റിയല്‍മി തങ്ങളുടെ സി സീരീസില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ റിയല്‍മി സി85 5ജി എന്ന മോഡല്‍ അവതരിപ്പിക്കാന്‍ തയാറെടുത്തിരിക്കുന്നു. 7000എംഎഎച്ച് ബാറ്ററിയുമായി ഒരു പുതിയ സ്മാര്‍ട്ട്ഫോണ്‍ സി സീരീസില്‍ അവതരിപ്പിക്കാന്‍ പോകുന്നതായി നേരത്തെ റിയല്‍മി ടീസറിലൂടെ വ്യക്തമാക്കിയിരുന്നു.
നവംബര്‍ 28ന് ഇത് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നും കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫിലിപ്പീന്‍സ് പോലുള്ള രാജ്യങ്ങളില്‍ റിയല്‍മി സി85 5ജി അവതരിപ്പിച്ചിട്ടുണ്ട്. അതില്‍നിന്ന് കാര്യമായ മാറ്റങ്ങള്‍ ഇന്ത്യന്‍ വേരിയന്റില്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രത്യേകതകള്‍
13000 രൂപയില്‍ താഴെ പ്രാരംഭ വിലയില്‍ സി85 5ജി എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. റിയല്‍മിയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ഫ്ലിപ്പ്കാര്‍ട്ട് വഴിയും ഫോണ്‍ വാങ്ങാനാകും.
Tags : realme c85 features specifications