Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ranji Trophy

ര​​ഞ്ജി ട്രോ​​ഫി: ക​​ലാ​​ശ പോ​​രാ​​ട്ടം ഇ​​ന്ന്

ഹു​​ബ്ബാ​​ലി: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റ് ഫൈ​​ന​​ൽ പോ​​രാ​​ട്ട​​ത്തി​​ന് ജ​​മ്മു കാഷ്‌മീ​​രും ക​​ർ​​ണാ​​ട​​ക​​യും ഇ​​ന്നി​​റ​​ങ്ങും.

ക​​ന്നി കി​​രീ​​ട​​മെ​​ന്ന ച​​രി​​ത്ര​​ത്തി​​നാ​​യി ജ​​മ്മു ഇ​​റ​​ങ്ങു​​ന്പോ​​ൾ ഒ​​ന്പ​​താം കി​​രീ​​ട​​മാ​​ണ് ക​​ർ​​ണാ​​ട​​ക​​യു​​ടെ ല​​ക്ഷ്യം.

നാ​​ല് മാ​​സം നീ​​ണ്ട ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ ക​​ലാ​​ശ​​പ്പോ​​രാ​​ട്ടം ക​​ർ​​ണാ​​ട​​ക​​യി​​ലെ ഹു​​ബ്ബാ​​ലി​​യി​​ലാ​​ണ് ന​​ട​​ക്കു​​ന്ന​​ത്.

14 ത​​വ​​ണ ഫൈ​​ന​​ലി​​ൽ മാ​​റ്റു​​ര​​ച്ച പ​​രി​​ച​​യ​​സ​​ന്പ​​ത്തു​​ള്ള ക​​ർ​​ണാ​​ട​​ക ജ​​മ്മു​​വി​​ന് വെ​​ല്ലു​​വി​​ളി​​യു​​യ​​ർ​​ത്തും. എ​​ട്ട് കി​​രീ​​ട നേ​​ട്ട​​മാ​​ണ് ശ​​ക്ത​​രാ​​യ ക​​ർ​​ണാ​​ട​​ക​​യ്ക്കു​​ള്ള​​ത്.

Sports

ര​ഞ്ജി ട്രോ​ഫി സെ​മി: ക​ർ​ണാ​ട​ക​യ്ക്ക് വ​മ്പ​ൻ സ്കോ​ർ

ല​ക്നോ: ര​ഞ്ജി ട്രോ​ഫി സെ​മി ഫൈ​ന​ലി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​നെ​തി​രെ ക​ർ​ണാ​ട​ക​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ര​ണ്ടാം ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ ക​ർ​ണാ​ട​ക ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 689 എ​ന്ന നി​ല​യി​ലാ​ണ്.

സ്മ​ര​ൻ ര​വി​ച​ന്ദ്ര​നും വി​ദ്യാ​ദ​ർ പാ​ട്ടീ​ലു​മാ​ണ് ക്രീ​സി​ലു​ള്ള​ത്. ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി നേ​ടി​യ സ്മ​ര​ൻ 121 റ​ൺ​സും വി​ദ്യാ​ദ​ർ 35 റ​ൺ​സും എ​ടു​ത്തി​ട്ടു​ണ്ട്.

ഡ​ബി​ൾ സെ​ഞ്ചു​റി നേ​ടി​യ ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന്‍റെ​യും കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ​യും സ്മ​ര​ന്‍റെ​യും സെ​ഞ്ചു​റി​ക​ളു​ടെ​യും മി​ക​വി​ലാ​ണ് ക​ർ​ണാ​ട​ക കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തി​യ​ത്.

ദേ​വ്ദ​ത്ത് 232 റ​ൺ‌​സാ​ണെ​ടു​ത്ത​ത്. 29 ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ദേ​വ്ദ​ത്തി​ന്‍റെ ഇ​ന്നിം​ഗ്സ്. രാ​ഹു​ൽ 141 റ​ൺ​സും ക​രു​ൺ നാ​യ​രും കൃ​തി​ക് കൃ​ഷ്ണ​യും 60 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി.

ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 355 എ​ന്ന നി​ല​യി​ൽ ഇ​ന്ന് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ക​ർ​ണാ​ട​ക ഇ​ന്ന് 334 റ​ൺ​സാ​ണെ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ദേ​വ്ദ​ത്തി​ന്‍റ​യും ക​രു​ണി​ന്‍റെ​യും ശ്രേ​യ​സ് ഗോ​പാ​ലി​ന്‍റെ​യും കൃ​തി​ക് കൃ​ഷ്ണ​യു​ടെ​യും വി​ക്ക​റ്റു​ക​ളാ​ണ് ക​ർ​ണാ​ട​ക​യ്ക്ക് ന​ഷ്ട​പ്പെ​ട്ട​ത്.

ഉ​ത്ത​രാ​ഖ​ണ്ഡി​ന് വേ​ണ്ടി ആ​ദി​ത്യ റാ​വ​ത്ത് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. അ​ഭ​യ് നേ​ഗി​യും ല​ക്ഷ്യ രാ​ജേ​ഷ് റാ​യ്ച​ന്ദ​നി​യും അ​വ്നീ​ഷ് സു​ധ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ര​​ഞ്ജി ട്രോ​​ഫി ; ബം​​ഗാ​​ള്‍ സെ​​മി​​യി​​ല്‍

ക​​ല്യാ​​ണി (ബം​​ഗാ​​ള്‍): ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ല്‍ ബം​​ഗാ​​ള്‍ സെ​​മി​​യി​​ല്‍. ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​നെ ഇ​​ന്നിം​​ഗ്‌​​സി​​നും 90 റ​​ണ്‍​സി​​നും കീ​​ഴ​​ട​​ക്കി​​യാ​​ണ് ബം​​ഗാ​​ള്‍ സെ​​മി​​യി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്.

സ്‌​​കോ​​ര്‍: ആ​​ന്ധ്ര​​പ്ര​​ദേ​​ശ് 295, 244. ബം​​ഗാ​​ള്‍ 629. ബം​​ഗാ​​ളി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ ട്രി​​പ്പി​​ള്‍ സെ​​ഞ്ചു​​റി​​ക്ക് തൊ​​ട്ട​​രി​​കെ​​വ​​ച്ച് പു​​റ​​ത്താ​​യ സു​​ദീ​​പ് കു​​മാ​​ര്‍ ഘ​​രാ​​മി​​യാ​​ണ് പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ച്. 596 പ​​ന്ത് നേ​​രി​​ട്ട സു​​ദീ​​പ് ആ​​റ് സി​​ക്‌​​സും 31 ഫോ​​റും ഉ​​ള്‍​പ്പെ​​ടെ 299 നേ​​ടി​​യാ​​ണ് പു​​റ​​ത്താ​​യ​​ത്.

സെ​​മി​​യി​​ല്‍ ജ​​മ്മു-​​കാ​​ഷ്മീ​​രാ​​ണ് ബം​​ഗാ​​ളി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ള്‍. ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യാ​​ണ് ജ​​മ്മു-​​കാ​​ഷ്മീ​​ര്‍ സെ​​മി​​യി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്.

മ​​ധ്യ​​പ്ര​​ദേ​​ശി​​നെ 56 റ​​ണ്‍​സി​​നു കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ജ​​മ്മു-​​കാ​​ഷ്മീ​​രി​​ന്‍റെ സെ​​മി പ്ര​​വേ​​ശം. മ​​റ്റൊ​​രു സെ​​മി​​യി​​ല്‍ ക​​ര്‍​ണാ​​ട​​ക ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​നെ നേ​​രി​​ടും. ഉ​​ത്ത​​രാ​​ഖ​​ണ്ഡും ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യാ​​ണ് ര​​ഞ്ജി ട്രോ​​ഫി​​യു​​ടെ സെ​​മി​​യി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്. ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് സെ​​മി പോ​​രാ​​ട്ട​​ങ്ങ​​ള്‍.

Sports

ര​ഞ്ജി ട്രോ​ഫി: ഉ​ത്ത​രാ​ഖ​ണ്ഡ്, ജ​മ്മു കാ​ഷ്മീ​ർ, ക​ർ​ണാ​ട​ക സെ​മി​യി​ൽ, ബം​ഗാ​ൾ സെ​മി ഉ​റ​പ്പി​ച്ചു

ഇ​ൻ​ഡോ​ർ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ഉ​ത്ത​രാ​ഖ​ണ്ഡ്, ജ​മ്മു കാ​ഷ്മീ​ർ, ക​ർ​ണാ​ട​ക ടീ​മു​ക​ൾ സെ​മി ഫൈ​ന​ലി​ൽ ക​ന്നു. ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ളി​ൽ ഉ​ത്ത​രാ​ഖ​ണ്ഡ് ജാ​ർ​ഖ​ണ്ഡി​നെ​യും ക​ർ​ണാ​ട​ക മും​ബൈ​യെ​യും ജ​മ്മു കാ​ഷ്മീ​ർ മ​ധ്യ​പ്ര​ദേ​ശി​നെ​യും തോ​ൽ​പ്പി​ച്ചു.

ജ​ർ​ഖ​ണ്ഡി​നെ ഇ​ന്നിം​ഗ്സി​നും ആ​റ് റ​ൺ​സി​നും തോ​ൽ​പ്പി​ച്ചാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡ് സെ​മി​യി​ൽ പ്ര​വേ​ശി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റ് നേ​ടി​യ ഉ​ത്ത​രാ​ഖ​ണ്ഡ് സ്പി​ന്ന​ർ മാ​യ​ങ്ക് മി​ശ്ര​യാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്. ഉ​ത്ത​രാ​ഖ​ണ്ഡി​ന്‍റെ ക​ന്നി സെ​മി​ഫൈ​ന​ൽ പ്ര​വേ​ശ​ന​മാ​ണി​ത്.

ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​നെ 56 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചാ​ണ് ജ​മ്മു കാ​ഷ്മീ​ർ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ര​ഞ്ജി സെ​മി​പ്ര​വേ​ശ​നം നേ​ടി​യ​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഏ​ഴും ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ അ​ഞ്ചും ഉ​ൾ​പ്പ​ടെ 12 വി​ക്ക​റ്റു​ക​ൾ പി​ഴു​ത ജ​മ്മു കാ​ഷ്മീ​ർ പേ​സ​ർ ആ​ഖ്വ​ബ് ന​ബി​യാ​ണ് ജ​യ​മൊ​രു​ക്കി​യ​ത്. ന​ബി​യാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്.

ക​രു​ത്ത​രാ​യ മും​ബൈ​യെ നാ​ല് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചാ​ണ് ക​ർ​ണാ​ട​ക സെ​മി​പ്ര​വേ​ശ​നം നേ​ടി​യ​ത്. 325 റ​ൺ​സ് പി​ന്തു​ട​ർ​ന്ന ക​ർ​ണാ​ട​ക ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു. ഓ​പ്പ​ണ​ർ കെ.​എ​ൽ.​രാ​ഹു​ൽ നേ​ടി​യ മി​ന്നു​ന്ന സെ​ഞ്ചു​റി​യാ​ണ് (130) ക​ർ​ണാ​ട​ക​യ്ക്ക് ക​രു​ത്താ​യ​ത്. ര​വി​ച​ന്ദ്ര​ൻ സ​മ​റാ​ൻ പു​റ​ത്താ​കാ​തെ 83 റ​ൺ​സ് നേ​ടി. വി​ദ്യാ​ർ​ഥ​ർ പാ​ട്ടീ​ൽ 31 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നും. രാ​ഹു​ലാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്.

ആ​ന്ധ്ര​പ്ര​ദേ​ശ്-​പ​ഞ്ചി​മ ബം​ഗാ​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. നാ​ലാം ദി​നം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യി​ട്ടി​ല്ലെ​ങ്കി​ലും ബം​ഗാ​ൾ സെ​മി​യി​ൽ ക​ട​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 334 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ ലീ​ഡ് നേ​ടി​യ ബം​ഗാ​ൾ മ​ത്സ​ര​ത്തി​ൽ വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ഏ​ഴ് വി​ക്ക​റ്റ് കൈ​വ​ശ​മു​ള്ള ആ​ന്ധ്ര​യ്ക്ക് അ​വാ​സ​ന ദി​വ​സം ഇ​ന്നിം​ഗ്സ് തോ​ൽ​വി ഒ​ഴി​വാ​ക്കാ​ൻ 270 റ​ൺ​സ് കൂ​ടി വേ​ണം.

 

Sports

ര​ഞ്ജി ട്രോ​ഫി: ഗോ​വ​യെ ത​ക​ർ​ത്ത് കേ​ര​ളം

പ​നാ​ജി: ര​ഞ്ജി ട്രോ​ഫി​യി​ൽ ഗോ​വ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന് ജ​യം. ഒ​മ്പ​ത് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം വി​ജ​യി​ച്ച​ത്. ഗോ​വ ഉ​യ​ർ​ത്തി​യ 29 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഒ​രു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ൽ കേ​ര​ളം മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 19 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക് നാ​യ​രും ഒ​മ്പ​ത് റ​ൺ​സെ​ടു​ത്ത സ​ൽ​മാ​ൻ നി​സാ​റും പു​റ​ത്താ​കാ​തെ നി​ന്നു.

നേ​ര​ത്തെ ഗോ​വ​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 199 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഗോ​വ 355 റ​ൺ​സാ​ണെ​ടു​ത്ത​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കേ​ര​ളം ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 526 റ​ൺ​സാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 171 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡാ​ണ് കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത്.

വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 18 റ​ൺ​സ് എ​ന്ന നി​ല​യി​ൽ നാ​ലാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഗോ​വ​യ്ക്ക് 181 റ​ൺ​സ് മാ​ത്ര​മാ​ണ് കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യ​ത്. 55 റ​ൺ​സെ​ടു​ത്ത ദ​ർ​ശ​ൻ മി​ശ​ലിനും 3‌2 റ​ൺ​സെ​ടു​ത്ത അ​മൂ​ല്യ പാ​ണ്ഡ്റെ​ക്ക​റി​നും മാ​ത്ര​മാ​ണ് ഗോ​വ​യ്ക്ക് വേ​ണ്ടി തി​ള​ങ്ങാ​നാ​യ​ത്.

കേ​ര​ള​ത്തി​ന് വേ​ണ്ടി എം.​ഡി. നി​തീ​ഷ് അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി. അ​ങ്കി​ത് ശ​ർ​മ മൂ​ന്ന് വി​ക്ക​റ്റും എ​ൻ.​പി. ബേ​സി​ലും അ​ഹ​മ്മ​ദ് ഇം​മ്രാ​നും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ രോ​ഹ​ൻ കു​ന്നു​മ്മ​ലി​ന്‍റെ​യും ക്യാ​പ്റ്റ​ൻ വി​ഷ്ണു വി​നോ​ദി​ന്‍റെ​യും സെ​ഞ്ചു​റി​ക​ളു​ടെ​യും സ​ൽ​മാ​ൻ നി​സാ​റി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ലാ​ണ് കേ​ര​ളം കൂ​റ്റ​ൻ സ്കോ​ർ എ​ടു​ത്ത​ത്. 153 റ​ൺ​സെ​ടു​ത്ത രോ​ഹ​നാ​ണ് കേ​ര​ള​ത്തി​ന്‍റെ ടോ​പ്സ്കോ​റ​ർ. 14 ബൗ​ണ്ട​റി​യും അ​ഞ്ച് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു രോ​ഹ​ന്‍റെ ഇ​ന്നിം​ഗ്സ്.

വി​ഷ്ണു വി​നോ​ദ് 113 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. സ​ൽ​മാ​ൻ നി​സാ​ർ 52 റ​ൺ​സെ​ടു​ത്തു. 37 റ​ൺ​സെ​ടു​ത്ത സ​ച്ചി​ൻ ബേ​ബി​യും 36 റ​ൺ​സെ​ടു​ത്ത അ​ങ്കി​ത് ശ​ർ​മ​യും 32 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക് നാ​യ​രും തി​ള​ങ്ങി.

ഗോ​വ​യ്ക്ക് വേ​ണ്ടി ല​ളി​ത് യാ​ദ​വും അ​മൂ​ല്യ പാ​ണ്ഡ്റേ​ക്ക​റും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. അ​ർ​ജു​ൻ തെ​ണ്ടു​ൽ​ക്ക​ർ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 355 റ​ൺ​സാ​ണ് ഗോ​വ എ​ടു​ത്ത​ത്.

Sports

ര​ഞ്ജി ട്രോ​ഫി: ഗോ​വ​യ്ക്കെ​തി​രെ കേ​ര​ളം മി​ക​ച്ച നി​ല​യി​ൽ

പ​നാ​ജി: ര​ഞ്ജി ട്രോ​ഫി​യി​ൽ ഗോ​വ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ളം മി​ക​ച്ച നി​ല​യി​ൽ. മൂ​ന്നാം ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​മ്പോൾ ഗോ​വ​യെ​ക്കാ​ൾ 153 റ​ൺ​സി​ന് മു​ന്നി​ലാ​ണ് കേ​ര​ളം.

ര​ണ്ടി​ന് 237 എ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​വ​സം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച കേ​ര​ളം ഒ​ന്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 526 എ​ന്ന നി​ല​യി​ൽ ആ​ദ്യ ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്തു. 171 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇന്നിംഗ്‌സ് ലീ​ഡാ​ണ് കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 355 റ​ൺ​സാ​ണ് ഗോ​വ എ​ടു​ത്ത​ത്.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഗോ​വ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 18 റ​ൺ​സാ​ണ് എ​ടു​ത്തി​ട്ടു​ള്ള​ത്. 14 റ​ൺ​സു​മാ​യി സു​യാ​ഷ് പ്ര​ഭു​ദേ​ശാ​യി​യും നാ​ല് റ​ൺ​സു​മാ​യി ക​ശ്യ​പ് ബ​ക്കാ​ലെ​യും ആ​ണ് ക്രീ​സി​ലു​ള്ള​ത്.

രോ​ഹ​ൻ കു​ന്നു​മ്മ​ലി​ന്‍റെ​യും ക്യാ​പ്റ്റ​ൻ വി​ഷ്ണു വി​നോ​ദി​ന്‍റെ​യും സെ​ഞ്ചു​റി​ക​ളു​ടെ​യും സ​ൽ​മാ​ൻ നി​സാ​റി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ലാ​ണ് കേ​ര​ളം കൂ​റ്റ​ൻ സ്കോ​ർ എ​ടു​ത്ത​ത്. 153 റ​ൺ​സെ​ടു​ത്ത രോ​ഹ​നാ​ണ് കേ​ര​ള​ത്തി​ന്‍റെ ടോ​പ്സ്കോ​റ​ർ. 14 ബൗ​ണ്ട​റി​യും അ​ഞ്ച് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു രോ​ഹ​ന്‍റെ ഇ​ന്നിം​ഗ്സ്.

വി​ഷ്ണു വി​നോ​ദ് 113 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. സ​ൽ​മാ​ൻ നി​സാ​ർ 52 റ​ൺ​സെ​ടു​ത്തു. 37 റ​ൺ​സെ​ടു​ത്ത സ​ച്ചി​ൻ ബേ​ബി​യും 36 റ​ൺ​സെ​ടു​ത്ത അ​ങ്കി​ത് ശ​ർ​മ​യും 32 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക് നാ​യ​രും തി​ള​ങ്ങി.

ഗോ​വ​യ്ക്ക് വേ​ണ്ടി ല​ളി​ത് യാ​ദ​വും അ​മൂ​ല്യ പാ​ണ്ഡ്റേ​ക്ക​റും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. അ​ർ​ജു​ൻ തെ​ണ്ടു​ൽ​ക്ക​ർ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു.

Sports

രോ​ഹ​ൻ കു​ന്നു​മ്മ​ലി​ന് സെ​ഞ്ചു​റി; കേ​ര​ളം മി​ക​ച്ച സ്കോ​റി​ലേ​ക്ക്

പ​ന​ജി: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ഗോ​വ​യ്ക്കെ‌​തി​രേ കേ​ര​ളം മി​ക​ച്ച നി​ല​യി​ൽ. ഗോ​വ നേ​ടി​യ 355 റ​ൺ​സി​ന് മ​റു​പ​ടി പ​റ​യു​ന്ന കേ​ര​ളം ര​ണ്ടാം ദി​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 237 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്.

സെ​ഞ്ചു​റി നേ​ടി​യ രോ​ഹ​ൻ കു​ന്നു​മ്മ​ലി​ന്‍റെ (132*) ഇ​ന്നിം​ഗ്സാ​ണ് കേ​ര​ള​ത്തെ തു​ണ​ച്ച​ത്. രോ​ഹ​നു പു​റ​മെ 25 റ​ൺ​സു​മാ​യി സ​ൽ​മാ​ൻ നി​സാ​റു​മാ​ണ് ക്രീ​സി​ലു​ള്ള​ത്. ഗോ​വ​യു​ടെ സ്കോ​റി​ന് 118 റ​ൺ​സ് പി​ന്നിൽ നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ന് അ​ഭി​ഷേ​ക് ജെ. ​നാ​യ​ർ (32), സ​ച്ചി​ൻ ബേ​ബി (37) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്.

എ​ട്ടു​വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 279 റ​ൺ​സെ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​നം ക​ളി​യാ​രം​ഭി​ച്ച ഗോ​വ​യ്ക്ക് സ​മാ​ർ ദു​ബാ​ഷി​യു​ടെ പ്ര​ക​ട​ന​മാ​ണ് (55) തു​ണ​യാ​യ​ത്. അ​മൂ​ല്യ പ​ൺ​ട്രേ​ക്ക​ർ 10 റ​ൺ​സെ​ടു​ത്തും കൗ​ഷി​ക് 21 റ​ൺ​സെ​ടു​ത്തും പു​റ​ത്താ​യി.കേ​ര​ള​ത്തി​നാ​യി അ​ങ്കി​ത് ശ​ർ​മ്മ ആ​റു വി​ക്ക​റ്റ് വീ​ഴ്ത്തി.

Sports

ര​ഞ്ജി​ട്രോ​ഫി; ഗോ​വ​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ

പ​നാ​ജി: ര​ഞ്ജി ട്രോ​ഫി​യി​ൽ ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​നെ​തി​രെ ഗോ​വ​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ആ​ദ്യ ദി​നം ക​ളി നി​ര്‍​ത്തു​മ്പോ​ള്‍ ഗോ​വ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 279 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്. 11 റ​ണ്‍​സു​മാ​യി സ​മ​ര്‍ ദു​ബാ​ഷി​യാ​ണ് ക്രീ​സി​ല്‍.

86 റ​ണ്‍​സെ​ടു​ത്ത ഓ​പ്പ​ണ​ര്‍ സു​യാ​ഷ് പ്ര​ഭു​ദേ​ശാ​യി​യാ​ണ് ഗോ​വ​യു​ടെ ടോ​പ് സ്കോ​റ​ര്‍. യാ​ഷ് ക​സ്‌​വ​ങ്ക​ര്‍ അ​ര്‍​ധ​സെ​ഞ്ചു​റി (50) നേ​ടി. അ​ർ​ജു​ൻ ടെ​ണ്ടു​ൽ​ക്കാ​ർ (36), ദ​ർ​ഷ​ൻ മി​സാ​ൽ (22), സ്നേ​ഹ​ൽ കൗ​ത​ങ്ക​ർ (29), ല​ളി​ത് യാ​ദ​വ് (21) എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന സ്കോ​റ​ർ​മാ​ർ.

കേ​ര​ള​ത്തി​നാ​യി അ​ങ്കി​ത് ശ​ര്‍​മ അ​ഞ്ചും എ​ൻ.​പി.ബേ​സി​ൽ ര​ണ്ടും സ​ച്ചി​ൻ​ബേ​ബി ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

 

 

 

 

 

Sports

രഞ്ജിയിൽ കേരളത്തിന് തോൽവി

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗണ്ഡിനെതിരെ കേരളത്തിന് തോൽവി. ഒരു ഇന്നിംഗ്സിനും 92 റണ്‍സിനുമായിരുന്നു ചണ്ഡിഗഡിന്‍റെ ജയം.

ഒന്നാം ഇന്നിംഗ്സിൽ ചണ്ഡിഗഡ് ഉയർത്തിയ 277 റണ്‍സ് ലീഡ് പിന്തുടർന്ന കേരളത്തിന് രണ്ടാം ഇന്നിംഗ്സിൽ 185 റണ്‍സെ നേടാനായുള്ളു. കേരളത്തിനായി വിഷ്ണു വിനോദിനും സൽമാൻ നിസാറിനും മാത്രമേ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായുള്ളു. ഇരുവരും അർധസെഞ്ചുറി നേടി.

വിഷ്ണു 43 പന്തിൽ 56 റണ്‍സും സൽമാൻ 85 പന്തിൽ 53 റണ്‍സും നേടി. ഏഥൻ ആപ്പിൾ ടോം പുറത്താകാതെ 14 റണ്‍സ് നേടി. രോഹൻ കുമ്മുമൽ 11 റണ്‍സും ബാബ അപരാജിത് 17 റണ്‍സും എം.ഡി. നിതീഷ് 12 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം പോലും കാണാൻ കഴിഞ്ഞില്ല.

ഒന്നാം ഇന്നിംഗ്സിൽ ചണ്ഡിഗഡ് 416 റണ്‍സ് നേടിയിരുന്നു. കേരളത്തിന് ഒന്നാം ഇന്നിംഗ്സിൽ 139 റണ്‍സ് മാത്രമാണ് നേടാനായത്.

Sports

സ​​ര്‍​ഫ​​റാ​​സി​​ന് ഡ​​ബി​​ള്‍

ഹൈ​​ദ​​രാ​​ബാ​​ദ്: ഇ​​ന്ത്യ​​ന്‍ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ടീ​​മി​​ലേ​​ക്കു​​ള്ള ക്ഷ​​ണം കാ​​ത്തി​​രി​​ക്കു​​ന്ന സ​​ര്‍​ഫ​​റാ​​സ് ഖാ​​ന്‍, ര​​ഞ്ജി ട്രോ​​ഫി​​യി​​ല്‍ ഹൈ​​ദ​​രാ​​ബാ​​ദി​​നെ​​തി​​രേ ഇ​​ര​​ട്ട​​സെ​​ഞ്ചു​​റി നേ​​ടി.

മും​​ബൈ​​യു​​ടെ താ​​ര​​മാ​​യ സ​​ര്‍​ഫ​​റാ​​സ് 219 പ​​ന്ത് നേ​​രി​​ട്ട് 227 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്തു. ക്യാ​​പ്റ്റ​​ന്‍ സി​​ദ്ധേ​​ഷ് ലാ​​ഡും (104) മും​​ബൈ​​ക്കാ​​യി തി​​ള​​ങ്ങി. ഇ​​വ​​രു​​ടെ സെ​​ഞ്ചു​​റി ഇ​​ന്നിം​​ഗ്‌​​സു​​ക​​ള്‍​ക്കു പു​​റ​​മേ സു​​വേ​​ദ് പാ​​ര്‍​ക്ക​​റും (75) മി​​ക​​ച്ച ബാ​​റ്റിം​​ഗ് കാ​​ഴ്ച​​വ​​ച്ച​​തോ​​ടെ മും​​ബൈ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സ് 560ല്‍ ​​എ​​ത്തി.

മ​​റു​​പ​​ടി​​ക്കു ക്രീ​​സി​​ലെ​​ത്തി​​യ ഹൈ​​ദ​​രാ​​ബാ​​ദ്, ര​​ണ്ടാം​​ദി​​നം അ​​വ​​സാ​​നി​​ക്കു​​മ്പോ​​ള്‍ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 138 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്.

ഗി​​ല്ലും സം​​ഘ​​വും തോ​​റ്റു

​ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ല്‍ ഇ​​ന്ത്യ​​ന്‍ ക്യാ​​പ്റ്റ​​ന്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​ന്‍റെ പ​​ഞ്ചാ​​ബ് 194 റ​​ണ്‍​സി​​ന് സൗ​​രാ​​ഷ്‌​ട്ര​​യ്ക്കു മു​​ന്നി​​ല്‍ തോ​​ല്‍​വി വ​​ഴ​​ങ്ങി. ര​​ണ്ടാം ദി​​നം ര​​ണ്ടു ടീ​​മി​​ന്‍റെ​​യും ര​​ണ്ട് ഇ​​ന്നിം​​ഗ്‌​​സും അ​​വ​​സാ​​നി​​ച്ചു. സ്‌​​കോ​​ര്‍: സൗ​​രാ​​ഷ്‌​ട്ര 172, 286. ​പ​​ഞ്ചാ​​ബ് 139, 125.

ആ​​ദ്യ ഇ​​ന്നിം​​ഗ്‌​​സി​​ല്‍ പൂ​​ജ്യ​​ത്തി​​നു പു​​റ​​ത്താ​​യ ശു​​ഭ്മാ​​ന്‍ ഗി​​ല്‍, ഇ​​ന്ന​​ലെ ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​ലും നി​​രാ​​ശ​​പ്പെ​​ടു​​ത്തി. 32 പ​​ന്തി​​ല്‍ 14 റ​​ണ്‍​സ് മാ​​ത്ര​​മാ​​യി​​രു​​ന്നു ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ ഗി​​ല്ലി​​ന്‍റെ സ​​മ്പാ​​ദ്യം.

സൗ​​രാ​​ഷ്‌​ട്ര​​യു​​ടെ ഇ​​ന്ത്യ​​ന്‍ താ​​ര​​മാ​​യ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ (7, 46 & ര​​ണ്ട് വി​​ക്ക​​റ്റ്) ഭേ​​ദ​​പ്പെ​​ട്ട പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു. ര​​ണ്ട് ഇ​​ന്നിം​​ഗ്‌​​സി​​ലും അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി​​യ സൗ​​രാ​​ഷ്‌​ട്ര​​യു​​ടെ പാ​​ര്‍​ത്ത് ബ​​ട്ടാ​​ണ് പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ച്. ആ​​ദ്യ ഇ​​ന്നിം​​ഗ്‌​​സി​​ല്‍ പാ​​ര്‍​ത്ത് പു​​റ​​ത്താ​​കാ​​തെ 37 റ​​ണ്‍​സും എ​​ടു​​ത്തി​​രു​​ന്നു.

Sports

മനൻ വോറയ്ക്കും സെഞ്ചുറി; കേരളത്തിനെതിരേ ചണ്ഡിഗഡ് മികച്ച ലീഡിലേക്ക്

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ ചണ്ഡിഗഡ് മികച്ച സ്കോറിലേക്ക്. രണ്ടാംദിനം ഒടുവിൽ‌ വിവരം ലഭിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 332 റൺസെന്ന നിലയിലാണ് സന്ദർശകർ.

26 റൺസുമായി അർജിത് സിംഗും 25 റൺസുമായി തരൺപ്രീത് സിംഗുമാണ് ക്രീസിൽ. നിലവിൽ അവർക്ക് 193 റൺസിന്‍റെ ലീഡുണ്ട്.

സെഞ്ചുറി നേടിയ അർജുൻ ആസാദിന്‍റെയും നായകൻ മനൻ വോറയുടെയും ഇന്നിംഗ്സുകളാണ് ചണ്ഡിഗഡിന് മികച്ച സ്കോർ സമ്മാനിച്ചത്. അർജുൻ 123 പന്തിൽ 15 ഫോറുകളും ഒരു സിക്സറുമുൾപ്പെടെ 102 റൺസെടുത്തപ്പോൾ മനൻ വോറ 206 പന്തിൽ 11 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 113 റൺസെടുത്തു. കൂടാതെ ശിവം ഭാംബ്രി 41 റൺസും നിഖിൽ‌ താക്കൂർ 11 റൺസുമെടുത്തു.

കേരളത്തിനു വേണ്ടി വിഷ്ണു വിനോദ് 26 റൺസ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ ഏദൻ ആപ്പിൾ ടോം, എം.ഡി. നിതീഷ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

കേരളം തകർന്നടിച്ചു; ചണ്ഡിഗഡിന് മൂന്ന് റണ്‍സ് ലീഡ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ഒന്നാം ഇന്നിംഗ്സിൽ ചണ്ഡിഗഡിന് മൂന്ന് റണ്‍സ് ലീഡ്. ആദ്യദിനമായ ഇന്ന് കേരളത്തെ 139 റണ്‍സിന് എറിഞ്ഞിട്ടശേഷമാണ് ചണ്ഡിഗഡ് ലീഡ് നേടിയത്. ഇന്ന് കളിനിർത്തുമ്പോൾ ചണ്ഡിഗഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 142 റണ്‍സ് നേടി.

11 റണ്‍സ് നേടിയ നിഖിൽ താക്കൂറിന്‍റെ വിക്കറ്റാണ് ചണ്ഡിഗഡിന് നഷ്ടമായത്. അർജുൻ ആസാദ് 99 പന്തിൽ 78 റണ്‍സുമായും മനൻ വോറ 87 പന്തിൽ 51 റണ്‍സുമായും പോരാട്ടം തുടരുകയാണ്.

മംഗലപുരം, കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളത്തിനായി സച്ചിന്‍ ബേബി (41), ബാബാ അപരാജിത് (49) എന്നിവർക്കു മാത്രമേ കാര്യമായ സംഭാവന നല്കാനായുള്ളൂ. 14 റൺസെടുത്ത ഓപ്പണർ എ.കെ. ആകർഷിനെയും പുറത്താകാതെ 13 റൺസെടുത്ത സൽമാൻ നിസാറിനെയും മാറ്റിനിർത്തിയാൽ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.

ചണ്ഡിഗഡിനു വേണ്ടി നിശുങ്ക് ബിർള നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ രോഹിത് ദണ്ഡ മൂന്നു വിക്കറ്റും പിഴുതു. ജഗ്ജിത് സിംഗ് സന്ധു രണ്ട് വിക്കറ്റും കാർത്തിക് സന്ദിൽ ഒരു വിക്കറ്റും വീഴ്ത്തി.

Sports

മാനംകാത്ത് സച്ചിനും അപരാജിതും; കേരളത്തിന് ബാറ്റിംഗ് തകർച്ച, എട്ടുവിക്കറ്റ് നഷ്ടം

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ചണ്ഡിഗഢിനെതിരേ കേരളത്തിന് ഏഴുവിക്കറ്റ് നഷ്ടം. മംഗലപുരം, കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം ഒടുവിൽ വിവരം ലഭിക്കുമ്പോൾ എട്ടിന് 125 റൺസെന്ന നിലയിലാണ്.

മൂന്നു റൺസുമായി സൽമാൻ നിസാറും റണ്ണൊന്നുമെടുക്കാതെ ഏദൻ ആപ്പിൾ ടോമുമാണ് ക്രീസിൽ. സച്ചിന്‍ ബേബി (41), ബാബാ അപരാജിത് (49) എന്നിവർക്കു മാത്രമേ കേരള നിരയിൽ കാര്യമായ സംഭാവന നല്കാനായുള്ളൂ. 14 റൺസെടുത്ത ഓപ്പണർ എ.കെ. ആകർഷിനെയും മാറ്റിനിർത്തിയാൽ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.

അഭിഷേക് നായര്‍ (ഒന്ന്), വിഷ്ണു വിനോദ് (പൂജ്യം), മുഹമ്മദ് അസ്ഹറുദ്ദീൻ (നാല്), അങ്കിത് ശർമ (ഒന്ന്), ശ്രീഹരി എസ്. നായർ (പൂജ്യം) എന്നിവരാണ് നിരാശപ്പെടുത്തിയത്.

ചണ്ഡിഗഡിനു വേണ്ടി രോഹിത് ദണ്ഡ, നിശുങ്ക് ബിർള എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജഗ്ജിത് സിംഗ് സന്ധു, കാർത്തിക് സന്ദിൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

രഞ്ജി ട്രോഫി: ചണ്ഡിഗഢിനെതിരേ കേരളത്തിന് ടോസ്, ബാറ്റിംഗ്

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ചണ്ഡിഗഢിനെതിരേ കേരളത്തിന് ബാറ്റിംഗ്. തിരുവനന്തപുരം, മംഗലപുരം കെസിഎ സ്റ്റേഡിയത്തിൽ ടോസ് നേടിയ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് സമനിലകള്‍ മാത്രമുള്ള കേരളത്തെ സംബന്ധിച്ച് ടൂര്‍ണമെന്‍റില്‍ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ വിജയം മാത്രം ലക്ഷ്യമിട്ടാകും കേരളം കളിക്കാനിറങ്ങുക. ഈ സീസണിലെ പ്രാഥമിക റൗണ്ടില്‍ കേരളത്തിന്‍റെ അവസാന ഹോം മത്സരം കൂടിയാണിത്. അതേസമയം, നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് ചണ്ഡിഗഡ്.

കേരള പ്ലേയിംഗ് ഇലവന്‍: മുഹമ്മദ് അസറുദ്ദീന്‍ (ക്യാപ്റ്റൻ), സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, ബാബാ അപരാജിത്, എം.ഡി. നിധീഷ്, അങ്കിത് ശർമ, സൽമാൻ നിസാർ, ഏദന്‍ ആപ്പിള്‍ ടോം, അഭിഷേക് ജെ. നായർ, ശ്രീഹരി എസ്. നായര്‍, എ.കെ. ആകർഷ്.

ചണ്ഡിഗഡ് പ്ലേയിംഗ് ഇലവൻ: മനൻ‌ വോറ (ക്യാപ്റ്റൻ), അർജുൻ ആസാദ്, ശിവം ഭാംബ്രി, അർജിത് സിംഗ്, നിഖിൽ താക്കൂർ, നിശുങ്ക് ബിർള, തരൺപ്രീത് സിംഗ്, വിഷു, ജഗ്ജിത് സിംഗ് സന്ധു, രോഹിത് ദണ്ഡ, കാർത്തിക് സന്ദിൽ‌.

Sports

ര​ഞ്ജി ട്രോ​ഫി; കേ​ര​ളം ഇ​ന്ന് ച​ണ്ഡി​ഗ​ഢി​നെ നേ​രി​ടും

തി​രു​വ​ന​ന്ത​പു​രം: മം​ഗ​ല​പു​രം കെ​സി​എ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന ര​ഞ്ജി ട്രോ​ഫി​യി​ല്‍ കേ​ര​ളം ച​ണ്ഡി​ഗ​ഢി​നെ നേ​രി​ടും. വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​ര്‍ മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ര​ളം ക​ളി​ക്കാ​നി​റ​ങ്ങു​ക. സ​ച്ചി​ന്‍ ബേ​ബി, രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍, സ​ല്‍​മാ​ന്‍ നി​സാ​ര്‍, വി​ഷ്ണു വി​നോ​ദ്, എം.​ഡി. നി​ധീ​ഷ് തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന ക​രു​ത്തു​റ്റ നി​ര​യാ​ണ് കേ​ര​ള​ത്തി​ന്‍റേ​ത്.

ക​ഴി​ഞ്ഞ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ല്‍ നാ​ല് സ​മ​നി​ല​ക​ള്‍ മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ന് ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ള്‍ നി​ർ​ണാ​യ​ക​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ വി​ജ​യം മാ​ത്രം ല​ക്ഷ്യ​മി​ട്ടാ​കും കേ​ര​ളം ക​ളി​ക്കാ​നി​റ​ങ്ങു​ക. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ടീ​മി​ല്‍ നി​ന്ന് ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് കേ​ര​ളം ക​ള​ത്തി​ലി​റ​ങ്ങു​ക. അ​ഹ​മ്മ​ദ് ഇ​മ്രാ​ന്‍, അ​ഭി​ജി​ത് പ്ര​വീ​ണ്‍ എ​ന്നി​വ​ര്‍​ക്ക് പ​ക​രം അ​ഭി​ഷേ​ക് പി. ​നാ​യ​രെ​യും വി. ​അ​ജി​ത്തി​നെ​യും ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മ​റു​വ​ശ​ത്ത് മ​ന​ന്‍ വോ​റ​യ​ട​ക്ക​മു​ള്ള പ​രി​ച​യ​സ​മ്പ​ന്ന​ര​ട​ങ്ങു​ന്ന ടീ​മാ​ണ് ച​ണ്ഡി​ഗ​ഢി​ന്‍റേ​ത്. നി​ല​വി​ല്‍ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഗ്രൂ​പ്പി​ല്‍ അ​വ​സാ​ന സ്ഥാ​ന​ത്താ​ണ് അ​വ​ര്‍. ഈ ​സീ​സ​ണി​ലെ പ്രാ​ഥ​മി​ക റൗ​ണ്ടി​ല്‍ കേ​ര​ള​ത്തി​ന്‍റെ അ​വ​സാ​ന ഹോം ​മ​ത്സ​രം കൂ​ടി​യാ​ണി​ത്. ഇ​തി​നു​ശേ​ഷം ഗോ​വ​യ്ക്കെ​തി​രെ​യു​ള്ള മ​ത്സ​രം ഗോ​വ​യു​ടെ ത​ട്ട​ക​ത്തി​ലാ​ണ് ന​ട​ക്കു​ക.

കേ​ര​ള ടീം: ​മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), അ​ഭി​ഷേ​ക് ജെ. ​നാ​യ​ര്‍, രോ​ഹ​ന്‍ എ​സ്. കു​ന്നു​മ്മ​ല്‍, സ​ച്ചി​ന്‍ ബേ​ബി, ആ​ക​ര്‍​ഷ് എ. ​കൃ​ഷ്ണ​മൂ​ര്‍​ത്തി, സ​ല്‍​മാ​ന്‍ നി​സാ​ര്‍, ബാ​ബ അ​പ​രാ​ജി​ത്, വി. ​അ​ജി​ത്, അ​ഭി​ഷേ​ക് പി. ​നാ​യ​ര്‍, എം.​ഡി. നി​ധീ​ഷ്, ഏ​ദ​ന്‍ ആ​പ്പി​ള്‍ ടോം, ​കെ.​എം. ആ​സി​ഫ്, അ​ങ്കി​ത് ശ​ര്‍​മ, ശ്രീ​ഹ​രി എ​സ്. നാ​യ​ര്‍, വി​ഷ്ണു വി​നോ​ദ് (വി​ക്ക​റ്റ് കീ​പ്പ​ര്‍).

Sports

ഗി​​ല്‍ ര​​ഞ്ജി​​ ക​​ളി​​ക്കും

രാ​​ജ്‌​​കോ​​ട്ട്: ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യ്ക്കു​​ശേ​​ഷം വി​​ശ്ര​​മ​​മെ​​ടു​​ക്കാ​​മെ​​ന്ന തീ​​രു​​മാ​​ന​​ത്തി​​ല്‍ മാ​​റ്റം​​വ​​രു​​ത്തി ഇ​​ന്ത്യ​​ന്‍ ക്യാ​​പ്റ്റ​​ന്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്‍.

ര​​ഞ്ജി ട്രോ​​ഫി​​യി​​ല്‍ പ​​ഞ്ചാ​​ബി​​ന്‍റെ അ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ല്‍ ക​​ളി​​ക്കാ​​ന്‍ ഗി​​ല്‍ സ​​ന്ന​​ദ്ധ​​ത അ​​റി​​യി​​ച്ച​​താ​​യാ​​ണ് സൂ​​ച​​ന. രാ​​ജ്‌​​കോ​​ട്ടി​​ല്‍ സൗ​​രാ​​ഷ്‌​ട്ര​​യ്ക്ക് എ​​തി​​രേ വ്യാ​​ഴാ​​ഴ്ച​​യാ​​ണ് പ​​ഞ്ചാ​​ബി​​ന്‍റെ അ​​ടു​​ത്ത ര​​ഞ്ജി ട്രോ​​ഫി മ​​ത്സ​​രം.

ര​​ഞ്ജി ട്രോ​​ഫി എ​​ലൈ​​റ്റ് ഗ്രൂ​​പ്പ് ബി​​യി​​ല്‍ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 11 പോ​​യി​​ന്‍റു​​മാ​​യി ആ​​റാം സ്ഥാ​​ന​​ത്താ​​ണ് പ​​ഞ്ചാ​​ബ്.

Sports

ശു​ഭ്മാ​ൻ ഗി​ൽ ര​ഞ്ജി ട്രോ​ഫി​യി​ൽ ക​ളി​ക്കും; സൗ​രാ​ഷ്ട്ര​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​റ​ങ്ങും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ൽ ര​ഞ്ജി ട്രോ​ഫി​യി​ൽ ക​ളി​ക്കും. ഈ ​മാ​സം 22ന് ​സൗ​രാ​ഷ്ട്ര​യ്ക്കെ​തി​രെ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഗി​ൽ പ​ഞ്ചാ​ബി​ന് വേ​ണ്ടി മ​ത്സ​ര​ത്തി​നി​റ​ങ്ങും.

ഗി​ൽ ര​ഞ്ജി​യി​ൽ ക​ളി​ക്കു​മെ​ന്ന കാ​ര്യം പ​ഞ്ചാ​ബ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ത്സ​ര​ത്തി​നു​ള്ള ടീ​മി​നൊ​പ്പം ചേ​രാ​നാ​യി ഗി​ൽ രാ​ജ്ക്കോ​ട്ടി​ലേ​യ്ക്ക് തി​രി​ച്ചു.

ഞാ​യ​റാ​യ്ച ഇ​ൻ​ഡോ​റി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ന​ട​ന്ന മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യെ ന​യി​ച്ച​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സാ​ണ് ഗി​ൽ ര​ഞ്ജി പോ​രാ​ട്ട​ത്തി​നാ​യി രാ​ജ്ക്കോ​ട്ടി​ലേ​യ്ക്ക് തി​രി​ച്ച​ത്.

Sports

കൊടുങ്കാറ്റായി ശ്രീഹരി; മധ്യപ്രദേശിന് ബാറ്റിംഗ് തകർച്ച, അഞ്ചു വിക്കറ്റ് നഷ്ടം

ഇൻഡോർ: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ മധ്യപ്രദേശിന് ബാറ്റിംഗ് തകർച്ച. കേരളം ഉയർത്തിയ 404 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയ്യുന്ന സന്ദർശകർ ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ചിന് 78 റൺസെന്ന നിലയിലാണ്. രണ്ടുറൺസുമായി ഋഷഭ് ചൗഹാനും റണ്ണൊന്നുമെടുക്കാതെ സാരാൻഷ് ജെയ്നുമാണ് ക്രീസിൽ.

ഹർഷ് ഗവാലി (പൂജ്യം), യഷ് ദുബെ (19), ഹിമാൻഷു മന്ത്രി (26), ഹർപ്രീത് സിംഗ് ഭാട്യ (13), നായകൻ ശുഭം ശർമ (18) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

29 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ശ്രീഹരി എസ്. നായരാണ് മധ്യപ്രദേശ് ബാറ്റിംഗ് നിരയുടെ ചിറകരിഞ്ഞത്.

Sports

സ​ച്ചി​നും അ​പ​രാ​ജി​തി​നും സെ​ഞ്ചു​റി; കേ​ര​ള​ത്തി​ന് കൂ​റ്റ​ന്‍ ലീ​ഡി​ലേ​ക്ക്, മ​ധ്യ​പ്ര​ദേ​ശി​ന് ജ​യി​ക്കാ​ൻ 404

ഇ​ന്‍​ഡോ​ര്‍: ര​ഞ്ജി ട്രോ​ഫി​യി​ല്‍ കേ​ര​ള​ത്തി​നെ​തി​രേ മ​ധ്യ​പ്ര​ദേ​ശി​ന് 404 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. നാ​ലാം​ദി​നം അ​ഞ്ചി​ന് 314 റ​ൺ​സെ​ന്ന നി​ല​യി​ൽ കേ​ര​ളം ര​ണ്ടാ​മി​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്തു. ആ​ദ്യ ഇ​ന്നിം​ഗ്സി​ലെ ലീ​ഡി​ന്‍റെ കൂ​ടി ബ​ല​ത്തി​ലാ​ണ് അ​വ​സാ​ന​ദി​നം കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം കേ​ര​ളം മു​ന്നോ​ട്ടു​വ​ച്ച​ത്.

സ​ച്ചി​ന്‍ ബേ​ബി​യു​ടെ​യും (പു​റ​ത്താ​കാ​തെ 122), ബാ​ബാ അ​പ​രാ​ജി​തി​ന്‍റെ​യും (105 റി​ട്ട​യേ​ര്‍​ഡ് ഹ​ര്‍​ട്ട്) സെ​ഞ്ചു​റി ക​രു​ത്തി​ലാ​ണ് കേ​ര​ളം മി​ക​ച്ച സ്കോ​റി​ലെ​ത്തി​യ​ത്. അ​ഹ​മ്മ​ദ് ഇ​മ്രാ​ൻ (24), അ​ഭി​ജി​ത് പ്ര​വീ​ൺ (11) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് അ​വ​സാ​ന​ദി​നം കേ​ര​ള​ത്തി​നു ന​ഷ്ട​മാ​യ​ത്.

കേ​ര​ള​ത്തി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റാ​യ 281നെ​തി​രെ മ​ധ്യപ്ര​ദേ​ശ് 192ന് ​എ​ല്ലാ​വ​രും പു​റ​ത്താ​വു​ക​യാ​യി​രു​ന്നു.

Sports

ര​ഞ്ജി ട്രോ​ഫി: മ​ധ്യ​പ്ര​ദേ​ശി​നെ എ​റി​ഞ്ഞി​ട്ട് കേ​ര​ളം, നി​ർ​ണാ​യ​ക ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ്

ഇ​ന്‍​ഡോ​ര്‍: ര​ഞ്ജി ട്രോ​ഫി എ​ലൈ​റ്റ് പോ​രാ​ട്ട​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​നെ​തി​രെ കേ​ര​ള​ത്തി​ന് 89 റ​ണ്‍​സി​ന്‍റെ നി​ർ​ണാ​യ​ക ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ്. ഇ​ന്‍​ഡോ​റി​ല്‍ കേ​ര​ള​ത്തി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റാ​യ 281 പി​ന്തു​ട​ർ​ന്ന് ബാ​റ്റ് ചെ​യ്ത മ​ധ്യ​പ്ര​ദേ​ശ് 192ന് ​പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. 67 റ​ണ്‍​സ് നേ​ടി​യ സാ​രാ​ൻ‌​ഷ് ജെ​യ്‌​നാ​ണ് മ​ധ്യ​പ്ര​ദേ​ശി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍.

ഇ​ന്‍​ഡോ​ര്‍, ഹോ​ള്‍​ക്ക​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​റി​ന് 155 എ​ന്ന നി​ല​യി​ൽ മൂ​ന്നാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച മ​ധ്യ​പ്ര​ദേ​ശി​ന് 37 റ​ണ്‍​സി​നി​ടെ ശേ​ഷി​ക്കു​ന്ന നാ​ലു വി​ക്ക​റ്റു​ക​ളും ന​ഷ്ട​മാ​യി. ആ​ര്യ​ന്‍ പാ​ണ്ഡെ (36), മു​ഹ​മ്മ​ദ് അ​ര്‍​ഷ​ദ് ഖാ​ന്‍ (0), കു​മാ​ര്‍ കാ​ര്‍​ത്തി​കേ​യ സിം​ഗ് (ഏ​ഴ്), സാ​രാ​ൻ​ഷ് ജെ​യ്ൻ (67) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ​ത്. റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ കു​ല്‍​ദീ​പ് സെ​ന്‍ പു​റ​ത്താ​വാ​തെ നി​ന്നു.

കേ​ര​ള​ത്തി​നു വേ​ണ്ടി 55 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഏ​ദ​ന്‍ ആ​പ്പി​ള്‍ ടോം, ​മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ എം.​ഡി. നി​ധീ​ഷ് എ​ന്നി​വ​രാ​ണ് മ​ധ്യ​പ്ര​ദേ​ശി​നെ ത​ക​ര്‍​ത്ത​ത്. അ​ഭി​ജി​ത് പ്ര​വീ​ൺ‌, ശ്രീ​ഹ​രി എ​സ്. നാ​യ​ർ, ബാ​ബാ അ​പ​രാ​ജി​ത് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

അ​തേ​സ​മ​യം, ര​ണ്ടാം ഇ​ന്നിം​ഗ്‌​സ് ആ​രം​ഭി​ച്ച കേ​ര​ള​ത്തി​ന് ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ഏ​ഴ് റ​ണ്‍​സെ​ടു​ത്ത രോ​ഹ​ന്‍ കു​ന്നു​മ്മ​ലാ​ണ് മ​ട​ങ്ങി​യ​ത്. ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ ഒ​ന്നി​ന് 27 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് കേ​ര​ളം. അ​ഭി​ഷേ​ക് നാ​യ​ര്‍ (ആ​റ്), സ​ച്ചി​ന്‍ ബേ​ബി (അ​ഞ്ച്) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ.

Sports

ര​ഞ്ജി ട്രോ​ഫി: അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി ബാ​ബാ അ​പ​രാ​ജി​ത്; ത​ക​ര്‍​ച്ച​യി​ല്‍ നി​ന്ന് ക​ര​ക​യ​റി കേ​ര​ളം

ഇ​ൻ​ഡോ​ർ: ര​ഞ്ജി ട്രോ​ഫി​യി​ല്‍ മ​ധ്യപ്ര​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം ഭേ​ദ​പ്പെ​ട്ട നി​ല​യി​ൽ. ആ​ദ്യ ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​ക്കു​മ്പോ​ള്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 246 എ​ന്ന നി​ല​യി​ലാ​ണ് കേ​ര​ളം.

തു​ട​ക്ക​ത്തി​ലെ ത​ക​ർ​ച്ച​യി​ൽ നി​ന്ന് ക​ര​ക​യ​റു​ക​യാ​യി​രു​ന്നു കേ​ര​ളം. ഒ​രു ഘ​ട്ട​ത്തി​ല്‍ ആ​റി​ന് 105 എ​ന്ന നി​ല​യി​ല്‍ ത​ക​ര്‍​ന്ന കേ​ര​ള​ത്തെ 81 റ​ണ്‍​സെ​ടു​ത്ത ബാ​ബാ അ​പ​രാ​ജി​താ​ണ് ക​ര​ക​യ​റ്റി​യ​ത്. ബാ​ബാ​യും ഏ​ഴ് റ​ൺ​സെ​ടു​ത്ത ശ്രീ​ഹ​രി എ​സ് നാ​യ​രു​മാ​ണ് ക്രീ​സി​ലു​ള്ള​ത്. മൂ​ന്ന് വി​ക്ക​റ്റ് വീ​തം നേ​ടി​യ മു​ഹ​മ്മ​ദ് അ​ര്‍​ഷ​ദ് ഖാ​ന്‍, സ​ര​ണ്‍​ഷ് ജെ​യ്ന്‍ എ​ന്നി​വ​രാ​ണ് കേ​ര​ള​ത്തെ ത​ക​ര്‍​ത്ത​ത്.

കേ​ര​ള​ത്തി​ന് വേ​ണ്ടി അ​ഭി​ഷേ​ക് ജെ. ​നാ​യ​ര്‍, അ​ഭി​ജി​ത് പ്ര​വീ​ണ്‍, ശ്രീ​ഹ​രി എ​ന്നി​വ​ര്‍ ര​ഞ്ജി ട്രോ​ഫി​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. അ​ഭി​ഷേ​ക് ജെ ​നാ​യ​രും രോ​ഹ​ന്‍ കു​ന്നു​മ്മ​ലും ചേ​ര്‍​ന്നാ​ണ് കേ​ര​ള​ത്തി​ന് വേ​ണ്ടി ഇ​ന്നിം​ഗ്സ് ഓ​പ്പ​ൺ ചെ​യ്ത​ത്.

എ​ന്നാ​ല്‍ ര​ണ്ടാം ഓ​വ​റി​ല്‍ ത​ന്നെ കേ​ര​ള​ത്തി​ന് രോ​ഹ​ന്‍ കു​ന്നു​മ്മ​ലി​ന്‍റെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. കു​മാ​ര്‍ കാ​ര്‍​ത്തി​കേ​യ​യു​ടെ പ​ന്തി​ല്‍ ഹ​ര്‍​പ്രീ​ത് സി​ങ് ക്യാ​ച്ചെ​ടു​ത്താ​ണ് രോ​ഹ​നെ അ​ക്കൗ​ണ്ട് തു​റ​ക്കാ​തെ തി​രി​ച്ച​യ​ച്ച​ത്. ര​ണ്ടാം വി​ക്ക​റ്റി​ല്‍ അ​ഭി​ഷേ​കും അ​ങ്കി​ത് ശ​ര്‍​മ്മ​യും ചേ​ര്‍​ന്ന് 54 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. എ​ന്നാ​ല്‍ 20 റ​ണ്‍​സെ​ടു​ത്ത അ​ങ്കി​ത് ശ​ര്‍​മ്മ​യെ എ​ല്‍​ബി​ഡ​ബ്ല്യൂ​വി​ല്‍ കു​ടു​ക്കി സ​ര​ന്‍​ശ് ജെ​യി​ന്‍ കൂ​ട്ടു​കെ​ട്ടി​ന് അ​വ​സാ​ന​മി​ട്ടു.

മി​ക​ച്ചൊ​രു കൂ​ട്ടു​കെ​ട്ടി​ന് ശേ​ഷം തു​ട​രെ വി​ക്ക​റ്റു​ക​ള്‍ വീ​ണ​ത് കേ​ര​ള​ത്തി​ന് തി​രി​ച്ച​ടി​യാ​യി. അ​ങ്കി​തി​ന് ശേ​ഷ​മെ​ത്തി​യ സ​ച്ചി​ന്‍ ബേ​ബി റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ മ​ട​ങ്ങി. സ​ര​ന്‍​ശ് ജെ​യി​ന്‍ ത​ന്നെ​യാ​ണ് സ​ച്ചി​നെ​യും പു​റ​ത്താ​ക്കി​യ​ത്.

അ​ഭി​ഷേ​കി​നെ​യും മൊ​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​നെ​യും അ​ഹ്മ​ദ് ഇ​മ്രാ​നെ​യും മു​ഹ​മ്മ​ദ് അ​ര്‍​ഷ​ദ് ഖാ​നും പു​റ​ത്താ​ക്കി​യ​തോ​ടെ ആ​റ് വി​ക്ക​റ്റി​ന് 105 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​യി​രു​ന്നു കേ​ര​ളം. അ​ഭി​ഷേ​ക് 47 റ​ൺ​സും അ​സ​റു​ദീ​ന്‍ 14ഉം ​അ​ഹ്മ​ദ് ഇ​മ്രാ​ന്‍ അ​ഞ്ചും റ​ണ്‍​സാ​യി​രു​ന്നു നേ​ടി​യ​ത്.

Sports

രഞ്ജിയിൽ ജ​മ്മു ച​രി​ത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ര​​​​ഞ്ജി ട്രോ​​​​ഫി ക്രി​​​​ക്ക​​​​റ്റി​​​​ൽ ജ​​​​മ്മു-​​കാ​​​​ഷ്മീ​​​​രി​​​​ന് ച​​​​രി​​​​ത്രം പി​​​​റ​​​​ന്ന ദി​​​​നം. 91 വ​​​​ർ​​​​ഷ​​​​ത്തെ ച​​​​രി​​​​ത്രം തി​​​​രു​​​​ത്തി 43 നേ​​​​ർ​​​​ക്കു​​​​നേ​​​​ർ പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​ടു​​​​വി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി ഡ​​​​ൽ​​​​ഹി​​​​യെ അ​​വ​​ർ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി.

അ​​​​പ​​​​രാ​​​​ജി​​​​ത സെ​​​​ഞ്ചു​​​​റി​​​​യു​​​​മാ​​​​യി ഖ​​​​മ്രാ​​​​ൻ ഇ​​​​ക്ബാ​​​​ൽ (133*) കാ​​​​ഷ്മീ​​​​രി​​​​ന്‍റെ അ​​​​മ​​​​ര​​​​ക്കാ​​​​ര​​​​നാ​​​​യ​​​​പ്പോ​​​​ൾ ഏ​​​​ഴ് വി​​​​ക്ക​​​​റ്റി​​​​നാ​​​​യി​​​​രു​​​​ന്നു അ​​​​രു​​​​ണ്‍ ജ​​​​യ്റ്റ്‌​​ലി സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ജ​​മ്മു-​​കാ​​​​ഷ്മീ​​​​രി​​​​ന്‍റെ ച​​​​രി​​​​ത്രജ​​​​യം. എ​​​​ലൈ​​​​റ്റ് ഗ്രൂ​​​​പ്പ് ഡി ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ലെ അ​​​​വ​​​​സാ​​​​ന ദി​​​​ന​​​​മാ​​​​ണ് ഡ​​​​ൽ​​​​ഹി വീ​​​​ണ​​​​ത്. അ​​​​ക്വി​​​​ബ് ന​​​​ബി​​​​യാ​​​​ണ് ക​​​​ളി​​​​യി​​​​ലെ താ​​​​രം. സ്കോ​​​​ർ: ഡ​​​​ൽ​​​​ഹി: 211, 277. ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ: 310, 179/3.

വിജയവഴി

179 റ​​​​ണ്‍​സ് ല​​​​ക്ഷ്യം പി​​​​ന്തു​​​​ട​​​​ർ​​​​ന്ന കാ​​​​ഷ്മീ​​​​രി​​​​നാ​​​​യി ഖ​​​​മ്രാ​​​​ൻ ന​​​​ങ്കൂ​​​​ര​​​​മി​​​​ട്ടു (147 പ​​​​ന്തി​​​​ൽ​​​​നി​​​​ന്ന് 133* റ​​​​ണ്‍​സ്). 15 ഓ​​​​വ​​​​റി​​​​ൽ ര​​​​ണ്ട് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 55 റ​​​​ണ്‍​സ് എ​​​​ന്ന സു​​​​ര​​​​ക്ഷി​​​​ത നി​​​​ല​​​​യി​​​​ൽ കാ​​​​ഷ്മീ​​​​ർ ഇ​​​​ന്ന​​​​ലെ ബാ​​​​റ്റിം​​​​ഗ് പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ചു. 43.3 ഓ​​​​വ​​​​റി​​​​ൽ മൂ​​​​ന്നു വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ ല​​​​ക്ഷ്യം മ​​​​റി​​​​ക​​​​ട​​​​ന്നു.

മൂ​​​​ന്നാം ദി​​​​നം നൈ​​​​റ്റ് വാ​​​​ച്ചറായെത്തി​​​​യ വ​​​​ൻ​​​​ഷാ​​​​ജിയുടെ (60 പ​​​​ന്തി​​​​ൽ എ​​​​ട്ട് റ​​​​ണ്‍​സ്) വി​​​​ക്ക​​​​റ്റ് മാ​​​​ത്ര​​​​മാ​​​​ണ് അ​​​​വ​​​​സാ​​​​ന ദി​​​​നം ന​​​​ഷ്ട​​​​മാ​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, ഖ​​​​മ്രാ​​​​നു​​​​മൊ​​​​ത്തു​​​​ള്ള മൂ​​​​ന്നാം വി​​​​ക്ക​​​​റ്റ് കൂ​​​​ട്ടു​​​​കെ​​​​ട്ടി​​​​ൽ 82 റ​​​​ണ്‍​സ് പി​​​​റ​​​​ന്നു. ഫ​​​​സ്റ്റ് ക്ലാ​​​​സ് ക്രി​​​​ക്ക​​​​റ്റി​​​​ൽ അ​​​​ര​​​​ങ്ങേ​​​​റി ഏ​​​​ഴ് വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു ഖ​​​​മ്രാ​​​​ന്‍റെ ക​​​​ന്നി സെ​​​​ഞ്ചു​​​​റി.

മും​​​​ബൈ​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ച ജ​​​​മ്മു-​​കാ​​​​ഷ്മീ​​​​ർ ഏ​​​​ഴ് ത​​​​വ​​​​ണ ര​​​​ഞ്ജി ചാ​​​​ന്പ്യ​​​​ന്മ​​​​ാരാ​​​​യ ഡ​​​​ൽ​​​​ഹി​​​​യെ​​​​യും ഇ​​തോ​​ടെ കീ​​​​ഴ​​​​ട​​​​ക്കി.

Sports

ര​ഞ്ജി ട്രോ​ഫി: കേ​ര​ള-​സൗ​രാ​ഷ്ട്ര മ​ത്സ​രം സ​മ​നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ള-​സൗ​രാ​ഷ്ട്ര മ​ത്സ​രം സ​മ​നി​ല​യി​ൽ. സൗ​രാ​ഷ്ട്ര ഉ​യ​ർ​ത്തി‍​യ 330 റ​ൺ​സ് പി​ന്തു​ട​ർ​ന്ന കേ​ര​ള​ത്തി​ന് മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 154 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. മ​ത്സ​രം സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ചെ​ങ്കി​ലും ഫ​സ്റ്റ് ഇ​ന്നിം​ഗ്‌​സ് ലീ​ഡി​ന്റെ പി​ന്‍​ബ​ല​ത്തി​ല്‍ കേ​ര​ള​ത്തി​ന് മൂ​ന്ന് പോ​യി​ന്‍റ് ല​ഭി​ച്ചു.

മ​ത്സ​ര​ത്തി​ൽ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 160 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യ സൗ​രാ​ഷ്ട്ര ര​ണ്ടാം ഇ​ന്നിം​ഗ്സ് എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 402 റ​ൺ​സെ​ടു​ത്ത് ഡി​ക്ല​യ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 233 റ​ൺ​സാ​ണ് കേ​ര​ളം എ​ടു​ത്ത​ത്.

അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 351 റ​ൺ​സെ​ന്ന നി​ല​യി​ൽ നാ​ലാം ദി​നം ക്രീ​സി​ലി​റ​ങ്ങി​യ സൗ​രാ​ഷ്ട്ര എ​ട്ടോ​വ​ര്‍ മാ​ത്ര​മാ​ണ് ബാ​റ്റ് ചെ​യ്ത​ത്. അ​ർ​ധ​സെ​ഞ്ചു​റി പി​ന്നി​ട്ട പ്രേ​ര​ക് മ​ങ്കാ​ദി​നെ (52) എം.​ഡി. നി​ധീ​ഷ് ബൗ​ള്‍​ഡാ​ക്കി​യ​തോ​ടെ ആ​റി​ന് 366 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി.

പി​ന്നാ​ലെ ധ​ര്‍​മേ​ന്ദ്ര ജ​ഡേ​ജ​യെ(10) എ​ന്‍.​പി. ബേ​സി​ല്‍ പു​റ​ത്താ​ക്കി. സ്കോ​ർ 378 റ​ൺ​സി​ൽ നി​ല്ക്കെ അ​ന്‍​ഷ് ഗോ​സാ​യി​യെ കൂ​ടി പു​റ​ത്താ​ക്കി​യ എം.​ഡി. നി​ധീ​ഷ് മ​ത്സ​ര​ത്തി​ല്‍ 10 വി​ക്ക​റ്റ് നേ​ട്ടം തി​ക​ച്ചു. 11 റ​ണ്‍​സെ​ടു​ത്ത നാ​യ​ക​ന്‍ ജ​യ​ദേ​വ് ഉ​ന​ദ്ഘ​ട്ടും 12 റ​ണ്‍​സു​മാ​യി യു​വ​രാ​ജ് സിം​ഗ് ഡോ​ഡി​യ​യും പു​റ​ത്താ​കാ​തെ നി​ന്നു. കേ​ര​ള​ത്തി​നാ​യി എം.​ഡി. നി​ധീ​ഷ് നാ​ലു വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ എ​ന്‍.​പി. ബേ​സി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗ് തു​ട​ങ്ങി​യ കേ​ര​ള​ത്തി​ന് വേ​ണ്ടി വ​രു​ൺ ന‍​യ​നാ​ർ 66 റ​ൺ​സെ​ടു​ത്തു. അ​ഹ​മ്മ​ദ് ഇ​മ്രാ​ൻ 42 റ​ൺ​സും സ്കോ​ർ ചെ​യ്തു. ഇ​രു​വ​രും പു​റ​ത്താ​കാ​തെ നി​ന്നു. അ​ഞ്ച് റ​ണ്‍​സെ​ടു​ത്ത രോ​ഹ​ന്‍ കു​ന്നു​മ്മ​ലി​ന്‍റെ​യും 16 റ​ൺ​സെ​ടു​ത്ത സ​ച്ചി​ൻ ബേ​ബി​യു​ടെ​യും 19 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക് പി. ​നാ​യ​രു​ടെ​യും വി​ക്ക​റ്റു​ക​ളാ​ണ് കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യ​ത്. അ​ഞ്ച് റ​ണ്‍​സെ​ടു​ത്ത ഓ​പ്പ​ണ​ർ ആ​ക​ര്‍​ഷ് പ​രി​ക്കേ​റ്റ് മ​ട​ങ്ങി.

Sports

ര​ഞ്ജി ട്രോ​ഫി: 402 റ​ൺ​സി​ൽ ഡി​ക്ല​യ​ർ ചെ​യ്ത് സൗ​രാ​ഷ്ട്ര, കേ​ര​ള​ത്തി​ന് ജ​യി​ക്കാ​ൻ 330

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി എ​ലൈ​റ്റ് പോ​രാ​ട്ട​ത്തി​ൽ സൗ​രാ​ഷ്ട്ര​ക്കെ​തി​രെ കേ​ര​ള​ത്തി​ന് 330 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ര​ണ്ടാ​മി​ന്നിം​ഗ്സി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 402 റ​ണ്‍​സെ​ടു​ത്തു നി​ല്ക്കെ സൗ​രാ​ഷ്ട്ര ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 351 റ​ൺ​സെ​ന്ന നി​ല​യി​ൽ നാ​ലാം ദി​നം ക്രീ​സി​ലി​റ​ങ്ങി​യ സൗ​രാ​ഷ്ട്ര എ​ട്ടോ​വ​ര്‍ മാ​ത്ര​മാ​ണ് ബാ​റ്റ് ചെ​യ്ത​ത്. അ​ർ​ധ​സെ​ഞ്ചു​റി പി​ന്നി​ട്ട പ്രേ​ര​ക് മ​ങ്കാ​ദി​നെ (52) എം.​ഡി. നി​ധീ​ഷ് ബൗ​ള്‍​ഡാ​ക്കി​യ​തോ​ടെ ആ​റി​ന് 366 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി.

പി​ന്നാ​ലെ ധ​ര്‍​മേ​ന്ദ്ര ജ​ഡേ​ജ​യെ(10) എ​ന്‍.​പി. ബേ​സി​ല്‍ പു​റ​ത്താ​ക്കി. സ്കോ​ർ 378 റ​ൺ​സി​ൽ നി​ല്ക്കെ അ​ന്‍​ഷ് ഗോ​സാ​യി​യെ കൂ​ടി പു​റ​ത്താ​ക്കി​യ എം.​ഡി. നി​ധീ​ഷ് മ​ത്സ​ര​ത്തി​ല്‍ 10 വി​ക്ക​റ്റ് നേ​ട്ടം തി​ക​ച്ചു. 11 റ​ണ്‍​സെ​ടു​ത്ത നാ​യ​ക​ന്‍ ജ​യ​ദേ​വ് ഉ​ന​ദ്ഘ​ട്ടും 12 റ​ണ്‍​സു​മാ​യി യു​വ​രാ​ജ് സിം​ഗ് ഡോ​ഡി​യ​യും പു​റ​ത്താ​കാ​തെ നി​ന്നു. കേ​ര​ള​ത്തി​നാ​യി എം.​ഡി. നി​ധീ​ഷ് നാ​ലു വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ എ​ന്‍.​പി. ബേ​സി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗ് തു​ട​ങ്ങി​യ കേ​ര​ളം ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 18 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്. നാ​ലു റ​ൺ​സ് വീ​ത​മാ​യി സ​ച്ചി​ന്‍ ബേ​ബി​യും വ​രു​ൺ നാ​യ​നാ​രു​മാ​ണ് ക്രീ​സി​ല്‍. അ​ഞ്ച് റ​ണ്‍​സെ​ടു​ത്ത രോ​ഹ​ന്‍ കു​ന്നു​മ്മ​ലി​ന്‍റെ വി​ക്ക​റ്റാ​ണ് കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യ​ത്. അ​തേ​സ​മ​യം അ​ഞ്ച് റ​ണ്‍​സെ​ടു​ത്ത ഓ​പ്പ​ണ​ർ ആ​ക​ര്‍​ഷ് പ​രി​ക്കേ​റ്റ് മ​ട​ങ്ങി.

Sports

ചി​രാ​ഗി​ന് സെ​ഞ്ചു​റി; കേ​ര​ള​ത്തി​നെ​തി​രെ ലീ​ഡ് തി​രി​ച്ചു​പി​ടി​ച്ച് സൗ​രാ​ഷ്ട്ര; മൂ​ന്നു​വി​ക്ക​റ്റ് ന​ഷ്ടം

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ല്‍ കേ​ര​ള​ത്തി​നെ​തി​രേ ലീ​ഡ് തി​രി​ച്ചു​പി​ടി​ച്ച് സൗ​രാ​ഷ്ട്ര. മൂ​ന്നാം​ദി​നം ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ മൂ​ന്നു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 233 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് സ​ന്ദ​ർ​ശ​ക​ർ‌. ഇ​തോ​ടെ, സൗ​രാ​ഷ്ട്ര​യ്ക്ക് നി​ല​വി​ൽ 160 റ​ൺ​സി​ന്‍റെ ലീ​ഡു​ണ്ട്.

67 റ​ൺ​സു​മാ​യി അ​ർ​പ്പി​ത് വാ​സ​വ​ദ​യും 103 റ​ൺ​സു​മാ​യി ചി​രാ​ഗ് ജാ​നി​യു​മാ​ണ് ക്രീ​സി​ൽ. ഹ​ർ​ഷ് ദേ​ശാ​യ് (അ​ഞ്ച്), ഗ​ജ്ജാ​ർ സ​മ്മാ​ർ (31), ജെ​യ് ഗോ​ഹി​ൽ (24) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് സൗ​രാ​ഷ്ട്ര​യ്ക്ക് ന​ഷ്ട​മാ​യ​ത്.

മം​ഗ​ല​പു​രം, കെ​സി​എ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ സൗ​രാ​ഷ്ട്ര​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റാ​യ 160നെ​തി​രെ കേ​ര​ളം 233 റ​ണ്‍​സ് നേ​ടി​യി​രു​ന്നു.

നേ​ര​ത്തെ, ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 47 റ​ണ്‍​സെ​ന്ന നി​ല​യി​ൽ മൂ​ന്നാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച സൗ​രാ​ഷ്ട്ര​യ്ക്ക് ജെ​യ് ഗോ​ഹി​ലി​ന്‍റെ വി​ക്ക​റ്റാ​ണ് ആ​ദ്യം ന​ഷ്ട​മാ​യ​ത്. എം.​ഡി. നി​ധീ​ഷി​ന്‍റെ പ​ന്തി​ല്‍ വി​ക്ക​റ്റി​ന് മു​ന്നി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു താ​രം. പി​ന്നാ​ലെ എ​ൻ.​പി. ബേ​സി​ലി​ന് വി​ക്ക​റ്റ് ന​ല്കി ഗ​ജ്ജാ​ര്‍ സ​മ്മാ​റും മ​ട​ങ്ങി​യ​തോ​ടെ സൗ​രാ​ഷ്ട്ര മൂ​ന്നി​ന് 69 റ​ൺ​സെ​ന്ന നി​ല​യി​ലെ​ത്തി.

പി​ന്നീ​ട് ക്രീ​സി​ൽ ഒ​ന്നി​ച്ച അ​ർ​പ്പി​ത് വാ​സ​വ​ദ​യും ചി​രാ​ഗ് ജാ​നി​യും ചേ​ർ​ന്ന് സ്കോ​ർ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി. ഇ​രു​വ​രും ചേ​ർ​ന്ന് നി​ല​വി​ൽ 159 റ​ൺ​സി​ന്‍റെ മി​ക​ച്ച കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​നു വേ​ണ്ടി എം.​ഡി. നി​തീ​ഷ് ര​ണ്ടും എ​ൻ.​പി. ബേ​സി​ൽ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Sports

ര​ഞ്ജി ട്രോ​ഫി: കേ​ര​ള​ത്തി​ന് ലീ​ഡ്; സൗ​രാ​ഷ്ട്ര പൊ​രു​തു​ന്നു

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ സൗ​രാ​ഷ്ട്ര​യ്ക്കെ​തി​രെ കേ​ര​ള​ത്തി​ന് 73 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്. കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്സ് 233ൽ ​അ​വ​സാ​നി​ച്ചു.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച സൗ​രാ​ഷ്ട്ര ര​ണ്ടാം ദി​വ​സം ക​ളി നി​ർ​ത്തു​മ്പോ​ൾ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 47 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. ഗ​ജ്ജ​ര്‍ സാ​മ്മ​ര്‍ (20) ജ​യ് ഗോ​ഹി​ല്‍ (22) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ സൗ​രാ​ഷ്ട്ര 160 റ​ൺ​സി​ന് പു​റ​ത്താ​യി​രു​ന്നു.

ര​ണ്ട് വി​ക്ക​റ്റി​ന് 82 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ കേ​ര​ളം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച​ത്. തു​ട​ക്ക​ത്തി​ല്‍ ത​ന്നെ അ​ഹ​മ്മ​ദ് ഇ​മ്രാ​ന്‍റെ (10) വി​ക്ക​റ്റ് ന​ഷ്ട​മാ​യി. സ്‌​കോ​ര്‍ 128ല്‍ ​നി​ല്‍​ക്കെ രോ​ഹ​ന്‍ കു​ന്നു​മ്മ​ലും മ​ട​ങ്ങി. 80 റ​ണ്‍​സെ​ടു​ത്ത രോ​ഹ​നാ​ണ് ടോ​പ് സ്കോ​റ​ർ.

ബാ​ബ അ​പ​രാ​ജി​ത് (69), അ​ങ്കി​ത് ശ​ര്‍​മ്മ (38) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. സൗ​രാ​ഷ്ട്ര​യ്ക്ക് വേ​ണ്ടി ജ​യ്‌​ദേ​വ് ഉ​ന​ദ്ഘ​ട്ട് നാ​ലും ഹി​തെ​ന്‍ കാം​ബി ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി.

Sports

ര​ഞ്ജി ട്രോ​ഫി; രോ​ഹ​ന്‍ കു​ന്നു​മ്മ​ലി​ന് അ​ർ​ധ​സെ​ഞ്ചു​റി; കേ​ര​ള​ത്തി​ന് മി​ക​ച്ച തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ സൗ​രാ​ഷ്ട്ര​യെ എ​റി​ഞ്ഞി​ട്ട് കേ​ര​ളം. സൗ​രാ​ഷ്ട്ര ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ നേ​ടി​യ 160 റ​ണ്‍​സി​ന് മ​റു​പ​ടി പ​റ​യു​ന്ന കേ​ര​ളം ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 82 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്.

58 പ​ന്തി​ല്‍ 59 റ​ണ്‍​സു​മാ​യി രോ​ഹ​ന്‍ കു​ന്നു​മ്മ​ലും ര​ണ്ട് റ​ണ്‍​സോ​ടെ അ​ഹ​മ്മ​ദ് ഇ​മ്രാ​നു​മാ​ണ് ക്രീ​സി​ല്‍. 18 റ​ണ്‍​സെ​ടു​ത്ത എ.​കെ.​ആ​ക​ര്‍​ഷി​ന്‍റെ​യും ഒ​രു റ​ണ്ണെ​ടു​ത്ത സ​ച്ചി​ന്‍ ബേ​ബി​യു​ടെ​യും വി​ക്ക​റ്റു​ക​ളാ​ണ് കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യ​ത്.

എ​ട്ട് വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കെ സൗ​രാ​ഷ്ട്ര​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റി​നൊ​പ്പ​മെ​ത്താ​ന്‍ കേ​ര​ള​ത്തി​ന് ഇ​നി 78 റ​ണ്‍​സ് കൂ​ടി വേ​ണം. കേ​ര​ള​ത്തി​നാ​യി എം.​ഡി.​നീ​ധീ​ഷ് ആ​റും ബാ​ബാ അ​പ​രാ​ജി​ത് മൂ​ന്നു വി​ക്ക​റ്റും വീ​ഴ്ത്തി.

84 റ​ണ്‍​സെ​ടു​ത്ത ജേ ​ഗോ​ഹി​ലാ​ണ് സൗ​രാ​ഷ്ട്ര​യു​ടെ ടോ​പ് സ്കോ​റ​ര്‍. മൂ​ന്ന് ക​ളി​ക​ളി​യി​ൽ നി​ന്ന് ര​ണ്ട് സ​മ​നി​ല​യും ഒ​രു ഇ​ന്നിം​ഗ്സ് തോ​ല്‍​വി​യും വ​ഴ​ങ്ങി​യ കേ​ര​ള​ത്തി​ന് സൗ​രാ​ഷ്ട്ര​ക്കെ​തി​രെ മി​ക​ച്ച വി​ജ​യം അ​നി​വാ​ര്യ​മാ​ണ്.

Sports

സ​മ​നി​ല മ​റ​ന്ന് കേ​ര​ളം, 184 ന് ​പു​റ​ത്ത്; ക​ർ​ണാ​ട​ക​യ്ക്ക് ഇ​ന്നിം​ഗ്സ് ജ​യം

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി എ​ലൈ​റ്റ് പോ​രാ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​നെ​തി​രേ ക​ർ​ണാ​ട​ക​യ്ക്ക് വ​മ്പ​ൻ ജ​യം. തി​രു​വ​ന​ന്ത​പു​രം മം​ഗ​ല​പു​രം കെ​സി​എ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ ഇ​ന്നിം​ഗ്സി​നും 164 റ​ൺ​സി​നു​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​ക​രു​ടെ ജ​യം. സ്കോ​ർ: ക​ർ​ണാ​ട​ക- 586/5 ഡി​ക്ല​യേ​ർ​ഡ്. കേ​ര​ളം- 238, 184.

നേ​ര​ത്തെ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 238 റ​ൺ​സി​ന് പു​റ​ത്താ​യ കേ​ര​ളം ഫോ​ളോ ഓ​ൺ വ​ഴ​ങ്ങി​യി​രു​ന്നു. പി​ന്നാ​ലെ അ​വ​സാ​ന ദി​നം ഇ​ന്നിം​ഗ്സ് തോ​ൽ​വി ഒ​ഴി​വാ​ക്കാ​ൻ ക​ള​ത്തി​ലി​റ​ങ്ങി​യ കേ​ര​ളം 184 റ​ൺ​സി​ന് പു​റ​ത്താ​കു​ക​യാ​യി​രു​ന്നു.

വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 10 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് അ​വ​സാ​ന ദി​നം ക്രീ​സി​ലെ​ത്തി​യ കേ​ര​ള​ത്തി​ന് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റ് ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രു​ന്നു. കൃ​ഷ്ണ പ്ര​സാ​ദ് (33), എ​ദ​ൻ ആ​പ്പി​ൾ ടോം (39), ​മു​ഹ​മ്മ​ദ് അ​സ്‌​ഹ​റു​ദ്ദീ​ൻ (15), അ​ഹ​മ്മ​ദ് ഇ​മ്രാ​ൻ (23), ബാ​ബാ അ​പ​രാ​ജി​ത് (19), സ​ച്ചി​ൻ ബേ​ബി (12) എ​ന്നി​വ​ർ​ക്ക് മാ​ത്ര​മേ ര​ണ്ട​ക്ക​മെ​ങ്കി​ലും കാ​ണാ​നാ​യു​ള്ളൂ. അ​വ​സാ​ന വി​ക്ക​റ്റി​ൽ ഏ​ദ​ൻ ആ​പ്പി​ൾ ടോ​മും എം.​യു. ഹ​രി​കൃ​ഷ്ണ​നും ചേ​ർ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്ത 44 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് ആ​ണ് കേ​ര​ള​ത്തി​നെ 150 റ​ൺ​സ് ക​ട​ത്തി​യ​ത്.

ക​ർ​ണാ​ട​ക​യ്ക്കു വേ​ണ്ടി 29 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ആ​റു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ മൊ​ഹ്‌​സി​ൻ ഖാ​ൻ ആ​ണ് കേ​ര​ള​ത്തി​ന്‍റെ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്. വി​ദ്വ​ത് കാ​വേ​ര​പ്പ ര​ണ്ടും ശി​ഖ​ർ ഷെ​ട്ടി, ശ്രേ​യ​സ് ഗോ​പാ​ൽ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Sports

ഫോ​ളോ ഓ​ണ്‍ വ​ഴ​ങ്ങി; ഇ​ന്നിം​ഗ്സ് തോ​ല്‍​വി ഒ​ഴി​വാ​ക്കാ​ൻ കേ​ര​ളം പൊ​രു​തു​ന്നു

 തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​ല്‍ ക​ര്‍​ണാ​ട​ക​യ്‌​ക്കെ​തി​രെ ഇ​ന്നിം​ഗ്സ് തോ​ല്‍​വി ഒ​ഴി​വാ​ക്കാ​ൻ കേ​ര​ളം പൊ​രു​തു​ന്നു. ക​ര്‍​ണാ​ട​ക​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റാ​യ 586 റ​ണ്‍​സി​ന് മ​റു​പ​ടി പ​റ​ഞ്ഞ കേ​ര​ളം 238 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 88 റ​ൺ​സ് നേ​ടി​യ ബാ​ബാ അ​പ​രാ​ജി​താ​ണ് ടോ​പ് സ്കോ​റ​ർ.

ക​ര്‍​ണാ​ട​ക​യ്ക്ക് വേ​ണ്ടി വി​ദ്യു​ത് ക​വേ​ര​പ്പ നാ​ലും വി​ജ​യ​ക​മാ​ര്‍ വൈ​ശാ​ഖ് മൂ​ന്നും വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ ശി​ഖ​ര്‍ ഷെ​ട്ടി ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി. ഫോ​ളോ ഓ​ണ്‍ വ​ഴ​ങ്ങി​യ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച കേ​ര​ളം വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 10 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് മൂ​ന്നാം ദി​നം ക്രീ​സ് വി​ട്ട​ത്.

ര​ണ്ട് റ​ണ്‍​സോ​ടെ കൃ​ഷ്ണ​പ്ര​സാ​ദും നാ​ലു റ​ണ്‍​സു​മാ​യി നൈ​റ്റ് വാ​ച്ച്മാ​ന്‍ എം.​ഡി.​നി​ധീ​ഷു​മാ​ണ് ക്രീ​സി​ല്‍. ഒ​രു ദി​വ​സ​വും 10 വി​ക്ക​റ്റും ശേ​ഷി​ക്കെ ഇ​ന്നിം​ഗ്സ് തോ​ല്‍​വി ഒ​ഴി​വാ​ക്കാ​ന്‍ കേ​ര​ള​ത്തി​ന് ഇ​നി​യും 338 റ​ണ്‍​സ് കൂ​ടി വേ​ണം.

 

Sports

ബാ​ബാ അ​പ​രാ​ജി​തി​ന് സെ​ഞ്ചു​റി ന​ഷ്ടം; കേ​ര​ളം കി​ത​യ്ക്കു​ന്നു, ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ടം

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി എ​ലൈ​റ്റ് പോ​രാ​ട്ട​ത്തി​ൽ ക​ർ​ണാ​ട​ക​യ്ക്കെ​തി​രേ കേ​ര​ള​ത്തി​ന് ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ടം. ക​ർ​ണാ​ട​ക​യു​ടെ ഒ​ന്നാ​മി​ന്നിം​ഗ്സ് സ്കോ​റാ​യ 586 റ​ൺ​സ് പി​ന്തു​ട​ർ​ന്ന് ബാ​റ്റിം​ഗ് തു​ട​രു​ന്ന കേ​ര​ളം ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 186 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്.

റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ നാ​യ​ക​ൻ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീനും ഷോൺ റോജറുമാണ് ക്രീ​സി​ൽ. ക​ർ​ണാ​ട​ക​യു​ടെ സ്കോ​റി​നോ​ട് 400 റ​ൺ​സ് പി​ന്നി​ലാ​ണ് കേ​ര​ളം. അ​ക്ഷ​യ് ച​ന്ദ്ര​ൻ (11), സ​ച്ചി​ൻ ബേ​ബി (31), ബാ​ബാ അ​പ​രാ​ജി​ത് (88), അ​ഹ​മ്മ​ദ് ഇ​മ്രാ​ൻ (31) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് മൂ​ന്നാം​ദി​നം കേ​ര​ള​ത്തി​നു ന​ഷ്ട​മാ​യ​ത്.

മൂ​ന്നി​ന് 21 റ​ൺ​സെ​ന്ന നി​ല​യി​ൽ മൂ​ന്നാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച കേ​ര​ള​ത്തി​ന് ഏ​ഴു റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നി​ടെ അ​ക്ഷ​യ് ച​ന്ദ്ര​ന്‍റെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. വി​ദ്വ​ത് കാ​വേ​ര​പ്പ​യ്ക്കാ​ണ് വി​ക്ക​റ്റ്. പി​ന്നീ​ട് ക്രീ​സി​ൽ ഒ​ന്നി​ച്ച സ​ച്ചി​ൻ ബേ​ബി​യും ബാ​ബാ അ​പ​രാ​ജി​തും ചേ​ർ​ന്ന് പ​ടു​ത്തു​യ​ർ​ത്തി​യ 85 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് ആ​തി​ഥേ​യ​രെ നൂ​റു​ക​ട​ത്തി​യ​ത്.

സ്കോ​ർ 114 റ​ൺ​സി​ൽ നി​ല്ക്കെ സ​ച്ചി​ൻ ബേ​ബി​യെ പു​റ​ത്താ​ക്കി വീ​ണ്ടും കാ​വേ​ര​പ്പ ആ​ഞ്ഞ​ടി​ച്ചു. തു​ട​ർ​ന്ന് അ​ഹ​മ്മ​ദ് ഇ​മ്രാ​നെ കൂ​ട്ടു​പി​ടി​ച്ച് ബാ​ബാ അ​പ​രാ​ജി​ത് സ്കോ​ർ മു​ന്നോ​ട്ടു ച​ലി​പ്പി​ച്ചു. ഇ​രു​വ​രും ചേ​ർ​ന്ന് 68 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

എന്നാൽ, സ്കോർ 182 റൺസിൽ നില്ക്കെ സെഞ്ചുറിയിലേക്ക് കുതിച്ചുകൊണ്ടിരുന്ന ബാബാ അപരാജിതിനെ പുറത്താക്കി ശിഖർ ഷെട്ടി കേരളത്തെ ഞെട്ടിച്ചു. 159 പന്തിൽ എട്ടു ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെ 88 റൺസായിരുന്നു അപരാജിതിന്‍റെ സമ്പാദ്യം. തൊട്ടുപിന്നാലെ, അഹമ്മദ് ഇമ്രാനെ ശ്രേയസ് ഗോപാലും പുറത്താക്കിയതോടെ കേരളം ഏഴിന് 186 റൺസെന്ന നിലയിലേക്ക് വീണു.

ക​ർ​ണാ​ട​ക​യ്ക്കു വേ​ണ്ടി വി​ദ്വ​ത് കാ​വേ​ര​പ്പ 40 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ വി. ​വൈ​ശാ​ഖ്, ശ്രേയസ് ഗോപാൽ, ശിഖർ ഷെട്ടി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

ര​ഞ്ജി​യി​ൽ ക​ർ​ണാ​ട​ക മി​ക​ച്ച സ്കോ​റി​ൽ

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി എ​ലൈ​റ്റ് പോ​രാ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​നെ​തി​രേ ക​ർ​ണാ​ട​ക മി​ക​ച്ച സ്കോ​റി​ലേ​ക്ക്. ആ​ദ്യ​ദി​നം ക​ളി​നി​ർ​ത്തു​മ്പോ​ൾ ക​ർ​ണാ​ട​ക മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 319 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്.

ഒ​രു ഘ​ട്ട​ത്തി​ൽ ര​ണ്ടി​ന് 13 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​യി​രു​ന്ന ക​ർ​ണാ​ട​ക സെ​ഞ്ചു​റി നേ​ടി​യ ക​രു​ണ്‍ നാ​യ​രു​ടെ ഇ​ന്നിം​ഗ്സ് ക​രു​ത്തി​ലാ​ണ് 300 ക​ട​ന്ന​ത്. 251 പ​ന്തി​ൽ 142 റ​ണ്‍​സു​മാ​യി ക​രു​ണ്‍ നാ​യ​ർ ക്രീ​സി​ൽ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ക​യാ​ണ്. 14 ബൗ​ണ്ട​റി​ക​ളും ര​ണ്ടു സി​ക്സ​റു​മു​ൾ​പ്പെ​ടു​ന്ന​താ​ണ് ക​രു​ണി​ന്‍റെ ഇ​ന്നിം​ഗ്സ്.

143 പ​ന്തി​ൽ 88 റ​ണ്‍​സു​മാ​യി സ്മ​ര​ണ്‍ ര​വി​ച​ന്ദ്ര​ൻ ആ​ണ് ക​രു​ണി​നൊ​പ്പം ക്രീ​സി​ലു​ള്ള​ത്. കെ.​എ​ൽ. ശ്രീ​ജി​ത്ത് (65), കെ.​വി. അ​നീ​ഷ് (എ​ട്ട്), നാ​യ​ക​ൻ മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (അ​ഞ്ച്) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ക​ർ​ണാ​ട​ക​യ്ക്ക് ന​ഷ്ട​മാ​യ​ത്.

കേ​ര​ള​ത്തി​നു വേ​ണ്ടി എം.​ഡി. നി​തീ​ഷ്, എ​ൻ.​പി. ബേ​സി​ൽ, ബാ​ബാ അ​പ​രാ​ജി​ത് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

 

Sports

സെഞ്ചുറിയുമായി കരുൺ നായർ; കേരളത്തിനെതിരേ കർണാടക മികച്ച സ്കോറിലേക്ക്

തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരേ കർണാടക മികച്ച സ്കോറിലേക്ക്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 253 എന്ന നിലയിലാണ് സന്ദർശകർ.

ഒരു ഘട്ടത്തിൽ രണ്ടിന് 13 റൺസെന്ന നിലയിലായിരുന്ന കർണാടക സെഞ്ചുറി നേടിയ കരുൺ നായരുടെ ഇന്നിംഗ്സ് കരുത്തിലാണ് 200 കടന്നത്. 185 പന്തിൽ 110 റൺസുമായി ബാറ്റിംഗ് തുടരുകയാണ് കരുൺ. 55 റൺസുമായി സ്മരൺ രവിചന്ദ്രൻ ആണ് ഒപ്പമുള്ളത്.

കെ.എൽ. ശ്രീജിത്ത് (65), കെ.വി. അനീഷ് (എട്ട്), നായകൻ മായങ്ക് അഗർവാൾ (അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടമായത്. കേരളത്തിനു വേണ്ടി എം.ഡി. നിതീഷ്, എൻ.പി. ബേസിൽ, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിൽ ടോസ് ജയിച്ച കര്‍ണാടക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് കേരളം ഇറങ്ങിയത്. വത്സല്‍ ഗോവിന്ദ്, അങ്കിത് ശര്‍മ, പരിക്കേറ്റ സല്‍മാന്‍ നിസാര്‍ എന്നിവര്‍ക്കു പകരം കൃഷ്ണപ്രസാദ്, രോഹന്‍ കുന്നുമ്മൽ, ഷോണ്‍ റോജർ എന്നിവർ കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ഹരികൃഷ്ണനും കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലുണ്ട്.

എട്ട് ടീമുകളുള്ള എലൈറ്റ് ഗ്രൂപ്പ് ബിയില്‍ നിലവില്‍ രണ്ടുപോയിന്‍റുകളോടെ ഏഴാം സ്ഥാനത്താണ് കേരളം. രണ്ട് കളികളില്‍ നിന്ന് നാലു പോയന്‍റുള്ള കര്‍ണാടക നാലാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ ഒമ്പതു പോയന്‍റുമായി മഹാരാഷ്ട്രയാണ് ഒന്നാമത്.

കേരളം പ്ലേയിംഗ് ഇലവൻ: എൻ. ബേസിൽ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ), ബാബാ അപരാജിത്ത്, അഹമ്മദ് ഇമ്രാൻ, കൃഷ്ണ പ്രസാദ്, എം.യു. ഹരികൃഷ്ണൻ, ഷോൺ റോജർ, അക്ഷയ് ചന്ദ്രൻ, എം.ഡി. നിധീഷ്, വൈശാഖ് ചന്ദ്രൻ.

കർണാടക പ്ലേയിംഗ് ഇലവൻ: മായങ്ക് അഗർവാൾ (ക്യാപ്റ്റൻ), കെ.വി. അനീഷ് , കൃഷ്ണൻ ശ്രീജിത്ത്, കരുൺ നായർ, സ്മരൺ രവിചന്ദ്രൻ, അഭിനവ് മനോഹർ, മൊഹ്‌സിൻ ഖാൻ, ശ്രേയസ് ഗോപാൽ, ശിഖർ ഷെട്ടി, വിദ്വത് കവേരപ്പ, വിജയ്കുമാർ വൈശാഖ്.

 

Sports

രഞ്ജി ട്രോഫി: കേരളത്തിനെതിരേ കര്‍ണാടകയ്ക്ക് രണ്ടുവിക്കറ്റ് നഷ്ടം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരേ കർണാടകയ്ക്ക് രണ്ടുവിക്കറ്റ് നഷ്ടം. ടോസ് ജയിച്ച് ബാറ്റിംഗിനിറങ്ങിയ സന്ദർശകർ ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 60 റൺസെടുത്തിട്ടുണ്ട്.

35 റൺസുമായി കെ.എൽ. ശ്രീജിത്തും 14 റൺസുമായി കരുൺ നായരുമാണ് ക്രീസിൽ. എട്ടു റൺസെടുത്ത കെ.വി. അനീഷ്, അഞ്ചു റൺസെടുത്ത നായകൻ മായങ്ക് അഗർവാൾ എന്നിവരുടെ വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടമായത്. കേരളത്തിനു വേണ്ടി എൻ.പി. ബേസിൽ, എം.ഡി. നിതീഷ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിൽ ടോസ് ജയിച്ച കര്‍ണാടക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് കേരളം ഇറങ്ങിയത്. വത്സല്‍ ഗോവിന്ദ്, അങ്കിത് ശര്‍മ, പരിക്കേറ്റ സല്‍മാന്‍ നിസാര്‍ എന്നിവര്‍ക്കു പകരം കൃഷ്ണപ്രസാദ്, രോഹന്‍ കുന്നുമ്മൽ, ഷോണ്‍ റോജർ എന്നിവർ കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ഹരികൃഷ്ണനും കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലുണ്ട്.

എട്ട് ടീമുകളുള്ള എലൈറ്റ് ഗ്രൂപ്പ് ബിയില്‍ നിലവില്‍ രണ്ടുപോയിന്‍റുകളോടെ ഏഴാം സ്ഥാനത്താണ് കേരളം. രണ്ട് കളികളില്‍ നിന്ന് നാലു പോയന്‍റുള്ള കര്‍ണാടക നാലാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ ഒമ്പതു പോയന്‍റുമായി മഹാരാഷ്ട്രയാണ് ഒന്നാമത്.

കേരളം പ്ലേയിംഗ് ഇലവൻ: എൻ. ബേസിൽ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ), ബാബാ അപരാജിത്ത്, അഹമ്മദ് ഇമ്രാൻ, കൃഷ്ണ പ്രസാദ്, എം.യു. ഹരികൃഷ്ണൻ, ഷോൺ റോജർ, അക്ഷയ് ചന്ദ്രൻ, എം.ഡി. നിധീഷ്, വൈശാഖ് ചന്ദ്രൻ.

കർണാടക പ്ലേയിംഗ് ഇലവൻ: മായങ്ക് അഗർവാൾ (ക്യാപ്റ്റൻ), കെ.വി. അനീഷ് , കൃഷ്ണൻ ശ്രീജിത്ത്, കരുൺ നായർ, സ്മരൺ രവിചന്ദ്രൻ, അഭിനവ് മനോഹർ, മൊഹ്‌സിൻ ഖാൻ, ശ്രേയസ് ഗോപാൽ, ശിഖർ ഷെട്ടി, വിദ്വത് കവേരപ്പ, വിജയ്കുമാർ വൈശാഖ്.

Sports

ര​ഞ്ജി ട്രോ​ഫി: പ​ഞ്ചാ​ബി​നോ​ട് സ​മ​നി​ല വ​ഴ​ങ്ങി കേ​ര​ളം

ച​ണ്ഡി​ഗ​ഡ്: ര​ഞ്ജി ട്രോ​ഫി എ​ലൈ​റ്റ് പോ​രാ​ട്ട​ത്തി​ൽ പ​ഞ്ചാ​ബി​നോ​ട് സ​മ​നി​ല വ​ഴ​ങ്ങി കേ​ര​ളം. പ​ഞ്ചാ​ബി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ​കോ​റാ​യ 436നെ​തി​രെ കേ​ര​ളം 371ന് ​എ​ല്ലാ​വ​രും പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ പ​ഞ്ചാ​ബ് വി​ക്ക​റ്റ് ന​ഷ്ടം കൂ​ടാ​തെ 15 റ​ൺ​സെ​ടു​ത്തു നി​ല്ക്കെ മ​ത്സ​രം സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ൽ 65 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക ലീ​ഡ് നേ​ടി​യ​തോ​ടെ പ​ഞ്ചാ​ബി​ന് മൂ​ന്ന് പോ​യി​ന്‍റ് ല​ഭി​ച്ചു. കേ​ര​ള​ത്തി​ന് ഒ​രു പോ​യി​ന്‍റാ​ണ് ല​ഭി​ച്ച​ത്.

ലീ​ഡ് വ​ഴ​ങ്ങേ​ണ്ടി വ​ന്നെ​ങ്കി​ലും അ​വ​സാ​ന വി​ക്ക​റ്റു​ക​ളി​ൽ അ​ഹ​മ്മ​ദ് ഇ​മ്രാ​ൻ ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് കേ​ര​ള​ത്തി​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. 178 പ​ന്തി​ൽ 10 ബൗ​ണ്ട​റി​ക​ൾ ഉ​ൾ​പ്പെ​ടെ 86 റ​ൺ​സെ​ടു​ത്ത ഇ​മ്രാ​നാ​ണ് കേ​ര​ള നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ.

നേ​ര​ത്തെ, ആ​റു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 247 റ​ൺ​സെ​ന്ന നി​ല​യി​ൽ നാ​ലാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച കേ​ര​ള​ത്തി​ന് ബാ​ബാ അ​പ​രാ​ജി​തി​ന്‍റെ വി​ക്ക​റ്റാ​ണ് ന​ഷ്ട​മാ​യ​ത്. 51 റ​ൺ​സെ​ടു​ത്ത താ​രം ആ​യു​ഷ് ഗോ​യ​ലി​ന്‍റെ പ​ന്തി​ൽ പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. ഏ​ഴാം വി​ക്ക​റ്റി​ൽ അ​ഹ​മ്മ​ദ് ഇ​മ്രാ​നൊ​പ്പം 68 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി​യ ശേ​ഷ​മാ​ണ് ബാ​ബാ അ​പ​രാ​ജി​ത് മ​ട​ങ്ങി​യ​ത്.

പി​ന്നാ​ലെ, ക്രീ​സി​ലെ​ത്തി​യ ഷോ​ൺ റോ​ജ​റി​നെ കൂ​ട്ടു​പി​ടി​ച്ച് ഇ​മ്രാ​ൻ സ്കോ​ർ ഉ​യ​ർ​ത്തി. ഇ​രു​വ​രും ചേ​ർ​ന്ന് 78 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ സ്കോ​ർ 345 റ​ൺ​സി​ൽ നി​ല്ക്കെ 27 റ​ൺ​സെ​ടു​ത്ത ഷോ​ൺ റോ​ജ​റി​നെ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി ആ​യു​ഷ് ഗോ​യ​ൽ കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു.

പി​ന്നാ​ലെ സ്കോ​ർ 360 റ​ൺ​സി​ൽ നി​ല്ക്കെ അ​ഹ​മ്മ​ദ് ഇ​മ്രാ​നെ ക്രി​ഷ് ഭ​ഗ​ത് സ​ലി​ൽ അ​റോ​റ​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ച​തോ​ടെ കേ​ര​ള​ത്തി​ന്‍റെ ലീ​ഡ് പ്ര​തീ​ക്ഷ മ​ങ്ങി. 11 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നി​ടെ എം.​ഡി. നി​തീ​ഷി​നെ​യും പു​റ​ത്താ​ക്കി​യ ക്രി​ഷ് ഭ​ഗ​ത് കേ​ര​ള​ത്തി​ന്‍റെ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​പ്പി​ച്ചു. 13 റ​ൺ​സു​മാ​യി അ​ക്ഷ​യ് ച​ന്ദ്ര​ൻ പു​റ​ത്താ​കാ​തെ നി​ന്നു.

പ​ഞ്ചാ​ബി​നു വേ​ണ്ടി ക്രി​ഷ് ഭ​ഗ​ത് 52 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ആ​യു​ഷ് ഗോ​യ​ൽ, ന‌​മാ​ൻ ധി​ർ എ​ന്നി​വ​ർ ര​ണ്ടു​വി​ക്ക​റ്റ് വീ​ത​വും മാ​യ​ങ്ക് മാ​ർ​ക്ക​ണ്ഡെ, ര​മ​ൺ​ദീ​പ് സിം​ഗ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.

Sports

ര​ഞ്ജി: കേ​ര​ളം 371ന് ​പു​റ​ത്ത്; പ​ഞ്ചാ​ബി​ന് ഒ​ന്നാ​മി​ന്നിം​ഗ്സ് ലീ​ഡ്

ച​ണ്ഡി​ഗ​ഡ്: ര​ഞ്ജി ട്രോ​ഫി എ​ലൈ​റ്റ് പോ​രാ​ട്ട​ത്തി​ൽ പ​ഞ്ചാ​ബി​നെ​തി​രേ ലീ​ഡ് വ​ഴ​ങ്ങി കേ​ര​ളം. പ​ഞ്ചാ​ബി​ന്‍റെ ഒ​ന്നാ​മി​ന്നിം​ഗ്സ് സ്കോ​റാ​യ 436 റ​ൺ​സ് പി​ന്തു​ട​ർ​ന്ന് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കേ​ര​ളം നാ​ലാം​ദി​നം 371 റ​ൺ​സി​ന് പു​റ​ത്താ​യി. ഇ​തോ​ടെ, പ​ഞ്ചാ​ബി​ന് 65 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക ലീ​ഡ് ല​ഭി​ച്ചു.

അ​തേ​സ​മ​യം, അ​വ​സാ​ന വി​ക്ക​റ്റു​ക​ളി​ൽ അ​ഹ​മ്മ​ദ് ഇ​മ്രാ​ൻ ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് കേ​ര​ള​ത്തി​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. 178 പ​ന്തി​ൽ 10 ബൗ​ണ്ട​റി​ക​ൾ ഉ​ൾ​പ്പെ​ടെ 86 റ​ൺ​സെ​ടു​ത്ത ഇ​മ്രാ​നാ​ണ് കേ​ര​ള നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ.

നേ​ര​ത്തെ, ആ​റു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 247 റ​ൺ​സെ​ന്ന നി​ല​യി​ൽ നാ​ലാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച കേ​ര​ള​ത്തി​ന് ബാ​ബാ അ​പ​രാ​ജി​തി​ന്‍റെ വി​ക്ക​റ്റാ​ണ് ന​ഷ്ട​മാ​യ​ത്. 51 റ​ൺ​സെ​ടു​ത്ത താ​രം ആ​യു​ഷ് ഗോ​യ​ലി​ന്‍റെ പ​ന്തി​ൽ പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. ഏ​ഴാം വി​ക്ക​റ്റി​ൽ അ​ഹ​മ്മ​ദ് ഇ​മ്രാ​നൊ​പ്പം 68 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി​യ ശേ​ഷ​മാ​ണ് ബാ​ബാ അ​പ​രാ​ജി​ത് മ​ട​ങ്ങി​യ​ത്.

പി​ന്നാ​ലെ, ക്രീ​സി​ലെ​ത്തി​യ ഷോ​ൺ റോ​ജ​റി​നെ കൂ​ട്ടു​പി​ടി​ച്ച് ഇ​മ്രാ​ൻ സ്കോ​ർ ഉ​യ​ർ​ത്തി. ഇ​രു​വ​രും ചേ​ർ​ന്ന് 78 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ സ്കോ​ർ 345 റ​ൺ​സി​ൽ നി​ല്ക്കെ 27 റ​ൺ​സെ​ടു​ത്ത ഷോ​ൺ റോ​ജ​റി​നെ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി ആ​യു​ഷ് ഗോ​യ​ൽ കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു.

പി​ന്നാ​ലെ സ്കോ​ർ 360 റ​ൺ​സി​ൽ നി​ല്ക്കെ അ​ഹ​മ്മ​ദ് ഇ​മ്രാ​നെ ക്രി​ഷ് ഭ​ഗ​ത് സ​ലി​ൽ അ​റോ​റ​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ച​തോ​ടെ കേ​ര​ള​ത്തി​ന്‍റെ ലീ​ഡ് പ്ര​തീ​ക്ഷ മ​ങ്ങി. 11 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നി​ടെ എം.​ഡി. നി​തീ​ഷി​നെ​യും പു​റ​ത്താ​ക്കി​യ ക്രി​ഷ് ഭ​ഗ​ത് കേ​ര​ള​ത്തി​ന്‍റെ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​പ്പി​ച്ചു. 13 റ​ൺ​സു​മാ​യി അ​ക്ഷ​യ് ച​ന്ദ്ര​ൻ പു​റ​ത്താ​കാ​തെ നി​ന്നു.

പ​ഞ്ചാ​ബി​നു വേ​ണ്ടി ക്രി​ഷ് ഭ​ഗ​ത് 52 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ആ​യു​ഷ് ഗോ​യ​ൽ, ന‌​മാ​ൻ ധി​ർ എ​ന്നി​വ​ർ ര​ണ്ടു​വി​ക്ക​റ്റ് വീ​ത​വും മാ​യ​ങ്ക് മാ​ർ​ക്ക​ണ്ഡെ, ര​മ​ൺ​ദീ​പ് സിം​ഗ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.

Sports

അ​ഹ​മ്മ​ദ് ഇ​മ്രാ​നും അ​ർ​ധ​സെ​ഞ്ചു​റി; 300 ക​ട​ന്ന് കേ​ര​ളം

ച​ണ്ഡി​ഗ​ഡ്: ര​ഞ്ജി ട്രോ​ഫി എ​ലൈ​റ്റ് പോ​രാ​ട്ട​ത്തി​ൽ പ​ഞ്ചാ​ബി​നെ​തി​രേ 300 റ​ൺ​സ് പി​ന്നി​ട്ട് കേ​ര​ളം. പ​ഞ്ചാ​ബി​ന്‍റെ ഒ​ന്നാ​മി​ന്നിം​ഗ്സ് സ്കോ​റാ​യ 436 റ​ൺ​സ് പി​ന്തു​ട​ർ​ന്ന് ബാ​റ്റിം​ഗ് തു​ട​രു​ന്ന കേ​ര​ളം നാ​ലാം​ദി​നം ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 334 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്.

68 റ​ൺ​സു​മാ​യി അ​ഹ​മ്മ​ദ് ഇ​മ്രാ​നും 22 റ​ൺ​സു​മാ​യി ഷോ​ൺ റോ​ജ​റു​മാ​ണ് ക്രീ​സി​ൽ. പ​ഞ്ചാ​ബി​ന്‍റെ സ്കോ​റി​നോ​ട് 102 റ​ൺ​സ് പി​ന്നി​ലാ​ണ് കേ​ര​ളം.

നേ​ര​ത്തെ, ആ​റു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 247 റ​ൺ​സെ​ന്ന നി​ല​യി​ൽ നാ​ലാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച കേ​ര​ള​ത്തി​ന് ബാ​ബാ അ​പ​രാ​ജി​തി​ന്‍റെ വി​ക്ക​റ്റാ​ണ് ന​ഷ്ട​മാ​യ​ത്. 51 റ​ൺ​സെ​ടു​ത്ത താ​രം ആ​യു​ഷ് ഗോ​യ​ലി​ന്‍റെ പ​ന്തി​ൽ പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. ഏ​ഴാം വി​ക്ക​റ്റി​ൽ അ​ഹ​മ്മ​ദ് ഇ​മ്രാ​നൊ​പ്പം 68 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി​യ ശേ​ഷ​മാ​ണ് ബാ​ബാ അ​പ​രാ​ജി​ത് മ​ട​ങ്ങി​യ​ത്.

പി​ന്നാ​ലെ, ക്രീ​സി​ലെ​ത്തി​യ ഷോ​ൺ റോ​ജ​റി​നെ കൂ​ട്ടു​പി​ടി​ച്ച് ഇ​മ്രാ​ൻ സ്കോ​ർ ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ചേ​ർ​ന്ന് ഇ​തു​വ​രെ 71 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Sports

ര​ഞ്ജി: അ​ങ്കി​ത് ശ​ർ​മ​യ്ക്ക് അ​ർ​ധ​സെ​ഞ്ചു​റി; 150 ക​ട​ന്ന് കേ​ര​ളം, നാ​ലു​വി​ക്ക​റ്റ് ന​ഷ്ടം

ച​ണ്ഡി​ഗ​ഡ്: ര​ഞ്ജി ട്രോ​ഫി എ​ലൈ​റ്റ് പോ​രാ​ട്ട​ത്തി​ൽ പ​ഞ്ചാ​ബി​നെ​തി​രേ കേ​ര​ള​ത്തി​ന് നാ​ലു​വി​ക്ക​റ്റ് ന​ഷ്ടം. പ​ഞ്ചാ​ബി​ന്‍റെ ഒ​ന്നാ​മി​ന്നിം​ഗ്സ് സ്കോ​റാ​യ 436 റ​ൺ​സ് പി​ന്തു​ട​ർ​ന്ന് ബാ​റ്റ് ചെ​യ്യു​ന്ന കേ​ര​ളം മൂ​ന്നാം​ദി​നം ചാ​യ​യ്ക്കു പി​രി​യു​മ്പോ​ൾ നാ​ലു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 158 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്.

16 റ​ൺ​സു​മാ​യി സ​ച്ചി​ൻ ബേ​ബി​യും നാ​ലു റ​ൺ‌​സു​മാ​യി ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നു​മാ​ണ് ക്രീ​സി​ൽ. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ അ​ങ്കി​ത് ശ​ർ​മ​യു​ടെ​യും (62) രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ലി​ന്‍റെ​യും (43) ബാ​റ്റിം​ഗ് മി​ക​വി​ലാ​ണ് കേ​ര​ളം 150 ക​ട​ന്ന​ത്. വ​ത്സ​ൽ ഗോ​വി​ന്ദ് 18 റ​ൺ‌​സെ​ടു​ത്തു.

പ​ഞ്ചാ​ബി​നു വേ​ണ്ടി ക്രി​ഷ് ഭ​ഗ​ത്, മാ​യ​ങ്ക് മാ​ർ​ക്ക​ണ്ഡെ, ര​മ​ൺ​ദീ​പ് സിം​ഗ്, ന​മാ​ൻ ധി​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ര​ഞ്ജി​യി​ൽ കേ​ര​ള​ത്തി​നു മു​ന്നി​ൽ റ​ണ്‍​മ​ല തീ​ർ​ത്ത് പ​ഞ്ചാ​ബ്

 ച​ണ്ഡി​ഗ​ഡ്: ര​ഞ്ജി ട്രോ​ഫി എ​ലൈ​റ്റ് പോ​രാ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​നെ​തി​രെ റ​ണ്‍​മ​ല തീ​ർ​ത്ത് പ​ഞ്ചാ​ബ്. ഒ​ന്നാം ഇ​ന്നിം​ഗ്സി​സി​ൽ 436 റ​ൺ​സി​ന് പ​ഞ്ചാ​ബ് ഓ​ൾ​ഔ​ട്ടാ​യി. ഹ​ർ​നൂ​ർ സിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് പ​ഞ്ചാ​ബ് മി​ക​ച്ച സ്കോ​ർ ക​ണ്ടെ​ത്തി​യത്.

ഹ​ർ​നൂ​ർ സിം​ഗ് 170 റ​ണ്‍​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. 343 പ​ന്തു​ക​ൾ നേ​രി​ട്ട ഹ​ർ​നൂ​ർ 13 ഫോ​റു​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് മി​ക​ച്ച സ്കോ​ർ ക​ണ്ടെ​ത്തി​യ​ത്. ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 240 റ​ണ്‍​സി​ന് ര​ണ്ടാം ദി​നം ക​ളി പു​ന​രാം​ഭി​ച്ച പ​ഞ്ചാ​ബി​നാ​യി ഹ​ർ​നൂ​റി​നു പു​റ​മേ പ്രീ​രി​ത് ദ​ത്ത​യും മാ​യ​ങ്ക് മാ​ർ​ക​ണ്ഡേ​യും മി​ക​ച്ച ഇ​ന്നിം​ഗ് പു​റ​ത്തെ​ടു​ത്തു.

പ്രീ​രി​ത് ദ​ത്ത 145 പ​ന്തി​ൽ 72 റ​ണ്‍​സെ​ടു​ത്താ​ണ് മ​ട​ങ്ങി​യ​ത്. മാ​യ​ങ്ക് മാ​ർ​ക​ണ്ഡേ​യ 141 പ​ന്തു​ക​ളി​ൽ പു​റ​ത്താ​കാ​തെ 48 റ​ണ്‍​സെ​ടു​ത്തു. ക്രി​ഷ് ഭ​ഗ​ത് 28 റ​ണ്‍​സും നേ​ടി.

കേ​ര​ള​ത്തി​നാ​യ അ​ങ്കി​ത് ശ​ർ​മ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. എ​ൻ.​പി. ബേ​സി​ലും ബാ​ബാ അ​പ​രാ​ജി​തും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കേ​ര​ളം ര​ണ്ടാം ദി​നം ക​ളി അ​വ​സാ​നി​ക്കു​ന്പോ​ൾ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 15 റ​ൺ​സ് നേ​ടി. നാ​ല് റ​ൺ​സെ​ടു​ത്ത എ​ൻ.​പി. ബേ​സി​ലി​ന്‍റെ വി​ക്ക​റ്റാ​ണ് കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യ​ത്. ഏ​ഴ് റ​ൺ​സു​മാ​യി വ​ത്സ​ല്‍ ഗോ​വി​ന്ദും ര​ണ്ട് റ​ൺ​സു​മാ​യി അ​ങ്കി​ത് ശ​ർ​മ​യു​മാ​ണ് ക്രീ​സി​ൽ.

Sports

ര​ഞ്ജി ട്രോ​ഫി: ഹ​ർ​നൂ​ർ സിം​ഗി​ന് സെ​ഞ്ചു​റി; കേ​ര​ള​ത്തി​നെ​തി​രെ പ​ഞ്ചാ​ബ് ഭേ​ദ​പ്പെ​ട്ട നി​ല​യി​ൽ

ച​ണ്ഡി​ഗ​ഡ്: ര​ഞ്ജി ട്രോ​ഫി എ​ലൈ​റ്റ് പോ​രാ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​നെ​തി​രെ പ​ഞ്ചാ​ബ് ഭേ​ദ​പ്പെ​ട്ട നി​ല​യി​ൽ. ആ​ദ്യ ദി​വ​സ​ത്തെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 240 എ​ന്ന നി​ല​യി​ലാ​ണ് പ​ഞ്ചാ​ബ്.

തു​ട​ക്ക​ത്തി​ലെ ത​ക​ർ​ച്ച​യ്ക്കു ശേ​ഷം പ​ഞ്ചാ​ബ് ക​ര​ക​യ​റു​ക​യാ​യി​രു​ന്നു. 126 റ​ൺ​സു​മാ​യി ഹ​ർ​നൂ​ർ സിം​ഗും ര​ണ്ട് റ​ൺ​സു​മാ​യി ക്രി​ഷ് ഭ​ഗ​ത്തു​മാ​ണ് ക്രീ​സി​ലു​ള്ള​ത്.

നേ​ര​ത്തെ ര​ണ്ടി​ന് 138 റ​ൺ​സെ​ന്ന നി​ല​യി​ൽ നി​ന്നാ​ണ് പ​ഞ്ചാ​ബ് അ​ഞ്ചി​ന് 181 റ​ൺ​സെ​ന്ന നി​ല​യി​ലെ​ത്തി​യ​ത്. പ്ര​ഭ്സി​മ്രാ​ൻ സിം​ഗ് (23), ഉ​ദ​യ് സ​ഹ​ര​ൺ (37), അ​ൻ​മോ​ൽ​പ്രീ​ത് സിം​ഗ് (ഒ​ന്ന്), ക്യാ​പ്റ്റ​ൻ ന​മാ​ൻ ധി​ർ (ഒ​ന്ന്), ര​മ​ൺ​ദീ​പ് സിം​ഗ് (ആ​റ്), സ​ലി​ൽ അ​റോ​റ (36) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്.

കേ​ര​ള​ത്തി​നു വേ​ണ്ടി എ​ൻ.​പി. ബേ​സി​ൽ 44 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ടു​വി​ക്ക​റ്റും അ​ങ്കി​ത് ശ​ർ​മ 63 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ടു​വി​ക്ക​റ്റും വീ​ഴ്ത്തി. ബാ​ബാ അ​പ​രാ​ജി​ത് 48 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റ് എ​ടു​ത്തു.

Sports

ഹർനൂർ സിംഗിന് സെഞ്ചുറി; കേരളത്തിനെതിരേ പഞ്ചാബ് കരകയറുന്നു, അഞ്ചുവിക്കറ്റ് നഷ്ടം

ച​ണ്ഡി​ഗ​ഡ്: ര​ഞ്ജി ട്രോ​ഫി എ​ലൈ​റ്റ് പോ​രാ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​നെ​തി​രേ തു​ട​ക്ക​ത്തി​ലെ ത​ക​ർ​ച്ച​യ്ക്കു ശേ​ഷം പ​ഞ്ചാ​ബ് ക​ര​ക​യ​റു​ന്നു. ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ 69 ഓ​വ​റി​ൽ അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 181 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് ആ​തി​ഥേ​യ​ർ. സെ​ഞ്ചു​റി​യോ​ടെ ഹ​ർ​നൂ​ർ സിം​ഗും ഏ​ഴു റ​ൺ​സു​മാ​യി സ​ലി​ൽ അ​റോ​റ​യു​മാ​ണ് ക്രീ​സി​ൽ.

നേ​ര​ത്തെ ര​ണ്ടി​ന് 138 റ​ൺ​സെ​ന്ന നി​ല​യി​ൽ നി​ന്നാ​ണ് പ​ഞ്ചാ​ബ് അ​ഞ്ചി​ന് 181 റ​ൺ​സെ​ന്ന നി​ല​യി​ലെ​ത്തി​യ​ത്. പ്ര​ഭ്സി​മ്രാ​ൻ സിം​ഗ് (23), ഉ​ദ​യ് സ​ഹ​ര​ൺ (37), അ​ൻ​മോ​ൽ​പ്രീ​ത് സിം​ഗ് (ഒ​ന്ന്), ക്യാ​പ്റ്റ​ൻ ന​മാ​ൻ ധി​ർ (ഒ​ന്ന്), ര​മ​ൺ​ദീ​പ് സിം​ഗ് (ആ​റ്) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്.

കേ​ര​ള​ത്തി​നു വേ​ണ്ടി എ​ൻ.​പി. ബേ​സി​ൽ 37 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ടു​വി​ക്ക​റ്റും അ​ങ്കി​ത് ശ​ർ​മ 63 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ടു​വി​ക്ക​റ്റും വീ​ഴ്ത്തി. അ​തേ​സ​മ​യം ബാ​ബാ അ​പ​രാ​ജി​ത് ഒ​രു​വി​ക്ക​റ്റ് വീ​ഴ്ത്തി.

Sports

ര​ഞ്ജി ട്രോ​ഫി: പ​ഞ്ചാ​ബി​ന് ബാ​റ്റിം​ഗ്; സ​ഞ്ജു ഇ​ല്ലാ​തെ കേ​ര​ളം

മു​ള്ള​ൻ​പു​ർ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ എ​ലൈ​റ്റ് ഗ്രൂ​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​നെ​തി​രേ പ​ഞ്ചാ​ബി​ന് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ പ​ഞ്ചാ​ബ് നാ​യ​ക​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ ട്വ​ന്‍റി20 പ​ര​മ്പ​ര​ക്കാ​യി ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് പോ​കു​ന്ന​തി​നാ​ല്‍ സ​ഞ്ജു സാം​സ​ണ്‍ ഇ​ന്ന് കേ​ര​ള​ത്തി​ന്‍റെ പ്ലേ​യിം​ഗ് ഇ​ല​വ​വ​നി​ലി​ല്ല. സ​ഞ്ജു​വി​ന് പ​ക​രം അ​ഹ​മ്മ​ദ് ഇ​മ്രാ​നും ഏ​ദ​ന്‍ ആ​പ്പി​ള്‍ ടോ​മി​ന് പ​ക​രം വ​ത്സ​ല്‍ ഗോ​വി​ന്ദും പ്ലേ​യിം​ഗ് ഇ​ല​വ​നി​ലെ​ത്തി.

കേ​ര​ള പ്ലേ​യിം​ഗ് ഇ​ല​വ​ൻ: മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍ (​ക്യാ​പ്റ്റ​ൻ), രോ​ഹ​ൻ കു​ന്നു​മ്മ​ല്‍, വ​ത്സ​ല്‍ ഗോ​വി​ന്ദ്, സ​ച്ചി​ന്‍ ബേ​ബി, ബാ​ബ അ​പ​രാ​ജി​ത്, സ​ല്‍​മാ​ന്‍ നി​സാ​ര്‍, അ​ങ്കി​ത് ശ​ര്‍​മ, എം.​ഡി. നി​ധീ​ഷ്, എ​ന്‍.പി. ബേ​സി​ല്‍, ​അ​ക്ഷ​യ് ച​ന്ദ്ര​ന്‍, അ​ഹ​മ്മ​ദ് ഇ​മ്രാ​ന്‍.

പ​ഞ്ചാ​ബ് പ്ലേ​യിം​ഗ് ഇ​ല​വ​ൻ: പ്ര​ഭ്‌​സി​മ്രാ​ൻ സിം​ഗ്, ഉ​ദ​യ് സ​ഹാ​റ​ൻ, അ​ൻ​മോ​ൽ​പ്രീ​ത് സിം​ഗ്, ന​മ​ൻ ധി​ർ (ക്യാ​പ്റ്റ​ൻ), ഹ​ർ​ണൂ​ർ സിം​ഗ്, ര​മ​ൺ​ദീ​പ് സിം​ഗ്, സ​ലി​ൽ അ​റോ​റ, കൃ​ഷ് ഭ​ഗ​ത്, പ്രേ​രി​ത് ദ​ത്ത, ആ​യു​ഷ് ഗോ​യ​ൽ, മാ​യ​ങ്ക് മാ​ർ​ക്ക​ണ്ഡെ.

രഞ്ജിയിലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര​യോ​ട് കേ​ര​ളം സ​മ​നി​ല വ​ഴ​ങ്ങിയിരു​ന്നു. ഇതി​ലൂ​ടെ ല​ഭി​ച്ച ഒ​രു പോ​യി​ന്‍റ് മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ന്‍റെ സ​മ്പാ​ദ്യം.​ അതേസമയം, ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ മ​ധ്യ​പ്ര​ദേ​ശി​നോ​ട് ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് വ​ഴ​ങ്ങി സ​മ​നി​ല നേ​ടി​യ പ​ഞ്ചാ​ബി​നും ഒ​രു പോ​യിന്‍റ് മാ​ത്ര​മാ​ണു​ള്ള​ത്.

Sports

അ​ര്‍​ഷി​നും പൃ​ഥ്വി ഷാ​യും നി​ല​യു​റ​പ്പി​ച്ചു; മ​ഹാ​രാ​ഷ്ട്ര പി​ടി​മു​റു​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​നെ​തി​രെ മ​ഹാ​രാ​ഷ്ട്ര പി​ടി​മു​റു​ക്കു​ന്നു. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 20 റ​ണ്‍​സ് ലീ​ഡ് നേ​ടി​യ മ​ഹാ​രാ​ഷ്ട്ര ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 51 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്.

പൃ​ഥ്വി ഷാ​യും (37), അ​ര്‍​ഷി​ന്‍ കു​ല്‍​ക്ക​ര്‍​ണി​യു​മാ​ണ് (14) ക്രീ​സി​ല്‍. നി​ല​വി​ല്‍ അ​വ​ർ​ക്ക് 71 റ​ണ്‍​സ് ലീ​ഡാ​യി. നേ​ര​ത്തെ മ​ഹാ​രാ​ഷ്ട്ര​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റാ​യ 239 നെ​തി​രെ കേ​ര​ളം 219ന് ​റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​വു​ക​യാ​യി​രു​ന്നു.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ സ​ഞ്ജു സാം​സ​ണാ​ണ് (54) കേ​ര​ള​ത്തി​ന്‍റെ ടോ​പ് സ്കോ​റ​ർ. സ​ൽ​മാ​ൻ നി​സാ​ർ (49), ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ (36), രോ​ഹ​ൻ കു​ന്നു​മ്മ​ൽ (27) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി.

അ​ക്ഷ​യ് ച​ന്ദ്ര​ൻ (0), ബാ​ബ അ​പ​രാ​ജി​ത് (ആ​റ്), സ​ച്ചി​ൻ ബേ​ബി (ഏ​ഴ്) എ​ന്നി​വ​രെ​ല്ലാം നി​രാ​ശ​പ്പെ​ടു​ത്തി. മ​ഹാ​രാ​ഷ്ട്ര​യ്ക്ക് വേ​ണ്ടി ജ​ല​ജ് സ​ക്‌​സേ​ന മൂ​ന്നും മു​കേ​ഷ് ചൗ​ധ​രി, വി​ക്കി ഒ​സ്ത്വാ​ള്‍, ര​ജ​നീ​ഷ് ഗു​ര്‍​ബാ​നി എ​ന്നി​വ​ര്‍​ക്ക് ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി.

Sports

അ​ര്‍​ധസെ​ഞ്ചു​റി​ക്ക് പി​ന്നാ​ലെ സ​ഞ്ജു​വും മ​ട​ങ്ങി; കേ​ര​ള​ത്തി​ന് ആ​റു​വി​ക്ക​റ്റ് ന​ഷ്ടം

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ല്‍ മ​ഹാ​രാ​ഷ്ട്ര​യ്‌​ക്കെ​തി​രേ കേ​ര​ള​ത്തി​ന് ആ​റു​വി​ക്ക​റ്റ് ന​ഷ്ടം. മൂ​ന്നാം​ദി​നം ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു പി​രി​യു​മ്പോ​ൾ കേ​ര​ളം ഒ​ന്നാ​മി​ന്നിം​ഗ്സി​ൽ ആ​റി​ന് 152 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. 10 റ​ൺ​സു​മാ​യി സ​ൽ​മാ​ൻ നി​സാ​റും ര​ണ്ടു റ​ൺ​സു​മാ​യി അ​ങ്കി​ത് ശ​ർ​മ​യു​മാ​ണ് ക്രീ​സി​ൽ. മ​ഹാ​രാ​ഷ്ട്ര​യു​ടെ 239 റ​ൺ​സി​നെ​തി​രേ ഇ​പ്പോ​ഴും 88 റ​ണ്‍​സ് പി​ന്നി​ലാ​ണ് കേ​ര​ളം.

മൂ​ന്നു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 35 റ​ൺ​സെ​ന്ന നി​ല​യി​ൽ മൂ​ന്നാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച കേ​ര​ള​ത്തി​ന് സ്കോ​ർ 75 റ​ൺ​സി​ൽ നി​ല്ക്കെ സ​ച്ചി​ൻ ബേ​ബി​യു​ടെ (ഏ​ഴ്) വി​ക്ക​റ്റാ​ണ് ആ​ദ്യം ന​ഷ്ട​മാ​യ​ത്. തു​ട​ർ​ന്ന് ക്രീ​സി​ൽ‌ ഒ​ന്നി​ച്ച സ​ഞ്ജു സാം​സ​ണി​ന്‍റെ​യും (54) മു​ഹ​മ്മ​ദ് അ​സ്‌​ഹ​റു​ദ്ദീ​ന്‍റെ​യും (36) ചെ​റു​ത്തു​നി​ല്പാ​ണ് കേ​ര​ള​ത്തെ നൂ​റു​ക​ട​ത്തി​യ​ത്.

63 പ​ന്തി​ൽ അ​ഞ്ചു ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്സ​റു​മു​ൾ​പ്പെ​ടെ 54 റ​ൺ​സെ​ടു​ത്ത സ​ഞ്ജു​വാ​ണ് കേ​ര​ള നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ. സ്കോ​ർ 132 റ​ൺ​സി​ൽ നി​ല്ക്കെ സ​ഞ്ജു​വി​നെ പു​റ​ത്താ​ക്കി വി​ക്കി ഒ​സ്ത്‌​വാ​ൾ കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു. പി​ന്നാ​ലെ ഒ​മ്പ​തു റ​ൺ‌​സി​നി​ടെ അ​സ്‌​ഹ​റു​ദ്ദീ​നെ​യും ഓ​സ്ത്‌​വാ​ൾ പു​റ​ത്താ​ക്കി​യ​തോ​ടെ കേ​ര​ളം ആ​റി​ന് 141 റ​ൺ​സെ​ന്ന നി​ല​യി​ലേ​ക്ക് വീ​ണു.

മ​ഹാ​രാ​ഷ്ട്ര​യ്ക്കു വേ​ണ്ടി ര​ജ​നീ​ഷ് ഗു​ർ​ബാ​നി, വി​ക്കി ഒ​സ്ത്‌​വാ​ൾ എ​ന്നി​വ​ർ ര​ണ്ടു​വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ​പ്പോ​ൾ ജ​ല​ജ് സ​ക്സേ​ന, രാ​മ​കൃ​ഷ്ണ ഘോ​ഷ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ര​ഞ്ജി ട്രോ​ഫി: നി​തീ​ഷി​ന് അ​ഞ്ചു വി​ക്ക​റ്റ്; മ​ഹാ​രാ​ഷ്ട്ര 239നു ​പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ല്‍ കേ​ര​ള​ത്തി​നെ​തി​രേ മ​ഹാ​രാ​ഷ്ട്ര​യു​ടെ ഒ​ന്നാ​മി​ന്നിം​ഗ്സ് 239 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. മ​ഴ വി​ല്ല​നാ​യ ര​ണ്ടാം​ദി​നം ഏ​ഴി​ന് 179 റ​ൺ​സെ​ന്ന നി​ല​യി​ൽ ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച മ​ഹാ​രാ​ഷ്ട്ര​യ്ക്ക് 60 റ​ൺ​സ് മാ​ത്ര​മേ കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യു​ള്ളൂ.

വെ​റും 49 റ​ൺ‌​സ് വ​ഴ​ങ്ങി അ​ഞ്ചു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ എം.​ഡി. നി​തീ​ഷാ​ണ് മ​ഹാ​രാ​ഷ്ട്ര​യെ എ​റി​ഞ്ഞി​ട്ട​ത്. എ​ൻ.​പി. ബേ​സി​ൽ മൂ​ന്നും ഏ​ദ​ൻ ആ​പ്പി​ൾ ടോം, ​അ​ങ്കി​ത് ശ​ർ​മ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Sports

മ​ഴ മാ​റി, മാ​നം തെ​ളി​ഞ്ഞു; കേ​ര​ളം - മ​ഹാ​രാ​ഷ്ട്ര ര​ഞ്ജി പോ​രാ​ട്ടം പു​ന​രാ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ല്‍ കേ​ര​ളം - മ​ഹാ​രാ​ഷ്ട്ര മ​ത്സ​രം ര​ണ്ടാം ദി​നം പു​ന​രാ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ആ​ദ്യ സെ​ഷ​ന്‍ ന​ഷ്ട​മാ​യ​തോ​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷ​മാ​ണ് ര​ണ്ടാം ദി​നം ആ​രം​ഭി​ച്ച​ത്.

ഏ​ഴി​ന് 179 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് മ​ഹാ​രാ​ഷ്ട്ര ഇ​ന്ന് ബാ​റ്റിം​ഗി​നെ​ത്തി​യ​ത്. ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ മ​ഹാ​രാ​ഷ്ട്ര ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 202 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്. 25 റ​ൺ​സു​മാ​യി വി​ക്കി ഒ​സ്ത്വാ​ളും 18 റ​ൺ​സു​മാ​യി രാ​മ​കൃ​ഷ്ണ ഘോ​ഷു​മാ​ണ് ക്രീ​സി​ല്‍.

Kerala

ര​ഞ്ജി: മ​ഹാ​രാ​ഷ്ട്ര​യ്ക്കെ​തി​രേ പി​ടി​മു​റു​ക്കി കേ​ര​ളം

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ക​രു​ത്ത​രാ​യ മ​ഹാ​രാ​ഷ്ട്ര​യെ വ​രി​ഞ്ഞു​മു​റു​ക്കി കേ​ര​ളം. തി​രു​വ​ന​ന്ത​പു​രം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ​ദി​നം അ​വ​സാ​നി​ച്ച​പ്പോ​ൾ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്യു​ന്ന മ​ഹാ​രാ​ഷ്ട്ര ഏ​ഴ് വി​ക്ക​റ്റി​ന് 179 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.

ഗം​ഭീ​ര തു​ട​ക്ക​മാ​ണ് കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത്. ആ​ദ്യ ഓ​വ​റി​ലെ നാ​ല്, അ​ഞ്ച് പ​ന്തു​ക​ളി​ൽ വി​ക്ക​റ്റ് പി​ഴു​ത എം.​ഡി.​നി​ധീ​ഷ് മ​ഹാ​രാ​ഷ്ട്ര​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി. പൃ​ഥ്വി ഷാ, ​സി​ദ്ധേ​ഷ് വീ​ർ എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് നി​ധീ​ഷ് നേ​ടി​യ​ത്.

ഇ​ന്നിം​ഗ്സി​ന്‍റെ ര​ണ്ടാം ഓ​വ​റി​ൽ അ​ർ​ഷി​ൻ കു​ൽ​ക്ക​ർ​ണി​യും (പൂ​ജ്യം), നാ​ലാം ഓ​വ​റി​ൽ ക്യാ​പ്റ്റ​ൻ അ​ൻ​കി​ത് ബാ​വ്‌​നെ​യും (പൂ​ജ്യം) പു​റ​ത്താ​യ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യു​ടെ സ്കോ​ർ അ​ഞ്ച് റ​ൺ​സി​ന് നാ​ല് വി​ക്ക​റ്റ് എ​ന്ന നി​ല​യി​ലാ​യി. സ്കോ​ർ 18-ൽ ​നി​ൽ​ക്കേ 12 റ​ൺ​സ് നേ​ടി​യ സൗ​ര​ഭ് ന​വാ​ലെ കൂ​ടി വീ​ണ​തോ​ടെ മ​ത്സ​ര​ത്തി​ൽ കേ​ര​ളം പി​ടി​മു​റു​ക്കി.

എ​ന്നാ​ൽ ആ​റാം വി​ക്ക​റ്റി​ൽ ഋ​തു​രാ​ജ് ഗെ​യ്‌​വാ​ദും ജ​ല​ജ് സ​ക്സേ​ന​യും ഒ​ത്തു​ചേ​ർ​ന്ന​തോ​ടെ മ​ഹാ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്നു. 91 റ​ൺ​സ് നേ​ടി​യ ഋ​തു​രാ​ജി​നെ​യും 49 റ​ൺ​സ് നേ​ടി​യ സ​ക്സേ​ന​യെ​യും മ​ട​ക്കി മ​ത്സ​രം കേ​ര​ളം വീ​ണ്ടും വ​രു​തി​യി​ലാ​ക്കി. ഇ​രു​വ​രും ചേ​ർ​ന്ന് ആ​റാം വി​ക്ക​റ്റി​ൽ 128 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ളി​നി​ർ​ത്തു​മ്പോ​ൾ രാ​മ​കൃ​ഷ്ണ ഗോ​ഷ് (11), വി​ക്കി ഒ​സ്വാ​ൾ (10) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ. കേ​ര​ള​ത്തി​നാ​യി എം.​ഡി. നി​ധീ​ഷ് നാ​ലും എ​ൻ. ബേ​സി​ൽ ര​ണ്ടും വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.

Sports

ന​ങ്കൂ​ര​മി​ട്ട് ഗെ​യ്ക്‌​വാ​ദും സ​ക്സേ​ന​യും; കേ​ര​ള​ത്തി​നെ​തി​രേ നൂ​റു​ക​ട​ന്ന് മ​ഹാ​രാ​ഷ്ട്ര

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നെ​തി​രേ തു​ട​ക്ക​ത്തി​ലെ കൂ​ട്ട​ത്ത​ക​ർ​ച്ച​യ്ക്കു ശേ​ഷം മ​ഹാ​രാ​ഷ്ട്ര ക​ര​ക​യ​റു​ന്നു. ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 125 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് സ​ന്ദ​ർ​ശ​ക​ർ. 67 റ​ൺ​സു​മാ​യി ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദും 41 റ​ൺ​സു​മാ​യി ജ​ല​ജ് സ​ക്സേ​ന​യു​മാ​ണ് ക്രീ​സി​ൽ.

ഒ​രു ഘ​ട്ട​ത്തി​ൽ അ​ഞ്ചു റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ നാ​ലു​വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യ​തി​നു ശേ​ഷ​മാ​ണ് മ​ഹാ​രാ​ഷ്ട്ര​യു​ടെ ചെ​റു​ത്തു​നി​ല്പ്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മ​ഹാ​രാ​ഷ്ട്ര​യു​ടെ തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ​യാ​ണ്. സ്കോ​ർ​ബോ​ർ​ഡ് തു​റ​ക്കു​ന്ന​തി​നു മു​മ്പു​ത​ന്നെ നാ​ലു മു​ൻ​നി​ര ബാ​റ്റ​ർ​മാ​ർ കൂ​ടാ​രം​ക​യ​റി. പൃ​ഥ്വി ഷാ (​പൂ​ജ്യം), അ​ർ​ഷി​ൻ ‌കു​ൽ​ക്ക​ർ​ണി (പൂ​ജ്യം), സി​ദ്ധേ​ഷ് വീ​ർ (പൂ​ജ്യം), ക്യാ​പ്റ്റ​ൻ അ​ങ്കി​ത് ബാ​വ്നെ (പൂ​ജ്യം) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്.

പി​ന്നാ​ലെ ക്രീ​സി​ൽ ഒ​ന്നി​ച്ച സൗ​ര​ഭ് ന​വാ​ലെ​യും ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദും ചേ​ർ​ന്ന് സ്കോ​ർ ഉ​യ​ർ​ത്താ​ൻ ശ്ര​മം ആ​രം​ഭി​ച്ചു. എ​ന്നാ​ൽ, സ്കോ​ർ 18 റ​ൺ​സി​ൽ നി​ല്ക്കെ 12 റ​ൺ​സെ​ടു​ത്ത ന​വാ​ലെ​യെ എം.​ഡി. നി​തീ​ഷ് വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി. ഇ​തോ​ടെ, മ​ഹാ​രാ​ഷ്ട്ര അ​ഞ്ചി​ന് 18 റ​ൺ​സെ​ന്ന നി​ല​യി​ൽ ത​ക​ർ​ന്നു. തു​ട​ർ​ന്നാ​ണ് ഗെ​യ്ക്‌​വാ​ദും സ​ക്സേ​ന​യും ക്രീ​സി​ൽ ഒ​ന്നി​ച്ച​ത്.

കേ​ര​ള​ത്തി​നു വേ​ണ്ടി എം.​ഡി. നി​തീ​ഷ് മൂ​ന്നു വി​ക്ക​റ്റും എ​ൻ.​പി. ബേ​സി​ൽ ര​ണ്ടു​വി​ക്ക​റ്റും വീ​ഴ്ത്തി.

2024-25 സീ​സ​ണി​ല്‍ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഫൈ​ന​ല്‍ ക​ളി​ച്ച​തി​ന്‍റെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് പു​തി​യ സീ​സ​ണി​നു തു​ട​ക്കം കു​റി​ക്കാ​ന്‍ കേ​ര​ളം ഇ​റ​ങ്ങു​ന്ന​ത്. സൂ​പ്പ​ര്‍ താ​രം സ​ഞ്ജു സാം​സ​ണ്‍ മ​ട​ങ്ങി എ​ത്തി​യ​തും പു​തി​യ ക്യാ​പ്റ്റ​ന്‍ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍റെ നേ​തൃ​പാ​ട​വ​വും യു​വ​താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വു​മാ​ണ് ഇ​ത്ത​വ​ണ കേ​ര​ള​ത്തി​ന്‍റെ പ്ല​സ് പോ​യി​ന്‍റു​ക​ള്‍.

ര​ഞ്ജി ട്രോ​ഫി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സീ​സ​ണി​ന്‍റെ (2024-25) ഓ​ര്‍​മ​ക​ളി​ല്‍​നി​ന്ന് ഊ​ര്‍​ജം ഉ​ള്‍​ക്കൊ​ണ്ടാ​ണ് കേ​ര​ളം ഇ​റ​ങ്ങു​ന്ന​ത്. ഒ​രു മ​ത്സ​ര​ത്തി​ല്‍ പോ​ലും തോ​ല്‍​വി വ​ഴ​ങ്ങാ​തെ​യാ​യി​രു​ന്നു 2024-25 സീ​സ​ണി​ല്‍ കേ​ര​ളം ഫൈ​ന​ലി​ല്‍ എ​ത്തി​യ​ത്. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ ലീ​ഡ് നേ​ടി​യ​തി​ന്‍റെ ബ​ല​ത്തി​ലാ​യി​രു​ന്നു കേ​ര​ള​ത്തെ ഫൈ​ന​ലി​ല്‍ വി​ദ​ര്‍​ഭ മ​റി​ക​ട​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം. ക​ര്‍​ണാ​ട​ക, പ​ഞ്ചാ​ബ്, ഹ​രി​യാ​ന, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ ക​രു​ത്തു​റ്റ ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​യി​രു​ന്ന കേ​ര​ളം, ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് നോ​ക്കൗ​ട്ടി​ലെ​ത്തി​യ​ത്.

കേ​ര​ളം പ്ലേ​യിം​ഗ് ഇ​ല​വ​ൻ: മു​ഹ​മ്മ​ദ് അ​സ്‌​ഹ​റു​ദ്ദീ​ൻ (ക്യാ​പ്റ്റ​ൻ), രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ൽ, അ​ക്ഷ​യ് ച​ന്ദ്ര​ൻ, ബാ​ബാ അ​പ​രാ​ജി​ത്, സ​ഞ്ജു സാം​സ​ൺ, സ​ച്ചി​ൻ ബേ​ബി, സ​ൽ​മാ​ൻ നി​സാ​ർ, അ​ങ്കി​ത് ശ​ർ​മ, എം.​ഡി. നി​തീ​ഷ്, എ​ൻ.​പി. ബേ​സി​ൽ. ഏ​ദ​ൻ ആ​പ്പി​ൾ ടോം.

​മ​ഹാ​രാ​ഷ്ട്ര പ്ലേ​യിം​ഗ് ഇ​ല​വ​ൻ: അ​ങ്കി​ത് ബാ​വ്നെ (ക്യാ​പ്റ്റ​ൻ), പൃ​ഥ്വി ഷാ, ​അ​ർ​ഷി​ൻ കു​ൽ​ക്ക​ർ​ണി, സി​ദ്ധേ​ഷ് വീ​ർ, ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, സൗ​ര​ഭ് ന​വാ​ലെ, ജ​ല​ജ് സ​ക്സേ​ന, വി​ക്കി ഓ​സ്ത്‌​വാ​ൾ, രാ​മ​കൃ​ഷ്ണ ഘോ​ഷ്, മു​കേ​ഷ് ചൗ​ധ​രി, ര​ജ​നീ​ഷ് ഗു​ർ​ബാ​നി.

Sports

ര​ഞ്ജി ട്രോ​ഫി പോ​രാ​ട്ട​ങ്ങ​ൾ ബുധനാഴ്ച മു​ത​ല്‍; കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ൾ മ​ഹാ​രാ​ഷ്ട്ര

തിരുവനന്തപുരം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് 2025-26 സീ​സ​ണി​ന് ബുധനാഴ്ച തു​ട​ക്കം. നി​ല​വി​ലെ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ കേ​ര​ളം കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ മ​ഹാ​രാ​ഷ്‌​ട്ര​യെ നേ​രി​ടും. രാ​വി​ലെ 9.30 മു​ത​ലാ​ണ് മ​ത്സ​രം.

2024-25 സീ​സ​ണി​ല്‍ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഫൈ​ന​ല്‍ ക​ളി​ച്ച​തി​ന്‍റെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് പു​തി​യ സീ​സ​ണി​നു തു​ട​ക്കം കു​റി​ക്കാ​ന്‍ കേ​ര​ളം ഇ​റ​ങ്ങു​ന്ന​ത്. സൂ​പ്പ​ര്‍ താ​രം സ​ഞ്ജു സാം​സ​ണ്‍ മ​ട​ങ്ങി എ​ത്തി​യ​തും പു​തി​യ ക്യാ​പ്റ്റ​ന്‍ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍റെ നേ​തൃ​പാ​ട​വ​വും യു​വ​താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വു​മാ​ണ് ഇ​ത്ത​വ​ണ കേ​ര​ള​ത്തി​ന്‍റെ പ്ല​സ് പോ​യി​ന്‍റു​ക​ള്‍. മ​ത്സ​രം ജി​യോ​ഹോ​ട്ട്സ്റ്റാ​റി​ല്‍ ത​ത്സ​മ​യം.

ര​ഞ്ജി ട്രോ​ഫി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സീ​സ​ണി​ന്‍റെ (2024-25) ഓ​ര്‍​മ​ക​ളി​ല്‍​നി​ന്ന് ഊ​ര്‍​ജം ഉ​ള്‍​ക്കൊ​ണ്ടാ​ണ് കേ​ര​ളം ഇ​റ​ങ്ങു​ന്ന​ത്. ഒ​രു മ​ത്സ​ര​ത്തി​ല്‍ പോ​ലും തോ​ല്‍​വി വ​ഴ​ങ്ങാ​തെ​യാ​യി​രു​ന്നു 2024-25 സീ​സ​ണി​ല്‍ കേ​ര​ളം ഫൈ​ന​ലി​ല്‍ എ​ത്തി​യ​ത്. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ ലീ​ഡ് നേ​ടി​യ​തി​ന്‍റെ ബ​ല​ത്തി​ലാ​യി​രു​ന്നു കേ​ര​ള​ത്തെ ഫൈ​ന​ലി​ല്‍ വി​ദ​ര്‍​ഭ മ​റി​ക​ട​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം. ക​ര്‍​ണാ​ട​ക, പ​ഞ്ചാ​ബ്, ഹ​രി​യാ​ന, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ ക​രു​ത്തു​റ്റ ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​യി​രു​ന്ന കേ​ര​ളം, ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് നോ​ക്കൗ​ട്ടി​ലെ​ത്തി​യ​ത്.

Sports

ര​ഞ്ജി ട്രോ​ഫി​ക്കു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍ ന​യി​ക്കും, സ​ഞ്ജു​വും ടീ​മി​ൽ

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​ക്കു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഇ​ത്ത​വ​ണ വി​ക്ക​റ്റ് കീ​പ്പ​ര്‍ മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍ ആ​ണ് കേ​ര​ള ടീ​മി​നെ ന​യി​ക്കു​ക. ബാ​ബ അ​പ​രാ​ജി​ത് ആ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ.

ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ കേ​ര​ള​ത്തെ ന​യി​ച്ച സ​ച്ചി​ന്‍ ബേ​ബി​യും ടീ​മി​ലു​ണ്ട്. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​ക്കു​ള്ള ടീ​മി​ല്‍ ഇ​ടം നേ​ടി​യ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണെ​യും ര​ഞ്ജി ട്രോ​ഫി ടീ​മി​ലു​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് ര​ണ്ടാം സീ​സ​ണി​ല്‍ തി​ള​ങ്ങി​യ സ​ല്‍​മാ​ന്‍ നി​സാ​ര്‍, അ​ഹ​മ്മ​ദ് ഇ​മ്രാ​ന്‍ എ​ന്നി​വ​രും ര​ഞ്ജി ടീ​മി​ലു​ണ്ട്.

ക​ഴി​ഞ്ഞ സീ​സ​ണി​ലും സ​ല്‍​മാ​ന്‍ നി​സാ​ര്‍ കേ​ര​ള​ത്തി​നാ​യി ര‌​ഞ്ജി ട്രോ​ഫി​യി​ല്‍ തി​ള​ങ്ങി​യി​രു​ന്നു. ര​ഞ്ജി ട്രോ​ഫി​യി​ല്‍ നി​ല​വി​ലെ റ​ണ്ണ​റ​പ്പു​ക​ളാ​ണ് കേ​ര​ളം. ക​ഴി​ഞ്ഞ സീ​സ​ണി​ലാ​ണ് കേ​ര​ളം ര​ഞ്ജി ട്രോ​ഫി ഫൈ​ന​ലി​ലെ​ത്തി ച​രി​ത്ര​നേ​ട്ടം കു​റി​ച്ച​ത്.

എ​ന്നാ​ല്‍ ഫൈ​ന​ലി​ല്‍ വി​ദ​ര്‍​ഭ​ക്ക് മു​ന്നി​ല്‍ കി​രീ​ടം കൈ​വി​ട്ടു. ഇ​ത്ത​വ​ണ കി​രീ​ടം നേ​ടാ​നു​റ​ച്ചാ​ണ് കേ​ര​ളം ഇ​റ​ങ്ങു​ന്ന​ത്.​ബാ​ബാ അ​പ​രാ​ജി​തും അ​ങ്കി​ത് ശ​ര്‍​മ​യു​മാ​ണ് ടീ​മി​ലെ മ​റു​നാ​ട​ന്‍ താ​ര​ങ്ങ​ള്‍.

ര‌​ഞ്ജി ട്രോ​ഫി​ക്കു​ള്ള കേ​ര​ള ടീം: ​മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ൻ (ക്യാ​പ്റ്റ​ൻ), ബാ​ബ അ​പ​രാ​ജി​ത്(​വൈ​സ് ക്യാ​പ്റ്റ​ൻ), സ​ഞ്ജു സാം​സ​ൺ, രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ൽ, വ​ത്സ​ൽ ഗോ​വി​ന്ദ് ശ​ർ​മ്മ,അ​ക്ഷ​യ് ച​ന്ദ്ര​ൻ, സ​ച്ചി​ൻ ബേ​ബി,സ​ൽ​മാ​ൻ നി​സാ​ർ, അ​ങ്കി​ത് ശ​ർ​മ, എം.​ഡി. നി​ധീ​ഷ്, എ​ൻ.​പി. ബേ​സി​ൽ ,ഏ​ദ​ൻ ആ​പ്പി​ൾ ടോം, ​അ​ഹ​മ്മ​ദ് ഇ​മ്രാ​ൻ, ഷോ​ൺ റോ​ജ​ർ,അ​ഭി​ഷേ​ക് പി. ​നാ​യ​ർ.

Latest News

Up