കൊച്ചി: ബാങ്കിംഗ് ബിസിനസ് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വന്‍ മാറ്റങ്ങളാണ് ഈ മേഖലയില്‍ സംഭവിച്ചിട്ടുള്ളതെന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി.ആര്. ശേഷാദ്രി.
കേരള മാനേജ്മെന്റ് അസോസിയേഷന്റെ കെഎംഎ ഇന്‍സൈറ്റ് എക്സ് സീരീസ് പതിനാറാം എഡിഷനില്‍ ‘അതിരുകള്‍ക്കപ്പുറം: പുതിയ വ്യാപാര സഖ്യങ്ങളുടെ കാലഘട്ടത്തിലെ ബാങ്കിംഗ്’എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാങ്കുകളുടെ 30 വര്‍ഷം മുമ്പത്തെ ബാലന്‍സ്ഷീറ്റിനെ ഇന്നത്തേതുമായി താരതമ്യം ചെയ്താല്‍ 400 മടങ്ങു വളര്‍ച്ചയാണ് കാണാനാകുക. ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച മൂലമാണ് ഇതു സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു.
കേരള മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ദിലീപ് നാരായണന് സ്വാഗതവും ലേഖ ബാലചന്ദ്രന് നന്ദിയും പറഞ്ഞു.
Tags : P.R. Seshadri banking sector Banking business KMA