x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇനി പുകയ്ക്കും പൊള്ളുന്ന വില; ഒറ്റയടിക്ക് 18 രൂപയിൽ നിന്ന് 72 രൂപയിലേക്ക്


Published: December 30, 2025 07:44 AM IST | Updated: December 30, 2025 07:44 AM IST

രാ​ജ്യ​ത്തെ പു​ക​യി​ല ഉ​പ​ഭോ​ക്താ​ക്ക​ളെ​യും വി​പ​ണി​യെ​യും ഒ​രു​പോ​ലെ പി​ടി​ച്ചു​ല​യ്ക്കു​ന്ന വ​മ്പി​ച്ച നി​കു​തി പ​രി​ഷ്കാ​ര​ത്തി​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്ന​ത്.

പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ സെ​ൻ​ട്ര​ൽ എ​ക്സൈ​സ് (ഭേ​ദ​ഗ​തി) ബി​ൽ 2025 പ്ര​കാ​രം സി​ഗ​ര​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് വ​ൻ​തോ​തി​ൽ വി​ല വ​ർ​ധി​ക്കും.

നി​ല​വി​ൽ 18 രൂ​പ​യ്ക്ക് ല​ഭി​ക്കു​ന്ന ഒ​രു സി​ഗ​ര​റ്റി​ന് നാ​ല് മ​ട​ങ്ങ് വ​ർ​ധ​ന​വോ​ടെ 72 രൂ​പ വ​രെ​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള സൂ​ച​ന​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ യു​വാ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും പു​ക​യി​ല​യു​ടെ മാ​ര​ക​മാ​യ പി​ടി​യി​ൽ നി​ന്ന് മോ​ചി​പ്പി​ക്കാ​ൻ ഈ ​ക​ടു​ത്ത ന​ട​പ​ടി സ​ഹാ​യി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ വി​ല​യി​രു​ത്തു​ന്നു. പു​തി​യ നി​യ​മ​നി​ർ​മ്മാ​ണം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ സി​ഗ​ര​റ്റു​ക​ൾ​ക്ക് മേ​ലു​ള്ള എ​ക്സൈ​സ് ഡ്യൂ​ട്ടി​യി​ൽ വ​ലി​യ മാ​റ്റ​മു​ണ്ടാ​കും.

മു​ൻ​പ് 1,000 സി​ഗ​ര​റ്റ് സ്റ്റി​ക് അ​ട​ങ്ങി​യ പാ​ക്ക​റ്റു​ക​ൾ​ക്ക് അ​വ​യു​ടെ നീ​ളം അ​നു​സ​രി​ച്ച് 200 രൂ​പ മു​ത​ൽ 735 രൂ​പ വ​രെ​യാ​യി​രു​ന്നു നി​കു​തി​യെ​ങ്കി​ൽ, ഇ​നി മു​ത​ൽ ഇ​ത് 2,700 രൂ​പ മു​ത​ൽ 11,000 രൂ​പ വ​രെ​യാ​യി കു​ത്ത​നെ ഉ​യ​രും.

സി​ഗ​ര​റ്റി​ന് പു​റ​മെ ഹു​ക്ക, ച്യൂ​യിം​ഗ് ടു​ബാ​ക്കോ അ​ഥ​വാ പു​ക​യി​ല മി​ശ്രി​ത​ങ്ങ​ൾ എ​ന്നി​വ​യ്ക്കും നി​കു​തി വ​ർ​ധ​ന ബാ​ധ​ക​മാ​ണ്. പു​ക​യി​ല മി​ശ്രി​ത​ങ്ങ​ളു​ടെ നി​കു​തി 60 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 325 ശ​ത​മാ​ന​മാ​യും, ച്യൂ​യിം​ഗ് ടു​ബാ​ക്കോ​യു​ടേ​ത് 25 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 100 ശ​ത​മാ​ന​മാ​യും ഉ​യ​രു​മെ​ന്ന് ബി​ല്ലി​ൽ പ​റ​യു​ന്നു.

ഈ ​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ വ​ലി​യ ച​ർ​ച്ച​ക​ളാ​ണ് പൊ​തു​മ​ധ്യ​ത്തി​ൽ ന​ട​ക്കു​ന്ന​ത്. പു​ക​വ​ലി​ക്കാ​രാ​യ പ​ല​രും ഈ ​തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

വി​ല വ​ർ​ധി​ക്കു​ന്ന​ത് പു​ക​വ​ലി ശീ​ലം പാ​ടെ ഉ​പേ​ക്ഷി​ക്കാ​ൻ ത​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​മെ​ന്ന് ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ടു​മ്പോ​ൾ, ഇ​തി​നെ പ​രി​ഹാ​സ​ത്തോ​ടെ കാ​ണു​ന്ന​വ​രും കു​റ​വ​ല്ല.

വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ ഡ​ൽ​ഹി പോ​ലു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന​വ​ർ​ക്ക് സി​ഗ​ര​റ്റി​ലെ പു​ക​യേ​ക്കാ​ൾ മാ​ര​ക​മാ​യ വാ​യു സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന രീ​തി​യി​ലു​ള്ള ട്രോ​ളു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ക​യാ​ണ്.

സി​ഗ​ര​റ്റ് വി​ല വ​ർ​ധി​ക്കു​ന്ന​ത് ഇ-​സി​ഗ​ര​റ്റു​ക​ളു​ടെ​യും വേ​പ്പി​ന്‍റെ​യും ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന് ഒ​രു വി​ഭാ​ഗം ആ​ശ​ങ്ക​പ്പെ​ടു​ന്നു. വി​ല കൂ​ടു​മ്പോ​ൾ വി​പ​ണി​യി​ൽ വ്യാ​ജ സി​ഗ​ര​റ്റു​ക​ളു​ടെ​യും അ​ന​ധി​കൃ​ത ക​ട​ത്തു​ക​ളു​ടെ​യും എ​ണ്ണം വ​ർ​ധി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ ന​ൽ​കു​ന്നു​ണ്ട്.

നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​ത്ത ഇ​ത്ത​രം വ്യാ​ജ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ കൂ​ടു​ത​ൽ അ​പ​ക​ട​ത്തി​ലാ​ക്കു​മെ​ന്ന വാ​ദ​വും ശ​ക്ത​മാ​ണ്. പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്കും മ​ദ്യ​ത്തി​നും നി​കു​തി കൂ​ട്ടു​ന്ന​തി​ന് പ​ക​രം പൂ​ർ​ണ​മാ​യ നി​രോ​ധ​ന​മാ​ണ് വേ​ണ്ട​തെ​ന്ന അ​ഭി​പ്രാ​യ​വും ഉ​യ​രു​ന്നു​ണ്ട്.

ഏ​താ​യാ​ലും പു​ക​യി​ല വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ൽ ഈ ​പു​തി​യ നി​യ​മം ഒ​രു നി​ർ​ണാ​യ​ക നാ​ഴി​ക​ക്ക​ല്ലാ​യി മാ​റു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.

Tags : CigarettePriceHike IndiaNews TobaccoTax HealthIndia Budget2025

Recent News

Up