നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റ് ഇന്നും നാളെയുമായി നടക്കും.
സിയാൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മിറ്റിൽ വാണിജ്യ കൂടിക്കാഴ്ചകൾ, എക്സിബിഷൻ, പാനൽ ചർച്ചകൾ എന്നിവ ഉണ്ടാകും.പൊതുജനങ്ങൾക്ക് എക്സിബിഷനിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.
ഇന്നു രാവിലെ 9.30 ന് നടക്കുന്ന വിഷയാവതരണത്തോടെ സമ്മിറ്റിന് തുടക്കമാകും. പത്തുമുതൽ ഗ്ലോബൽ ട്രേഡ്, താരിഫ്, എയർ കാർഗോ, മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഓപ്പറേഷൻസ്, റഗുലേറ്ററി കംപ്ലയൻസ്, ഇ കൊമേഴ്സ് എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടക്കും.
കാർഗോ, ലോജിസ്റ്റിക്സ് മേഖലകളിലെ വിദഗ്ധർ പങ്കെടുക്കും. നാളെ രാവിലെ 11.30 ന് നടക്കുന്ന പ്ലീനറി സെഷൻ സിയാൽ ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കാർഗോ രംഗത്തെ മികച്ച കമ്പനികളെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിക്കും.
Tags : CIAL International Cargo Cargo Business Summit