കൊച്ചി: ആരോഗ്യസേവന ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ മികച്ച നേട്ടം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 13 ശതമാനവും അറ്റാദായത്തില്‍ 22 ശതമാനവും വര്‍ധനയാണു കമ്പനി രേഖപ്പെടുത്തിയത്. ഇതോടെ ഈ പാദത്തിലെ ആകെ വരുമാനം 1,186 കോടി രൂപയായി.
നിലവില്‍ ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡുമായുള്ള ലയനനടപടികള്‍ അവസാനഘട്ടത്തിലാണ്. ഇക്കാലയളവില്‍ ലയനശേഷമുണ്ടാകുന്നവയുടെ സംയുക്ത വരുമാനം നോക്കുമ്പോള്‍ 15 ശതമാനം വര്‍ധിച്ച് 2,366 കോടിയും പ്രവര്‍ത്തനലാഭം 22 ശതമാനം വര്‍ധിച്ച് 503 കോടിയുമായി.
കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റി, കോഴിക്കോട് മിംസ് തുടങ്ങിയ ആശുപത്രികള്‍ മികച്ച പ്രവര്‍ത്തനലാഭമാണ് ഇക്കാലയളവില്‍ നേടിയത്. ചികിത്സ തേടിയെത്തിയവരുടെ ആകെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനയുണ്ടായി.
അത്യാധുനിക ചികിത്സാസൗകര്യങ്ങളും വിദേശത്തുനിന്നുള്ള രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയുമാണ് ഈ മുന്നേറ്റത്തിനു കരുത്തേകിയതെന്ന് ചെയര്മാന് ഡോ. ആസാദ് മൂപ്പന് അറിയിച്ചു.
Tags : Aster DM Healthcare third quarter results