NRI
അബുദാബി: അബുദാബിയിലെ കല, സാഹിത്യ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ചുവരുന്ന "കുന്നംകുളം എൻആർഐ ഫോറം' അബുദാബി ചാപ്റ്ററിന്റെ 2026-2027 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ
പ്രസിഡന്റ്: ഫസൽ കുന്നംകുളം, വൈസ് പ്രസിഡന്റുമാർ: സനൽ മണിയിൽ, ഷഫീക് നാറാണത്ത്, ജനറൽ സെക്രട്ടറി: രഘു ഗോപാലൻ, ട്രഷറർ: സുധിനൻ, അസിസ്റ്റന്റ് ട്രഷറർ: സച്ചിൻ, ജോയിന്റ് സെക്രട്ടറി: പീറ്റോ വർഗീസ്, ആർട്സ് സെക്രട്ടറി: റിജാഷ് റഹ്മാൻ, ഹെൽത്ത് & വെൽഫെയർ: ഡോ. മുഫീദ്, സ്പോർട്സ് സെക്രട്ടറി: രജിൻ, സാഹിത്യം: ഉദയൻ, ലേഡീസ് വിംഗ്: ആരിഫ നിഷാദ്, മുൻ പ്രസിഡന്റ് നൗഷാദ് അസീസ്, ഡോ. മുഫീദ്, അഭിലാഷ്, അലി വെള്ളറക്കാട്, കരീം മുട്ടിക്കൽ തുടങ്ങിയ നേതാക്കൾ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.
വൈസ് പ്രസിഡന്റ് സനൽ മണിയിൽ യോഗത്തിന് നന്ദി രേഖപ്പെടുത്തി.
NRI
മാറ്റ്ലോക് വാലി: മലയാളി ട്രക്ക് ഡ്രൈവേഴ്സ് യുകെയുടെ (എംടിഡിയുകെ) 2026 - 27 പ്രവർത്തന വർഷത്തിലേക്കുള്ള പുതിയ സാരഥികളെ തെരഞ്ഞെടുത്തു.
കമ്മിറ്റി അംഗങ്ങളായി കോശി വർഗീസ് (ഡർബി), ജിസ്മോൻ മാത്യു (സ്റ്റെർലിംഗ്), രാജീവ് ജോൺ (ബർമിംഗ്ഹാം), റിജു ജോൺ (എക്സിറ്റർ), ലിൻജു ആന്റണി (ചെംസ്ഫോർഡ്) എന്നിവരെയും അഡ്വൈസറി കമ്മിറ്റി അംഗങ്ങളായി റോയ് തോമസ് (എക്സിറ്റർ), അമൽ പയസ് (സ്കോട്ലാൻഡ്) എന്നിവരെയും തെരഞ്ഞെടുത്തു.
ഡർബിഷയറിലെ മാറ്റ്ലോക് വാലിയിലെ ലിയ ഗ്രീൻ ഔട്ട്ഡോഴ്സിൽ നടന്ന എംടിഡിയുകെയുടെ നാലാമത് വാർഷിക കൂട്ടായ്മയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സംഗമത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ അംഗങ്ങൾ പങ്കെടുത്തു.
മൂന്ന് ദിവസം നീണ്ടുനിന്ന സംഗമത്തിൽ തൊഴിൽപരമായ കാര്യങ്ങളും ഡ്രൈവർമാരുടെ ക്ഷേമവും പ്രധാന ചർച്ചാവിഷയമായി. തൊഴിൽ മേഖലയിലെ വെല്ലുവിളികൾ, ഡ്രൈവർമാർ പാലിക്കേണ്ട നിയമപരമായ മാനദണ്ഡങ്ങൾ, സുരക്ഷാ മുൻകരുതലുകൾ എന്നിവയെക്കുറിച്ച് വിപുലമായ ചർച്ചകൾ നടന്നു.
അംഗങ്ങൾ തങ്ങളുടെ പ്രവൃത്തിപരിചയവും അറിവുകളും പരസ്പരം പങ്കുവച്ചു. വിഭവസമൃദ്ധമായ ഭക്ഷണവും അംഗങ്ങളുടെ വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
NRI
ടാമ്പ: ക്നാനായ ഫോറാനാ കാതോലിക്ക ദേവാലയത്തിൽ 2026-2027 കാലയളവിലേക്കുള്ള പാരിഷ് കൗൺസിൽ പ്രതിനിധികളെ തെരഞ്ഞെടുത്തു. ഞായറാഴ്ച ദേവാലയത്തിൽ വച്ച് ഇടവക വികാരി ഫാ. ജോസ് ആദോപ്പള്ളിയുടെ നേതൃത്വത്തിൽ ഏവരും സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു.
കിഷോർ വട്ടപ്പറമ്പിൽ, ബേബി മാക്കിൽ, ജോസ്മോൻ തത്തംകുളം, റെനിമോൻ പച്ചിലമാക്കിൽ എന്നിവരാണ് കൈക്കാരന്മാർ. സ്റ്റീഫൻ തൊട്ടിയിൽ, സാബു കുന്നക്കാട്ടൂമലയിൽ, അനിത തെക്കനാട്ട്, ഷൈനി കിഴക്കനടിയിൽ, റെജി മഠത്തിലേട്ട്, അനിത ചെമ്മരപ്പള്ളി, സ്റ്റെബി വെളിമറ്റം, ജീവ പ്രാലേൽ, സ്റ്റീഫൻ തൊട്ടിയിൽ, തോമസ് ആക്കൽകൊട്ടാരം, സജിമോൻ പൂവത്തിങ്കൽ, മോളി ഒടിമുഴങ്ങായിൽ, റോബിൻ ചമ്പനിയിൽ , സിറിൽ തെക്കനാട്ട്, എബി മണലേൽ എന്നിവർ കൂടാരയോഗങ്ങളുടെ പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.
ബിൽഡിംഗ് ബോർഡിനെ പ്രതിനിധീകരിച്ചുകൊണ്ട് രാജീവ് കൂട്ടുങ്കൽ, റെനിമോൻ ചെറുതാന്നി എന്നിവരും മെൻസ് മിനിസ്ട്രിക്കു വേണ്ടി ജിമ്മി എരുമേലിക്കരയും വിമെൻസ് മിനിസ്ട്രിക്ക് വേണ്ടി സബീന പഴുക്കായിലും ലീജിയൺ ഓഫ് മേരി പ്രതിനിധി ആൻസി മോഹൻ കണ്ണച്ചാംകുന്നേലും പാസ്റ്ററൽ കൗൺസിലിനു വേണ്ടി സിജോയ് സിറിയക് പറപ്പള്ളി, ജിമ്മി കളപ്പുരയിൽ, ജീവ പ്രാലേൽ എന്നിവരും ഡിആർഇയായി സാലി കുളങ്ങരയും വിസിറ്റേഷൻ കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ സാന്ദ്രയും യൂത്ത് മിനിസ്ട്രിക്കു വേണ്ടി എബിൻ തടത്തിലും ചേർന്നതാണ് ഈവർഷത്തെ പാരിഷ് കൗൺസിൽ.
പാരിഷ് കൗൺസിൽ സെക്രട്ടറിയായി സ്റ്റീഫൻ തൊട്ടിയിലും പിആർഒയായി റോബിൻ ചമ്പനിയിലിന്റെ നേതൃത്വത്തിൽ മീഡിയ ടീമും സ്ഥാനമേറ്റു. പുതിയ ദേവാലയ നിർമാണത്തിന്റെ നിർണായക ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിൽ ഇതുവരെ ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കമ്മിറ്റിയിൽ നിലനിർത്തുക എന്ന നിർദേശം സ്വീകരിച്ച് കൈക്കാരൻമാരുൾപ്പെടെ പല കൂടാരയോഗ പ്രതിനിധികളും ഈ വർഷവും കമ്മിറ്റിയിൽ തുടരുകയാണ് ചെയ്തത്.
ദേവാലയ നിർമാണത്തിൽ ഏവരുടെയും ഊർജിതമായ സഹകരണം വേണമെന്ന് ഈ അവസരത്തിൽ ഫാ. ജോസ് ആദോപ്പള്ളി ഓർമപ്പെടുത്തി. പുതിയ കർമപദ്ധതികളുമായി പുരോഗമന ചിന്താഗതിയോടെ യുവജനങ്ങളെ മുൻനിറുത്തി ഇടവക സമൂഹം മുന്നോട്ട് നീങ്ങണമെന്നും അദ്ദേഹം ആശംസിച്ചു.
NRI
ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റര്മലയാളി അസോസിയേഷന്റെ ജനറൽ ബോഡിയോഗം 2026ലെ ഭരണസമിതിയെ തെരഞ്ഞെടുത്തു. അര നൂറ്റാണ്ട് പിന്നിട്ട അമേരിക്കയിലെ പ്രബല സംഘടനകളിൽ ഒന്നുകൂടിയാണ് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ.
പുതിയ പ്രസിഡന്റായി ദേവസി ഇട്ടൂപ്പ്. സെക്രട്ടറി: ടെറൻസൺ തോമസ്, ട്രഷറര്: എ.വി. വർഗീസ്, വൈസ് പ്രസിഡന്റ് വർഗീസ് എം. കുര്യൻ (ബോബൻ), ജോ. സെക്രട്ടടറി: ജോൺ കെ. മാത്യു (ബോബി), ജോയിന്റ് ട്രഷർ ചാക്കോ പി. ജോർജ് (അനി) എന്നിവരെ തെരഞ്ഞുടുത്തു.
കമ്മിറ്റി അംഗങ്ങള്: ജെ. മാത്യൂസ്, ജോയി ഇട്ടൻ, ശ്രീകുമാർ ഉണ്ണിത്താൻ, ആന്റോ വർക്കി, കെ.കെ. ജോൺസൺ, നിരീഷ് ഉമ്മൻ, ഷോളി കുബളവേലിൽ, മാത്യു ജോസഫ്, ജോണ് തോമസ്, ജോ ഡാനിയേൽ, സുരേന്ദ്രൻ നായർ, മോളമ്മ വർഗീസ്, ജോർജ് കുഴിയാഞ്ഞാൽ, ബിനു വർഗീസ് എന്നിവരും തെരഞ്ഞെടുത്തു.
ട്രസ്റ്റി ബോര്ഡ് അംഗങ്ങള്: രാജൻ ടി. ജേക്കബ്, ജോൺ സി. വർഗീസ്, കുര്യാക്കോസ് വർഗീസ്, ജോൺ ഐസക്, തോമസ് കോശി. ട്രസ്റ്റീ ബോർഡ് ചെയർമാനായി രാജൻ ടി. ജേക്കബ് നിയമിതനാവും. നിലവിലുള്ള ട്രസ്റ്റി ബോര്ഡ് ചെയർമാൻ കെ.ജെ. ഗ്രിഗറി ഇലക്ഷന് നേതൃത്വം നൽകി.
അമേരിക്കയിലെ ഏറ്റവും പ്രബലമായ മലയാളി സംഘടനകളിൽ ഒന്നാണ് വെസ്റ്റ് ചെസ്റ്റര്മലയാളി അസോസിയേഷൻ. ഒരു വ്യക്തിയല്ല മറിച്ച് ഒരു സമൂഹമായിത്തന്നെയാണ് അസോസിയേഷന്റെ എക്കാലത്തേയും പ്രവർത്തനങ്ങൾ നടത്തുന്നത്.
നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന സംഘടനയാണ് വെസ്റ്റ്ചെസ്റ്റർ. തെരഞ്ഞെടുക്കപ്പെട്ടവർക്ക് നല്ല ഒരു പ്രവർത്തനം നടത്താൻ ഈ വർഷം കഴിയട്ടെ എന്ന് സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റ് തോമസ് കോശി തന്റെ അധ്യക്ഷ പ്രസംഗത്തിൽ ആശംസിച്ചു.
NRI
മാഞ്ചസ്റ്റർ: യുക്കെയിലെ അറിയപ്പെടുന്ന മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്ററിലെ ട്രാഫോർഡ് മലയാളി അസോസിയേഷന്റെ (ടിഎംഎ) 2026ലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു.
ശനിയാഴ്ച നടന്ന അസോസിയേഷന്റെ വാർഷികാഘോഷ പരിപാടിയോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തെരഞ്ഞെടുത്തത്. പുതിയ പ്രെസിഡന്റായി ഡോണി ജോണിനെയാണ് തെരഞ്ഞെടുത്തത്.
സാൽഫോർഡ് സെന്റ് മേരീസ് സീറോമലബാർ ഇടവകയുടെ മുൻ ട്രസ്റ്റിയായും ട്രാഫോർഡ് മലയാളി അസോസിയേഷൻ മുൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കോട്ടയം ജില്ലയിലെ മുട്ടുചിറ സ്വദേശിയാണ്.
സെക്രട്ടറിയായി അനീഷ് തോമസിനെയും ട്രെഷററായി ദീപക് വി. ഡേവിഡിനെയും വൈസ് പ്രെസിഡന്റായി സിന്ധു സ്റ്റാൻലിയെയും ജോയിന്റ് സെക്രട്ടറിയായി ജോർജ് തോമസിനെയും പബ്ലിക് റിലേഷൻസ് ഓഫീസറായി അഡ്വ. റെൻസൺ തുടിയൻപ്ലാക്കലിനെയും യോഗം തെരഞ്ഞെടുത്തു.
സംഘടനയുടെ പ്രോഗ്രാം കോഓർഡിനേറ്റർസായി ഭാഗ്യലക്ഷ്മി ആദർശ്, ടിൻസി ഷിജു, മേബിൾ അജിൻ തുടങ്ങിയവരെയും തെരഞ്ഞെടുത്തു. സംഘടനയുടെ യൂത്ത് കോഓർഡിനേറ്റർസായി ആകാശ് ബിജുമോൻ, ഷൈൻ സിജു, ഒലിവിയ സിബി, നേഹ ബിജു, അഹിന അന്ന അനീഷ് എന്നിവരെയും തെരഞ്ഞെടുത്തു.
കഴിഞ്ഞ 20 വർഷക്കാലയളവിൽ ട്രാഫോർഡ് മലയാളി അസോസിയേഷൻ മാഞ്ചസ്റ്ററിലെ മലയാളി കമ്മ്യൂണിറ്റിക്കിടയിൽ നടത്തിവന്നിരുന്ന സേവന പ്രവർത്തനങ്ങൾ വളരെ മാതൃകാപരമായിരുന്നു. ഇവിടുത്തെ മുതിർന്നവർക്കും യൂത്തിനും കുട്ടികൾക്കുമായി പുതുമകൾനിറഞ്ഞ ഒട്ടനവധി പരിപാടികൾ പ്രഖ്യാപിച്ചുകൊണ്ട് 2026 വർഷം കൂടുതൽ മികച്ചതാക്കുമെന്നു നിയുക്ത പ്രസിഡന്റ് ഡോണി ജോൺ അറിയിക്കുകയുണ്ടായി.
അസോസിയേഷന്റെ ഇരുപതാമത് വർഷം മുഴുനീളെ ആഘോഷിക്കുവാൻ കഴിഞ്ഞതിനു എല്ലാ അംഗങ്ങളോടുമുള്ള കടപ്പാടും നന്ദിയുമർപ്പിച്ചുകൊണ്ടു പ്രസിഡന്റ് ഷിജു ചാക്കോ സംസാരിച്ചു. പരിപാടിയ്ക്ക് ലിബിൻ കെ. തോമസ്, ശ്രീകാന്ത് ശിവരാജൻ, സ്റ്റാനി ഇമ്മാനുവേൽ, ഡോളി സിബി, രാഹുൽ ശിവൻ, ഡൽഫിയാ ജോസ്, സോണിയ ദീപക്, അൽഫോൻസാ ഡോണി, ഡിയോണ സ്റ്റാൻലി, സോനാ ബിജു, ജോയൽ ജോർജ്, അഷോൺ സിബി തുടങ്ങിയവർ നേതൃത്വം നൽകി.
NRI
റിയാദ്: സ്ത്രീധന നിരോധനം പൂർണ അർഥത്തിൽ നടപ്പാക്കാൻ യുവത്വം തന്നെ മുന്നിട്ടിറങ്ങണമെന്നും വിദ്യാഭ്യാസത്തിനൊപ്പം രാഷ്ട്രീയം അതിന്റെ യഥാർഥ അർഥത്തിലും ബോധ്യത്തിലും ഉൾക്കൊള്ളണമെന്നും ഉമേഷ് കളരിക്കൽ പറഞ്ഞു.
വിവാഹത്തോടെ സ്ത്രീകൾ നേടിയ വിദ്യാഭ്യാസം അടച്ചുപൂട്ടി വയ്ക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേളി കുടുംബവേദിയുടെ രണ്ടാമത് കേന്ദ്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സർക്കാർ നൽകുന്ന സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം നേടിയ പകുതിയിലേറെ സ്ത്രീകളും ആ വിദ്യാഭ്യാസം ഉപയോഗശൂന്യമാക്കപ്പെടുന്ന സാഹചര്യം ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
NRI
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ 2026-27 വർഷത്തേക്കുള്ള പുതിയ പാരീഷ് കൗൺസിൽ സ്ഥാനമേറ്റു. ഇതോടനുബന്ധിച്ചു സ്ഥാനമൊഴിയുന്ന 2024-25 വർഷത്തെ പാരീഷ് കൌൺസിൽ അംഗങ്ങളുടെയും 2026-27 വർഷത്തെ പാരീഷ് കൌൺസിൽ അംഗങ്ങളുടെയും ഒരു സംയുക്ത യോഗം ഫെബ്രുവരി മൂന്നിന് ചേരുകയുണ്ടായി.
കഴിഞ്ഞ രണ്ടു വർഷം ഇടവകയുടെ എല്ലാവിധത്തിലുള്ള പുരോഗതിക്കായി കഠിനാധ്വാനം ചെയ്ത പഴയ എക്സിക്യൂട്ടീവിനും പാരീഷ് കൗൺസിൽ അംഗങ്ങൾക്കും വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലി പുത്തൻപുരയിൽ എന്നിവർ നന്ദി രേഖപ്പെടുത്തി.
NRI
ഷിക്കാഗോ: കെസിഎസ് ഷിക്കാഗോയുടെ പുതിയ ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാനായി സിജോ പുള്ളോർകുന്നേൽ തെരഞ്ഞെടുത്തു. 2025ൽ അദ്ദേഹം ലെജിസ്ലേറ്റീവ് ബോർഡിന്റെ വൈസ് ചെയർമാനായി സേവനം അനുഷ്ഠിച്ചിരുന്നു.
2025 ലെ കെസിഎസ് ക്രിസ്മസ് കരോളിൽ അദ്ദേഹത്തിന്റെ പ്രതിബദ്ധതയും അഭിനിവേശവും വ്യക്തമായി പ്രതിഫലിച്ചു, ആ സംരംഭത്തെ ഏകോപിപ്പിക്കുന്നതിലും നയിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
ബിജുപൂത്തുറയിലിനെ ലെജിസ്ലേറ്റീവ് ബോർഡ് വെെസ്ചെയർമാനായി തെരഞ്ഞെടുത്തു. അനേക വർഷം കെസിഎസിൽ പ്രവർത്തിച്ച് പരിചയമുള്ള ബിജുവിന്റെ പ്രവർത്തനങ്ങൾ സിജോയുടെ കരങ്ങൾക്ക് ശക്തിപകരും എന്നുള്ളതിൽ സംശയമില്ല.
കെസിഎസ് പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ നൽകിവരുന്ന ലെജിസ്ലേറ്റീവ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ മുന്നോട്ട് വന്നിരിക്കുന്ന സിജോ പുള്ളോർകുന്നേലിനും ബിജുപൂത്തുറയിലിനും അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായി കെസിഎസ് ഷിക്കാഗോ അറിയിച്ചു.
NRI
കെന്റ്: കെന്റിലെ പ്രമുഖ മലയാളി അസോസിയേഷനായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്റെ (എംഎംഎ) ക്രിസ്മസ് - ന്യൂഇയര് ആഘോഷവും പോതുയോഗവും ഈസ്റ്റ് മോളിംഗ് വില്ലേജ് ഹാളിൽ വച്ച് നടന്നു.
വൈകുന്നേരം മൂന്നിന് എംഎംഎയിലെ കലാകാരൻമാർ അവതരിപ്പിച്ച നേറ്റിവിറ്റി ഷോയോടുകൂടി ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് സ്പോർട്സ് മത്സരങ്ങളിൽ വിജയികളായവർക്കും ജിസിഎസ്സി, എ ലെവൽ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുമുള്ള സമ്മാനങ്ങളും അവാർഡുകളും വിതരണം ചെയ്തു.
തുടർന്ന് നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ലാലിച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി എഡ്വിൻ മാത്യു ആനുവൽ റിപ്പോർട്ടും ട്രഷറർ ജിൻസി ബിനു ഫിനാൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. കഴിഞ്ഞ ഒരുവർഷത്തെ മികവുറ്റ പ്രവർത്തനങ്ങൾ എംഎംഎയെ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചതായി അംഗങ്ങൾ അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന ജനറൽ ബോഡിയിൽ 2026 പ്രവർത്തനവർഷത്തേക്കുള്ള എംഎംഎയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് - ശ്രീജിത്ത് കുറുവൻകാട്ടിൽ, സെക്രട്ടറി - പ്രവീൺ രാമകൃഷ്ണൻ, ട്രഷറർ - സന്തോഷ് വെള്ളടുത്ത്.
സ്പോർട്സ് കോഓർഡിനേറ്റേഴ്സ് - ജോഷി ആനിത്തോട്ടത്തിൽ, അനീഷ് പള്ളിയാലിൽ, മെൻസ് ക്ലബ് കോഓർഡിനേറ്റർ - ജിജോ ചാക്കോ, മീഡിയ - ബിനു ജോർജ്, മൈത്രി വിമൻസ് കോഓർഡിനേറ്റർ - ജിമിത ബെന്നി, പ്രോഗ്രാം കോഓർഡിനേറ്റർസ് - ജിസ്ന മൈക്കിൾ, ഷൈജ ഇടച്ചേരി, യൂത്ത് കോർഡിനേറ്റർ - ബോണി റോസ് ബാബു.
അസോസിയേഷന്റെ പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ കൂട്ടായി പ്രവർത്തിക്കുമെന്ന് പുതുതായി ചുമതലയേറ്റ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജനറൽ ബോഡിക്കുശേഷം കൊച്ചിൻ ഗോൾഡൻ ഹിറ്റ്സ് അവതരിപ്പിച്ച ഗാനമേളയും കോമഡിഷോയും നടന്നു.
ചലച്ചിത്ര പിന്നണിഗായകൻ അഭിജിത് കൊല്ലവും മിമിക്രി കോമഡി താരം ബൈജു ജോസും നേതൃത്വം നൽകിയ സ്റ്റേജ് ഷോയും മ്യൂസിക്കൽ ഫ്യൂഷനും മികവുറ്റതായി. രുചികരമായ ക്രിസ്മസ് ഡിന്നറോടുകൂടി എംഎംഎയുടെ ക്രിസ്മസ്, ന്യൂഇയർ പരിപാടികൾ സമാപിച്ചു.
NRI
ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി സംഘടനകളിൽ സജീവ സാന്നിധ്യമായ ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ (നെെമ) 2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രമുഖ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ രാജേഷ് പുഷ്പരാജനെ പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുത്തു. ന്യൂയോർക്കിലെ കേരള കിച്ചൻ റസ്റ്ററന്റിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.
പ്രസിഡന് ബിബിൻ മാത്യു തന്റെ അധ്യക്ഷ പ്രസംഗത്തിൽ രണ്ട് വർഷക്കാലം വേണ്ട സപ്പോർട്ട് തന്ന കമ്മിറ്റിയംഗങ്ങൾക്കും പ്രവർത്തകർക്കും നന്ദി അറിയിച്ച് സംസാരിച്ചു.
അസോസിയേഷന്റെ ബോർഡ് ചെയർമാൻ ലാജി തോമസിന്റെ നേതൃത്വത്തിൽ നടന്ന ഒരുക്കങ്ങൾ പൊതുയോഗത്തെ ശ്രദ്ധേയമാക്കി. തെരഞ്ഞെടുപ്പ് നടപടികൾ സുതാര്യവും സൗഹാർദപരവുമായി നടത്തുന്നതിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചു.
കായിക - സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവമായ നെെമ ന്യൂയോർക്കിലെ മലയാളി സമൂഹത്തിനിടയിൽ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന സംഘടനയാണ് നെെമ.
പ്രത്യേകിച്ച്, സംഘടനയുടെ ആഭിമുഖ്യത്തിൽ നടക്കാറുള്ള "നെെമ കപ്പ്' ക്രിക്കറ്റ് ടൂർണമെന്റും മറ്റ് പ്രോഗ്രാമുകൾ, ചാരിറ്റി പ്രവർത്തനങ്ങളും നോർത്ത് അമേരിക്കയിലെ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധേയമാണ്.
NRI
ടോണ്ടൻ: സോമർസെറ്റിലെ ചെറുപട്ടണമായ ടോണ്ടനിൽ നിലവിലുള്ള ഏറ്റവും വല്ല്യ മലയാളിക്കൂട്ടായ്മയായ ടോണ്ടൻ മലയാളി അസോസിയേഷനെ മുന്നോട്ട് നയിക്കുവാൻ 2026-28 കാലയളവിലേക്ക് പുതിയ വർക്കിംഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ക്രിസ്മസ് - പുതുവത്സര ആഘോഷപരിപാടികളോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ വച്ച് ടോണ്ടൻ മലയാളികൾക്ക് ഏറെ സുപരിചിതനായ ജതീഷ് പണിക്കർ പ്രസിഡന്റായും വിനു വി. നായർ സെക്രട്ടറിയായും തുടരെ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.
മഞ്ജുള സിജാൻ (വൈസ് പ്രസിഡന്റ്), ബിജു മാത്യു (ജോയിന്റ് സെക്രട്ടറി), അരുൺ ധനപാലൻ (ട്രഷറർ) എന്നിവരാണ് മറ്റ് കമ്മിറ്റി ഭാരവാഹികൾ.
യുവത്വവും അനുഭവസമ്പത്തും കൂടിച്ചേർന്ന എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി മോബിൻ മോൻസി, ഡെന്നിസ് വി. ജോസ്, അജി തോമസ്, ബി.എസ്. പ്രവീൺ, ബെറ്റി മാത്യു, ഷൈജു വലമ്പൂർ, ജിജി ജോർജ്, മെജോ ഫിലിപ്പ്, ലിനു പി. വർഗീസ്, നിമിഷ റോബിൻ, ജിജോ ജോർജ്, എൻ.എസ്. വിശാഖ് എന്നിവരും ചുമതലയേറ്റു.
ടോണ്ടണിലെ മലയാളിക്കൂട്ടായ്മകളിൽ നിറസാന്നിധ്യമായി വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ടിഎംഎ നിരവധി കലാസാംസ്കാരിക പ്രവർത്തനങ്ങളും ചാരിറ്റി പ്രവർത്തനകളും നടത്തിവരുന്നു. കൂടാതെ കുട്ടികൾക്കായി നൃത്തപരിശീലനം മറ്റ് കായിക പരിശീലനങ്ങൾ എന്നിവയും നടന്നുവരുന്നു.
മുൻകാലങ്ങളിൽ ഉപരിയായി സന്നദ്ധപ്രവർത്തനങ്ങളിലും കലാസംസ്കാരിക മേഖലകളിലും കാലത്തിനനുയോജ്യമായ നവീന പ്രവർത്തനരീതികൾ ആണ് പുതിയ കമ്മിറ്റി വിഭാവനം ചെയ്യുന്നത്.
കമ്മിറ്റിയുടെ സമൂഹമാധ്യമ ഇടപെടലുകൾ ശക്തമാക്കുന്നതോടൊപ്പം യുകെയിൽ എവിടെയുമെന്നത് പോലെ ടോണ്ടണിലും പുതുതായി എത്തിച്ചേർന്നിട്ടുള്ള മലയാളികുടുംബങ്ങളെ കൂടെനിർത്തുവാനും ടിഎംഎയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ അവരുടെ സാന്നിധ്യസേവനങ്ങൾ ഉറപ്പാകുവാനും പുതുനേതൃത്വം തീരുമാനിച്ചിരിക്കുകയാണ്.
NRI
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജ്പക്) വാർഷിക പൊതുയോഗം യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ അധ്യക്ഷനായിരുന്നു.
രക്ഷാധികാരി ബാബു പനമ്പള്ളി, അജ്പാക് ചെയർമാൻ രാജീവ് നടുവിലെമുറി, മാത്യു ചെന്നിത്തല, അനിൽ വള്ളികുന്നം, ലിസൻ ബാബു എന്നിവർ ആശംസകൾ അറിയിച്ചു.
ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം വാർഷിക റിപ്പോർട്ടും ട്രഷറർ സുരേഷ് വരിക്കോലിൽ വാർഷിക കണക്കുകളും ഷീന മാത്യു വനിതാ വേദിയുടെ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.
തുടർന്ന് 2026-2028 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് രക്ഷാധികാരി ബാബു പനമ്പള്ളിയുടെ നേതൃത്വത്തിൽ നടന്നു.
രാജീവ് നടുവിലെമുറി (പ്രസിഡന്റ്), മനോജ് പരിമണം (ജനറൽ സെക്രട്ടറി), രാഹുൽ ദേവ് (ട്രഷറർ), കൊച്ചുമോൻ പള്ളിക്കൽ (ജനറൽ കോർഡിനേറ്റർ), അനിൽ വള്ളികുന്നം (പ്രോഗ്രാം കമ്മിറ്റി കൺവീനർ), ലിബു പായിപ്പാടൻ (സംഘടന ചുമതലയുള്ള സെക്രട്ടറി) എന്നിവർ ചുമതലയേറ്റു.
ബാബു പനമ്പള്ളി, കുര്യൻ തോമസ് പൈനുംമൂട്ടിൽ (രക്ഷാധികാരിമാർ), സിറിൽ ജോൺ അലക്സ് ചമ്പക്കുളം (ചെയർമാൻ), മാത്യു ചെന്നിത്തല, സുരേഷ് വരിക്കോലിൽ (അഡ്വൈസറി ബോർഡ് ചെയർമാന്മാർ), ബാബു തലവടി, എ. ഐ കുര്യൻ, പ്രജീഷ് മാത്യു, സജി ജേക്കബ് മാലിയിൽ, ജെ.ജോർജ്, ലിസൻ ബാബു (അഡ്വൈസറി ബോർഡ് അംഗങ്ങൾ).
വൈസ് പ്രസിഡന്റുമാർ ജീജോ കായംകുളം, സുമേഷ് കൃഷ്ണൻ, ജോൺ തോമസ് കൊല്ലകടവ്, സാം ആന്റണി. ജോയിന്റ് ട്രഷറർ സജീവ് കായംകുളം, സെക്രട്ടറിമാർ അജി കുട്ടപ്പൻ, സിബി പുരുഷോത്തമൻ, ശശി വലിയകുളങ്ങര, മനു പത്തിച്ചിറ, ഷിഞ്ചു ഫ്രാൻസിസ്, ലിനോജ് വർഗീസ്, കെ.എസ്. സുരേഷ് കുമാർ, ജോമോൻ ജോൺ ചെന്നിത്തല, വിഷ്ണു നായർ വെണ്മണി, അനി പാവുരെത്ത്.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജിബി തരകൻ, അനീഷ് അബ്ദുൽ ഗഫൂർ, അജി ഈപ്പൻ, സലീം പതിയാരത്, അജിത് തോമസ് കണ്ണമ്പാറ, രതീഷ് കുട്ടേമ്പേരൂർ, ശരത് കുടശനാട്, കെ.ജെ. റോബിൻ, ബിജു മാത്യു, ആദർശ് ദേവദാസ് എന്നിവരെ തെരഞ്ഞെടുത്തു.
വനിതാ വിഭാഗം ഭാരവാഹികളായി സാറമ്മ ജോൺസ് (ചെയർപേഴ്സൺ), കീർത്തി സുമേഷ് (ജനറൽ സെക്രട്ടറി), ദിവ്യ സേവ്യർ (ട്രഷറർ), ഷീന മാത്യു (പ്രോഗ്രാം കൺവീനർ), അനിത അനിൽ, ബിന്ദു ജോൺ (വൈസ് ചെയർപേഴ്സന്മാർ) ആനി മാത്യു (ജോയിന്റ് ട്രഷറർ), സെക്രട്ടറിമാർ ലക്ഷമി സജീവ്, ടീന ഷിഞ്ചു, ചിന്നു ലിനോജ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
എക്സകുട്ടീവ് അംഗങ്ങളായി സുലേഖ അജി, ജയാ ജീജോ, സിമി രതീഷ്, പാർവതി അനി, ശിവശ്രീ രതീഷ്, ശ്രീദേവി, അനു അനീഷ് അബ്ദുൽ ഗഫൂർ, സുമി വിപിൻ, ജയശ്രീ മോനി എന്നിവരെയും തെരഞ്ഞെടുത്തു.
ഓഡിറ്റേഴ്സായി സേവിയർ വർഗീസ്, സന്ദീപ് നായർ, കോര മാവേലിക്കര എന്നിവരെയും യോഗം നിയോഗിച്ചു.
NRI
കുവൈറ്റ് സിറ്റി: മുസ്ലിം എഡ്യുക്കേഷണൽ സൊസൈറ്റി (എംഇഎസ്) കുവൈറ്റ് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫർവാനിയ തക്കാരാ ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
റിട്ടേണിംഗ് ഓഫീസർ ഫസീയുള്ളയുടെ മേൽനോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികൾ. പ്രസിഡന്റായി അഷ്റഫ് അയ്യൂർ, ജനറൽ സെക്രട്ടറിയായി അഷ്റഫ് പി.ടി, ട്രഷററായി ടി.വി. അർഷാദ് എന്നിവരെയാണ് തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി ഖലീൽ അടൂർ, ഫിറോസ് കുളങ്ങര എന്നിവരെയും സെക്രട്ടറിമാരായി റമീസ് സലേഹ്, എം.എം. സഹീർ എന്നിവരെയും തെരഞ്ഞെടുത്തു.
മുഹമ്മദ് റാഫി, ഫിറോസ് കുളങ്ങര ( ചാരിറ്റി & കമ്യൂണിറ്റി), സാദിഖ് അലി, ഗഫൂർ കൊയിലാണ്ടി (പബ്ലിക് റിലേഷൻ & മീഡിയ), അൻവർ മൻസൂർ ആദം, ഖലീൽ അടൂർ (എഡ്യൂക്കേഷൻ & ട്രെയിനിംഗ്), അബ്ദുൽ അസീസ് മാട്ടുവയൽ (എംപ്ലോയ്മെന്റ് സെൽ), നൗഫൽ, പി.പി.കെ. മുജീബ് , റയീസ് സലേഹ് (കൾച്ചറൽ & സ്പോർട്സ്), ഡോ. മുസ്തഫ, ഡോ. ശഫാഫ് (മെഡിക്കൽ) എന്നിവരെ വിവിധ വകുപ്പുകളുടെ ചുമതലയുള്ളവരായും തെരഞ്ഞെടുത്തു.
പുതിയ എക്സിക്യൂട്ട് കമ്മിറ്റിയിലേക്ക് നാസർ ഇക്ബാൽ, വാഹിദ് കൊയിലാണ്ടി, ഡോ. അഷീൽ, ഡോ. സുബൈർ, ജാവെദ് ബിൻ ഹമീദ്, ജാസിം സിദീഖ്, ഷാകിബ് നടുക്കണ്ടി, മുന്നു സിയാദ്, ഫഹീം ഉമ്മർ കുട്ടി എന്നിവരെയും തെരഞ്ഞെടുത്തു.
സ്പെഷ്യൽ ഇൻവയറ്റീസായി സിദീഖ് വലിയകത്ത്, ഡോ. അമീർ അഹമ്മദ്, സിദീഖ് മദനി, ഫസീയുള്ള, ഷറഫുദീൻ കണ്ണോത്ത്, സലിം കോട്ടയിൽ എന്നിവരെയും ഉൾപ്പെടുത്തി.
റമീസ് സാലിഹിന്റെ ഖിറാഅത്തോടെ ആരംഭിച്ച ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് അയ്യൂർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.ടി. അഷ്റഫ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷങ്ങളിൽ നിരവധി പദ്ധതികൾ വിജയകരമായി നടപ്പിലാക്കിയതായി റിപ്പോർട്ടുകളിൽ വിശദീകരിച്ചു.
വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളോട് ഒത്തുചേരുന്ന രീതിയിൽ വരുംകാലങ്ങളിൽ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ പരിശീലന കോഴ്സുകളും പ്രവർത്തനങ്ങളും ആവിഷ്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾക്ക് സിദീഖ് മദനി, നാസർ ഇക്ബാൽ, അബ്ദുൽ അസീസ് മാട്ടുവയൽ എന്നിവർ ആശംസകൾ നേർന്നു. പരിപാടികൾക്ക് റമീസ് സാലിഹ്, സഹീർ, മുജീബ്, റയീസ് സലേഹ് എന്നിവർ നേതൃത്വം നൽകി.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മെഹ്റോളി ഏരിയയുടെ 2026-2028 കാലയളവിലേക്കുള്ള പുതിയ സാരഥികളെ തെരഞ്ഞെടുത്തു. മെഹ്റോളി ഒന്നാം വാർഡിലെ ഡിഎംഎയുടെ ഏരിയ ഓഫീസിലായിരുന്നു വാർഷിക പൊതുയോഗം നടന്നത്.
ഏരിയ ചെയർമാൻ ഡോ. കെ.പി. ഹരീന്ദ്രൻ ആചാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ഏരിയ സെക്രട്ടറി ടി.വി. ലക്ഷ്മണൻ, ട്രഷറർ ജേക്കബ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ സുജാ രാജേന്ദ്രൻ, ടി .വി. സജിൻ, ഏരിയ വനിതാ വിഭാഗം കൺവീനർ സന്ധ്യാ അനിൽ തുടങ്ങിയവർ പങ്കെടുത്തു. രാജു യോഹന്നാൻ ആയിരുന്നു റിട്ടേണിംഗ് ഓഫീസർ.
NRI
സാൻഫ്രാൻസിസ്കോ: പത്തനംതിട്ട കാതോലിക്കേറ്റ് കോളജിന്റെ വിദ്യാർഥി കൂട്ടായ്മയായ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലുമ്നി അസോസിയേഷൻ നോർത്ത് അമേരിക്കയ്ക്ക് പുതിയ നേതൃനിര നിലവിൽ വന്നു.
പുതിയ ഭാരവാഹികൾ
മാത്യു ജോർജ് (ഷിക്കാഗോ, പ്രസിഡന്റ്), കോശി സ്കറിയ (സാൻഫ്രാൻസിസ്കോ, വൈസ് പ്രസിഡന്റ്), ഏബ്രഹാം ജോർജ് (അലബാമ, സെക്രട്ടറി), അനിൽ ജോസഫ് മാത്യു (സാൻഫ്രാൻസിസ്കോ, ട്രഷറർ).
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: വർഗീസ് ജോർജ് (അറ്റ്ലാന്റാ), അലക്സാണ്ടർ മാത്യു (ഷോണി കൻസാസ്), സാറാമ്മ ജോൺ മാത്യു (ഹൂസ്റ്റൺ)
യുഎസ്എയിലും കാനഡയിലുമുള്ള എല്ലാ കാതോലിക്കേറ്റ് കോളജ് പൂർവ വിദ്യാർഥികളും സംഘടനയിൽ ചേർന്ന് കൂട്ടായ്മ ശക്തമാക്കുന്നതിനു സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മാത്യു ജോർജ് - 630 865 4118, ഏബ്രഹാം ജോർജ് - 334 275 1106, അനിൽ ജോസഫ് മാത്യു - 209 624 6555.
NRI
സൂറിച്ച്: അസോസിയേഷൻ പ്രവർത്തനങ്ങളുടെ വ്യത്യസ്തമായമേഖലകളിൽ തനിമയ്ക്കും ഒരുമയ്ക്കും സന്നദ്ധസേവനങ്ങൾക്കും അറിയപ്പെടുന്ന മികവുറ്റ സംഘടനയായ ബിഫ്രണ്ട്സ് സ്വിറ്റസർലൻഡ് സംഘടനയെ പുതിയ പടവുകളിലേയ്ക്ക് നയിക്കാനായി നവസാരഥികൾ തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ 23 വർഷക്കാലം സ്വിറ്റ്സർലൻഡിലെ മലയാളിമനസുകളിൽ പ്രവർത്തനമികവുകൊണ്ടും സംഘാടനശേഷികൊണ്ടും ചിരപ്രതിഷ്ഠ നേടിയ ബി ഫ്രണ്ട്സ് സിൽവർജൂബിലി ആഘോഷങ്ങളിലേക്ക് പ്രവേശിക്കുന്ന വർഷമായ 2026-27 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രസിഡന്റ് ലൂസി വേഴേപറമ്പിലിന്റെ അധ്യക്ഷതയിൽകൂടിയ മീറ്റിംഗിൽ സെക്രട്ടറി പുഷ്പാ തടത്തിൽ കഴിഞ്ഞ രണ്ടുവർഷത്തെ സംഘടനയുടെ പ്രവർത്തങ്ങളുടെ റിപ്പോർട്ട്അവതരിപ്പിച്ചു. ട്രഷറർ സംഗീത മണിയേരിയും ബോബ്തടത്തിലും ചേർന്ന് സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു യോഗം പാസാക്കുകയും ചെയ്തു.
വിമൻസ് ഫോറം കോഓർഡിനേറ്റർ ഷൈനി മാളിയേക്കലും യൂത്ത് ഫോറം കോഓർഡിനേറ്റർലിസാ സൗത്തിലും വാർഷിക പ്രവർത്തന റിപ്പോർട്ട്അവതരിപ്പിക്കുകയും ചെയ്തു.
ജൂബിലി വർഷത്തിലേക്ക് പുതിയതായി നാലുപേരടങ്ങുന്നഅഡ്വൈസറി ബോർഡിനെയും വിവിധ പ്രദേശങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിനായി സോൺ ലീഡേഴ്സിനെയും, എക്സിക്യൂട്ടീവ് ,വിമൻസ് ഫോറം, യൂത്ത് ഫോറം ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു.
സിൽവർ ജൂബിലി വർഷത്തിൽ പ്രവർത്തനങ്ങൾക്കു നേതൃത്വംനൽകുന്നതിനായി ജനറൽബോഡി ഏകകണ്ഡേന ടോമിതൊണ്ടാംകുഴിയെ സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു.
നാലാം പ്രാവശ്യമാണ് സംഘടനയുടെപ്രെസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. സംഘടനയുടെ സെക്രട്ടറിയായി രതീഷ് രാമനാഥനേയും ട്രഷറററായി വിവേക് നമ്പ്യാരെയും യോഗം തെരഞ്ഞെടുത്തു.
തുടർന്ന് മറ്റു ഓഫീസ് ഭാരവാഹികളായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രിൻസ് കാട്രൂകുടിയിൽ, ജോസ് പെല്ലിശേരി, ബോബ് തടത്തിൽ എന്നിവരെയും ജോയിന്റ് ട്രഷററായി അഗസ്റ്റിൻ മാളിയേക്കലിനെയും ജോയിന്റ് സെക്രട്ടറിയായി സെബാസ്റ്റിയൻ കാവുങ്ങലിനെയും ആർട്സ് കൺവീനറായി രേഖാ ഗിരീഷിനെയും ജോയിന്റ് ആർട്സ് കൺവീനറായി മേഴ്സിവെളിയനേയും സ്പോർട്സ് കൺവീനറായി ചാൾസ്അങ്ങാടിയത്തിനെയും പിആർഒയായി ജുബിൻ ജോസെഫിനേയും വുമൺസ് ഫോറം കൺവീനറായി ജൂബി അലാനിക്കലിനെയും ജോയിന്റ് കൺവീനറായി സിസികാരിയപ്പുറത്തിനെയും യൂത്ത് ഫോറം കൺവീനേഴ്സായി ജോനാസ് ശാസ്താംകുന്നേലിനെയും ഏയ്ഞ്ചൽ മേരിപുതുമനയേയും കമ്മിറ്റി തെരഞ്ഞെടുത്തു.
സോൺ ലീഡേഴ്സായി ജൈസൺ കരേടൻ, സാജു മാത്യു, ടോണി ഉള്ളാട്ടിൽ, ജിൻസൺ കിഴക്കേപ്പുറത്തു എന്നിവരെയും കൂടാതെ ജോമോൻ പത്തുപറയിൽ, ജിമ്മി ശാസ്താംകുന്നേൽ, ബാബുവേതാനി, എക്സ് ഒഫീഷ്യോ ആയി ലൂസി വേഴേപറമ്പിൽ, പുഷ്പാ തടത്തിൽ എന്നിവരും ജോഷി വടക്കുംപാടൻ, മാത്യുമണികുട്ടിയിൽ, ബിന്നി വെങ്ങപ്പള്ളിൽ, അജു മാർഷൽ, അരുൺ വർഗീസ്, ജീവൻ കാരിയപ്പുറം എക്സ് ഒഫീഷ്യോ ആയി ലൂസിവേഴേപറമ്പിൽ പുഷ്പാ തടത്തിൽ എന്നിവരും ജോഷി വടക്കുംപാടൻ, മാത്യു മണികുട്ടിയിൽ, ബിന്നി വെങ്ങപ്പള്ളിൽ, അജുമാർഷൽ, അരുൺ വർഗീസ്, ജീവൻ കാരിയപ്പുറം, സൂരജ്കാഞ്ഞിന്പുരയിടത്തിൽ എന്നിവരും എക്സിക്യൂട്ടീവിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
NRI
ഫിലഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ ചാപ്റ്ററിന്റെ 2026 - 27 വർഷങ്ങളിലേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു.
ലിജോ ജോർജ് പ്രസിഡന്റ്, അബിൻ സെബാസ്റ്റ്യൻ സെക്രട്ടറി, ട്രഷറർ റോജിഷ് സാമുവൽ, സുധ കർത്താ വൈസ് പ്രസിഡന്റ്, ജോർജ് ഓലിക്കൽ ജോയിന്റ് സെക്രട്ടറി, സജു വർഗീസ് ജോയിന്റ് ട്രഷറർ എന്നിവരാണ് പുതിയ ഭാരവാഹികൾ.
പമ്പ കമ്യൂണിറ്റി സെന്ററിൽ പ്രസിഡന്റ് അരുൺ കോവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഐപിസിഎൻഎ മുൻ ജനറൽ സെക്രട്ടറി വിൻസെന്റ് ഇമ്മാനുവേൽ, അരുൺ കോവാട്ട്, സുമോദ് നെല്ലിക്കാല എന്നിവർ യോഗത്തിൽ പങ്കെടുത്തു.
NRI
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ എക്യൂമെനിക്കൽ കൂട്ടായ്മകളിലൊന്നായ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ഐസിഇസിഎച്ച്) 2026ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഹൂസ്റ്റണിലെ 19 ഇടവകകളുടെ സംയുക്ത വേദിയാണ് ഐസിഇസിഎച്ച്. വ്യാഴാഴ്ച രാത്രി 7.30ന് ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ നടന്ന 44-ാമത് വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
പ്രസിഡന്റ് റവ.ഫാ.ഡോ. ഐസക് ബി. പ്രകാശിന്റെ അധ്യക്ഷതയിൽ നടന്ന യോഗം റവ.ഫാ. മാത്യൂസ് ജോർജിന്റെ പ്രാർഥനയോടു കൂടി ആരംഭിച്ചു. ഫാ. പ്രകാശ് വന്നുചേർന്ന ഏവർക്കും സ്വാഗതം ആശംസിച്ചു.
NRI
കുവൈറ്റ് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്) 2026 വർഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു. അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് വിജേഷ് വേലായുധൻ അധ്യക്ഷത വഹിച്ചു.
ജോയിന്റ് സെക്രട്ടറി നിസി മാത്യു സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ജോബി ജോസഫ് വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ മുഹമ്മദ് ഷാ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
കോർ കമ്മിറ്റി അംഗങ്ങളായ ഷൈജു കൃഷ്ണൻ, അനീഷ് പൗലോസ്, കെ.കെ. ഗിരീഷ്, സുബിൻ രാജു, സാജൻ മാത്യു, റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. സ്പോർട്സ് കൺവീനർ ബിബിൻ ജോർജ് പുതിയ കമ്മിറ്റിയെ അവതരിപ്പിച്ചു.
ഭാരവാഹികൾ: വിജേഷ് വേലായുധൻ (പ്രസിഡന്റ്), ഷൈജു കൃഷ്ണൻ, രാഖി ജോമോൻ (വൈസ് പ്രസിഡന്റ്), ജോബി ജോസഫ് (ജനറൽ സെക്രട്ടറി) ബിനുമോൾ ജോസഫ്, നിസി മാത്യു (ജോയിന്റ് സെക്രട്ടറി) കെ.എസ് മുഹമ്മദ് ഷാ (ട്രഷറർ) ഷൈനി ഐപ്പ്, സതീഷ് കരുണാകരൻ (ജോയിന്റ് ട്രഷറർ), അംബിക ഗോപൻ, സിജോ കുഞ്ഞുകുഞ്ഞ് (പ്രോഗ്രാം കോഓർഡിനേറ്റർ).
രാജലക്ഷ്മി ഷൈമേഷ്, അലക്സ് ഉതുപ്പ്, ചിന്നു സത്യൻ (ആർട്സ്), ഷറഫുദ്ദീൻ ഹംസ, മഞ്ജുള ഷിജോ, ടി.വി. അനീഷ്, (പ്രഫഷണൽ ഡെവലപ്മെന്റ്) സുബിൻ രാജു, സാജൻ മാത്യു, മനോജ് എസ്. പിള്ള (മീഡിയ & പബ്ലിക് റിലേഷൻസ്), ഹിമ ഷിബു, അനീഷ് പൗലോസ്, കെ.കെ. ഗിരീഷ് (മെമ്പർഷിപ്പ് കമ്മിറ്റി), മജോ മാത്യു, അനീഷ് കുമാർ, ശരത് നായർ (സോഷ്യൽ വെൽഫെയർ), ബിബിൻ ജോർജ്, ലിയോ അവറാച്ചൻ, ഡെന്നിസ് സാജൻ (സ്പോർട്സ്).
കുവൈറ്റിലെ ഇന്ത്യൻ നഴ്സുമാരുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനോടൊപ്പം അംഗങ്ങളുടെ പ്രഫഷണൽ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പുരോഗതി ഉറപ്പാക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
തുടർന്ന് ഈ വർഷത്തെ പ്രവർത്തന പദ്ധതികളുടെ രൂപരേഖ തയാറാക്കി. ഇന്റർനാഷണൽ നഴ്സസ് ദിനാഘോഷം, സാമൂഹിക സേവന പ്രവർത്തനങ്ങൾ, കലാ-കായിക പരിപാടികൾ, വിവിധ പരിശീലന പരിപാടികൾ, സെമിനാറുകൾ തുടങ്ങിയ ഭാവി പരിപാടികൾ യോഗത്തിൽ അവതരിപ്പിച്ചു.
International
വാഷിംഗ്ടൺ ഡിസി: ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ 37 വർഷം നീണ്ട ഭരണം അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ പുതിയൊരു നേതൃത്വത്തം വരേണ്ട സമയമായിരിക്കുന്നുവെന്നും അധികാരം നിലനിർത്താൻ ആയിരക്കണക്കിന് ആളുകളെ കൊല്ലുകയല്ല വേണ്ടതെന്നും ട്രംപ് പറഞ്ഞു.
രാജ്യത്തെ ഒരു യുദ്ധത്തിലേക്ക് നയിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ ആഭ്യന്തര കുറ്റവാളികളെ വെറുതെ വിടില്ലെന്നും ഖമനയി പറഞ്ഞു. ഇറാനുമേൽ സൈനികമായും രാഷ്ട്രീയമായും സാമ്പത്തികമായും ആധിപത്യം സ്ഥാപിക്കാനുള്ള യുഎസ് ഗൂഢാലോചനയാണിതെന്നാണ് ഇറാനിയൻ അധികൃതർ അവകാശപ്പെടുന്നത്.
NRI
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്, അബ്ബാസിയ മേഖല സമ്മേളനം സ. നൂറുൽ ഹാഷിം നഗറിൽ (ഓക്സ്ഫോർഡ് പാക്കിസ്താനി സ്കൂൾ അബ്ബാസിയ) മേഖല പ്രസിഡന്റ് കൃഷ്ണ മേലത്തിന്റെ അധ്യക്ഷതയിൽ നടന്നു.
കലയുടെ മുൻ ഭാരവാഹി സി. രജീഷ് ഉദ്ഘാടനം ചെയ്തു. മേഖലയിലെ ഗായകർ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ മേഖല എക്സിക്യൂട്ടീവ് അംഗം ഉമേഷ് കീഴറ അനുശോചനപ്രമേയം അവതരിപ്പിച്ചു.
കൃഷ്ണ മേലത്ത്, നവീൻ എളയാവൂർ, ആശാലത ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് സംഘടന റിപ്പോർട്ടും അബ്ബാസിയ മേഖല സെക്രട്ടറി പി.പി. സജീവൻ മേഖലാ വാർഷിക പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
30 യൂണിറ്റുകളിൽ നിന്നുമായി 210 പ്രതിനിധികളും, കേന്ദ്ര - മേഖല കമ്മിറ്റി അംഗങ്ങളുമടക്കം 261 പേർ സമ്മേളനത്തിൽ പങ്കെടുത്തു. യൂണിറ്റുകളെ പ്രതിനിധീകരിച്ച് 37 പേർ ചർച്ചയിൽ പങ്കെടുത്തു.
അടുത്ത പ്രവർത്തന വർഷത്തിൽ അബ്ബാസിയ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ എക്സിക്യുട്ടീവ് അംഗങ്ങളെയും മേഖല പ്രസിഡന്റായി മനോജ് കുമാർ, സെക്രട്ടറിയായി കൃഷ്ണ മേലത്ത് എന്നിവരെയും തെരഞ്ഞെടുത്തു. ഭാരവാഹികളടക്കം 45 അംഗങ്ങളുൾപ്പെടുന്നതാണ് മേഖല കമ്മിറ്റി.
പ്രവാസികളെയും മലയാളി സമൂഹത്തെയും സംബന്ധിച്ച വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ്, ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു.
സമ്മേളനത്തിന്റെ സംഘാടകസമിതി സ്വാഗത സംഘം ചെയർമാൻ തസ്നിം മന്നിയിൽ സ്വാഗതം ആശംസിച്ച സമ്മേളനത്തിന് അബ്ബാസിയ മേഖലയുടെ പുതിയതായി തെരഞ്ഞെടുത്ത സെക്രട്ടറി കൃഷ്ണ മേലത്ത് നന്ദി പറഞ്ഞു.
NRI
ഫ്ലോറിഡ: അമേരിക്കൻ മലയാളികളുടെ മാധ്യമ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫ്ലോറിഡ ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മാധ്യമ പ്രവർത്തകനും സാംസ്കാരിക സാമൂഹിക രംഗത്ത് സജീവമായ ജോർജി വർഗീസ് നയിക്കുന്ന കമ്മിറ്റിയിൽ വൈസ് പ്രസിഡന്റ് ബിനു ചിലമ്പത്ത്, സെക്രട്ടറി എബി ആനന്ദ്, ജോ. സെക്രട്ടറി ജെസി പാറത്തുണ്ടിൽ, ട്രഷറർ സാബു മത്തായി എന്നിവരെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോർജി വർഗീസ് അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ മേഖലയിലെ അറിയപ്പെടുന്ന സാന്നിധ്യമാണ്. കേരളത്തിൽ വൈഎംസിഎ പ്രസ്ഥാനത്തിന്റെ അമരത്തു നിന്ന് അമേരിക്കയിൽ എത്തിയതു മുതൽ ഫ്ലോറിഡയിലെ മലയാളി സംഘടനകളുടെ പ്രവർത്തന രംഗത്ത് നിരവധി പദവികളിലൂടെ കടന്നു പോയ ജോർജി വർഗീസ് എഴുത്തു രംഗത്തും സജീവമായിരുന്നു.
സൗത്ത് ഫ്ലോറിഡ കേരള സമാജം പ്രസിഡന്റായിരുന്നു. ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാന ടുഡേ അച്ചടിച്ച് വിതരണം ചെയ്യുന്നതിൽ മുൻകൈ എടുക്കുകയും ദീർഘകാലം ഫൊക്കാന ടുഡേയുടെ എഡിറ്ററായും പ്രവർത്തിച്ചു.
ഫൊക്കാനയുടെ കമ്മിറ്റി അംഗം മുതൽ നിരവധി പദവികൾ വഹിച്ച ശേഷം ഫൊക്കാന പ്രസിഡന്റ്, മത, സാംസ്കാരിക സംഘടകളുടെ സാരഥിയായും പ്രവർത്തിക്കുന്ന അദ്ദേഹം ജീവകാരുണ്യ മേഖലയ്ക്കും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
ഇപ്പോൾ ബ്രോവാർഡ് കൗണ്ടി ഹ്യുമൻ സർവീസസ് മാനേജരായി ഔദ്യോഗിക സർവീസിൽ തുടരുന്നു. കേരളത്തിലെ ഭിന്നശേഷി മേഖലകളിൽ എന്നും സഹായവുമായി എത്തുന്ന വ്യക്തിയാണ് ജോർജി വർഗീസ്.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിനു ചിലമ്പത്ത് അമേരിക്കയിലെ അറിയപ്പെടുന്ന എഴുത്തുകാരിയാണ്. സ്കൂൾ കാലഘട്ടം മുതൽക്കേ സാഹിത്യം, പ്രസംഗം എന്നീ മേഖലകളിൽ സജീവമായിരുന്ന ബിനു ചിലമ്പത്ത് അമേരിക്കയിൽ എത്തിയപ്പോഴും എഴുത്ത് തുടർന്നു.
വിവിധ അച്ചടി ഓൺലൈൻ മാസികകളിൽ ലേഖനങ്ങൾ, ഓർമക്കുറിപ്പുകൾ എന്നിവയിലൂടെ ശ്രദ്ധേയയായ ബിനു ചിലമ്പത്ത് ഫ്ലോറിഡയിലെ അറിയപ്പെടുന്ന സംഘാടകയും സാമൂഹ്യ സാംസ്കാരക പ്രവർത്തകയുമാണ്. കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ മുൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എബി ആനന്ദ് അമേരിക്കൻ മലയാളി പ്രസിദ്ധീകരണങ്ങളിൽ വർഷങ്ങളായി ലേഖകനായും ഫോമയുടെ പിആർഒയായും പ്രവർത്തിച്ചിട്ടുണ്ട്.
ഫ്ലോറിഡ നവകേരള ആർട്സ് ക്ലബിന്റെ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഫ്ലോറിഡയുടെ മുൻ ട്രഷറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കൂടാതെ കലാ രംഗത്തും സജീവമായ എബി ആനന്ദ് അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറും കൂടിയാണ്. ജോ. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജെസി പാറത്തുണ്ടിൽ അമേരിക്കയിൽ എത്തിയ നാൾ മുതൽ മീഡിയ രംഗത്ത് സജീവമാണ്.
നിരവധി സംഘടനകളുടെ ലേഖികയായും അമേരിക്കൻ മലയാളി പ്രസിദ്ധീകരണങ്ങളിൽ സജീവമാണ്. സൗത്ത് ഫ്ലോറിഡയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായ ജെസി പാറത്തുണ്ടിൽ കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ മുൻ പ്രസിഡന്റ് കൂടിയാണ്.
ട്രഷറായി തെരഞ്ഞെടുക്കപ്പെട്ട സാബു മത്തായി ദൃശ്യമാധ്യമ രംഗത്ത് സജീവമായ വ്യക്തിത്വമാണ്. ഫോട്ടോഗ്രാഫറായി പ്രവർത്തനം തുടങ്ങിയ സാബു മത്തായി ഫ്ലോറിഡയുടെ സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യമാണ്. ഇപ്പോൾ ഫ്രീലാൻസ് മാധ്യമ പ്രവർത്തനത്തിൽ സജീവവുമാണ്.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ പ്രസിഡന്റുമാരായ സുനിൽ തൈമറ്റം, മാത്യു വർഗ്ഗീസ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് രാജു പള്ളത്ത് നയിക്കുന്ന മാതൃ സംഘടനയ്ക്ക് മുതൽകൂട്ടായും ഫ്ലോറിഡയിലെ മാധ്യമ രംഗത്ത് സജീവമായും പ്രവർത്തിക്കുമെന്നും വരുന്ന രണ്ട് വർഷങ്ങളിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുമെന്നും ഫ്ലോറിഡ ചാപ്റ്റർ പ്രസിഡന്റ് ജോർജി വർഗീസ്, സെക്രട്ടറി എബി ആനന്ദ്, ട്രഷറർ സാബു മത്തായി, വൈസ് പ്രസിഡന്റ് ബിനു ചിലമ്പത്ത്, ജോ. സെക്രട്ടറി ജെസി പാറത്തുണ്ടിൽ എന്നിവർ അറിയിച്ചു.
NRI
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഡാളസ് ചാപ്റ്ററിന്റെ 2026 - 27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു.
സജി സ്റ്റാർലൈൻ (പ്രസിഡന്റ്), ജോസ് പ്ലാക്കാട്ട് (വൈസ് പ്രസിഡന്റ്), സുധ പ്ലാക്കാട്ട് (സെക്രട്ടറി), മാർട്ടിൻ വിലങ്ങോലിൽ (ജോയിന്റ് സെക്രട്ടറി), തോമസ് കോശി (ട്രഷറർ) എന്നിവരാണ് സംഘടനയെ നയിക്കുന്നത്.
നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഐപിസിഎൻഎയുടെ ഡാളസ് ചാപ്റ്റർ വരും വർഷങ്ങളിൽ കൂടുതൽ ക്രിയാത്മകമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
മാധ്യമരംഗത്തെ ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള പുതിയ നേതൃത്വം ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു.
NRI
ന്യൂയോർക്ക്: അമേരിക്കയിലെ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) ന്യൂയോർക്ക് ചാപ്റ്ററിനെ അടുത്ത രണ്ടു വർഷക്കാലം നയിക്കുവാനുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.
നിലവിലെ പ്രസിഡന്റ് ഷോളി കുമ്പിളുവേലിയുടെ അധ്യക്ഷതയിൽ റോക്ക്ലാൻഡ് കൗണ്ടിയിലുള്ള മലബാർ പാലസ് റസ്റ്റോറന്റിൽ കൂടിയ ന്യൂയോർക്ക് ചാപ്റ്റർ ദ്വൈവാർഷിക പൊതുയോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
സജി എബ്രഹാമിനെ പ്രസിഡന്റായും മാത്യുക്കുട്ടി ഈശോയെ സെക്രട്ടറിയായും താജ് മാത്യുവിനെ ട്രഷററായും ബിനു തോമസിനെ വൈസ് പ്രസിഡന്റായും ജോർജ് തുമ്പയിലിനെ ജോയിന്റ് സെക്രട്ടറിയായും സജി കീക്കാടനെ ജോയിന്റ് ട്രഷററായും ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
2024 - 2025 വർഷം ഐപിസിഎൻഎയുടെ നാഷണൽ പ്രസിഡന്റായി പ്രവർത്തിച്ച സുനിൽ ട്രൈസ്റ്റാർ, അടുത്ത രണ്ടു വർഷത്തെക്കുള്ള നാഷണൽ പ്രസിഡന്റ് രാജു പള്ളത്ത്, മുൻ നാഷണൽ പ്രസിഡന്റും ഈ-മലയാളീ ഓൺലൈൻ പത്രത്തിന്റെ എംഡിയുമായ ജോർജ് ജോസഫ്. മുൻ നാഷണൽ പ്രസിഡന്റ് താജ് മാത്യു, ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലിൽ, ചാപ്റ്റർ സെക്രട്ടറി ജോജോ കൊട്ടാരക്കര, ചാപ്റ്റർ ട്രഷറർ ബിനു തോമസ്, കൈരളി ചാനൽ ബോർഡ് അംഗം ജോസ് കാടാപുറം, സജി എബ്രഹാം, ജോർജ് തുമ്പയിൽ, മാത്യുക്കുട്ടി ഈശോ, സജി കീക്കാടൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
NRI
ന്യൂജഴ്സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) 2026 - 27 വർഷങ്ങളിലേക്കുള്ള പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു. രാജു പള്ളത്ത് (ന്യൂജഴ്സി) ആണ് അടുത്ത രണ്ടു വർഷങ്ങളിൽ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുക.
അനിൽ ആറന്മുള (ഹൂസ്റ്റൺ) ജനറൽ സെക്രട്ടറി, ജയൻ ജോസഫ് (ന്യൂജഴ്സി) ട്രെഷറർ, അനിൽ ജേക്കബ് മറ്റത്തിക്കുന്നേൽ (ഷിക്കാഗോ) വൈസ് പ്രസിഡന്റ്, ഡോ. സിമി ജെസ്റ്റോ (ഷിക്കാഗോ) ജോയിന്റ് സെക്രട്ടറി, കവിത മേനോൻ (കാനഡ) ജോയിന്റ് ട്രെഷറർ എന്നിവരായിരിക്കും മറ്റു ഭാരവാഹികൾ.
ഡിസംബർ 26ന് ചേർന്ന അഡ്വൈസറി ബോർഡാണ് പുതിയ ഭരണ സമിതിക്കു രൂപം നൽകിയത്. മുൻ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, അഡ്വൈസറി ബോർഡ് ചെയർമാൻ മുൻ സെക്രട്ടറി ഷിജോ പൗലോസ് പ്രിസിഡന്റ് ഇലെക്ട് എന്നീ പദവികൾ വഹിക്കും.
NRI
ഫിലഡൽഫിയ: പെൻസിൽവേനിയ അസോസിയേഷൻ ഓഫ് മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെന്റ് (പമ്പ) അസോസിയേഷനന്റെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു. പെൻസിൽവേനിയയിലെ മലയാളികളുടെ ഉന്നമനത്തിനുവേണ്ടി രൂപംകൊണ്ട പമ്പ അസോസിയേഷൻ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഉയർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നതിന് പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
ജോൺ പണിക്കരുടെ അധ്യക്ഷതയിൽ നടന്ന വാർഷികയോഗത്തിൽ ജോർജ് ഓലിക്കൽ വാർഷിക റിപ്പോർട്ടും സുമോദ് നെല്ലിക്കാല വാർഷിക കണക്കും അവതരിപ്പിച്ചതിനുശേഷം ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ സുധാ കർത്തയുടെ നേതൃത്വത്തിൽ നടന്ന ഇലക്ഷനിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
തമ്പി പോത്തൻ, രാജൻ സാമുവേൽ, ജോർജ് ഓലിക്കൽ എന്നിവർ ഇലക്ഷൻ നടപടികൾ സുഗമമാക്കുന്നതിനുവേണ്ടിയുള്ള ക്രമീകരണം നടത്തി. പ്രസിഡന്റായി അലക്സ് തോമസ്, വൈസ് പ്രസിഡന്റായി ജോർജ് ഓലിക്കൽ എന്നിവരെ തെരഞ്ഞെടുത്തു. സുമോദ് തോമസ് നെല്ലിക്കാല ജനറൽ സെക്രട്ടറിയായും അഭിലാഷ് ജോൺ അസോസിയേറ്റ് സെക്രട്ടറിയായും ചുമതലയേറ്റു. ട്രഷററായി ജോയ് തട്ടാർകുന്നേൽ, അസോസിയേറ്റ് ട്രഷററായി തോമസ് പോൾ, അക്കൗണ്ടന്റായി ഫിലിപ്പോസ് ചെറിയാൻ എന്നിവരെയും തെരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അലക്സ് തോമസ് അമേരിക്കൻ മലയാളികൾക്കിടയിൽ സുപരിചിതനായ വ്യക്തിയാണ്. ഫൊക്കാന, ട്രൈസ്റ്റേറ്റ് കേരളാ ഫോറം, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് എന്നീ സംഘടനകളിൽ അദ്ദേഹം മുൻപ് സുപ്രധാന നേതൃത്വ ചുമതലകൾ വഹിച്ചിട്ടുണ്ട്. മികച്ച വാഗ്മിയായ അലക്സ് തോമസ് വിവിധ സാമൂഹികസാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമാണ്.
ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സുമോദ് തോമസ് നെല്ലിക്കാല ട്രൈസ്റ്റേറ്റ് കേരളാ ഫോറം, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക തുടങ്ങിയ സംഘടനകളിൽ നേതൃത്വ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അനുഭവസമ്പന്നനാണ്. ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ജോയ് തട്ടാർകുന്നേൽ സംഘടനയുടെ സാമ്പത്തിക കാര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിവുള്ള വ്യക്തിയാണെന്ന് മുൻകാല പ്രവർത്തനങ്ങളിൽക്കൂടി തെളിയിച്ചിട്ടുണ്ട്.
മറ്റ് ഭാരവാഹികൾ: ആർട്ട് രാജു പി. ജോൺ, സിവിക് & ലീഗൽ സുധാ കർത്ത, ലിറ്റററി ഡോ. ഈപ്പൻ ഡാനിയേൽ, എഡിറ്റോറിയൽ ബോർഡ് ജോൺ പാണിക്കർ, ബിൽഡിങ് പ്രോജക്ട് അലക്സ് തോമസ്, ഐടി കോഓർഡിനേറ്റർ മോഡി ജേക്കബ്, പ്രോഗ്രാം കോഓർഡിനേറ്റർ സുരേഷ് നായർ, പബ്ലിക് റിലേഷൻസ് ജോൺസൺ യോഹന്നാൻ, ഫെസിലിറ്റി ജേക്കബ് കോര, ലൈബ്രറി വൽസ തട്ടാർകുന്നേൽ, മെമ്പർഷിപ്പ് വി.വി. ചെറിയാൻ, ഫണ്ട്രെയ്സിംഗ് രാജൻ സാമുവൽ, ഇൻഡോർ ഗെയിംസ് തമ്പി പോത്തൻ, യൂത്ത് കോഓർഡിനേറ്റർ മോൻസൺ വർഗീസ്, ഫൂഡ് & റിഫ്രഷ്മെന്റ് റേച്ചൽ തോമസ്, സ്പോർട്സ് അലക്സ് ബാബു, കമ്മ്യൂണിറ്റി ആക്ടിവിറ്റീസ് റവ. ഫിലിപ്സ് മോടയിൽ , ചാരിറ്റി ജയ സുമോദ്, ഫൊട്ടോഗ്രഫി എബി മാത്യു, വിഷ്വൽ മീഡിയ ടിനു ജോൺസൺ, വുമൺസ് ഫോറം സെലീൻ ഓലിക്കൽ. ബോർഡ് ഓഫ് ട്രസ്റ്റീസായി സുധാ കർത്ത, ബോർഡ് ഓഫ് ട്രസ്റ്റീസ് സെക്രട്ടറിയായി തമ്പി പോത്തൻ എന്നിവരെയും, ഓഡിറ്ററായി മേഴ്സി പണിക്കർ എന്നിവരെയും തെരഞ്ഞെടുത്തു.
പുതിയ നേതൃത്വത്തിന് കീഴിൽ സംഘടനയുടെ സാമൂഹിക, സാംസ്കാരിക, ദാന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
NRI
വാഷിംഗ്ടൻ ഡിസി: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൻ ഡിസി ആസ്ഥാനമായി കഴിഞ്ഞ 25 വർഷത്തിൽ ഏറെയായി പ്രവർത്തിക്കുന്ന പ്രമുഖ ശ്രീനാരായണ സംഘടനയായ ശ്രീനാരായണ മിഷൻ സെന്ററിന്റെ 2026 വർഷത്തിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
വാഷിംഗ്ടൺ ഡിസിക്ക് സമീപമുള്ള എൽക്റിഡ്ജ് പബ്ലിക് ലൈബ്രറിയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ വച്ചാണ് പുതിയ ഭാരവാഹികളെ എതിരില്ലാതെ തെരഞ്ഞെടുത്തത്.
പ്രസിഡന്റ് - സന്ദീപ് പണിക്കർ, വൈസ് പ്രസിഡന്റ് - പ്രേജിത്ത് ശിവപ്രസാദ്, സെക്രട്ടറി - സജീവ് സദാനന്ദൻ, ജോ. സെക്രട്ടറി - നീതു ഫൽഗുനൻ, ട്രഷറർ - എ. വേണുഗോപാൽ, ജോ. ട്രഷറർ - വിദ്യാ അരുൺ, ബോർഡ് ഓഫ് ഡയറക്ടർസ് - ജയരാജ് ജയദേവൻ, മധുരം ശിവരാജൻ, നന്മ ജയൻ വക്കം, സതി സന്തോഷ്, സജി വേലായുധൻ, ഷീബ സുമേഷ്, അനൂപ് ഗോപി, കിച്ചു ശശിധരൻ, നീവേദിത കാട്ടുപറമ്പിൽ എന്നിവർ അടങ്ങുന്ന പുതിയ ഭരണസമിതി ജനുവരി ഒന്ന് മുതൽ ചുമതല എല്ക്കും.
NRI
ഡാർവിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐഒസി) നോർത്തേൺ ടെറിട്ടറി സ്റ്റേറ്റ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ നിയമിച്ചു.
ഐഒസിയുടെ നാഷനൽ പ്രസിഡന്റ് മനോജ് ഷാരോൺ, കേരള ചാപ്റ്റർ പ്രസിഡന്റ് പി.വി. ജിജേഷ് എന്നിവർ ചേർന്നാണ് പുതിയ ഭാരവാഹികളെ നിയമിച്ചത്. രണ്ട് വർഷമാണ് ഇവരുടെ കാലാവധി.
പ്രസിഡന്റ് - പോൾ പറോക്കാരൻ (ഡാർവിൻ), ജനറൽ സെക്രട്ടറി - ബിനീഷ് വണ്മാരത്ത്, വൈസ് പ്രസിഡന്റുമാർ - സിജോയ് മാത്യു, ജോർജോ കുര്യൻ വർഗീസ്, സെക്രട്ടറിമാർ - അലൻ മാത്യു, സതീഷ് കുമാർ, ട്രഷറർ അനു റോസ്, യൂത്ത് കോഓർഡിനേറ്റർ - അലക്സ് ഡേവിസ്, കമ്മിറ്റി അംഗങ്ങൾ - എൽജോ പരത്തനം വർഗീസ്, ബിൻസി പടയാട്ടിൽ, ബൈജു ജോസഫ് നെടുംപള്ളിൽ, ടോം തിരുത്തത്തിൽ, റോഷൻ പി.ജി., ജോബ്സൺ ജോൺ.
NRI
മിഷിഗൺ: പ്രവർത്തന പന്ഥാവിൽ അരനൂറ്റാണ്ട് പിന്നിട്ട ഡിട്രോയിറ്റ് കേരളക്ലബിന്റെ 2026ലെ ഭാരവാഹികളായി സുജിത് നായർ (പ്രസിഡന്റ്), പ്രീതി പ്രേംകുമാർ (സെക്രട്ടറി), ഷിബു ദേവപാലൻ (ട്രഷറർ), സ്വപ്ന ഗോപാലകൃഷ്ണൻ (വൈസ് പ്രസിഡന്റ്), ഡെന്നി പൂവത്തിങ്കൽ (ജോയിന്റ് സെക്രട്ടറി), ജയ്കിഷൻ ജയചന്ദ്രൻ (ജോയിന്റ് ട്രഷറർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
കേരള ക്ലബ് ബോർഡ് ഓഫ് ട്രസ്റ്റീസ് ഭാരവാഹികൾ ചെയർമാൻ അരുൺ ദാസ്, സെക്രട്ടറി ധന്യ മേനോൻ, വൈസ് ചെയർമാൻ അജയ് അലക്സ്, എക്സ്ഓഫീഷ്യയോ ജോളി ദാനിയേൽ എന്നിവരാണ്. അറുപതോളം അംഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.
1975-ൽ സ്ഥാപിതമായ കേരള ക്ലബ് മിഷിഗണിലെ ആദ്യ ഇന്ത്യൻ കലാ സാംസ്കാരിക സംഘടനയാണ്. കേരളത്തിന്റെ തനതായ സാംസ്കാരിക മൂല്യങ്ങളും പാരമ്പര്യവും സമൂഹത്തിന് പകർന്നു കൊടുത്തുകൊണ്ട് അഞ്ച് പതിറ്റാണ്ട് പിന്നിട്ട ഈ പ്രസ്ഥാനം വിപുലമായി സുവർണ ജൂബിലി ആക്ഷോഷിച്ചു.
കേരള ക്ലബിന്റെ പതിവ് പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹ്യ പ്രതിബദ്ധതയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും പിക്നിക്, സ്പോർട്സ് ഫെസ്റ്റ്, ഓണം - ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങി നിരവധി പരിപാടികൾ നടത്തപ്പെടും.
കേരള ക്ലബിന്റെ പുതിയ വർഷത്തെ ആഘോഷങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഏവരുടെയും സഹകരണം അഭ്യർഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
Kerala
തിരുവനന്തപുരം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്ഡിഎഫിലെ വി. പ്രിയദര്ശിനി അധികാരമേറ്റു. കല്ലമ്പലം ഡിവിഷനില്നിന്നു വിജയിച്ച വി. പ്രിയദര്ശിനി സിപിഎം വര്ക്കല ഏരിയാ കമ്മിറ്റി അംഗമാണ്.
കൊല്ലം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചടയമംഗലം ഡിവിഷനില്നിന്നു തെരഞ്ഞെടുക്കപ്പെട്ട ഡോ. ആര്. ലതാദേവി ചുമതലയേറ്റു. സിപിഐയിലെ മുൻഎംഎൽഎയും മന്ത്രി ജി.ആർ. അനിലിന്റെ ഭാര്യയുമാണ് ലതാദേവി. 17 വോട്ടാണ് പ്രസിഡന്റിനു ലഭിച്ചത്.
പത്തനംതിട്ട
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ദീനാമ്മ റോയി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം യുഡിഎഫ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരണം തിരികെ പിടിക്കുകയായിരുന്നു. പ്രമാടം ജില്ലാ പഞ്ചായത്ത് മണ്ഡലത്തിലെ പ്രതിനിധിയാണ് ദീനാമ്മ.
ആലപ്പുഴ
ജില്ലാ പഞ്ചായത്തിന്റെ ഒമ്പതാമത് പ്രസിഡന്റായി നൂറനാട് ഡിവിഷന് അംഗം എ. മഹേന്ദ്രന് തെരഞ്ഞെടുക്കപ്പെട്ടു. 16 വോട്ടുകളാണ് എല്ഡിഎഫിലെ എ. മഹേന്ദ്രന് നേടിയത്. എതിര്സ്ഥാനാര്ഥി പള്ളിപ്പാട് ഡിവിഷനില്നിന്നുള്ള യുഡിഎഫിന്റെ ജോണ് തോമസ് എട്ടു വോട്ടുകള് നേടി.
കോട്ടയം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ കോണ്ഗ്രസ് അംഗം ജോഷി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. ജോഷി ഫിലിപ്പിന് 16 വോട്ടും എതിര് സ്ഥാനാര്ഥി എല്ഡിഎഫിലെ പെണ്ണമ്മ ജോസഫിനു ഏഴ് വോട്ടും ലഭിച്ചു. യുഡിഎഫ് ധാരണ പ്രകാരം അവസാന ഒരു വര്ഷം കേരള കോണ്ഗ്രസിനു പ്രസിഡന്റ് സ്ഥാനം ലഭിക്കും
ഇടുക്കി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്ഗ്രസിലെ പ്രഫ. ഷീല സ്റ്റീഫന് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ഷീലാ സ്റ്റീഫന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുന്നത്. പ്രഥമ ജില്ലാ കൗണ്സില് പ്രസിഡന്റുമായിരുന്നു. കോട്ടയം ബിസിഎം കോളജ് ചരിത്ര വിഭാഗം മേധാവിയായിരുന്നു.
എറണാകുളം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്ഗ്രസിന്റെ കെ.ജി. രാധാകൃഷ്ണന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പാമ്പാക്കുട ഡിവിഷനില്നിന്നുള്ള അംഗമാണ് രാധാകൃഷ്ണന്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമായിരുന്നു.
തൃശൂർ
ജില്ലാ പഞ്ചായത്തിന്റെ പന്ത്രണ്ടാമത്തെ പ്രസിഡന്റായി സിപിഎമ്മിലെ മേരി തോമസ് സത്യപ്രതിജ്ഞ ചെയ്തു. ആകെ പോൾ ചെയ്ത 30 വോട്ടുകളിൽ 21 വോട്ടുകളും നേടിയാണ് മേരി തോമസ് വിജയിച്ചത്. വാഴാനി ഡിവിഷനിൽനിന്നുമാണ് മേരി തോമസ് ജില്ലാ പഞ്ചായത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.
പാലക്കാട്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ ടി.എം. ശശിയെ തെരഞ്ഞടുത്തു. യുഡിഎഫ് സ്ഥാനാര്ഥി കെ.ജി. എല്ദോയെ തോല്പിച്ചാണ് ടി.എം. ശശി വിജയിയായത്. ആദ്യമായി ജില്ലാ പഞ്ചായത്തംഗമായി തെരഞ്ഞടുക്കപ്പെട്ട ടി.എം. ശശി മുടപ്പല്ലൂര് തെക്കുംചേരി സ്വദേശിയാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവുമാണ്.
മലപ്പുറം
പ്രതിപക്ഷമില്ലാത്ത മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിം ലീഗിന്റെ പി.എ. ജബ്ബാർ ഹാജി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. അരീക്കോട് ഡിവിഷനിൽനിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.എ. ജബ്ബാർ ഹാജി.
കോഴിക്കോട്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിന്റെ മില്ലിമോഹന് കൊട്ടാരത്തിൽ സത്യപ്രതിജ്ഞ ചെയ്തു. എല്ഡിഎഫില്നിന്നും പി. ശാരുതിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. മില്ലി മോഹന് 15വോട്ടും ശാരുതിക്ക് 13 വോട്ടും ലഭിച്ചു. കോഴിക്കോട്ട് ആദ്യമായാണ് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിന്റെ കൈകളില് എത്തുന്നത്.
വയനാട്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോണ്ഗ്രസിലെ ചന്ദ്രിക കൃഷ്ണനെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്തിലെ വൈത്തിരി ഡിവിഷൻ അംഗമാണ്. കാലാവധി പൂർത്തിയായ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ അധ്യക്ഷയാണ്.
കണ്ണൂർ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ അഡ്വ. ബിനോയ് കുര്യന് ചുമതലയേറ്റു. ബിനോയ് കുര്യന് പതിനെട്ടും യുഡിഎഫ് സ്ഥാനാർഥി ജോർജ് ജോസഫിന് ഏഴും വോട്ടുകൾ ലഭിച്ചു.
കാസർഗോഡ്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ സാബു ഏബ്രഹാം ചുമതലയേറ്റു. സാബു ഏബ്രഹാമിന് ഒമ്പതും യുഡിഎഫിനു വേണ്ടി മത്സരിച്ച കോൺഗ്രസിലെ ജെ.എസ്. സോമശേഖരയ്ക്ക് ഏഴും വോട്ടുകൾ ലഭിച്ചു.
NRI
കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റ് 2026 - 2027 പ്രവർത്തന വർഷത്തേക്കുള്ള കേന്ദ്ര ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
യൂത്ത് ഇന്ത്യയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഇലക്ടറൽ കോളജ് അംഗങ്ങൾ ചേർന്നാണ് കേന്ദ്ര കമ്മിറ്റി രൂപീകരിച്ചത്ത്. കെഐജി പ്രസിഡന്റും യൂത്ത് ഇന്ത്യ രക്ഷാധികാരിയുമായ അൻവർ സഈദ് യോഗത്തിൽ ആധ്യക്ഷത വഹിച്ചു.
കെഐജി ജനറൽ സെക്രട്ടറി സാബിക് യൂസഫിന്റെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികൾ. പുതിയ ഭാരവാഹികളുടെ കാലാവധി 2027 ഡിസംബർ വരെയാണെന്നു സംഘടന അറിയിച്ചു. സിജിൽ ഖാനെ പ്രസിഡന്റായും അഖീൽ ഇസ്ഹാഖിനെ ജനറൽ സെക്രട്ടറിയായും ടി. മുഖ്സിതിനെ ട്രഷററായും തെരഞ്ഞെടുത്തു.
റയ്യാൻ ഖലീൽ, എം.പി. റമീസ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. എം.എം. മുഹമ്മദ് അസ്ലഹ്, മുഹമ്മദ് ജുമാൻ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. അൻവർ ഇസ്മായിൽ, ബാസിൽ സലീം, ഹാദി റഷീദ്, കെ.എ. ജവാദ്, മുഹമ്മദ് ഷഫീഖ്, പി.വി. മുഹമ്മദ് യാസിർ, സി.കെ. ഷംസീർ എന്നിവരാണ് മറ്റു കേന്ദ്ര കമ്മിറ്റി അംഗങ്ങൾ.
NRI
ന്യൂയോര്ക്ക്: ഭാരത് ബോട്ട് ക്ലബ് യുഎസ്എയുടെ വാർഷിക പൊതുയോഗവും 2026ലെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഓറഞ്ചുബർഗിലുള്ള സിത്താർ പാലസ് റസ്റ്റോറന്റില് നടന്നു.
വൈസ് പ്രസിഡന്റ് ജയപ്രകാശ് നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് അവലോകനം നടത്തുകയും ഏവർക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു.
സെക്രട്ടറി വിശ്വനാഥൻ കുഞ്ഞുപിള്ള ഭാവി പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും കൂടുതൽ യുവാക്കളെ തുഴച്ചിൽക്കാരായി കണ്ടെത്തേണ്ടതുണ്ടെന്നും പറഞ്ഞു. ട്രഷറർ വിശാൽ വിജയൻ കണക്കുകൾ അവതരിപ്പിച്ചു.
NRI
നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വിലിന്റെ (കാൻ) ദ്വൈവാർഷിക സമ്മേളനം നാഷ്വിൽ എയർപോർട്ട് ഗ്ലോ ബെസ്റ്റ് വെസ്റ്റേൺ ഹോട്ടലിൽ ചേർന്ന് 2026 -27 വർഷങ്ങളിൽ അസോസിയേഷന് നേതൃത്വം നൽകുന്നതിനായുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ശങ്കർ മന (പ്രസിഡന്റ്), ഡോ. സുശീല സോമരാജൻ (വൈസ് പ്രസിഡന്റ്), സുജിത് പിള്ള (സെക്രട്ടറി), ഡോ. ദിപാഞ്ജലി നായർ (ജോയിന്റ് സെക്രട്ടറി), സുമ ശിവപ്രസാദ് (ട്രഷറർ), നിജിൽ ഉണ്ണിയാൻ (ജോയിന്റ് ട്രഷറർ), എന്നിവർ മറ്റു ഭരണസമിതി അംഗങ്ങളോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കാൻ മുൻ പ്രസിഡന്റും ഇലക്ഷൻ കമ്മിറ്റി ചെയറുമായ തോമസ് വർഗീസ് സത്യവാചകം ചൊല്ലിക്കൊടുത്തു.
കാൻ പ്രസിഡന്റ് ഷിബു പിള്ളയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കഴിഞ്ഞ രണ്ട് വർഷത്തെയുളള വിശദമായ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ഡോ. സുശീല സോമരാജൻ അവതരിപ്പിച്ചു. ട്രഷറർ അനന്ത ലക്ഷ്മണൻ കഴിഞ്ഞ രണ്ട് വർഷത്തേക്കുള്ള വരവ് - ചെലവ് കണക്കുകൾ അവതരിപ്പിച്ചു.
നവവത്സരാഘോഷങ്ങൾ, കേരള ഫെസ്റ്റ്, ഓണാഘോഷങ്ങൾ, മാരത്തൺ വളണ്ടിയറിംഗ്, വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ, കായികമത്സരങ്ങൾ, യൂത്ത് ലീഡർഷിപ്പ് ക്യാമ്പ്, കമ്യൂണിറ്റി ക്രൂയിസ്, യൂത്ത് ഫോറം, വനിതാ ഫോറം പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ ഏതാണ്ട് അമ്പതോളം പരിപാടികൾ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വിജയകരമായി സംഘടിപ്പിക്കാനും സംഘടനയ്ക്ക് ആരോഗ്യകരമായ ഒരു നീക്കിയിരിപ്പ് നിലനിർത്താനും കഴിഞ്ഞതായി യോഗം വിലയിരുത്തി.
പ്രവർത്തനറിപ്പോർട്ടും വരവ് - ചെലവ് കണക്കുകളും സമ്മേളനം ചർച്ച ചെയ്ത് പാസാക്കി. പുതിയ പ്രസിഡന്റ് ശങ്കർ മന അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തന നയരേഖ അവതരിപ്പിച്ചു.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഷിബു പിള്ളയേയും, 2024 - 25 വർഷത്തിൽ കാനിന്റെ വിവിധ സേവന പ്രവർത്തനങ്ങളിൽ പങ്കെടുത്ത നൂറിലധികം വളണ്ടിയർമാരേയും ചടങ്ങിൽ അനുമോദിക്കുകയും കാൻ ലോഗോ പതിപ്പിച്ച പോളോ ഷർട്ടുകൾ വിതരണം ചെയ്യുകയും ചെയ്തു.
NRI
ഹൂസ്റ്റൺ: ടെക്സസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിനെ (ടിസാക്ക്) 2026ൽ നയിക്കാൻ ശക്തമായ നേതൃനിരയെ തെരഞ്ഞെടുത്തു. സ്റ്റാഫോഡിലെ ടിസാക്ക് കോർപ്പറേറ്റ് ഓഫീസ് ഹാളിൽ നടന്ന പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
2006ലെ ബോർഡ് ഓഫ് ഡയറക്ടേഴ്സ്
പ്രസിഡന്റ് - ഡാനി രാജു, വൈസ് പ്രസിഡന്റ് - മാത്യു ചിറപ്പുറത്ത്, സെക്രട്ടറി -മാത്യൂസ് കറുകകളം, ട്രഷറർ - റിമൽ തോമസ്, ജോയിന്റ് സെക്രട്ടറി - പ്രിൻസ് പോൾ, ജോയിന്റ് ട്രഷറർ - ജോസഫ് കൈതമറ്റത്തിൽ, പിആർഒ - സിബു ടോം, സോഷ്യൽ മീഡിയ കോർഡിനേറ്റർ- ഫിലിപ്പ് ചോരത്ത്,
അഡ്വൈസറി ബോർഡ് അംഗങ്ങൾ - ജോയ് തയ്യിൽ, വിജയൻ നെടുംചേരിയിൽ, ഏബി തത്തംകുളം, മീറ്റിംഗ് കോഓർഡിനേറ്റർമാർ - തോമസ് കണ്ടാരപ്പള്ളിൽ, റെനി ഇണ്ടിക്കുഴിയിൽ, വടംവലി കോഓർഡിനേറ്റർമാർ - ചാക്കോച്ചൻ മേടയിൽ, ജുബിൻ കുളങ്ങര, പ്രെബിറ്റ് വെല്ലിയൻ.
NRI
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡ് കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഐഒസി നാഷണൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ അറിയിച്ചു.
ഭാരവാഹികൾ: ഡെൻസൺ കുരുവിള - പ്രസിഡന്റ്, അജീഷ് - വൈസ് പ്രസിഡന്റ്, അനീഷ് - സെക്രട്ടറി, ജെ. ജിംജോ - ജോയിന്റ് സെക്രട്ടറി, എസ്. അജിൻ - ജോയിന്റ് സെക്രട്ടറി, റഷാദ് - ട്രഷറർ.
പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ സാണ്ടിഫോർഡ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുമെന്ന് ഐഒസി നാഷണൽ പ്രതിനിധികൾ അറിയിച്ചു.
NRI
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) അയർലൻഡ് കേരള ചാപ്റ്റർ ഡൺലാവിൻ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഐഒസി നാഷണൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു അറിയിച്ചു.
തെരഞ്ഞെടുത്ത ഭാരവാഹികൾ:
ലിജു ജേക്കബ് - പ്രസിഡന്റ്, ജിജി സ്റ്റീഫൻ - വൈസ് പ്രസിഡന്റ്, പോൾസൺ പീടികക്കൽ - സെക്രട്ടറി, ജെബിൻ മേനച്ചേരി - ജോയിന്റ് സെക്രട്ടറി, ഷിബിൻ തങ്കച്ചൻ - ട്രഷറർ.
NRI
ന്യൂയോർക്ക്: മന്ത്രയുടെ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്) ഔദ്യോഗിക അധികാര കൈമാറ്റ ചടങ്ങ് നടന്നു. പ്രസിഡന്റ് കൃഷ്ണരാജ് മോഹനന്റ നേതൃത്വത്തിൽ പുതിയ ഭാരവാഹികൾ ചുമതലയോറ്റു.
സ്ഥാനമൊഴിയുന്ന ട്രസ്റ്റി ചെയർ വിനോദ് കെയാർക്കെ ചടങ്ങിന് നേതൃത്വം നൽകി. കാലാവധി പൂർത്തിയാക്കിയ പ്രസിഡന്റ് ശ്യാം ശങ്കറും സെക്രട്ടറി ഷിബു ദിവാകരനും മന്ത്രയുടെ സ്ഥാപകനും മുതിർന്ന നേതാവുമായ ശശിധരൻ നായരുടെ സാന്നിധ്യത്തിൽ പുതു നേതൃത്വത്തിന് ചുമതലകൾ ഔപചാരികമായി കൈമാറി.
ശശിധരൻ നായർ തന്റെ പ്രസംഗത്തിൽ മന്ത്ര എന്ന സംഘടനയുടെ അടിസ്ഥാന ആവശ്യകതയും പ്രാധാന്യവും എല്ലാവരെയും ഓർമിപ്പിച്ചു. ഇന്നത്തെ സാഹചര്യത്തിൽ ഹൈന്ദവ മലയാളി സമൂഹത്തിൽ ഏറ്റവും പ്രസക്തവും അർഥവത്തുമായ പ്രവർത്തനങ്ങളാണ് മന്ത്ര നിർവഹിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
NRI
ഡാളസ്: ഡാളസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രവാസി മലയാളികളുടെ ആദ്യകാലസംഘടനയും അമേരിക്കയിൽ മുൻനിര സംഘടനകളിൽ ഒന്നുമായ കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026 - 2027 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു.
1976ൽ സ്ഥാപിതമായ കേരള അസോസിയേഷൻ ഓഫ് ഡാളസ് 50 വർഷം പിന്നീടുമ്പോൾ, 1500ൽ പരം അംഗങ്ങൾ ഉണ്ട്. തെരഞ്ഞെടുപ്പില് മത്സരത്തിനായി പലരും നാമനിര്ദ്ദേശ പത്രിക സമര്പ്പിച്ചെങ്കിലും ഇന്ത്യൻ കൾചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെയും കേരള അസോസിയേഷന്റെയും പൊതു മീറ്റിംഗിലൂടെ തെരഞ്ഞെടുപ്പ് ഒഴിവാക്കി കൊണ്ടു പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുകയാണുണ്ടായത്.
ഷിജു എബ്രഹാം പ്രസിഡന്റായും മഞ്ജിത്ത് കൈനിക്കര സെക്രട്ടറിയായും സിജു കൈനിക്കര ട്രഷറെറായും രൂപീകരിച്ച ഭാരവാഹികളെ കൂടാതെ 15 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ജനുവരിയിൽ ആഘോഷിക്കുന്ന ക്രിസ്മസ് പുതുവത്സര പരിപാടിയിൽ പുതിയ ഭാരവാഹികൾ ചുമതലയേൽക്കും.
പ്രസ്തുത പരിപാടിയിൽ സുവർണ ജൂബിലി ആഘോഷ ഉദ്ഘാടനവും നടത്തുമെന്ന് നിലവിലെ ഭാരവാഹികൾ അറിയിച്ചു.
NRI
സാൻ ഹോസെ: കെസിസിഎൻസിയുടെ വാർഷിക ജനറൽ ബോഡി യോഗത്തിനു ശേഷം 2025 - 2027 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് ബോർഡിനെയും ലെജിസ്ലേറ്റീവ് ബോർഡിനെയും തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് ബോർഡ്:
പ്രസിഡന്റ് - സിജോ പറപ്പള്ളിൽ, വൈസ് പ്രസിഡന്റ് - വിൻസ് പുളിക്കൽ, സെക്രട്ടറി - ജോബിൻ കുന്നശേരിൽ, ജോയിന്റ് സെക്രട്ടറി - ചിന്നു ഏലഞ്ഞിക്കൽ, ട്രഷറർ - ജോ പുളിക്കൽ.
ലെജിസ്ലേറ്റീവ് ബോർഡ് അംഗങ്ങൾ:
മാർക്ക് നെടുംചിറ, ലൂക്കോസ് തറയിൽ, ജോൺസൺ പുതുപ്പറമ്പിൽ, നിധിൻ ചഴിശേരിൽ, ഷൈജിൻ മുല്ലപ്പള്ളിൽ, സിമിലി പടിഞ്ഞാത്ത്, അനിഷ വട്ടമറ്റത്തിൽ, അലക്സ് പറശേരിൽ
കിഡ്സ് ക്ലബ് ഡയറക്ടർ: ജെസ്നി മേനൻകുന്നേൽ. യുവജനവേദി ബോർഡ്: പ്രസിഡന്റ് - സിറിൾ ചിറപ്പുരയിടത്തിൽ, ഡയറക്ടർ - ആലിറ്റ് പുതുപ്പറമ്പിൽ.
കെസിവൈഎൽ ബോർഡ്: പ്രസിഡന്റ് - ഗബ്രിയേൽ പുതുശേരിൽ, ഡയറക്ടർ - ജിസ്മോൾ പുതുശേരിൽ.
NRI
നയാഗ്ര: നയാഗ്രയിലെ മലയാളി കായിക സാംസ്കാരിക കൂട്ടായ്മയായ നയാഗ്ര പാന്തേഴ്സ് കൾച്ചറൽ ഓർഗനൈസേഷൻ 2025-2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഹോട്ടൽ റമദയിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് (എജിഎം) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഒരു സ്പോർട്സ് ക്ലബ് എന്ന നിലയിൽ നിന്ന്, നോർത്ത് അമേരിക്കയിലെ മികച്ച പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ കൾച്ചറൽ ഓർഗനൈസേഷനായി ഔദ്യോഗികമായി രജിസ്ട്രേഷൻ മാറിയതിനു ശേഷമുള്ള ആദ്യ പൊതുയോഗമായിരുന്നു ഇത്.
മുൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഷെജി ജോസഫിന്റെ നേതൃത്വത്തിൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് പുതിയ 2025-2026 കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പ്രസിഡന്റ്: ഡെന്നി കണ്ണൂക്കാടൻ, വൈസ് പ്രസിഡന്റ്: ബിബിൻ സെബാസ്റ്റ്യൻ, സെക്രട്ടറി: ഡീന ജോൺ, ജോയിന്റ് സെക്രട്ടറി: പ്രദീപ് ചന്ദ്രൻ, ട്രഷറർ: തോമസ് ഫിലിപ്പ്, ജോയിന്റ് ട്രഷറർ: ഹരിദാസ് കരുമാലിൽ, പിആർഒ: നിഖിൽ ജേക്കബ്,
കമ്മിറ്റി അംഗങ്ങൾ: ഷിന്റോ ഡേവിസ്, വിഷ്ണു കണ്ണിട്ടായിൽ, ടിന്റു തോമസ്, റോബിൻ സെബാസ്റ്റ്യൻ, വർഷ രാജൻ, ജോയ്സ് കുര്യാക്കോസ്, സജിത്ത് എസ്. പിള്ള, ജിജിൻ ഷിന്റോ, ജെന്റോ തോമസ്, ജോയ്മോൻ ജോസഫ്, ഓഡിറ്റർ: ജസ്റ്റിൻ ആന്റണി, എന്റർടൈൻമെന്റ് കോഓർഡിനേറ്റർമാർ: ലിജോ ടോം, മഞ്ജു പ്രിൻസ്, സ്പോർട്സ് കോഓർഡിനേറ്റർമാർ: ടെൽബിൻ തോമസ്, അനീഷ് വിജയൻ, വോളിബോൾ ക്യാപ്റ്റൻ: അജോഷ് പാറക്കൽ, നന്മ മലയാളം കോർഡിനേറ്റർ: ബെന്നി ജോസഫ്, അഡ്വൈസറി ബോർഡ് മെമ്പർമാർ: സ്റ്റാനി ജെ. തോട്ടം, മനു എബ്രഹാം, ആസാദ് ജയൻ, സിബി തേക്കുംങ്കൽ, അലക്സ് തോമസ് എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ.
പുതിയ ഡയറക്ടർ ബോർഡ് ചെയർമാനായി ആഷ്ലി ജോസഫും ബോർഡ് ഓഫ് ഡയറക്ടർമാരായി ഷെജി ജോസഫ്, അനിൽ ചന്ദ്രപ്പള്ളിൽ, ബിജു ജെയിംസ്, എൽഡ്രിഡ് ജോൺ, മാത്യു ഫിലിപ്പ് എബിൻ, ലിജോ വാതപ്പള്ളിസ്, അനീഷ് കുര്യൻ എന്നിവർ സേവനമനുഷ്ഠിക്കുന്നു. 150 ഓളം പേർ വാർഷിക പൊതുയോഗത്തിൽ പങ്കെടുത്തു.
NRI
ഡാളസ്: അമേരിക്കയിൽ മലയാള ഭാഷയെ സ്നേഹിക്കുന്ന, ഭാഷാസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്ന അമേരിക്കൻ കേന്ദ്ര സാഹിത്യ സംഘടനയായ ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) 2025 - 26 വർഷത്തെക്കുള്ള പുതിയ നേതൃത്വം ചുമതലയേറ്റു. കഴിഞ്ഞ ഞായറാഴ്ച നടന്ന പൊതുയോഗത്തിൽ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കുകയുണ്ടായി.
സാമൂവൽ യോഹന്നാൻ ഡാളസ് (പ്രസിഡന്റ്), നിർമല ജോസഫ്, ന്യൂയോർക്ക് (സെക്രട്ടറി), ഷിബു പിള്ള, നാഷ്വില്ല (വൈസ് പ്രസിഡന്റ്) സന്തോഷ് പാലാ, ന്യൂയോർക്ക് (ജോയിന്റ് സെക്രട്ടറി), ഹരിദാസ് തങ്കപ്പൻ, ഡാളസ് (ട്രഷറർ) ജേക്കബ് ജോൺ, ന്യൂയോർക്ക് (ജോയിന്റ് ട്രഷറർ) എന്നിവരാണ് പുതിയ നേതൃത്വം.
NRI
നോർത്ത് കരോലിന: ഗ്രേറ്റർ കരോലിന കേരള അസോസിയേഷന്റെ (ജിസികെഎ) 2025-2026 പ്രവർത്തനവർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ തെരഞ്ഞെടുത്തു. എൽദോസ് കുര്യൻ പ്രസിഡന്റായും വിഷ്ണു ഉദയകുമാരൻ നായർ വൈസ് പ്രസിഡന്റായും ലിനി ജോർജ് മാത്യു സെക്രട്ടറിയായും വിനയ് കൃഷ്ണൻ ട്രഷററായും ചുമതലയേറ്റു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സൗമ്യ ഷമീർ, റോബിൻ മാത്യു, നീനു രതീഷ്, വിക്ടർ ജോസഫ്, ജേക്കബ് മാത്യു എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേരളീയ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനും നോർത്ത് കരോലിനയിലെ മലയാളികളുടെ സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിന്നുമായി രൂപീകൃതമായ ജിസികെഎ അവിടുത്തെ മലയാളിസമൂഹത്തിന് ഒരു മുതൽക്കൂട്ടാണ്.
NRI
അബുദാബി: സാംസ്കാരിക വേദിയുടെ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സാബു അഗസ്റ്റിൻ, വർക്കിംഗ് പ്രസിഡന്റായി റോയ്സ് ജോർജ്, ജനറൽ സെക്രട്ടറിയായി ബിമൽ കുമാർ, ട്രഷററായി മുജീബ് അബ്ദുൽ സലാം എന്നിവരെയാണ് തെരഞ്ഞെടുത്തത്.
മുഖ്യരക്ഷാധികാരിയായി അനൂപ് നമ്പ്യാരെയും രക്ഷാധികാരിമാരായി കേശവൻ ലാലി, ഷാനവാസ് മാധവൻ, മൊയ്തീൻ അബ്ദുൽ അസിസ്, ടി.വി. സുരേഷ് കുമാർ എന്നിവരെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റുമാർ: സലിം നൗഷാദ് & അനീഷ് ഭാസി, ജോയിന്റ് സെക്രട്ടറിമാർ: ഹാറൂൺ മുരുക്കുംപുഴ & ശ്രീജിത്ത് എ. കെ. ജോയിന്റ്, ട്രഷറർ: ഹരീഷ് ആയംപാറ, ചീഫ് കോഓർഡിനേറ്റർ: രാജേഷ് കുമാർ, കോഓർഡിനേറ്റർ: മുഹമ്മദ് ഷഹാൽ, കൺവീനർ ആർട്സ്: അൻസാർ വെഞ്ഞാറമൂട്, ജോയിന്റ് കൺവീനർ ആർട്സ്: ദിൽഷാ ഫസലുദിൻ,
കൺവീനർ സ്പോർട്സ്: രാജേഷ് കൊല്ലം, ജോയിന്റ് കൺവീനർ സ്പോർട്സ്: റോജി വർഗീസ്, കൺവീനർ മ്യൂസിക് ക്ലബ്: റാഫി പെരിഞ്ഞനം, ജോയിന്റ് കൺവീനർ സിനി റോയിസ്, ഒ.പി. സഗീർ, കൺവീനർ രജിഷ് ട്രേഷൻ: ശങ്കർ സത്യൻ, ജോയിന്റ് കൺവീനർ ഹിഷാം, കൺവീനർ മീഡിയ & പബ്ലിസിറ്റി: ഉമേഷ് കാഞ്ഞങ്ങാട്,
ജോയിന്റ് കൺവീനർ ഷഹ്നാ മുജീബ്, കൺവീനർ വെൽഫയർ: രാജീവ് പി. വത്സൻ, ജോയിന്റ് കൺവീനർ സുനിൽ കുമാർ, ഇവന്റ്സ് കോഓർഡിനേറ്റർ: എം.വി. ഫിറോസ്, ലേഡീസ് വിംഗ് കൺവീനർ: കവിത വിനോദ്, ജോയിന്റ് കൺവീനർ: നിഷ റോജി,ബാലവേദി കൺവീനർ: ഹുസ്ന വഹാബ്,
എക്സിക്യൂട്ടീവ് കമ്മിറ്റി: രതീഷ് വർക്കല, മനോജ് കണ്ണൂർ, സിന്ധു ലാലി, പുഷ്പ്പ ബാലകൃഷ്ണൻ, പ്രസാദ് കോടോത്ത്, ഷിബു തൊടിയിൽ, ബിനു ചിരട്ടക്കോണം, എസി അലി, മദീനു രഹ്മാൻ, ശ്യാം പൂവത്തൂർ, ശിവപ്രസാദ്, താഹ ചാവക്കാട്, ഗോപീകൃഷൻ.
NRI
ഡബ്ലിൻ: അയർലൻഡിലെ സീറോമലബാർ സഭയുടെ നാഷണൽ മാതൃവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു. നാഷണൽ ഡയറക്ടർ ഫാ. സജി പൊന്മിനിശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അടുത്ത രണ്ട് വർഷത്തേക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഭാരവാഹികൾ:
പ്രസിഡന്റ് - റോസ് ജേക്കബ് (ഡബ്ലിൻ), വൈസ് പ്രസിഡന്റ് - സോളി ഇമ്മാനുവൽ (ബെൽഫാസ്റ്റ്), സെക്രട്ടറി - റിക്സി ജോൺ (കോർക്ക്), ജോയിന്റ് സെക്രട്ടറി - ലൻജു അലൻ (ഗാൽവേ), ട്രഷറർ - മേരി കുര്യൻ (ഡബ്ലിൻ), പിആർഒ - സിജി എബ്രഹാം (ബെൽഫാസ്റ്റ്), ഇന്റർസെഷൻ കോഓർഡിനേറ്റർ - സോണിമോൾ ജോൺ (കോർക്ക്).
ഭാര്യ, അമ്മ, കുടുംബിനി എന്ന നിലകളിൽ സ്ത്രീകളുടെ ദൗത്യങ്ങളെ ആത്മീയവും സാമൂഹികവുമായ ദിശകളിൽ തിരിച്ചറിയാനും അതനുസരിച്ച് ജീവിതം ക്രമീകരിക്കാനുമാണ് മാതൃവേദി പ്രവർത്തിക്കുന്നത്.
സീറോമലബാർ സഭയിലെ വിവാഹിതരായ സ്ത്രീകളെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന ഈ സംഘടനയുടെ പ്രധാന ലക്ഷ്യം "മാതാക്കളിലൂടെ കുടുംബ നവീകരണം' എന്നതാണ്. പ്രവാസികളായ സ്ത്രീകളുടെ ആത്മീയ വളർച്ചയ്ക്കും സാമൂഹിക ഉന്നമനത്തിനുമായി മാതൃവേദി വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.
പുതുതായി തെരഞ്ഞെടുത്ത ഭാരവാഹികൾക്ക് അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നതായും അവരുടെ നേതൃത്വത്തിൽ അയർലൻഡ് നാഷണൽ മാതൃവേദി കൂടുതൽ ആത്മീയ ഐക്യവും വളർച്ചയും കൈവരിക്കട്ടെയെന്നും ഫാ. സജി പൊന്മിനിശേരി ആശംസിച്ചു.
NRI
ന്യൂഡൽഹി: യംഗ് വിമൻസ് ക്രിസ്ത്യൻസ് അസോസിയഷൻ (വൈഡബ്ല്യുസിഎ) ന്യൂഡൽഹി ഘടകം പ്രസിഡന്റായി മലയാളിയായ റിയ വർഗീസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പിൽ സംഘടനയുടെ വൈസ് പ്രസിഡന്റുമാരായി ആഫിയ ഡാനിയേലും നിഷ സാമുവലും ട്രഷററായി പെയ്യാല മേഴ്സി പരിമലയും തെരഞ്ഞെടുക്കപ്പെട്ടു.
സുറുച്ചി ഡി. ദാസ് - അസിസ്റ്റന്റ് ട്രഷറർ, തൃപ്തി ക്രിസ്റ്റീന - റെക്കോർഡിംഗ് സെക്രട്ടറി എന്നിവരാണ് മറ്റു ഭാരവാഹികൾ.
NRI
ഹൂസ്റ്റൺ: പാസഡീന മലയാളി അസോസിയേഷന്റെ(പിഎംഎ) 2025 - 26 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി റിച്ചാർഡ്സ് സ്കറിയ ജേക്കബിനെയും വൈസ് പ്രസിഡന്റായി ഈശോ എബ്രഹാമിനെയും സെക്രട്ടറിയായി ജോമോൻ ജേക്കബിനെയും തെരഞ്ഞെടുത്തു.
ട്രഷററായി വിൽസൺ ജോണിനെയും ഓഡിറ്റർമാരായി രാജൻ ജോണിനെയും റോബിൻ ഫെറിയെയും സ്പോർട്സ് കോഓർഡിനേറ്ററായി ബ്രൂണോ കോർറേയയും തെരഞ്ഞെടുത്തു.
തോമസ് ഉമ്മൻ, ജോൺ ജോസഫ് കൂടത്തിനാലിൽ, ജേക്കബ് ഫിലിപ്പ്, ആന്റണി റെസ്റ്റം, ഫെലിക്സ് കാരിക്കൽ, ജോഷി വർഗീസ്, ബിജോ ചാക്കോ, ജോമി ജോം എന്നിവരാണ് എക്സിക്യൂട്ടിവ് അംഗങ്ങൾ.
ഈ വർഷത്തെ വാർഷിക പരിപാടി നവംബർ എട്ടിന് വൈകുന്നേരം ട്രിനിറ്റി മാർത്തോമ്മ ചർച്ച് ഹാളിൽ വച്ച് വിവിധ കലാപരിപാടികളോടെ നടത്താൻ തീരുമാനിച്ചു.
എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
NRI
ദമാം: നവയുഗം സാംസ്കാരികവേദി കേന്ദ്ര സമ്മേളനം തെരെഞ്ഞെടുത്ത പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യ യോഗം ജമാൽ വില്യാപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന് കേന്ദ്രഭാരവാഹികളെ തെരഞ്ഞെടുത്തു.
ദാസൻ രാഘവൻ (രക്ഷാധികാരി), ജമാൽ വില്യാപ്പള്ളി (പ്രസിഡന്റ്), മഞ്ചു മണിക്കുട്ടൻ, പ്രിജി കൊല്ലം (വൈസ് പ്രസിഡന്റുമാർ), എം.എ. വാഹിദ് കാര്യറ (ജനറൽ സെക്രെട്ടറി), ആർ. ഗോപകുമാർ, സജീഷ് പട്ടാഴി (ജോയിന്റ് സെക്രെട്ടറിമാർ), സാജൻ കണിയാപുരം (ട്രെഷറർ),
ഷാജി മതിലകം (ജീവകാരുണ്യവിഭാഗം കൺവീനർ), സുശീൽ കുമാർ (കൺട്രോൾ കമ്മീഷൻ ചെയർമാൻ), ജി. ബെൻസിമോഹൻ (മീഡിയ കൺവീനർ) എന്നിവരാണ് കേന്ദ്രകമ്മിറ്റി ഭാരവാഹികൾ.
ഇവർക്ക് പുറമേ ഉണ്ണി മാധവം, നിസാം കൊല്ലം, അരുൺ ചാത്തന്നൂർ, ബിജു വർക്കി, ഷിബു കുമാർ, ശരണ്യ ഷിബു, ബിനു കുഞ്ഞു, മണിക്കുട്ടൻ, ലത്തീഫ് മൈനാഗപ്പള്ളി, തമ്പാൻ നടരാജൻ, ജാബിർ മുഹമ്മദ്, സംഗീത സന്തോഷ്, ജോസ് കടമ്പനാട്, സഹീർഷകൊല്ലം,
മഞ്ചു അശോക്, നന്ദകുമാർ, വർഗീസ്, വിനീഷ് കുന്നംകുളം, രാജൻ കായംകുളം, റഷീദ് പുനലൂർ, സുനിൽ വലിയാട്ടിൽ, വേലു രാജൻ, ഹുസൈൻ നിലമേൽ, ശ്രീകുമാർ വെള്ളല്ലൂർ, സാബു വർക്കല, റിയാസ് മുഹമ്മദ്,
സുരേന്ദ്രൻ തയ്യിൽ, രഞ്ജിത പ്രവീൺ, അബിൻ തലവൂർ, മനോജ് ചവറ, ജലീൽ കല്ലമ്പലം, ഷിബു താഹിർ എന്നീ കേന്ദ്രകമ്മിറ്റി അംഗങ്ങളും സിയാദ് കൊല്ലം, ഷീബ സാജൻ എന്നീ സ്ഥിരം ക്ഷണിതാക്കളും ഉൾപ്പെടുന്നതാണ് കേന്ദ്ര കമ്മിറ്റി.