x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ഞ്ജി ട്രോ​ഫി; രോ​ഹ​ന്‍ കു​ന്നു​മ്മ​ലി​ന് അ​ർ​ധ​സെ​ഞ്ചു​റി; കേ​ര​ള​ത്തി​ന് മി​ക​ച്ച തു​ട​ക്കം


Published: November 8, 2025 06:21 PM IST | Updated: November 8, 2025 06:27 PM IST

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ സൗ​രാ​ഷ്ട്ര​യെ എ​റി​ഞ്ഞി​ട്ട് കേ​ര​ളം. സൗ​രാ​ഷ്ട്ര ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ നേ​ടി​യ 160 റ​ണ്‍​സി​ന് മ​റു​പ​ടി പ​റ​യു​ന്ന കേ​ര​ളം ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 82 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്.

58 പ​ന്തി​ല്‍ 59 റ​ണ്‍​സു​മാ​യി രോ​ഹ​ന്‍ കു​ന്നു​മ്മ​ലും ര​ണ്ട് റ​ണ്‍​സോ​ടെ അ​ഹ​മ്മ​ദ് ഇ​മ്രാ​നു​മാ​ണ് ക്രീ​സി​ല്‍. 18 റ​ണ്‍​സെ​ടു​ത്ത എ.​കെ.​ആ​ക​ര്‍​ഷി​ന്‍റെ​യും ഒ​രു റ​ണ്ണെ​ടു​ത്ത സ​ച്ചി​ന്‍ ബേ​ബി​യു​ടെ​യും വി​ക്ക​റ്റു​ക​ളാ​ണ് കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യ​ത്.

എ​ട്ട് വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കെ സൗ​രാ​ഷ്ട്ര​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റി​നൊ​പ്പ​മെ​ത്താ​ന്‍ കേ​ര​ള​ത്തി​ന് ഇ​നി 78 റ​ണ്‍​സ് കൂ​ടി വേ​ണം. കേ​ര​ള​ത്തി​നാ​യി എം.​ഡി.​നീ​ധീ​ഷ് ആ​റും ബാ​ബാ അ​പ​രാ​ജി​ത് മൂ​ന്നു വി​ക്ക​റ്റും വീ​ഴ്ത്തി.

84 റ​ണ്‍​സെ​ടു​ത്ത ജേ ​ഗോ​ഹി​ലാ​ണ് സൗ​രാ​ഷ്ട്ര​യു​ടെ ടോ​പ് സ്കോ​റ​ര്‍. മൂ​ന്ന് ക​ളി​ക​ളി​യി​ൽ നി​ന്ന് ര​ണ്ട് സ​മ​നി​ല​യും ഒ​രു ഇ​ന്നിം​ഗ്സ് തോ​ല്‍​വി​യും വ​ഴ​ങ്ങി​യ കേ​ര​ള​ത്തി​ന് സൗ​രാ​ഷ്ട്ര​ക്കെ​തി​രെ മി​ക​ച്ച വി​ജ​യം അ​നി​വാ​ര്യ​മാ​ണ്.

Tags : ranji trophy kerala saurashtra rohan kunnummal mdnidheesh

Recent News

Up