x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​​ഗോ​​ള ഐ​​ടി മേ​​ഖ​​ല​​യി​​ൽ എ​​ഐ ഭീ​​തി; വി​​പ​​ണി​​ക​​ൾ കൂ​​പ്പു​​കു​​ത്തി


Published: February 13, 2026 11:20 PM IST | Updated: February 13, 2026 11:20 PM IST

മും​​ബൈ: വ്യാ​​പാ​​ര​​വാ​​ര​​ത്തി​​ന്‍റെ അ​​വ​​സാ​​ന​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ഓ​​ഹ​​രി​​വി​​പ​​ണി​​ക​​ൾ കൂ​​പ്പു​​കു​​ത്തി. ദു​​ർ​​ബ​​ല​​മാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ളെയും ഐ​​ടി മേ​​ഖ​​ല​​യി​​ൽ ആ​​ർ​​ട്ടി​​ഫി​​ഷൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് മൂ​​ല​​മു​​ണ്ടാ​​കാ​​വു​​ന്ന പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള ആശങ്കയും കാ​​ര​​ണം ഐ​​ടി ഓ​​ഹ​​രി​​ക​​ളി​​ലു​​ണ്ടാ​​യ ക​​ന​​ത്ത വി​​ല്പ​​ന​​ക​​ളെ​​യും തു​​ട​​ർ​​ന്ന് സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഒ​​രു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം താ​​ഴ്ന്നു.

സെ​​ൻ​​സെ​​ക്സ് 1048.16 പോ​​യി​​ന്‍റ് (1.25%) താ​​ഴ്ന്ന് 82,627ലും ​​നി​​ഫ്റ്റി 336.10 പോ​​യി​​ന്‍റ് (1.30%) ന​​ഷ്ട​​ത്തി​​ൽ 25,471.10ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

16 പ്ര​​ധാ​​ന മേ​​ഖ​​ല സൂ​​ചി​​ക​​ക​​ളും ന​​ഷ്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. നി​​ഫ്റ്റി മെ​​റ്റ​​ൽ മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം താ​​ഴ്ന്നു. ഹി​​ൻ​​ഡാ​​ൽ​​കോ​​യു​​ടെ പാ​​ദ​​വാ​​ർ​​ഷി​​ക ലാ​​ഭ​​ത്തി​​ലു​​ണ്ടാ​​യ ഇ​​ടി​​വാ​​ണ് മെ​​റ്റ​​ൽ സൂ​​ചി​​ക​​ക​​ളെ ബാ​​ധി​​ച്ച​​ത്. ഹി​​ൻ​​ഡാ​​ൽ​​കോ​​യു​​ടെ 2026 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം മൂ​​ന്നാം പാ​​ദ​​ത്തി​​ൽ അ​​റ്റാ​​ദാ​​യം 45 ശ​​ത​​മാ​​നം കു​​റ​​ഞ്ഞ് 2049 കോ​​ടി രൂ​​പ​​യാ​​യി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ പാ​​ദ​​ത്തി​​ൽ ഇ​​ത് 3735 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. ഹി​​ൻ​​ഡാ​​ൽ​​കോ​​യു​​ടെ യു​​എ​​സി​​ലു​​ള്ള ഉ​​പ​​ക​​ന്പ​​നി​​യാ​​യ നോ​​വ​​ലി​​സി​​ന്‍റെ ഒ​​സ് വെ​​ഗോ​​യി​​ലു​​ള്ള പ്ലാ​​ന്‍റി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷം സെ​​പ്റ്റം​​ബ​​റി​​ലും ന​​വം​​ബ​​റി​​ലു​​മുണ്ടാ​​യ ര​​ണ്ടു വ​​ലി​​യ തീ​​പി​​ടി​​ത്ത​​ത്തെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ ന​​ഷ്ട​​ങ്ങ​​ളാ​​ണ് ക​​ന്പ​​നി​​ലു​​ടെ ലാ​​ഭ​​ത്തി​​ൽ വ​​ലി​​യ ഇ​​ടി​​വു​​ണ്ടാ​​ക്കി​​യ​​ത്. ഈ ​​തീ​​പി​​ടി​​ത്ത​​ങ്ങ​​ൾ ഉ​​ത്പാ​​ദ​​ന​​ത്തെ ബാ​​ധി​​ച്ചു. ഇ​​ത് ഏ​​ക​​ദേ​​ശം 2610 കോ​​ടി രൂ​​പ​​യു​​ടെ അ​​ധി​​ക ബാ​​ധ്യ​​ത വ​​രു​​ത്തി​​വ​​ച്ചു. പ്ലാ​​ന്‍റി​​ലെ ത​​ക​​രാ​​ർ മൂ​​ലം അ​​ടു​​ത്ത കു​​റ​​ച്ച് കാ​​ല​​യ​​ള​​വി​​ൽ ക​​ന്പ​​നി​​യു​​ടെ പ​​ണ​​മൊ​​ഴു​​ക്കി​​ൽ 1.3 ബി​​ല്യ​​ണ്‍ മു​​ത​​ൽ 1.6 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ വ​​രെ കു​​റ​​വു​​ണ്ടാ​​കു​​മെ​​ന്ന് ഹി​​ൻ​​ഡാ​​ൽ​​കോ അ​​റി​​യി​​ച്ചു. ഹി​​ൻ​​ഡാ​​ൽ​​കോ ഓ​​ഹ​​രി ഇ​​ന്ന​​ലെ ആ​​റു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​ക​​മാ​​ണ് താ​​ഴ്ന്ന​​ത്.

ഐ​​ടി (1.44%), എ​​ഫ്എം​​സി​​ജി (1.90%), റി​​യ​​ൽ​​റ്റി (2.23%), ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ് (1.29%), ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ് (1.88%), പ്രൈ​​വ​​റ്റ് ബാ​​ങ്ക് (1.02%), ഫി​​നാ​​ൻ​​ഷൽ സ​​ർ​​വീ​​സ​​സ് (1.18%) എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു താ​​ഴ്ച.

ഇ​​ടി​​വി​​നു കാ​​ര​​ണ​​ങ്ങ​​ൾ

ഐ​​ടി​​യി​​ലു​​ണ്ടാ​​യ വി​​ല്പ​​ന: ഐ​​ടി സൂ​​ചി​​ക​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം സെ​​ഷ​​നി​​ലും ഇ​​ടി​​ഞ്ഞു. ഐ​​ടി അ​​ധി​​ഷ്ഠി​​ത ഓ​​ട്ടോ​​മേ​​ഷ​​ൻ മേ​​ഖ​​ല​​യി​​ലെ തൊ​​ഴി​​ൽ കേ​​ന്ദ്രീ​​കൃ​​ത​​മാ​​യ ബി​​നി​​ന​​സ് മോ​​ഡ​​ലി​​നെ ബാ​​ധി​​ക്കു​​മെ​​ന്ന ഭീ​​തി നി​​ക്ഷേ​​പ​​ക​​രി​​ലു​​ണ്ടാ​​യി. ഇ​​ത് കൂ​​ടു​​ത​​ൽ വി​​റ്റ​​ഴി​​ക്ക​​ലി​​ന് നി​​ക്ഷേ​​പ​​ക​​രെ പ്രേ​​രി​​പ്പി​​ച്ചു. വ്യാ​​ഴാ​​ഴ്ച 5.5 ശ​​ത​​മാ​​ന​​മാ​​ണ് ഐ​​ടി ഓ​​ഹ​​രി​​ക​​ൾ താ​​ഴ്ന്ന​​ത്.
ഐ​​ടി സൂ​​ചി​​ക ഈ ​​ആ​​ഴ്ച 11.4 ശ​​ത​​മാ​​ന​​ത്തോ​​ളം താ​​ഴ്ന്നു. 2026ൽ ​​ഇ​​തു​​വ​​രെ 16.6 ശ​​ത​​മാ​​നം ന​​ഷ്ട​​മാ​​ണ് സൂ​​ചി​​ക രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​ത് ക​​ഴി​​ഞ്ഞ വ​​ർ​​ഷം മു​​ഴു​​വ​​ൻ ഉ​​ണ്ടാ​​യ 12.6 ശ​​ത​​മാ​​നം ഇ​​ടി​​വി​​നേ​​ക്കാ​​ൾ കൂ​​ടു​​ത​​ലാ​​ണ്.

ദു​​ർ​​ബ​​ല​​മാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ൾ: ഏ​​ഷ്യ​​ൻ വി​​പ​​ണി​​യി​​ൽ ഹോ​​ങ്കോം​​ഗി​​ന്‍റെ ഹാ​​ങ്സെ​​ങ്, ജ​​പ്പാ​​ന്‍റെ നി​​ക്കീ, ഷാ​​ങ്ഹാ​​യ് എ​​സ്എ​​സ്ഇ കോം​​പോ​​സി​​റ്റ് എന്നിവ താ​​ഴ്ന്നാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

പ​​ണ​​പ്പെ​​രു​​പ്പ ക​​ണ​​ക്കു​​ക​​ൾ പു​​റ​​ത്തു​​വ​​രു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യി യു​​എ​​സി​​ലെ നാ​​സ്ദാ​​ക് കോം​​പോ​​സി​​റ്റ് വ്യാ​​ഴാ​​ഴ്ച ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഇ​​ടി​​ഞ്ഞു. ജ​​നു​​വ​​രി​​യി​​ലെ തൊ​​ഴി​​ൽ ക​​ണ​​ക്കു​​ക​​ൾ പ്ര​​തീ​​ക്ഷി​​ച്ച​​തി​​ലും മി​​ക​​ച്ച​​താ​​യി​​രു​​ന്നു. ഇ​​ത് ഉ​​ട​​ൻ​​ത​​ന്നെ ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് പ​​ലി​​ശ നി​​ര​​ക്ക് കു​​റ​​യ്ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​ക​​ൾ​​ക്കു മ​​ങ്ങ​​ലേ​​ൽ​​പ്പി​​ച്ചു. എ​​സ് ആ​​ൻ​​ഡ് പി, ​​ഡൗ ജോ​​ണ്‍​സ് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ ആ​​വ​​റേ​​ജ് എ​​ന്നി​​വ​​യും ഇ​​ടി​​ഞ്ഞു.

ചാ​​ഞ്ചാ​​ട്ട സൂ​​ചി​​ക ഉ​​യ​​ർ​​ന്നു: ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ ചാ​​ഞ്ചാ​​ട്ട​​ത്തി​​ന്‍റെ അ​​ള​​വു​​കോ​​ലാ​​യ ഇ​​ന്ത്യ വി​​ക്സ് 13 ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഉ​​യ​​ർ​​ന്ന് 13.29ലെ​​ത്തി.

Tags : AI global IT sector markets plunge markets Sensex Nifty

Recent News

Up