കൊച്ചി: 30 വർഷത്തെ പാരമ്പര്യമുള്ള ചാവറ മാട്രിമണിയുടെ 32-ാമത് ബ്രാഞ്ച് അടിമാലിയിൽ ആരംഭിച്ചു. അടിമാലി സെന്റ് ജോർജ് യാക്കോബായ കത്തീഡ്രൽ വികാരി ഫാ. എൽദോസ് വർഗീസ് ആരയപ്പള്ളി ഉദ്ഘാടനം ചെയ്തു.
കുടുംബങ്ങളെ രൂപീകരിക്കുന്നതിൽ ചാവറ മാട്രിമണി ചെയ്യുന്ന സേവനം അഭിനന്ദനാർഹമാണെന്നും ലക്ഷക്കണക്കിന് കുടുംബങ്ങൾ ചാവറ മാട്രിമണിയിലൂടെ ഒരുമിച്ചുകൂടിയത് അതിന്റെ പ്രവർത്തനമികവിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ചാവറ മാട്രിമണി ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ബാബു പി. കുര്യാക്കോസ്, വാർഡ് മെംബർ ജോയിസ് വെളിയത്ത്, ചാവറ മാട്രിമണി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി. ഏബ്രഹാം, ജി.എം. ജോസഫ് മാത്യു എന്നിവർ പ്രസംഗിച്ചു. ഫാ. ഓസ്റ്റിൻ കളപ്പുര സിഎംഐ ആശീർവാദ കർമം നിർവഹിച്ചു.
Tags : Adimaliyil Chavara Matrimony