍ഗ്രസിൽനിന്ന് രാജിവച്ചവർ ചേർന്നു മറ്റത്തൂരിൽ ബിജെപിക്കൊപ്പം ഭരണം പിടിച്ചത്. തൊട്ടടുത്ത ദിവസമാണ് അക്ഷയ് നിലപാടു വ്യക്തമാക്കിയത്. ഇത്തരമൊരു സഖ്യമുള്ളതയായി അറിയില്ലായിരുന്നെന്നും ഒരുതരത്തിലും സഹകരിക്കില്ലെന്നും അക്ഷയ് വ്യക്തമാക്കി.
മറ്റത്തൂർ വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ ഇതുവരെ കോണ്‍ഗ്രസ് നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. മുൻ തൃശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരടക്കം വിമതർക്കുവേണ്ടി ശക്തമായി നിലപാടെടുക്കുന്നു എന്നതാണ് മറുപക്ഷത്തിന്റെ ആരോപണം.
വിമതരായി മത്സരിച്ച കെ.ആർ. ഔസേപ്പ്, ടെസി കല്ലറയ്ക്കൽ എന്നിവരെയും കൂറുമാറിയ എട്ടുപോരെയും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്നു പുറത്താക്കിയിരുന്നു. ടെസി കല്ലറയ്ക്കലാണ് ബിജെപി പിന്തുണയിൽ പ്രസിഡന്റായത്.
National
ഗുവാഹത്തി: വിവാദ പ്രസ്താവനയുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഹിന്ദു ജനവിഭാഗത്തിലെ ജനന നിരക്ക് കുറവാണെന്നും അതിനാൽ ആസാമിൽ ഹിന്ദു ദമ്പതികൾ ഒന്നിലേറെ കുട്ടികൾക്ക് ജന്മം നൽകണമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
മുസ്ലിം ജനത ഏഴോ എട്ടോ കുട്ടികൾക്ക് ജന്മം നൽകരുതെന്നും ആസാം മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മതന്യൂനപക്ഷങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലെ ജനനനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദുവിഭാഗങ്ങൾക്കിടയിലെ ജനനനിരക്ക് കുറവാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിവാദ പ്രസ്താവന.
ചൊവ്വാഴ്ച മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്പോഴായിരുന്നു ആസാം മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രസവ അനുപാതം കുറഞ്ഞുവരികയാണ്. അതിനാലാണ് ഹിന്ദുക്കളോട് കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ ആവശ്യപ്പെടുന്നതെന്നും ആസാം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ബുൾഡോസർ രാജ് വിവാദത്തിനിടെ ഒരേ വേദി പങ്കിട്ട് കേരള, കർണാടക മുഖ്യമന്ത്രിമാർ. 93-മത് ശിവഗിരി തീർഥാടന സമ്മേളന വേദിയിലാണ് മുഖ്യമന്ത്രിമാരായ പിണറായി വിജയനും, സിദ്ധരാമയ്യയും ഒന്നിച്ചെത്തിയത്.
"ഇന്ത്യയുടെ ബഹസ്വരത തകർക്കപ്പെടുകയാണ്. ഇത് സാംസ്കാരിക ഫാസിസമാണെന്ന് തിരിച്ചറിയാൻ ജനാധിപത്യ വിശ്വാസികൾക്ക് കഴിയണം. ജീവിത ചുറ്റുപാടുകളിൽ കാണുകയും അനുഭവിക്കുകയും ചെയ്ത അസംബന്ധ കാര്യങ്ങൾക്കെതിരെ ശ്രീ നാരായണ ഗുരു ശബ്ദിച്ചിരുന്നു.'
"ചാതുർവർണ്യ വ്യവസ്ഥയെ തകർക്കുന്നതായിരുന്നു ഗുരുവിന്റെ പ്രവർത്തനം. ബ്രഹ്മണ്യത്തിനെതിരെയാണ് ശ്രീനാരായണ ഗുരു പ്രവർത്തിച്ചത്. ക്ഷത്രിയ ബ്രാഹ്മണ അധികാര വ്യവസ്ഥയ്ക്കെതിരെ ഉയർന്ന അടിച്ചമർത്തപ്പെട്ടവന്റെ കലാപമാണ് അരുവിപ്പുറത്തെ പ്രതിഷ്ഠ.'
"ഐതിഹ്യങ്ങളെ ചരിത്രങ്ങളായി അവതരിപ്പിക്കുന്നു. ശിവഗിരി തീർഥാടനം ഈഴവരുടേത് മാത്രമാകരുത് എന്ന് ഗുരു പറഞ്ഞിരുന്നു. അറിവിന്റെ തീർഥാടകരാകണം. സർവ മത സാഹോദര്യത്തോടെയാകണം എന്ന് നിർദേശം നൽകി. ഗുരുവിന്റെ പാതയിലൂടെയാണ് കേരള സർക്കാർ മുന്നോട്ട് പോകുന്നത്.'
"വിവിധ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി. അധികാരം കൈയിലുള്ള പലരും കുട്ടികളെ അസംബന്ധം പഠിപ്പിക്കുന്ന കാലമാണിത്. നൂറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടു പോകുന്നു.'- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ബുൾഡോസർ രാജ് വിഷയത്തിൽ കർണാടക സർക്കാരിനെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ അതൃപ്തി പരസ്യമാക്കി കർണാടകയും രംഗത്തുവന്നിരുന്നു.
ഉത്തരേന്ത്യയിൽ സംഘ്പരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയമാണ് കർണാടകയിൽ കോൺഗ്രസ് സർക്കാരും നടപ്പാക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപി, കെ.ടി. ജലീൽ എംഎൽഎ തുടങ്ങിയവരും യെലഹങ്ക സന്ദർശിച്ചിരുന്നു. 150 വീടുകളാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തതെന്ന് റഹീം പറഞ്ഞു. ആയിരത്തോളം പേർ കുടിയിറക്കപ്പെട്ടു. ഇരകളിൽ ഭൂരിഭാഗവും മുസ്ലീങ്ങളും ദലിതരുമാണെന്നും റഹീം പറഞ്ഞിരുന്നു.
District News
തൃശൂർ: എസ്ഡിപിഐ പിന്തുണയോടെ ഭരണസമിതി രൂപീകരിച്ച ചൊവ്വന്നൂരിലും പ്രശ്നമൊഴിയാതെ കോണ്‍ഗ്രസ്. ഡിസിസി നിർവാഹക സമിതി അംഗമായിരുന്ന വർഗീസ് ചൊവ്വന്നൂരിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തതോടെ കോണ്‍ഗ്രസിൽ വീണ്ടും വാദപ്രതിവാദം കൊഴുക്കുകയാണ്.
എസ്ഡിപിഐയുമായി ചേർന്നു ഭരണസമിതിയുണ്ടാക്കിയതിൽ തനിക്കൊരു പങ്കുമില്ലെന്നു വർഗീസ് ആവർത്തിക്കുന്നു. തന്നെ എന്തിനു പുറത്താക്കിയെന്ന് അറിയില്ല. നടപടി തന്നെ അറിയിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും വർഗീസ് പറയുന്നു.
ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തെക്കുറിച്ചും തനിക്കറിയില്ല. സ്ഥാനാർഥിനിർണയ കമ്മിറ്റിയിലോ കോർ കമ്മറ്റിയിലോ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പ്രതിനിധികളെ തീരുമാനിച്ച കമ്മിറ്റിയിലോ താൻ അംഗമല്ല. എസ്ഡിപിഐ സഖ്യത്തെക്കുറിച്ചും അറിയില്ല. കാര്യങ്ങൾ തീരുമാനിച്ചതു ഡിസിസിയാണ്. പിന്നെന്തിനാണ് കോണ്‍ഗ്രസിന്റെ പ്രാഥമികഅംഗത്വത്തിൽനിന്ന് പുറത്താക്കിയതെന്ന് അറിയില്ലെന്നും വർഗീസ് പറയുന്നു. വർഗീസിന്റെ ഭാര്യയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സെബേറ്റ വർഗീസിനെതിരേയും പാർട്ടി നടപടിയെടുത്തിട്ടുണ്ട്.
വർഗീസ് കോണ്‍ഗ്രസ് നയങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചെന്നാണു നേതൃത്വം പറയുന്നത്. പാർട്ടിയെ പ്രതിസന്ധിയിലാക്കിയതിനെത്തുടർന്നാണു നടപടിയെന്നും നേതൃത്വം പറയുന്നു. പാർട്ടിവിരുദ്ധ പ്രവർത്തനത്തിനു വർഗീസ് ചൊവ്വന്നൂരിനു ഡിസിസി പ്രസിഡൻറ് ജോസഫ് ടാജറ്റ് കാരണംകാണിക്കൽ നോട്ടീസ് നൽകിയതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്.
എസ്ഡിപിഐയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസ് ചൊവ്വന്നൂർ പഞ്ചായത്തിൽ അധികാരത്തിലെത്തിയതിനെത്തുടർന്ന് ഇതുവരെയും വിവാദങ്ങൾ ഒഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫും രംഗത്തെത്തിയിട്ടുണ്ട്. മുൻധാരണ പ്രകാരമാണ് എസ്ഡിപിഐ കോണ്‍ഗ്രസിനു പിന്തുണ നൽകിയതെന്നാണ് അദ്ദേഹത്തിന്റെ വാദം.
ബിജെപി അധികാരത്തിൽ വരാതിരിക്കാനുള്ള സമീപനമാണ് എസ്ഡിപിഐ സ്വീകരിച്ചതെന്നാണു വിശദീകരണം. എസ്ഡിപിഐ പിന്തുണയോടെ അധികാരത്തിലെത്തിയതിനു പിന്നാലെ പ്രസിഡന്റായ നിതീഷിനോടും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സെബേറ്റ വർഗീസിനോടും രാജിവയ്ക്കാൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ തയാറാകാത്തതിനാൽ ഇരുവരെയും പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു.
National
ബംഗളൂരു: യെലഹങ്കയിലെ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി ചർച്ച ചെയ്യാൻ കർണാടക സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ഇന്ന് വൈകിട്ട് നിര്‍ണായക യോഗം ചേരും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഭവന നിർമ്മാണ മന്ത്രി സമീർ അഹമ്മദ് എന്നിവർ യോഗത്തിൽ പങ്കെടുക്കും.
സിപിഎം വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തതോടെ കോഗിലു ക്രോസിലെ കയ്യേറ്റമൊഴിപ്പിക്കൽ ദേശീയതലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ഇതിനുപിന്നാലെ വിഷയത്തിൽ ഇടപെട്ട കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ഇന്ന് കർണാടക മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്. കുടിയൊഴിപ്പിച്ച മൂവായിരത്തോളം പേരെ താൽക്കാലികമായി പുനരധിവസിപ്പിക്കാനുള്ള തീരുമാനം ഇന്ന് സർക്കാർ പ്രഖ്യാപിച്ചേക്കും.
മുന്നൂറോളം വീടുകൾ ജെസിബികൾ ഉപയോഗിച്ച് തകർത്തതോടെ തെരുവിൽ കഴിയുകയാണ് പലരും. കര്‍ണാടകയിലേത് ബുള്‍ഡോസര്‍ രാജ് ആണെന്ന ആരോപണവുമായാണ് സിപിഎം അടക്കമുള്ളവര്‍ രംഗത്തെത്തിയത്. വിഷയം സിപിഎം രാഷ്ട്രീയമായി ഏറ്റെടുത്തിതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിഷയത്തിൽ ഇടപ്പെട്ടത്.
എഐസിസി നേതൃത്വം വിശദീകരണം തേടിയിരുന്നു. വീട് നഷ്ടപ്പെട്ടവർക്കായി ഫ്ലാറ്റുകൾ നിർമിച്ച് കൈമാറാനാണ് സർക്കാർ നീക്കം.കർണാടക കോൺഗ്രസിന്റെ ബുൾഡോസർ രാഷ്ട്രീയത്തെ വിമർശിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായ ഭാഷയിൽ സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.
യുപി മോഡൽ സംഘപരിവാർ അജണ്ട എന്നുള്ള ആക്ഷേപമാണ് മുഖ്യമന്ത്രി ഉയർത്തിയത്. ഇതിന് മറുപടിയുമായി കർണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രംഗത്ത് വന്നിരുന്നു.
Kerala
തിരുവനന്തപുരം: വാജ്പേയി ജന്മദിനാഘോഷത്തോടനുബന്ധിച്ച് ജീവനക്കാർ ഇന്ന് എത്തണമെന്ന് കാണിച്ച് ലോക് ഭവൻ കൺട്രോളർ അയച്ച സർക്കുലർ വിവാദത്തിൽ. ക്രിസ്മസ് ദിനമായ ഇന്ന് ജീവനക്കാർ ലോക് ഭവനിൽ എത്തണമെന്ന് കാണിച്ചിറക്കിയ സർക്കുലറാണ് വിവാദത്തിലായത്.
ഇതോടെ ജീവനക്കാർ പരിപാടിയിൽ നിർബന്ധമായും എത്തേണ്ടെന്ന വിശദീകരണം ഇറക്കി ലോക് ഭവൻ. ക്രിസ്മസ് അവധി ഒഴിവാക്കിയില്ലെന്നും ലോക് ഭവൻ വിശദീകരിച്ചു. ഇന്ന് വാജ്പേയി ദിനാചരണത്തിൽ ജീവനക്കാർ പങ്കെടുക്കേണ്ടത് നിർബന്ധമല്ലെന്നും അറിയിപ്പിറക്കി.
അതേസമയം ക്രിസ്മസിനെ വരവേൽക്കുകയാണ് ലോകം. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളിലാണ് വിശ്വാസികൾ.
Movies
ഹോളിവുഡ് ചിത്രം ദൃശ്യം 3-യുടെ റിലീസ് തീയതി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളായ അക്ഷയ് ഖന്ന മൂന്നാംഭാഗത്തിൽനിന്ന് പിന്മാറിയതായി റിപ്പോർട്ട്.
പ്രതിഫലത്തിൽ തർക്കമുണ്ടായതാണ് അക്ഷയ് ഖന്ന സിനിമ ഉപേക്ഷിക്കാൻ കാരണം. 2026 ഒക്ടോബർ രണ്ടിന് ലോകമെമ്പാടും തിയറ്ററുകളിൽ ദൃശ്യം 3 റിലീസ് ചെയ്യുമെന്ന് ചിത്രത്തിലെ നായകനും ബോളിവുഡ് സൂപ്പർസ്റ്റാറുമായ അജയ് ദേവഗൺ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
2022ൽ റിലീസ് ചെയ്ത ദൃശ്യം 2 - എന്ന ചിത്രത്തിലൂടെയാണ് അക്ഷയ് ഖന്ന ദൃശ്യം ക്രൈം ത്രില്ലർ ഫ്രാഞ്ചൈസിയിൽ പ്രവേശിച്ചത്. ചിത്രത്തിൽ, തന്റെ മുൻഗാമിയായ മീര ദേശ്മുഖിന്റെ (തബു) അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ ഐജി തരുൺ അഹ്ലാവത്തിന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്.
ഛാവ, ധുരന്ധർ എന്നീ ചിത്രങ്ങളുടെ വിജയത്തോടെ അക്ഷയ് ഖന്നയ്ക്ക് 2025 മികച്ച വർഷമാണ്. ഛാവയിൽ മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബിന്റെ വേഷമാണ് താരം ചെയ്തത്. ചിത്രത്തിൽ ഛത്രപതി മഹാരാജാവിന്റെ വേഷം ചെയ്തത് വിക്കി കൗശൽ ആയിരുന്നു.
ധുരന്ധറിലും മികച്ച കഥപാത്രമാണ് അക്ഷയ് ഖന്നയ്ക്കു ലഭിച്ചത്. ലിയാരി ഗുണ്ടാസംഘത്തിലെ അംഗമായ റഹ്മാൻ ദകൈത് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ധുരന്ധറിലെ നൃത്തത്തിന് അക്ഷയ് ഖന്ന പ്രത്യേക പ്രശംസയും ജനപ്രീതിയും നേടി.
2025ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളാണ് ധുരന്ധറും ഛാവയും. ധുരന്ധർ റിക്കാർഡുകളുമായി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. താരം അടുത്തതായി അഭിനയിക്കുന്നത് മഹാകാളി എന്ന തെലുങ്ക് ചിത്രത്തിലാണ്.
അസുരഗുരു ശുക്രാചാര്യയുടെ വേഷത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്. ഹനുമാൻ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ പ്രശാന്ത് വർമ തിരക്കഥയെഴുതി പൂജ അപർണ കൊല്ലുരു സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രമാണിത്.
2026ൽ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് അക്ഷയ് ഖന്ന ഡേറ്റ് നൽകിയതയായി ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Kerala
കോട്ടയം: രണ്ടാമത്തെ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം കിട്ടിയതോടെ ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കു പുറത്തേക്കു വരാൻ വഴി തെളിഞ്ഞപ്പോഴും രാഹുലിനെ പിന്തുണയ്ക്കാൻ രംഗത്തിറങ്ങിയ രാഹുൽ ഈശ്വർ അകത്തുതന്നെ.
ആദ്യത്തെ ബലാത്സംഗക്കേസിൽ കേസ് പരിഗണിക്കുന്ന തിങ്കളാഴ്ച വരെ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടയുകയും രണ്ടാം കേസിൽ മുൻകൂർ ജാമ്യം കിട്ടുകയും ചെയ്തതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനു പുറത്തിറങ്ങാൻ സാധ്യത തെളിഞ്ഞത്.
വ്യാഴാഴ്ച നടക്കുന്ന രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് കുന്നത്തൂർമേട്ടിലുള്ള ബൂത്തിൽ രാഹുൽ വോട്ട് രേഖപ്പെടുത്തുമെന്നാണ് സൂചന.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പീഡന ആരോപണം ഉയർന്നപ്പോൾതന്നെ ശക്തമായ പിന്തുണയുമായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞ വ്യക്തിയാണ് രാഹുൽ ഈശ്വർ. ഇതിനായി നിരവധി വീഡിയോകളും ചെയ്തു. ഇതു കള്ളക്കേസ് ആണെന്ന വാദവും രാഹുൽ ഈശ്വർ ഉയർത്തിയിരുന്നു.
എന്നാൽ, ആരോപണമുന്നയിച്ച യുവതി മാങ്കൂട്ടത്തിലിനെതിരേ പീഡന കേസ് നൽകിയതോടെ കാര്യങ്ങൾ മറ്റൊരു ദിശയിലേക്കു തിരഞ്ഞു. പരാതിക്കാരിയെ അധിക്ഷേപിക്കുകയും അവരെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെതിരേയും പോലീസ് കേസെടുത്തു. ചോദ്യം ചെയ്യാൻ വിളിച്ച് ഒടുവിൽ അറസ്റ്റ് ചെയ്തു.
ജാമ്യം നിഷേധിക്കപ്പെട്ടതോടെ പോലീസ് അനീതി കാണിച്ചെന്നാരോപിച്ച് ജയിലിൽ നിരാഹാരം തുടങ്ങി. ഇതിനു കോടതിയുടെ കടുത്ത വിമർശനവും ഏറ്റുവാങ്ങേണ്ടിവന്നു. ഇതോടെ നിരാഹാരം നിർത്തി. നിരാഹാരം തുടങ്ങിയതിനു പിന്നാലെ രാഹുലിനെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആരോഗ്യം മെച്ചപ്പെട്ടതോടെ ഇന്നു കോടതി രാഹുലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതി രാഹുൽ പുറത്തിറങ്ങിയാലും പിന്തുണക്കാരൻ രാഹുൽ അകത്തു തന്നെ കിടക്കുമെന്നതാണ് സ്ഥിതി.
കേസിലെ തുടർ തെളിവെടുപ്പ് പൂർത്തിയാകാനായിട്ടാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. അതേസമയം, വ്യാഴാഴ്ച തന്നെ രാഹുൽ ജാമ്യാപേക്ഷയുമായി കോടതിയെ വീണ്ടും സമീപിക്കുമെന്നാണ് വിവരം.
അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയിയെ അറിയിച്ചു. പിടിച്ചെടുത്ത ലാപ്ടോപ്പിന്റെ പാസ്വേഡ് നൽകുന്നില്ലെന്നും മൊബൈൽ ഫോണും കൈമാറാൻ വിസമ്മതിക്കുകയാണെന്നും അന്വേഷണത്തിനു കസ്റ്റഡി അനിവാര്യമാണെന്നും പോലീസ് അറിയിച്ചു. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
എന്നാൽ, 11 ദിവസം കൊണ്ട് 11 കിലോ കുറഞ്ഞെന്നും നാലു ദിവസം വെള്ളം കുടിക്കാതെ ജയിലിൽ കഴിഞ്ഞെന്നും ഇതു തുടർന്നാൽ കിഡ്നിക്കു പ്രശ്നമാകുമെന്ന് ഡോക്ടർ പറഞ്ഞതുകൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചതെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനു നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലെ പിന്തുണച്ചതിൽ കുറ്റബോധം ഇല്ല അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയോ ഫോട്ടോയോ പോസ്റ്റോ ഇട്ടിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ ആദ്യം അറസ്റ്റിലാകുന്നത് രാഹുൽ ഈശ്വറാണ്. കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ. രണ്ടുതവണ മുൻകൂർജാമ്യാഅപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും നിരസിക്കുകയായിരുന്നു.
National
ബഹറാംപുർ: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ നേതൃത്വത്തിൽ ബാബറി മസ്ജിദിന്റെ മാതൃകയിൽ മോസ്ക് നിർമാണം തുടങ്ങി.
അടുത്തവർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്നതിനിടെയാണു എംഎൽഎ ഹുമയൂൺ കബീറിന്റെ നേതൃത്വത്തിൽ മോസ്കിന്റെ നിർമാണം. വർഗീയരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നുവെന്നുകാട്ടി കഴിഞ്ഞദിവസം ഹുമയൂൺ കബീറിനെ പാർട്ടിയിൽനിന്ന് സസ്പൻഡ് ചെയ്തിരുന്നു. അതേസമയം തൃണമൂൽ കോൺഗ്രസ് നേതൃത്വം കാരണം വ്യക്തമാക്കിയിട്ടില്ല.
മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍തംഗയിലാണ് മോസ്ക്. ആളുകൾ കൂട്ടത്തോടെ ഇഷ്ടികയും സിമന്റുമായി മുദ്രാവാക്യം വിളികളോടെ നിർമാണസ്ഥലത്ത് എത്തുകയായിരുന്നു. 1992 ഡിസംബര്‍ 6ന് അയോദ്ധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാർഷികദിനത്തിലായിരുന്നു തറക്കല്ലിടൽ. പോലീസും ദ്രുതകർമസേനയും കനത്ത സുരക്ഷയൊരുക്കിയതിനാൽ അനിഷ്ടസംഭവങ്ങൾ ഒഴിവാകുകയായിരുന്നു.
ഉച്ചയോടെ ഖുര്‍ആന്‍ പാരായണം ചെയ്തായിരുന്നു ചടങ്ങുകളുടെ തുടക്കം. സൗദി അറേബ്യയില്‍ നിന്നുള്ള രണ്ട് മതപുരോഹിതര്‍ ഉള്‍പ്പെടെ പങ്കെടുത്തു. ദേശീയ പാതയില്‍ ഗതാഗത തടസം ഒഴിവാക്കാന്‍ 3000 വോളണ്ടിയര്‍മാരെ സംഘാടകര്‍ നിയോഗിച്ചിരുന്നു.
ഭരണഘടനാവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും ആരാധനാലയങ്ങൾ പണിയുന്നത് ഭരണഘടനാപരമായ അവകാശമാണെന്നും ഹുമയൂൺ കബീർ പറയുന്നു. നാലുലക്ഷം പേർ ചടങ്ങിൽ പങ്കെടുത്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
വിഭജനരാഷ് ട്രീയത്തിനു മുന്നിൽ പശ്ചിമബംഗാൾ ഒരിക്കലും തല കുനിക്കില്ലെന്ന് രാവിലെ സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കിയിരുന്നു. വർഗീയശക്തികൾക്കെതിരേ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
National
ബംഗളൂരു: രാഷ്ട്രീയക്കാരുടെയും മന്ത്രിമാരുടെയും ആഡംബരജീവിതം ഇന്ത്യാ മഹാരാജ്യത്തു പുതുമയുള്ള സംഭവമല്ല. കടംവാങ്ങി കഴിയുന്ന കേരളത്തിൽ, സര്‍ക്കാര്‍ ചെലവില്‍ ലക്ഷത്തിനടുത്തു വിലയുള്ള കണ്ണട വാങ്ങിയ മന്ത്രിമാരെയും ജനം കണ്ടിട്ടുണ്ട്. പുതിയ വിവാദം കത്തുന്നത് കര്‍ണാടക മുഖ്യന്റെ വാച്ചിനെക്കുറിച്ചാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യ കെട്ടുന്ന വാച്ചിന്റെ വിലയാണ് ഇപ്പോള്‍ കർണാടകയിലെങ്ങും ചര്‍ച്ച. പാവപ്പെട്ടവരുടെ ശബ്ദമായി സ്വയം അവതരിപ്പിക്കുന്ന, ആദര്‍ശധീരനായ കോണ്‍ഗ്രസ് നേതാവ് കെട്ടുന്നത് 43 ലക്ഷത്തിന്റെ കാര്‍ട്ടിയര്‍ വാച്ച് എന്നതാണ് മാധ്യമങ്ങൾ വാർത്തയാക്കിയത്.
വാച്ചും ഷൂസും
ആഡംബരജീവിതവും കര്‍ണാടക രാഷ്ട്രീയവും പലപ്പോഴും വിവാദമായിട്ടുണ്ട്. കുപ്രസിദ്ധമായ ഹബ്ലോട്ട് വാച്ച് കഥയ്ക്കു ശേഷമാണ് സിദ്ധരാമയ്യ ഇപ്പോൾ കാർട്ടിയർ കുരുക്കിൽ അകപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന പ്രഭാതഭക്ഷണയോഗത്തില് സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കാര്‍ട്ടിയര്‍ വാച്ചുകള്‍ ധരിച്ചിരിക്കുന്നത് കണ്ടു. എന്നാല്‍ സിദ്ധരാമയ്യയുടെ കൈത്തണ്ടയില്‍ കണ്ട വാച്ചാണ് ചര്‍ച്ചയായത്. റോസ് ഗോള്‍ഡില്‍ നിര്‍മിച്ച സാന്റോസ് ഡി കാര്‍ട്ടിയര്‍ വാച്ചിന്റെ വില 43 ലക്ഷത്തലേറെ! സിദ്ധരാമയ്യയുടെ കൈവശം ഇതുപോലെയുള്ള 18ലേറെ വാച്ചുകളുണ്ടെന്നു പ്രതിപക്ഷം പറയുന്നു. മാത്രമല്ല, മുഖ്യമന്ത്രി ധരിക്കുന്നത് ലക്ഷങ്ങൾ വിലയുള്ള ഷൂസ് ആണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
വജ്രം പതിച്ച വിവാദം
വാച്ചുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സിദ്ധരാമയ്യ അകപ്പെടുന്നത് ഇതാദ്യമായല്ല. 2016ല്‍, സിദ്ധരാമയ്യ ഉപയോഗിച്ചിരുന്ന ഹബ്ലോട്ട് വാച്ചാണ് വിവാദമായത്. ലിമിറ്റഡ് എഡിഷനില്‍ നിര്‍മിച്ച, വജ്രം പതിച്ച മോഡലിന്റെ വില 50-70 ലക്ഷം രൂപയാണെന്ന് എതിരാളികള്‍ ആരോപിച്ചപ്പോള്‍, സദ്ധരാമയ്യയുടെ ഹബ്ലോട്ട് വാച്ച് വലിയ രാഷ്ട്രീയവിവാദത്തിനു തിരികൊളുത്തി. പാവപ്പെട്ടവരുടെ ശബ്ദമായി സ്വയം അവതരിപ്പിക്കുന്ന രാഷ്ട്രീയക്കാരന് ഇത്രയും ആഡംബരപൂര്‍ണമായ വാച്ച് ധരിക്കണോ എന്നതിനെക്കുറിച്ചുള്ള വലിയ ചര്‍ച്ചയിലേക്ക് ഈ സംഭവം വളര്‍ന്നു.
അന്ന്, ആരോപണങ്ങളെ പ്രതിരോധിക്കാന്‍, ഹബ്ലോട്ട് വാച്ച് തന്റെ പഴയ എന്‍ആര്‍ഐ സുഹൃത്ത് സമ്മാനിച്ചതാണെന്നും അതിന്റെ യഥാര്‍ഥമൂല്യം ഉദ്ധരിച്ച കണക്കുകളേക്കാള്‍ വളരെ കുറവാണെന്നുമായിരുന്നു സിദ്ധരാമയ്യയുടെ ന്യായീകരണം.
Kerala
തിരുവനന്തപുരം: ഇടവേളക്ക് ശേഷം രാജ്ഭവൻ പരിപാടിയിൽ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം. കാലിക്കറ്റ് സർവകലാശാലയും കേരള സർവകലാശാലയും ചേർന്ന് സംഘടിപ്പിച്ച, ഡോ. ജോൺ മത്തായിയുടെ ജീവചരിത്രഗ്രന്ഥ പ്രകാശന വേദിയിലാണ് ചിത്രം സ്ഥാപിച്ചത്.
മന്ത്രിമാരുടെ ഇറങ്ങിപ്പോക്കും ബഹിഷ്കരണവും ഉൾപ്പെടെ വിവാദങ്ങളെ തുടർന്ന് രാജ്ഭവനിൽ നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ ചിത്രം സ്ഥാപിക്കില്ലെന്ന് അധികൃതർ നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കാലിക്കറ്റ്, കേരള സർവകലാശാലകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ വീണ്ടും സമാന ചിത്രം വേദിയിൽ സ്ഥാപിച്ചത്.
പുസ്തക പ്രകാശന ചടങ്ങിൽ കാലിക്കറ്റ്, കേരള വി.സിമാരായ ഡോ. പി. രവീന്ദ്രൻ, ഡോ. മോഹനൻ കുന്നുമ്മൽ, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിലെ കോൺഗ്രസ് അംഗം പി. മധു, മുസ്ലിം ലീഗ് അംഗം ഡോ. റഷീദ് അഹമ്മദ്, ബിജെപി അംഗം എ.ജെ. അനുരാജ് തുടങ്ങിയവർ പങ്കെടുത്തു. സിൻഡിക്കേറ്റ് അറിയാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന പേരിൽ സിപിഎം അംഗങ്ങൾ പരിപാടി ബഹിഷ്ക്കരിച്ചു.
നേരത്തെ, വിവാദത്തെ തുടർന്ന് മുഖ്യമന്ത്രി പങ്കെടുത്ത രാജ്ഭവൻ ത്രൈമാസിക ‘രാജഹംസം’ പ്രകാശന ചടങ്ങിൽ ചിത്രം സ്ഥാപിച്ചിരുന്നില്ല. അതിന് മുമ്പ് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ പരിപാടിയുടെ വേദിയിൽ ഭാരതാംബ ചിത്രം സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽനിന്ന് ഇറങ്ങിപ്പോയിരുന്നു.
പരിസ്ഥിതി ദിന പരിപാടിയിൽ ചിത്രം സ്ഥാപിച്ചതിനെ തുടർന്ന് മന്ത്രി പി. പ്രസാദ് പരിപാടി ബഹിഷ്കരിച്ചിരുന്നു
Kerala
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹൂല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതി നല്കിയ പരാതിയില്‍ വലിയമല പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുലിനെ കണ്ടെത്താൻ പോലീസിന്റെ ഊർജിത തെരച്ചിൽ. കുറ്റകൃത്യം നടന്ന സ്ഥലം നേമം പോലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ വലിയമല പോലീസ് കേസ് നേമത്തേക്കു കൈമാറിയിട്ടുണ്ട്. അതേസമയം, ഒളിവില്‍ പോയ രാഹുലിനെ പിടികൂടാന്‍ പോലീസ് സർവ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സൈബര്‍ വിദഗ്ധരും ഷാഡോ പോലീസും ഉള്‍പ്പെടെയുള്ള സിറ്റി പോലീസ് സംഘമാണ് രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്.
ഗുരുതര കുറ്റങ്ങൾ
വിവാഹവാഗ്ദാനം നല്കി പീഡനം, ബലാത്സംഗം, ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്. രാഹുലിന്റെ സഹായി അടൂര്‍ സ്വദേശി ജോബി ജോര്‍ജിനെ രണ്ടാം പ്രതിയാക്കിയാണ് എഫ്ഐആര്‍. രാഹുലിന്റെ നിര്‍ദേശാനുസരണം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു കൊടുത്തത് ജോബിയായിരുന്നുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെയും കേസില്‍ പ്രതിയാക്കിയിരിക്കുന്നത്.
20 പേജുള്ള മൊഴി
രാഹുലിനെതിരെ കേസെടുത്തതിനു പിന്നാലെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയ നിലയിലാണ്. എന്നാല്‍, പിന്നീട് മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത നിലയിലാണെന്നു സ്ഥിരീകരിച്ചു. രാഹുല്‍ എവിടെയാണെന്ന് അറിയില്ല. സംസ്ഥാനം വിട്ടെന്ന സൂചനകളുമുണ്ട്. രാഹുലിനെതിരെ യുവതി ഗുരുതര വെളിപ്പെടുത്തലുകളാണ് മൊഴിയായി പോലീസിനു നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രി തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയില്‍നിന്നു മൊഴി രേഖപ്പെടുത്തിയിരുന്നു.
20 പേജുള്ള മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. ഗര്‍ഭഛിദ്രം നടത്തുന്നതിനുതന്നെ ഭീഷണിപ്പെടുത്തി. രാഹുലിന്റെ സുഹൃത്തിന്റെ പക്കലാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചു നല്‍കിയത്. മരുന്ന് കഴിച്ചുവെന്നു വീഡിയോ കോളിലൂടെ രാഹുല്‍ ഉറപ്പാക്കിയെന്നാണ് യുവതിയുടെ മൊഴി. രാഹുലിനു പല പെണ്‍കുട്ടികളുമായും ബന്ധമുണ്ടെന്നു തനിക്കറിയാം. ഇനി ഒരു പെണ്‍കുട്ടിക്കും ഈ ഗതികേട് ഉണ്ടാകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. അതിനാലാണ് പരാതി നല്‍കിയത്. രാഹുല്‍ അസഭ്യം പറഞ്ഞിട്ടുണ്ടെന്നും യുവതി മൊഴികൊടുത്തു.
Kerala
അടൂര്‍: അടൂരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വീടിനു കനത്ത പോലീസ് കാവല്‍. ഇന്നലെ രാത്രി മുതല്‍ വീടിനു പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്നു രാവിലെയോടെ വീട്ടിലേക്കുള്ള വഴിയില്‍ ബാരിക്കേഡ് സ്ഥാപിച്ചു. കൂടുതല്‍ പോലീസിനെയും സ്ഥലത്തു നിയോഗിച്ചു.
രാഹുലിന്റെ വീട്ടിലേക്ക് രാഷ്ട്രീയസംഘടനകള്‍ പ്രതിഷേധം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് ബാരിക്കേഡ് സ്ഥാപിച്ചത്. നേരത്തെ രാഹുലിനെതിരേ ആരോപണം ഉയര്‍ന്ന ഘട്ടത്തിലും വീടിനു മുമ്പില്‍ ബാരിക്കേഡ് തീര്‍ത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
Kerala
കോട്ടയം: രാഹുൽ മാങ്കൂട്ടത്തിനെതിരേ ഉയർന്ന ആരോപണങ്ങളെ തള്ളിയും ആരോപണം ഉന്നയിച്ചവർക്കെതിരേ കടുത്ത വിമർശനവുമായി അഡ്വ. ദീപ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും രൂക്ഷമായി വിമർശിക്കുന്ന പോസ്റ്റിൽ രാഹുൽ മാങ്കൂട്ടത്തെ പൂർണമായി പിന്തുണയ്ക്കുന്നു. ഇനിയും രാഹുലിനെതിരേ കള്ളക്കഥകൾ പ്രചരിപ്പിച്ചാൽ എല്ലാ സത്യവും പുറത്തുവിടുമെന്നും പരാതിക്കാരുടെ എല്ലാക്കാര്യവും തനിക്ക് അറിയാമെന്നും തെളിവുകൾ തന്റെ പക്കലുണ്ടെന്നും ദീപ കുറിപ്പിൽ പറയുന്നു. തന്റെ യോഗ്യതകൾ ചോദിച്ച് സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നവർക്കുള്ള മറുപടിയും പോസ്റ്റിലുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ ചുരുക്കരൂപം ഇങ്ങനെ:
സത്യങ്ങൾ ഒരിക്കലും മറഞ്ഞിരിക്കില്ല. കള്ളങ്ങൾ എന്നെന്നും സംരക്ഷിക്കപ്പെടുകയും ഇല്ല.
ഇനി ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർഥ ഇരയ്ക്കു നീതി കിട്ടാതെ പോകുന്നു..
കേരളത്തിലെ പ്രിയപ്പെട്ടവരെ... ലോകമെമ്പാടും ഉള്ള മലയാളികളെ.... നിങ്ങൾ കേട്ടതെല്ലാം വിശ്വസിക്കരുത്... കാരണം അതൊന്നും സത്യമല്ല.. വാർത്തകൾ സൃഷ്ടിക്കുക എന്നു മാത്രമേ മാധ്യമങ്ങൾ ചെയ്യുന്നുള്ളൂ.. അതിൽ സത്യത്തിന്റെ കണിക ഉണ്ടോ എന്നു നോക്കാൻ സൂക്ഷ്മ ദർശിനി വേണ്ടി വരും..
ഞാൻ ദീപാ ജോസഫ്, ഡൽഹിയിൽനിന്നു കുറിക്കുന്നു.. സുപ്രിം കോടതിയിൽ മാത്രമല്ല കേരളത്തിലും പ്രാക്റ്റീസ് ചെയ്യാറുണ്ട്. ഞാനൊരു ഭാര്യയാണ്.. എന്റെ ഭർത്താവ് മനോജ് മാത്യു. 21 വയസുള്ള മകൻ ഉണ്ട്. നിയമം മാത്രമല്ല ജാമിയയിൽനിന്നു പൊളിറ്റിക്കൽ സയൻസിൽ പോസ്റ്റ് ഗ്രേഡ്വേഷനും അതിൽതന്നെ ഗവേഷണവും കഴിഞ്ഞ് അവാർഡ് പ്രതീക്ഷിക്കുന്നു.
ഇനി എന്തിനാണ് ഞാൻ എന്നെ കുറിച്ചു പറഞ്ഞത് എന്നല്ലേ... ചിലർക്കു സംശയം... എന്റെ ഡിഗ്രി വ്യാജമാണോ? ഞാൻ കോടതിയിലേക്കു തന്നെയാണോ പോകുന്നത്.. എന്നെ ആരാണ് വക്കീൽ ആക്കിയത്? അവർക്കു വേണ്ടിയാണു അവർക്കു വേണ്ടി മാത്രമാണ് ഇത്രയും പറഞ്ഞത്. ഇനിയും കൂടുതൽ അറിയാൻ ആഗ്രഹമുള്ളവർ ചോദിച്ചാൽ മതി പറഞ്ഞു തരാം..
അറിയാൻ മേലാത്തവർക്കും മനഃപൂർവം എന്നെ എയറിൽ ആക്കാൻ ശ്രമിക്കുന്നവർക്കും വേണ്ടി പറഞ്ഞു എന്ന് മാത്രം.. കാരണം എന്റെ ജന്മം തന്നെ സത്യത്തിനും നീതിക്കും വേണ്ടി ആണെന്ന് ഞാൻ തിരിച്ചറിയുന്നു...
നീതി കിട്ടാതായാൽ നീ തീ ആകണം എന്നാണ് ഞാൻ പറയാറ്.. ഇന്നലെ ഞാൻ എഫ്ബിയിൽ ചോദിച്ചു ഞാൻ ഒരു മഹാ സത്യം വിളിച്ചു പറയട്ടെ എന്ന്..
ആ സത്യം പറയാൻ ആഗ്രഹിക്കുന്നു...ഒരു അഭിഭാഷകൻ/ അഭിഭാഷക എന്നും സത്യത്തിന്റെ കാവലാൾ ആണ്. മറച്ചു വച്ച സത്യം തേടി അവർ ഏത് അറ്റം വരെയും പോകും.. സത്യം എന്താണെന്ന് ഉറപ്പാകും വരെ അവരുടെ യാത്ര തുടരും..
എന്റെ സത്യം തേടിയുള്ള യാത്ര അവസാനിച്ചു. ഞാൻ സത്യം വെളിപ്പെടുത്താൻ പോകുന്നു. മീഡിയയിൽ സത്യം ഇല്ല എന്ന സത്യവും ഇതോടെ തെളിയുന്നു.
നന്ദനം സിനിമയിൽ നവ്യ പറയുന്നുണ്ട്.. ഞാൻ കണ്ടു.. ഞാൻ മാത്രമേ കണ്ടുള്ളു എന്ന്.. ഇതുപോലെ തന്റെ ഫേസ്ബുക്കിലും വാർത്തകളിലും റേറ്റിംഗ് കൂട്ടാൻ പേരിന് ഒരു മാധ്യമ പ്രവർത്തക അങ്ങേയറ്റം ശ്രമിക്കുന്നത് നിങ്ങൾ കണ്ടുകാണും.. കേട്ടു കാണും.. അവരോടു ചോദിക്കട്ടെ...
സഹോദരി.. ആരെയാണ് നിങ്ങൾ ഇര എന്നു പറയുന്നത്? ഇര എന്നാൽ, എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? സത്യത്തിൽ ഇര എന്നാൽ എന്താണെന്നു നിങ്ങൾക്ക് അറിയുമോ? ഒരു യഥാർഥ ഇരയെ നിങ്ങൾ കണ്ടിട്ടുണ്ടോ?
രാഹുൽ നിന്റെ ജീവിതം ഒരു നേതാവിനു യോജിച്ചത് ആയിരുന്നില്ല എന്നു ഞാൻ തീർത്തു പറയുന്നു. ചെറുപ്പക്കാരുടെ ചില്ലറ അസ്കിതകൾ നിന്നെ ബാധിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഇക്കഴിഞ്ഞ നാളിൽ നീ അനുഭവിച്ചത്. ജീവിതത്തെ തിരുത്തുക.. ഒരു നല്ല നേതാവ് ആകുക. അഴകുള്ള ചക്കയിൽ ചുള ഉണ്ടാവില്ല എന്ന് ഏറ്റവും നന്നായി അറിഞ്ഞത് നീയാവും രാഹുൽ. എന്റെ ഒരു കുഞ്ഞ് സഹോദരൻ അവാനുള്ള പ്രായമേ നിനക്കുള്ളു. അതുകൊണ്ട് ചെറിയ വലിയ ഉപദേശമായി കരുതിയാൽ മതി.
ഇനിയും മീഡിയ രാഹുലിനെ പ്രതികൂട്ടിൽ നിർത്തിയാൽ നിങ്ങൾ ഒന്നുമറിയാതെ ഇര എന്നു വിശേഷിപ്പിക്കുന്നവളുടെ മുഴുവൻ ചരിത്രവും എനിക്കു ലോകത്തോടു പറയേണ്ടി വരും. സത്യത്തിൽ അവൾക്കു പരാതി ഇല്ല. ഉണ്ടാവില്ല കാരണം അവൾ വിവാഹിതയാണ്. മാധ്യമ പ്രവർത്തകയായി ഇന്നലെയും ഇന്നും നാളെയും ജോലി ചെയ്യുന്നു.. ചെയ്യും..
അവൾ ഒരു വർഷത്തിൽ ഏറെയായി വിവാഹിതയാണ്.. സത്യത്തിൽ ഇര അവളെ കെട്ടിയ ആ പാവം ചെക്കനാണ്. ഒന്നും ഇല്ലാത്ത ബ്രോക്കൺ ഫാമിലിയിൽനിന്നു ലക്ഷങ്ങൾ മുടക്കി കല്യാണം കഴിച്ചു ചതിക്കപ്പെട്ട ആ പാവം പയ്യനാണ് ഇര. ഫോട്ടോ സഹിതം തെളിവുകൾ ഉണ്ട്.
കൂടാതെ ഇവൾ മാർക്സിസ്റ്റ് പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്നു മാത്രമല്ല ചാനൽ സ്വന്തമായുള്ള പാർട്ടിയുടെ സ്വന്തം മോളാണ്. ഇനി പറ ഇര ആരാണ്?
സിപിഐ/സിപിഎം കൊണ്ടു പിടിച്ചിളകാൻ അവർക്കു അമ്പലം വിഴുങ്ങിയ കഥകൾ മൂടി വയ്ക്കണം. കേരളത്തിൽ നടക്കുന്ന അഴിമതി ഒന്ന് മൂടി വയ്ക്കണം. ഭരണ നിഷ്ക്രിയത്വം ഒന്ന് മൂടി പിടിക്കണം എന്നൊക്കെ മാത്രമേ ഉള്ളൂ.
എന്നാൽ, കോൺഗ്രസിന്റെ ഉദ്ദേശം എന്താണ്. തലയ്ക്കു മീതെ വളർന്നാൽ വെട്ടിക്കളയണം എന്നാണ് നേതൃത്വം കരുതുന്നത്. കാരണം രാഹുൽ കഴിവുള്ളവൻ ആണ്. ഇന്നലെ മുളച്ച തകര പോലും സീൽക്കാരം ഇടുന്നു.. ഇവൾക്കൊക്കെ നാണമില്ലേ? ഇവളും ഭർത്താവുണ്ടായിട്ടും പലരുടെ ഒപ്പം അന്തിയുറങ്ങുന്ന പിൽസ് ഫാക്ടറി ഉടമകൾ ആണോ എന്നു സംശയം തോന്നുന്നു.. പെണ്ണിന്റെ മാന്യത അവളുടെ പെരുമാറ്റവും സ്വഭാവവും ആണ്.
ഒരു പദവി കിട്ടിയാൽ എന്തും വിളിച്ചു പറയാൻ നീയെന്തു സത്യം അറിഞ്ഞു?
ഇത്രയും മോശക്കാരൻ ആയി ചിത്രീകരിക്കുമ്പോളും അവൻ ഒന്നും മറുത്തു പറഞ്ഞില്ല.. അവളെ അപമാനിച്ചില്ല. ഒരു നല്ല പുരുഷന്റെ ലക്ഷണം. എംഎൽഎ ആകും മുന്നേ ഉണ്ടായിരുന്ന ഒരു ബന്ധം.. അതിനിടയിൽ അവൾ വിവാഹിതയും. പിന്നെ അവളെ നാണം കെടുത്തണ്ട എന്ന ഒറ്റ കാരണത്താൽ മൗനം ഭജിച്ചു. നന്നായി രാഹുൽ.. ഇങ്ങനെ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്.
മാധ്യമങ്ങളെ നിങ്ങൾ ഏതു കാലത്തെ ഗർഭ കഥയാണ് ഇനി പറയുന്നത്? ഇത്രേയുള്ളൂ മാധ്യമങ്ങൾ എന്നു നിങ്ങൾ തെളിയിച്ചു. ഇതാണ് നിങ്ങളുടെ മാധ്യമ ധർമം എന്നും വിവരമുള്ള ജനം മനസിലാക്കി. ഇനിയും തലച്ചോറിനുള്ളിൽ മണ്ണും മണലും നിറച്ച അന്തം കമ്മികളെ അല്ല കേട്ടോ ഉദ്ദേശിച്ചത്..
ഇര അല്ല. മഹാ ഫ്രോഡ്... എടി കൊച്ചേ നീ ധൈര്യമായി കേസ് കൊട്.. മാധ്യമ വിചാരണ നിർത്തൂ.. അതല്ല നിന്റെ കള്ളക്കളികൾ ഞാൻ ആയി പരസ്യപ്പെടുത്തണം എന്നാണ് നീ ആഗ്രഹിക്കുന്നതെങ്കിൽ ഞാൻ ഒരുക്കമാണ്. ഇന്നു തന്നെ നിന്റെ കൂടെ ജോലി ചെയ്യുന്ന അവളോടും നിനക്കായ് പണി ചെയ്യുന്ന പിആർഒമാരോടും ഇവിടെ വച്ചു ഈ പ്രോഗ്രാം സ്റ്റോപ്പ് ചെയ്യാൻ പറയണം. അല്ലാത്തപക്ഷം എന്നെപോലെ ഉള്ള ഒരുപാടു പേര് നിനക്ക് എതിരെ കേസ് ഫയൽ ചെയ്യും? ചീറ്റിംഗിന്. കൈയും കാലും കണ്ണും കാണിച്ചു മയക്കിയവൻ എംഎൽഎ ആയപ്പോ അവനെ കുടുക്കാൻ ഗർഭം. എന്നിട്ടും നീ ഒരു വർഷം മുൻപ് വിവാഹിത ആയത് കൊണ്ടു രാഹുൽ നിനക്കെതിരെ ഒന്നും പറയാത്തത് അവന്റെ മാന്യത..
പക്ഷെ നീ ചതിച്ചു ജീവിതം നശിപ്പിച്ച നിന്നെ.. നിന്റെ സ്വഭാവം അറിയാതെ സ്നേഹിച്ചു കെട്ടിയ ആ പാവം പയ്യൻ നീതിക്കു വേണ്ടി എന്നെ സമീപിച്ചാൽ ഞാൻ അവനെ ചേർത്തു പിടിക്കും.. രാഹുലിനെ പിടിച്ചതിലും അതിശക്തമായി.. നിങ്ങൾ ചതിക്കുന്ന ഓരോ പുരുഷനും നീതിക്കു കാവലാൾ ആയി എന്നെ പോലെ ഒരായിരം പേരുണ്ടാവും എന്ന് ഓർമിപ്പിക്കുന്നു..
ഇനി ആർക്കെടാ എന്റെ ഡിഗ്രിയുടെ ഉറവിടം അറിയേണ്ടത്? ഇങ്ങനെ ഒരു സംഭവം നടക്കുമ്പോൾ ആദ്യം സത്യം അറിയണം.. അല്ലാത്തപക്ഷം സത്യത്തിൽ ഇര ആകുന്നവരെ കൂടി വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആവും.. നീതി അവർക്കു ഒരിക്കലും കിട്ടാ കനി ആവും..
കള്ള മാധ്യമങ്ങളിൽ നിന്നു ദൂരം പാലിക്കൂ.. അവർക്കു അവിഹിതം മാത്രമേ താല്പര്യം ഉള്ളു.. റേറ്റിംഗ് മാത്രമാണ് സത്യമല്ല അവരുടെ ലക്ഷ്യം...
ഗർഭകഥ ഇവിടെ അവസാനിക്കുന്നു.
രാഹുൽ തന്റെ രാഷ്ട്രീയ പ്രവർത്തനം സംശുദ്ധമായി നടത്തണം..
കള്ള കഥകൾ മെനയുന്ന മീഡിയ അതു നിർത്തണം
ഗർഭിണി ഇനി പ്രസവിക്കില്ല കാരണം രാഹുലിനെ നശിപ്പിക്കുക എന്നതു മാത്രമായിരുന്നു അവളുടെയും കൂട്ടാളികളുടെയും ലക്ഷ്യം. ഇനിയും അത് തുടർന്നാൽ ഞാൻ സർവ ഫോട്ടോയും സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്യും. കഥകൾ പൊളിക്കും..
ജനങ്ങളെ.. നമ്മൾ കേൾക്കുന്നതല്ല സത്യം. ഒരു ആണിനെ തകർക്കാൻ ഒരു പെണ്ണിന് ഒരു നിമിഷം മതി. എന്റെ അപ്പനും സഹോദരനും ഭർത്താവും മകനും സുഹൃത്തും ഞാൻ സ്നേഹിക്കുന്ന ഏതൊരു പുരുഷനും അതിൽ ഒരു കല്ലെറു ദൂരത്തിൽ മാത്രമാണെന്ന് ഞാൻ അറിയുന്നു. അവർ അറിയാതെ അവരെ വിഴുങ്ങാൻ ഇതുപോലെ ഓരോ അവതാരങ്ങൾ അവർക്കു ചുറ്റിലും ഉണ്ട്. പ്രതേകിച്ചു പണവും പ്രതാപവും പദവിയും ഉള്ള പുരുഷനെ മാത്രം തേടി എത്തുന്ന രംഭാ മേനക തിലോത്തമമാരെ സൂക്ഷിക്കുക. ചതിക്കപ്പെട്ട പെണ്ണ് ഒരിക്കലും പരാതി പറയാൻ വർഷങ്ങൾ കാത്തിരുന്ന സീരിയൽ ഗർഭകഥ പറയില്ല..
ഈ കള്ള ഗർഭകഥ ഇവിടെ അവസാനിക്കുന്നു.. അവസാനിക്കണം..
- Adv Deepa Joseph
Kerala
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകില്ലെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സ്വര്‍ണപ്പാളി വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സ്വര്‍ണപ്പാളിയുടെ പേരില്‍ സര്‍ക്കാരിന്റെ ഇമേജ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജനങ്ങള്‍ അരി ആഹാരം കഴിച്ച് ജീവിക്കുന്നവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പിന്നാക്കക്കാര്‍ക്ക് പരിഗണനയും പരിരക്ഷയും ലഭിച്ചതില്‍ സന്തോഷമുണ്ട്. നാമനിര്‍ദേശപത്രിക നല്‍കിയതില്‍ കൂടുതലും പിന്നാക്കകാരാണ്. ഭരിക്കാന്‍ മറ്റുള്ളവരും വോട്ട് ചെയ്യാന്‍ പിന്നാക്കക്കാരും എന്ന അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അരൂരിലെ ഗര്‍ഡര്‍ അപകടത്തില്‍ ശ്രദ്ധക്കുറവുണ്ടായി. ആരുടെയോ പിന്‍ബലം ഉള്ളത് കൊണ്ട് കരാറുകാരന് ധാര്‍ഷ്ഠ്യ സമീപനമാണ്. ടാക്സ് അടച്ച് ഓടുന്ന വാഹനങ്ങള്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ പറ്റുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
Movies
തിരുവനന്തപുരം: വിവാദങ്ങളുടെ കൊടുമുടിയില്‍ നില്ക്കവേ റാപ്പര്‍ വേടനെത്തേടി സംസ്ഥാന ചലച്ചിത്ര പുരസ്കാരം എത്തിയത് പലരെയും അമ്പരപ്പിച്ചു. മഹാരഥന്മാരും അധ്യാപകരും കവികളുമൊക്കെ വിരാജിച്ചിരുന്ന സിംഹാസനത്തിലേക്കാണ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി റാപ്പര്‍ വേടനെയും കൈപിടിച്ചു ഇരുത്തിയിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സ് പത്തു പുരസ്കാരങ്ങള്‍ നേടിയതില്‍ പ്രധാനപ്പെട്ടത് ഗാനരചനയ്ക്കു വേടനു ലഭിച്ച പുരസ്കാരമാണ്. അപ്രതീക്ഷിതമായാണ് വേടനെ തേടി പുരസ്കാരം എത്തിയത്.
വിയര്‍പ്പു തുന്നിയ കുപ്പായം എന്ന ഗാനത്തിലെ വരികള്‍ക്കാണ് വേടനെ മികച്ച ഗാനരചയിതാവായി അവാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്തത്. പീഡനക്കേസുകളില്‍ അടക്കം കുരുങ്ങി കരിയര്‍തന്നെ പ്രതിസന്ധിയില്‍ നില്ക്കുന്ന വേളയിലാണ് ഹിരണ്‍ദാസ് മുരളിയെന്ന വേടനെത്തേടി സംസ്ഥാന അവാര്‍ഡ് എത്തിയിരിക്കുന്നത്. ലൈംഗികാരോപണക്കേസുകളില്‍ കുടുങ്ങിയ ഈ തൃശൂര്‍ സ്വദേശി വിദേശത്തേക്കു പോകാന്‍ കോടതി നല്കിയ ഹര്‍ജിയിലും ഇന്ന് അനുകൂല തീരുമാനം കിട്ടിയിരുന്നു.
പ്രണയവും കാത്തിരിപ്പും വിരഹവുമൊക്കെയാണ് വിയര്‍പ്പു തുന്നിയ കുപ്പായത്തിന്റെ ഇതിവൃത്തം. സാധാരണക്കാരന്റെ ജീവിതത്തെ സ്പര്‍ശിച്ചു നില്ക്കുന്ന കാര്യങ്ങളാണ് ഗാനത്തില്‍ പറയുന്നത്. 2020ലാണ് വേടന് സംഗീതരംഗത്തേക്കു ചുവടുവയ്ക്കുന്നത്. വോയ്സ് ഓഫ് ദി വോയ്സ് ലെസ് എന്ന സംഗീത ആല്‍ബവുമായി തുടക്കം. ജാതി മൂലം പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വിഹ്വലതകളായിരുന്നു പ്രമേയം. ഇതു 1.8 കോടിയിലേറെ കാഴ്ചക്കാരെ യു ട്യൂബില്‍ നേടി. ഇതോടെ വേടന് ശ്രദ്ധിക്കപ്പെട്ടു.
2021ല്‍ നായാട്ട് എന്ന ചിത്രത്തിലെ നരബലി എന്ന ട്രാക്കിലൂടെ ചലച്ചിത്ര രംഗത്തും എത്തി. എന്നാല്‍, പിന്നീട് നിരവധി വിവാദങ്ങള്‍ ഈ യുവാവിനെ ചുറ്റിപ്പറ്റി ഉയര്‍ന്നു. നിരവധി പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരേ ലൈംഗിക ആരോപണവുമായി രംഗത്തുവന്നു. ചിലതൊക്കെ കേസുകളായി മാറി. ബുക്ക് ചെയ്തിരുന്ന പരിപാടികള്‍ പലതും കാന്‍സല്‍ ചെയ്യേണ്ടിവന്നു.
Kerala
കണ്ണൂർ: ശബരിമലയെ വലിയ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും പ്രധാന സ്ഥാനമുണ്ട്. ഇത് ആർഎസ്എസ് അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു മുസ്ലീമിന് എങ്ങനെ അയ്യപ്പന്റെ കഥയിൽ സ്വാധീനം കിട്ടുമെന്ന് സംഘപരിവാർ ചിന്തിക്കുന്നു. അമിത് ഷാ പറയുന്നത് പോലെ ബിജെപിക്ക് നൽകുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകർക്കാനാണ് ഉപകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അമിത് ഷായുടെ പ്രസ്താവന കേരളം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ സമൂഹത്തിന് നമ്മുടേതായ പ്രത്യേകതകളുണ്ട്. ആർഎസ്എസിന്റെ തത്വശാസ്ത്രം മേധാവിത്വം വഹിച്ചാൽ നമ്മുടെ സമൂഹത്തിന് ഇങ്ങനെ നിൽക്കാനാവില്ല. ആർഎസ്എസിന് മേധാവിത്തം കിട്ടിയാൽ ഓണത്തിന് മഹാബലിയെ നഷ്ടമാകും. വാമനനെ ആണവർക്ക് വേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു.
District News
കൊച്ചി: ശബരിമല സ്വർണപാളി വിവാദത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തര വിട്ട് ഹൈക്കോടതി. ചീഫ് വിജിലൻസ് ഓഫീസർ വിശദമായി അന്വേഷിക്കണമെ ന്നും വിരമിച്ച ജില്ലാ ജഡ്ജി അന്വേഷണത്തിന് നേതൃത്വം നൽകണമെന്നുമാണ് ഹൈക്കോടതിയുടെ നിർദേശം.
സന്നിധാനത്തെ കാര്യങ്ങളിൽ സമഗ്രമായ പരിശോധന ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ദ്വാരപാലക ശില്പത്തിൻ്റെ സ്വർണപ്പാളിയിൽ സ്വർണം പൂശിയതിലട ക്കം വലിയ സംശയങ്ങളും ആശയങ്ങളും നിലനിൽക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ കോട തി, വിശദമായ അന്വേഷണത്തിന് നിർദേശിക്കുകയായിരുന്നു.
അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും അന്വേഷണ വിവരങ്ങൾ ആർ ക്കും കൈമാറരുതെന്നും കോടതി നിർദ്ദേശിച്ചു. ജില്ലാ ജഡ്ജി റാങ്കിൽ കുറയാത്ത ആ ളാകണം അന്വേഷണം നടത്തേണ്ടത്. അതിന് ദേവസ്വം ബോർഡിന് പേര് ശിപാർശ ചെയ്യാം. എന്നാൽ കോടതിയാകും അന്വേഷണ കമ്മീഷനെ നിശ്ചയിക്കുക.
സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണം. ദേവ സ്വം ബോർഡ് അടക്കം ആരുമായും അന്വേഷണത്തിലെ വിവരങ്ങൾ കൈമാറരുത്. ര ഹസ്യസ്വഭാവത്തിലുള്ള റിപ്പോർട്ട് കോടതിക്ക് നേരിട്ട് സമർപ്പിക്കാനും ജസ്റ്റീസുമാരാ യ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യ ക്തമാക്കി.
സ്ട്രോംഗ് റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണം, തിരുവാഭരണം രജിസ്റ്റർ ഉൾപ്പ ടെ പരിശോധിക്കണം, ദേവസ്വത്തിൻ്റെ ഭാഗത്ത് പിഴവുണ്ടെങ്കിൽ പറയണമെന്നും കോടതി നിർദേശിക്കുന്നു. കേസ് ഒക്ടോബർ 15ന് വീണ്ടും പരിഗണിക്കും.
Kerala
തൃശൂർ: സിപിഎം നേതാവ് എം. സ്വരാജ് സാഹിത്യ അക്കാദമി പുരസ്കാരം നിരസിച്ചതിന്റെ പശ്ചാത്തലത്തിൽ വിശദീകരണവുമായി അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ രംഗത്ത്. സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിക്കാനായി എം. സ്വരാജ് പുസ്തകം അയച്ചുനൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അക്കാദമി ലൈബ്രറിയിൽ സ്വരാജിന്റെ പുസ്തകം ഉണ്ടായിരുന്നു. അവാർഡ് നിരസിക്കാൻ സ്വരാജിന് എല്ലാ അവകാശവും ഉണ്ട്. അദ്ദേഹം നിരസിച്ച അവാർഡ് മറ്റാർക്കും കൊടുക്കില്ല. രണ്ടാംസ്ഥാനക്കാരന് അവാർഡ് കൊടുക്കുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തവണ 16 അവാർഡുകൾ പ്രഖ്യാപിച്ചതിൽ 11 എണ്ണവും അവാർഡിനായി പുസ്തകം അയച്ചുതരാത്തവർക്കാണ് നൽകിയതെന്നും അക്കാദമി സെക്രട്ടറി വ്യക്തമാക്കി.
സ്വരാജ് അവാർഡ് നിരസിച്ചതു സമൂഹമാധ്യമങ്ങളിലുൾപ്പെടെ വലിയ ചർച്ചയായിരുന്നു. ഒരുവിധത്തിലുമുള്ള പുരസ്കാരങ്ങൾ സ്വീകരിക്കില്ല എന്നതാണ് നിലപാടെന്നും അക്കാദമിയോട് ബഹുമാനംമാത്രമെന്നും സ്വരാജ് ഫേസ്ബുക്കിൽ എഴുതിയിരുന്നു.
എം. സ്വരാജ് രചിച്ച പൂക്കളുടെ പുസ്തകം എന്ന പുസ്തകത്തിനാണ് അക്കാദമിയുടെ സി.ബി. കുമാർ സ്മാരക എൻഡോവ്മെന്റ് ലഭിച്ചത്. മുൻപ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്കാരങ്ങൾക്കു പരിഗണിച്ചപ്പോൾതന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നു. അതിനാൽ അന്നൊന്നും പരസ്യനിലപാട് പ്രഖ്യാപനം വേണ്ടിവന്നിരുന്നില്ല. ഇപ്പോൾ അവാർഡ് വിവരം വാർത്തയായി വന്നതിനാലാണ് പരസ്യപ്രതികരണം വേണ്ടിവന്നതെന്നും സ്വരാജ് വിശദീകരിച്ചിരുന്നു.