x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ബാ അ​പ​രാ​ജി​തി​ന് സെ​ഞ്ചു​റി ന​ഷ്ടം; കേ​ര​ളം കി​ത​യ്ക്കു​ന്നു, ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ടം


Published: November 3, 2025 02:13 PM IST | Updated: November 3, 2025 05:42 PM IST

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി എ​ലൈ​റ്റ് പോ​രാ​ട്ട​ത്തി​ൽ ക​ർ​ണാ​ട​ക​യ്ക്കെ​തി​രേ കേ​ര​ള​ത്തി​ന് ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ടം. ക​ർ​ണാ​ട​ക​യു​ടെ ഒ​ന്നാ​മി​ന്നിം​ഗ്സ് സ്കോ​റാ​യ 586 റ​ൺ​സ് പി​ന്തു​ട​ർ​ന്ന് ബാ​റ്റിം​ഗ് തു​ട​രു​ന്ന കേ​ര​ളം ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 186 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്.

റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ നാ​യ​ക​ൻ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീനും ഷോൺ റോജറുമാണ് ക്രീ​സി​ൽ. ക​ർ​ണാ​ട​ക​യു​ടെ സ്കോ​റി​നോ​ട് 400 റ​ൺ​സ് പി​ന്നി​ലാ​ണ് കേ​ര​ളം. അ​ക്ഷ​യ് ച​ന്ദ്ര​ൻ (11), സ​ച്ചി​ൻ ബേ​ബി (31), ബാ​ബാ അ​പ​രാ​ജി​ത് (88), അ​ഹ​മ്മ​ദ് ഇ​മ്രാ​ൻ (31) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് മൂ​ന്നാം​ദി​നം കേ​ര​ള​ത്തി​നു ന​ഷ്ട​മാ​യ​ത്.

മൂ​ന്നി​ന് 21 റ​ൺ​സെ​ന്ന നി​ല​യി​ൽ മൂ​ന്നാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച കേ​ര​ള​ത്തി​ന് ഏ​ഴു റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നി​ടെ അ​ക്ഷ​യ് ച​ന്ദ്ര​ന്‍റെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. വി​ദ്വ​ത് കാ​വേ​ര​പ്പ​യ്ക്കാ​ണ് വി​ക്ക​റ്റ്. പി​ന്നീ​ട് ക്രീ​സി​ൽ ഒ​ന്നി​ച്ച സ​ച്ചി​ൻ ബേ​ബി​യും ബാ​ബാ അ​പ​രാ​ജി​തും ചേ​ർ​ന്ന് പ​ടു​ത്തു​യ​ർ​ത്തി​യ 85 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് ആ​തി​ഥേ​യ​രെ നൂ​റു​ക​ട​ത്തി​യ​ത്.

സ്കോ​ർ 114 റ​ൺ​സി​ൽ നി​ല്ക്കെ സ​ച്ചി​ൻ ബേ​ബി​യെ പു​റ​ത്താ​ക്കി വീ​ണ്ടും കാ​വേ​ര​പ്പ ആ​ഞ്ഞ​ടി​ച്ചു. തു​ട​ർ​ന്ന് അ​ഹ​മ്മ​ദ് ഇ​മ്രാ​നെ കൂ​ട്ടു​പി​ടി​ച്ച് ബാ​ബാ അ​പ​രാ​ജി​ത് സ്കോ​ർ മു​ന്നോ​ട്ടു ച​ലി​പ്പി​ച്ചു. ഇ​രു​വ​രും ചേ​ർ​ന്ന് 68 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

എന്നാൽ, സ്കോർ 182 റൺസിൽ നില്ക്കെ സെഞ്ചുറിയിലേക്ക് കുതിച്ചുകൊണ്ടിരുന്ന ബാബാ അപരാജിതിനെ പുറത്താക്കി ശിഖർ ഷെട്ടി കേരളത്തെ ഞെട്ടിച്ചു. 159 പന്തിൽ എട്ടു ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെ 88 റൺസായിരുന്നു അപരാജിതിന്‍റെ സമ്പാദ്യം. തൊട്ടുപിന്നാലെ, അഹമ്മദ് ഇമ്രാനെ ശ്രേയസ് ഗോപാലും പുറത്താക്കിയതോടെ കേരളം ഏഴിന് 186 റൺസെന്ന നിലയിലേക്ക് വീണു.

ക​ർ​ണാ​ട​ക​യ്ക്കു വേ​ണ്ടി വി​ദ്വ​ത് കാ​വേ​ര​പ്പ 40 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ വി. ​വൈ​ശാ​ഖ്, ശ്രേയസ് ഗോപാൽ, ശിഖർ ഷെട്ടി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Tags : Ranji Trophy Kerala Karnataka Baba Aparajith

Recent News

Up