x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ഞ്ജി​യി​ൽ ക​ർ​ണാ​ട​ക മി​ക​ച്ച സ്കോ​റി​ൽ


Published: November 1, 2025 06:10 PM IST | Updated: November 1, 2025 06:10 PM IST

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി എ​ലൈ​റ്റ് പോ​രാ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​നെ​തി​രേ ക​ർ​ണാ​ട​ക മി​ക​ച്ച സ്കോ​റി​ലേ​ക്ക്. ആ​ദ്യ​ദി​നം ക​ളി​നി​ർ​ത്തു​മ്പോ​ൾ ക​ർ​ണാ​ട​ക മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 319 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്.

ഒ​രു ഘ​ട്ട​ത്തി​ൽ ര​ണ്ടി​ന് 13 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​യി​രു​ന്ന ക​ർ​ണാ​ട​ക സെ​ഞ്ചു​റി നേ​ടി​യ ക​രു​ണ്‍ നാ​യ​രു​ടെ ഇ​ന്നിം​ഗ്സ് ക​രു​ത്തി​ലാ​ണ് 300 ക​ട​ന്ന​ത്. 251 പ​ന്തി​ൽ 142 റ​ണ്‍​സു​മാ​യി ക​രു​ണ്‍ നാ​യ​ർ ക്രീ​സി​ൽ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ക​യാ​ണ്. 14 ബൗ​ണ്ട​റി​ക​ളും ര​ണ്ടു സി​ക്സ​റു​മു​ൾ​പ്പെ​ടു​ന്ന​താ​ണ് ക​രു​ണി​ന്‍റെ ഇ​ന്നിം​ഗ്സ്.

143 പ​ന്തി​ൽ 88 റ​ണ്‍​സു​മാ​യി സ്മ​ര​ണ്‍ ര​വി​ച​ന്ദ്ര​ൻ ആ​ണ് ക​രു​ണി​നൊ​പ്പം ക്രീ​സി​ലു​ള്ള​ത്. കെ.​എ​ൽ. ശ്രീ​ജി​ത്ത് (65), കെ.​വി. അ​നീ​ഷ് (എ​ട്ട്), നാ​യ​ക​ൻ മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (അ​ഞ്ച്) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ക​ർ​ണാ​ട​ക​യ്ക്ക് ന​ഷ്ട​മാ​യ​ത്.

കേ​ര​ള​ത്തി​നു വേ​ണ്ടി എം.​ഡി. നി​തീ​ഷ്, എ​ൻ.​പി. ബേ​സി​ൽ, ബാ​ബാ അ​പ​രാ​ജി​ത് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

 

Tags : Ranji Trophy Kerala Karnataka Karun Nair cricket

Recent News

Up