മുംബൈ: ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ആഡ്വെന്റ് ഇന്റർനാഷണൽ യുഎസ് ഇലക്ട്രോണിക് ഗൃഹോപകരണ നിർമാതാക്കളായ വേൾപൂളിന്റെ ഇന്ത്യൻ യൂണിറ്റ് ഏറ്റെടുക്കാനുള്ള ചർച്ചകൾ പരാജയം.
ഒരു ബില്യൺ ഡോളറിന് ഏറ്റെടുക്കാനുള്ള ചർച്ചകൾ മൂല്യനിർണയത്തെച്ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്നാണ് പരാജയപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
മിഷിഗൺ ആസ്ഥാനമായ മാതൃസ്ഥാപനം വേൾപൂൾ കോർപറേഷനിൽനിന്ന് വേൾപൂൾ ഓഫ് ഇന്ത്യയുടെ 31 ശതമാനം ഓഹരികൾ വാങ്ങുന്നതിൽ ആഡ്വെന്റ് മുൻപന്തിയിൽ എത്തിയിരുന്നു. ഇത് ഭൂരിപക്ഷ ഓഹരികൾ സ്വന്തമാക്കുന്നതിന് നിർബന്ധിത ഓപ്പൺ ഓഫറിന് കാരണമാകുമായിരുന്നു എന്നും വിഷയവുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
Tags : Advent Whalepool India debate Whalepool