ലക്നോ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കർണാടക ഫൈനലിൽ കടന്നു. സെമിഫൈനലിൽ ഉത്തരാഖണ്ഡിനെതിരായ മത്സരം സമനിലയിൽ കലാശിച്ചതോടെ ഒന്നാം ഇന്നിംഗ്സിൽ നേടിയ ലീഡ് വഴിയാണ് കർണാടക ഫൈനൽ ബർത്ത് നേടിയത്.
മത്സരത്തിൽ രണ്ട് ഇന്നിംഗ്സിലുമായി കർണാടക 1,059 റൺസ് സ്കോർ ചെയ്തിരുന്നു. ആദ്യ ഇന്നിംഗ്സിൽ 736 റൺസ് അടിച്ചുകൂട്ടിയ കർണാടക രണ്ടാം ഇന്നിംഗ്സിൽ 323 റൺസ് സ്കോർ ചെയ്തു.
ആദ്യ ഇന്നിംഗ്സിൽ കരിയറിലെ ആദ്യ ഫസ്റ്റ് ക്ലാസ് ഡബിൾ സെഞ്ചുറി നേടിയ (232) ദേവ്ദത്ത് പടിക്കലാണ് കർണാടകയുടെ വിജയശില്പി. ചരിത്രത്തിൽ ആദ്യമായി രഞ്ജി ഫൈനലിൽ പ്രവേശിച്ച ജമ്മു കാഷ്മീരാണ് കർണാടകയുടെ എതിരാളികൾ.
ഫെബ്രുവരി 24-ന് ഹുബ്ബള്ളിയിലെ രാജനഗർ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക.
Tags : Ranji Trophy Karnataka