x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ഞ്ജി ട്രോ​ഫി: മ​ധ്യ​പ്ര​ദേ​ശി​നെ എ​റി​ഞ്ഞി​ട്ട് കേ​ര​ളം, നി​ർ​ണാ​യ​ക ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ്


Published: November 18, 2025 12:55 PM IST | Updated: November 18, 2025 05:44 PM IST

ഇ​ന്‍​ഡോ​ര്‍: ര​ഞ്ജി ട്രോ​ഫി എ​ലൈ​റ്റ് പോ​രാ​ട്ട​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​നെ​തി​രെ കേ​ര​ള​ത്തി​ന് 89 റ​ണ്‍​സി​ന്‍റെ നി​ർ​ണാ​യ​ക ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ്. ഇ​ന്‍​ഡോ​റി​ല്‍ കേ​ര​ള​ത്തി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റാ​യ 281 പി​ന്തു​ട​ർ​ന്ന് ബാ​റ്റ് ചെ​യ്ത മ​ധ്യ​പ്ര​ദേ​ശ് 192ന് ​പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. 67 റ​ണ്‍​സ് നേ​ടി​യ സാ​രാ​ൻ‌​ഷ് ജെ​യ്‌​നാ​ണ് മ​ധ്യ​പ്ര​ദേ​ശി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍.

ഇ​ന്‍​ഡോ​ര്‍, ഹോ​ള്‍​ക്ക​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​റി​ന് 155 എ​ന്ന നി​ല​യി​ൽ മൂ​ന്നാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച മ​ധ്യ​പ്ര​ദേ​ശി​ന് 37 റ​ണ്‍​സി​നി​ടെ ശേ​ഷി​ക്കു​ന്ന നാ​ലു വി​ക്ക​റ്റു​ക​ളും ന​ഷ്ട​മാ​യി. ആ​ര്യ​ന്‍ പാ​ണ്ഡെ (36), മു​ഹ​മ്മ​ദ് അ​ര്‍​ഷ​ദ് ഖാ​ന്‍ (0), കു​മാ​ര്‍ കാ​ര്‍​ത്തി​കേ​യ സിം​ഗ് (ഏ​ഴ്), സാ​രാ​ൻ​ഷ് ജെ​യ്ൻ (67) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ​ത്. റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ കു​ല്‍​ദീ​പ് സെ​ന്‍ പു​റ​ത്താ​വാ​തെ നി​ന്നു.

കേ​ര​ള​ത്തി​നു വേ​ണ്ടി 55 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഏ​ദ​ന്‍ ആ​പ്പി​ള്‍ ടോം, ​മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ എം.​ഡി. നി​ധീ​ഷ് എ​ന്നി​വ​രാ​ണ് മ​ധ്യ​പ്ര​ദേ​ശി​നെ ത​ക​ര്‍​ത്ത​ത്. അ​ഭി​ജി​ത് പ്ര​വീ​ൺ‌, ശ്രീ​ഹ​രി എ​സ്. നാ​യ​ർ, ബാ​ബാ അ​പ​രാ​ജി​ത് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

അ​തേ​സ​മ​യം, ര​ണ്ടാം ഇ​ന്നിം​ഗ്‌​സ് ആ​രം​ഭി​ച്ച കേ​ര​ള​ത്തി​ന് ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ഏ​ഴ് റ​ണ്‍​സെ​ടു​ത്ത രോ​ഹ​ന്‍ കു​ന്നു​മ്മ​ലാ​ണ് മ​ട​ങ്ങി​യ​ത്. ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ ഒ​ന്നി​ന് 27 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് കേ​ര​ളം. അ​ഭി​ഷേ​ക് നാ​യ​ര്‍ (ആ​റ്), സ​ച്ചി​ന്‍ ബേ​ബി (അ​ഞ്ച്) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ.

Tags : Ranji Trophy Kerala Madhya Pradesh

Recent News

Up