കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് രാജ്യാന്തര കടപ്പത്ര വിപണിയില്‍നിന്ന് 5500 കോടിയുടെ (600 ദശലക്ഷം ഡോളര്‍) ധസമാഹരണം നടത്തി. ഇന്ത്യയിലെ സ്വകാര്യമേഖല എന്‍ബിഎഫ്സികള്‍ കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന ധനസമാഹരണമാണിത്.
റിസര്‍വ് ബാങ്കിന്റെ വിദേശ വാണിജ്യവായ്പാ നിബന്ധനകള്‍ക്കു വിധേയമായി നാല് ബില്യണ്‍ ഡോളര്‍ ആഗോള ഇടക്കാല ടേം നോട്ട് പദ്ധതിക്കു കീഴിലുള്ള സീനിയര്‍ സെക്വേര്‍ഡ് ബോണ്ട് വഴിയാണ് ധനസമാഹരണം നടത്തിയത്. ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ടാണ് ഈ നീക്കം. അടിസ്ഥാന തുകയുടെ ഏകദേശം 3.8 മടങ്ങ് വരെയായിരുന്നു സബ്സ്ക്രിപ്ഷന്.
ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്ക് മുത്തൂറ്റ് ഫിനാന്സിനോടുള്ള താത്പര്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അന്താരാഷ്ട്ര മൂലധന വിപണികളിലെ മുത്തൂറ്റ് ഫിനാന്‍സിനുള്ള സ്വാധീനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതുകൂടിയാണ് ഈ നേട്ടമെന്നും മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
Tags : Bond sale Muthoot Finance NBFC international securities market