തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ ചണ്ഡിഗഡ് മികച്ച സ്കോറിലേക്ക്. രണ്ടാംദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 332 റൺസെന്ന നിലയിലാണ് സന്ദർശകർ.
26 റൺസുമായി അർജിത് സിംഗും 25 റൺസുമായി തരൺപ്രീത് സിംഗുമാണ് ക്രീസിൽ. നിലവിൽ അവർക്ക് 193 റൺസിന്‍റെ ലീഡുണ്ട്.
സെഞ്ചുറി നേടിയ അർജുൻ ആസാദിന്‍റെയും നായകൻ മനൻ വോറയുടെയും ഇന്നിംഗ്സുകളാണ് ചണ്ഡിഗഡിന് മികച്ച സ്കോർ സമ്മാനിച്ചത്. അർജുൻ 123 പന്തിൽ 15 ഫോറുകളും ഒരു സിക്സറുമുൾപ്പെടെ 102 റൺസെടുത്തപ്പോൾ മനൻ വോറ 206 പന്തിൽ 11 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 113 റൺസെടുത്തു. കൂടാതെ ശിവം ഭാംബ്രി 41 റൺസും നിഖിൽ താക്കൂർ 11 റൺസുമെടുത്തു.
കേരളത്തിനു വേണ്ടി വിഷ്ണു വിനോദ് 26 റൺസ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ ഏദൻ ആപ്പിൾ ടോം, എം.ഡി. നിതീഷ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Tags : Chandigarh Kerala Ranji Trophy Cricket