കൊച്ചി: കിറ്റെക്സ് കമ്പനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് കമ്പനി എംഡിയും ട്വന്റി-20 ചെര്‍മാനുമായ സാബു എം. ജേക്കബ്.
ഒരു ക്രമക്കേടും താന്‍ നടത്തിയിട്ടില്ല. നോട്ടീസ് ലഭിക്കുന്നത് സ്വാഭാവിക നടപടി മാത്രം. ഇന്ത്യ കൈവരിച്ച പുരോഗതി കേരളത്തിലെത്തണമെങ്കില്‍ എന്‍ഡിഎയ്ക്കൊപ്പം സഞ്ചരിക്കണം. അതിന്റെ ഭാഗമായാണ് എന്‍ഡിഎയില്‍ എത്തിയത്. മറിച്ചുള്ള വാദങ്ങളിൽ തെളിവുണ്ടെങ്കില്‍ പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിലേക്കു മത്സരിക്കാന്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ പോലും എന്‍ഡിഎയുടെ ഭാഗമാകുന്നതില്‍ പ്രശ്നമില്ല-സാബു ജേക്കബ് പറഞ്ഞു.
Tags : Sabu M. Jacob enquiry welcome Kitex