x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രഞ്ജി ട്രോഫി: ചണ്ഡിഗഢിനെതിരേ കേരളത്തിന് ടോസ്, ബാറ്റിംഗ്


Published: January 22, 2026 09:32 AM IST | Updated: January 22, 2026 09:32 AM IST

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ചണ്ഡിഗഢിനെതിരേ കേരളത്തിന് ബാറ്റിംഗ്. തിരുവനന്തപുരം, മംഗലപുരം കെസിഎ സ്റ്റേഡിയത്തിൽ ടോസ് നേടിയ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് സമനിലകള്‍ മാത്രമുള്ള കേരളത്തെ സംബന്ധിച്ച് ടൂര്‍ണമെന്‍റില്‍ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ വിജയം മാത്രം ലക്ഷ്യമിട്ടാകും കേരളം കളിക്കാനിറങ്ങുക. ഈ സീസണിലെ പ്രാഥമിക റൗണ്ടില്‍ കേരളത്തിന്‍റെ അവസാന ഹോം മത്സരം കൂടിയാണിത്. അതേസമയം, നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് ചണ്ഡിഗഡ്.

കേരള പ്ലേയിംഗ് ഇലവന്‍: മുഹമ്മദ് അസറുദ്ദീന്‍ (ക്യാപ്റ്റൻ), സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, ബാബാ അപരാജിത്, എം.ഡി. നിധീഷ്, അങ്കിത് ശർമ, സൽമാൻ നിസാർ, ഏദന്‍ ആപ്പിള്‍ ടോം, അഭിഷേക് ജെ. നായർ, ശ്രീഹരി എസ്. നായര്‍, എ.കെ. ആകർഷ്.

ചണ്ഡിഗഡ് പ്ലേയിംഗ് ഇലവൻ: മനൻ‌ വോറ (ക്യാപ്റ്റൻ), അർജുൻ ആസാദ്, ശിവം ഭാംബ്രി, അർജിത് സിംഗ്, നിഖിൽ താക്കൂർ, നിശുങ്ക് ബിർള, തരൺപ്രീത് സിംഗ്, വിഷു, ജഗ്ജിത് സിംഗ് സന്ധു, രോഹിത് ദണ്ഡ, കാർത്തിക് സന്ദിൽ‌.

Tags : Ranji Trophy Kerala Chandigarh toss

Recent News

Up