x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അടിസ്ഥാന മേഖലയ്ക്കും ഊന്നല്‍ നല്‍കുന്ന ബജറ്റ്: ഫിക്കി


Published: January 29, 2026 11:49 PM IST | Updated: January 29, 2026 11:49 PM IST

കൊ​​ച്ചി: സാ​​മൂ​​ഹി​​ക വി​​ക​​സ​​ന​​ത്തി​​നും അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ, വ്യ​​വ​​സാ​​യ മേ​​ഖ​​ല​​ക​​ള്‍ക്കും ഊ​​ന്ന​​ല്‍ ന​​ല്‍കു​​ന്ന​​താ​​ണ് ധ​​ന​​മ​​ന്ത്രി കെ.​​എ​​ന്‍. ബാ​​ല​​ഗോ​​പാ​​ല്‍ നി​​യ​​മ​​സ​​ഭ​​യി​​ല്‍ അ​​വ​​ത​​രി​​പ്പി​​ച്ച സം​​സ്ഥാ​​ന ബ​​ജ​​റ്റ് എ​​ന്ന് ഫി​​ക്കി കേ​​ര​​ള സ്റ്റേ​​റ്റ് കൗ​​ണ്‍സി​​ല്‍ ചെ​​യ​​ര്‍മാ​​ന്‍ വി.​​പി. ന​​ന്ദ​​കു​​മാ​​ര്‍.

തി​​രു​​വ​​ന​​ന്ത​​പു​​രം മു​​ത​​ല്‍ അ​​ങ്ക​​മാ​​ലി വ​​രെ​​യു​​ള്ള എം​​സി റോ​​ഡ് വി​​ക​​സ​​ന​​ത്തി​​നാ​​യി 5217 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ച​​ത് ദീ​​ര്‍ഘ​​കാ​​ല​​ ആ​​വ​​ശ്യ​​ത്തി​​നു​​ള്ള അം​​ഗീ​​കാ​​ര​​മാ​​ണ്. തി​​രു​​വ​​ന​​ന്ത​​പു​​രം മു​​ത​​ല്‍ കാ​​സ​​ര്‍ഗോ​​ഡ് വ​​രെ റീ​​ജ​​ണ​​ല്‍ റാ​​പ്പി​​ഡ് ട്രാ​​ന്‍സി​​റ്റ് സി​​സ്റ്റം ന​​ട​​പ്പാ​​കു​​ന്ന​​തോ​​ടെ കേ​​ര​​ള​​ത്തി​​ന്‍റെ സ​​മ്പ​​ദ്‌​​വ്യ​​വ​​സ്ഥ​​യി​​ല്‍ വി​​പ്ല​​വ​​ക​​ര​​മാ​​യ മാ​​റ്റ​​ങ്ങ​​ളു​​ണ്ടാ​​കും.

വി​​ഴി​​ഞ്ഞം തു​​റ​​മു​​ഖം, ച​​വ​​റ, കൊ​​ച്ചി തു​​റ​​മു​​ഖം എ​​ന്നി​​വ​​യെ ബ​​ന്ധി​​പ്പി​​ച്ചു​​കൊ​​ണ്ട് നി​​ര്‍ദേ​​ശി​​ച്ചി​​ട്ടു​​ള്ള റെ​​യ​​ര്‍ എ​​ര്‍ത്ത് കോ​​റി​​ഡോ​​ര്‍ സം​​സ്ഥാ​​ന​​ത്തെ ലോ​​ജി​​സ്റ്റി​​ക്‌​​സ് മേ​​ഖ​​ല​​യ്ക്ക് വ​​ലി​​യ ക​​രു​​ത്തേ​​കും.

കൂ​​ടാ​​തെ, വ​​ര്‍ക്ക് ഫ്രം ​​ഹോം അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ള്‍ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി 50 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ച​​തും വ​​യോ​​ജ​​ന കേ​​ന്ദ്ര​​ങ്ങ​​ള്‍ക്കും റി​​ട്ട​​യ​​ര്‍മെ​​ന്‍റ് ഹോ​​മു​​ക​​ള്‍ക്കും പ്രാ​​ധാ​​ന്യം ന​​ല്‍കി​​യ​​തും കാ​​ല​​ഘ​​ട്ട​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​മാ​​ണെ​​ന്നും വി.​​പി. ന​​ന്ദ​​കു​​മാ​​ര്‍ കൂ​​ട്ടി​​ച്ചേ​​ര്‍ത്തു.

Tags : FICCI Kerala Budget basic sector

Recent News

Up