x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ഞ്ജി ട്രോ​ഫി: കേ​ര​ള​ത്തി​ന് ലീ​ഡ്; സൗ​രാ​ഷ്ട്ര പൊ​രു​തു​ന്നു


Published: November 9, 2025 06:48 PM IST | Updated: November 9, 2025 07:07 PM IST

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ സൗ​രാ​ഷ്ട്ര​യ്ക്കെ​തി​രെ കേ​ര​ള​ത്തി​ന് 73 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്. കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്സ് 233ൽ ​അ​വ​സാ​നി​ച്ചു.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച സൗ​രാ​ഷ്ട്ര ര​ണ്ടാം ദി​വ​സം ക​ളി നി​ർ​ത്തു​മ്പോ​ൾ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 47 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. ഗ​ജ്ജ​ര്‍ സാ​മ്മ​ര്‍ (20) ജ​യ് ഗോ​ഹി​ല്‍ (22) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ സൗ​രാ​ഷ്ട്ര 160 റ​ൺ​സി​ന് പു​റ​ത്താ​യി​രു​ന്നു.

ര​ണ്ട് വി​ക്ക​റ്റി​ന് 82 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ കേ​ര​ളം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച​ത്. തു​ട​ക്ക​ത്തി​ല്‍ ത​ന്നെ അ​ഹ​മ്മ​ദ് ഇ​മ്രാ​ന്‍റെ (10) വി​ക്ക​റ്റ് ന​ഷ്ട​മാ​യി. സ്‌​കോ​ര്‍ 128ല്‍ ​നി​ല്‍​ക്കെ രോ​ഹ​ന്‍ കു​ന്നു​മ്മ​ലും മ​ട​ങ്ങി. 80 റ​ണ്‍​സെ​ടു​ത്ത രോ​ഹ​നാ​ണ് ടോ​പ് സ്കോ​റ​ർ.

ബാ​ബ അ​പ​രാ​ജി​ത് (69), അ​ങ്കി​ത് ശ​ര്‍​മ്മ (38) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. സൗ​രാ​ഷ്ട്ര​യ്ക്ക് വേ​ണ്ടി ജ​യ്‌​ദേ​വ് ഉ​ന​ദ്ഘ​ട്ട് നാ​ലും ഹി​തെ​ന്‍ കാം​ബി ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി.

Tags : ranji trophy saurashtra kerala rohan kunnummal

Recent News

Up