x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂൾ ബാഗിൽ പുസ്തകത്തിന് പകരം ഇഷ്ടിക; ബിഹാറിൽ പിഞ്ചുബാലികയ്ക്ക് നേരെ മാതാവിന്‍റെ ക്രൂരത


Published: February 16, 2026 08:29 PM IST | Updated: February 16, 2026 08:29 PM IST

ബി​ഹാ​റി​ലെ മു​സാ​ഫ​ർ​പൂ​രി​ൽ നി​ന്ന് പു​റ​ത്തു​വ​ന്ന മ​ന​സാ​ക്ഷി​യെ മ​ര​വി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​തെ​ളി​ച്ചി​രി​ക്കു​ക​യാ​ണ്.

സ്വ​ന്തം മ​ക​ളോ​ട് ഒ​ര​മ്മ കാ​ട്ടി​യ അ​തി​ക്രൂ​ര​മാ​യ പെ​രു​മാ​റ്റ​മാ​ണ് ഈ ​വീ​ഡി​യോ​യി​ൽ ദൃ​ശ്യ​മാ​കു​ന്ന​ത്. mസ്കൂ​ൾ വി​ട്ട് വ​രു​ന്ന കൊ​ച്ചു പെ​ൺ​കു​ട്ടി ഭാ​ര​മേ​റി​യ ബാ​ഗ് ചു​മ​ക്കാ​ൻ പാ​ടു​പെ​ടു​ന്ന​ത് ക​ണ്ടാ​ണ് നാ​ട്ടു​കാ​ർ ശ്ര​ദ്ധി​ച്ച​ത്.

കു​ട്ടി​യെ സ​ഹാ​യി​ക്കാ​നാ​യി ബാ​ഗ് പ​രി​ശോ​ധി​ച്ച വ​ഴി​യാ​ത്ര​ക്കാ​ർ ഞെ​ട്ടി​പ്പോ​യി. ബാ​ഗി​നു​ള്ളി​ൽ പു​സ്ത​ക​ങ്ങ​ൾ​ക്ക് പ​ക​രം ഭാ​ര​മേ​റി​യ ഇ​ഷ്ടി​ക​ക​ളാ​ണ് ആ ​അ​മ്മ നി​റ​ച്ചു വെ​ച്ചി​രു​ന്ന​ത്.

താ​ൻ അ​നു​ഭ​വി​ക്കു​ന്ന വേ​ദ​ന നാ​ട്ടു​കാ​രോ​ട് ക​ര​ഞ്ഞു​കൊ​ണ്ട് വി​വ​രി​ച്ച കു​ട്ടി​ക്ക് നേ​രെ അ​മ്മ പ​ര​സ്യ​മാ​യി അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്ന​താ​ണ് പി​ന്നീ​ട് കാ​ണു​ന്ന​ത്.

ഇ​ഷ്ടി​ക​ക​ൾ പു​റ​ത്തെ​ടു​ത്ത​ത് ഇ​ഷ്ട​പ്പെ​ടാ​തി​രു​ന്ന സ്ത്രീ, ​ആ​ളു​ക​ൾ നോ​ക്കി​നി​ൽ​ക്കെ ത​ന്നെ കു​ട്ടി​യെ ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു.

ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ച്ച നാ​ട്ടു​കാ​രോ​ട് വ​ള​രെ ധി​ക്കാ​ര​പ​ര​മാ​യ രീ​തി​യി​ലാ​ണ് ഈ ​സ്ത്രീ പെ​രു​മാ​റി​യ​ത്. കു​ട്ടി ത​ന്‍റേ​താ​ണെ​ന്നും അ​വ​ളെ എ​ന്ത് ചെ​യ്യാ​നും ത​നി​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​വ​ർ ആ​ക്രോ​ശി​ച്ചു.

ത​ങ്ങ​ളെ വീ​ഡി​യോ എ​ടു​ക്കു​ന്ന​ത് ത​ട​യാ​നും പോ​ലീ​സി​നെ വി​ളി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​വ​രോ​ട് വെ​ല്ലു​വി​ളി​ക്കാ​നു​മാ​ണ് അ​വ​ർ ശ്ര​മി​ച്ച​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തോ​ടെ കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ൻ​സി​പി​സി​ആ​ർ പോ​ലു​ള്ള സം​ഘ​ട​ന​ക​ൾ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.

വീ​ടി​നു​ള്ളി​ൽ പോ​ലും സു​ര​ക്ഷി​ത​യ​ല്ലാ​ത്ത ഈ ​പെ​ൺ​കു​ട്ടി​ക്ക് മാ​ന​സി​ക​മാ​യ പി​ന്തു​ണ​യും ചി​കി​ത്സ​യും ആ​വ​ശ്യ​മാ​ണെ​ന്ന് പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടി.

ക്രൂ​ര​മാ​യ ഈ ​പെ​രു​മാ​റ്റം കു​ട്ടി​ക​ളോ​ടു​ള്ള അ​തി​ക്ര​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മെ​ന്നും ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.

സം​ഭ​വം ഗൗ​ര​വ​ക​ര​മാ​യ​തോ​ടെ മു​സാ​ഫ​ർ​പൂ​ർ സീ​നി​യ​ർ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് കാ​ന്തേ​ഷ് കു​മാ​ർ മി​ശ്ര വി​ഷ​യ​ത്തി​ൽ നേ​രി​ട്ട് ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. വീ​ഡി​യോ​യു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്കാ​നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും അ​ദ്ദേ​ഹം ഉ​ത്ത​ര​വി​ട്ടു.

ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​കു​ടും​ബ​ത്തെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ മാ​താ​വി​നെ​തി​രെ ക​ർ​ശ​ന​മാ​യ കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് ഉ​റ​പ്പു​ന​ൽ​കി.

Tags : BiharNews Muzaffarpur BreakingNews ViralVideo IndiaNews

Recent News

Up