x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​​ഗ​​ര​​റ്റ് വി​​ല ഇ​​ന്നുമു​​ത​​ൽ കൂ​​ടും


Published: January 31, 2026 10:46 PM IST | Updated: January 31, 2026 10:46 PM IST

മും​​ബൈ: ച​​ര​​ക്കു​​സേ​​വ​​ന നി​​കു​​തി, എ​​ക്സൈ​​സ് തീ​​രു​​വ പ​​രി​​ഷ്ക​​ര​​ണം എ​​ന്നി​​വ വ​​രു​​ന്ന​​തോ​​ടെ ഇ​​ന്നു മു​​ത​​ൽ സി​​ഗ​​ര​​റ്റ്‌ വി​​ല കു​​ത്ത​​നെ ഉ​​യ​​രും. കൂ​​ടാ​​തെ പാ​​ൻ മ​​സാ​​ല​​യ്ക്കും മ​​റ്റ് പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കും ഹെ​​ൽ​​ത്ത് സെ​​സ് ഏ​​ർ​​പ്പെ​​ടു​​ത്തും. ഏ​​താ​​ണ്ട് ഏ​​ഴു വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് സി​​ഗ​​ര​​റ്റു​​ക​​ൾ​​ക്ക് വ​​ലി​​യ നി​​കു​​തി വ​​ർ​​ധ​​ന​​യു​​ണ്ടാ​​കു​​ന്ന​​ത്. ഇ​​ത് ആ​​ഗോ​​ള പൊ​​തു​​ജ​​നാ​​രോ​​ഗ്യ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളു​​മാ​​യി പൊ​​രു​​ത്ത​​പ്പെ​​ടു​​ന്ന​​തി​​നാ​​ണി​​ത്.

ഇ​​ന്നുമു​​ത​​ൽ സി​​ഗ​​ര​​റ്റി​​നും പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കും ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ജി​​എ​​സ്ടി സ്ലാ​​ബാ​​യ 40 ശ​​ത​​മാ​​ന​​ത്തി​​നു പു​​റ​​മെ അ​​ധി​​ക എ​​ക്സൈ​​സ് തീ​​രു​​വ​​യും സെ​​സും ന​​ല്കേ​​ണ്ടി​​വ​​രും. നി​​ല​​വി​​ലു​​ള്ള 28 ശ​​ത​​മാ​​നം ജി​​എ​​സ്ടി​​യും ന​​ഷ്ട​​പ​​രി​​ഹാ​​ര സെ​​സി​​നും പ​​ക​​ര​​മാ​​ണി​​ത്.

സി​​ഗ​​ര​​റ്റു​​ക​​ളു​​ടെ നീ​​ള​​വും ത​​ര​​വു​​മ​​നു​​സ​​രി​​ച്ച് വി​​ല​​യി​​ൽ 15 മു​​ത​​ൽ 30 ശ​​ത​​മാ​​നം വ​​രെ വ​​ർ​​ധ​​ന​​യാ​​ണ് പ്ര​​തീ​​ക്ഷി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. കൂ​​ടു​​ത​​ൽ വി​​ൽ​​പ്പ​​ന​​യു​​ള്ള, 65 മി​​ല്ലി​​മീ​​റ്റ​​റി​​ൽ താ​​ഴെ നീ​​ള​​മു​​ള്ള സി​​ഗ​​ര​​റ്റു​​ക​​ൾ​​ക്ക് നോ​​ണ്‍ ഫി​​ൽ​​ട്ട​​ർ സി​​ഗ​​ര​​റ്റു​​ക​​ൾ​​ക്ക് ഓ​​രോ സ്റ്റി​​ക്കി​​നും 2.05 രൂ​​പ അ​​ധി​​കതീ​​രു​​വ ഏ​​ർ​​പ്പെ​​ടു​​ത്തും. ഇ​​തേ നീ​​ള​​ത്തി​​ലു​​ള്ള ഫി​​ൽ​​ട്ട​​ർ സി​​ഗ​​ര​​റ്റു​​ക​​ളി​​ൽ ഓ​​രോ സ്റ്റി​​ക്കി​​നും 2.10 രൂ​​പ അ​​ധി​​ക തീ​​രു​​വ ഉ​​ണ്ടാ​​കും. ഇ​​ട​​ത്ത​​രം നീ​​ള​​മു​​ള്ള സി​​ഗ​​ര​​റ്റു​​ക​​ൾ​​ക്ക് (65-70 മി​​ല്ലി മീ​​റ്റ​​ർ) ഓ​​രോ സ്റ്റി​​ക്കി​​നും ഏ​​ക​​ദേ​​ശം 3.6 മു​​ത​​ൽ നാ​​ലു രൂ​​പ വ​​രെ ന​​ൽ​​കേ​​ണ്ടി​​വ​​രും.

നീ​​ള​​മു​​ള്ള പ്രീ​​മി​​യം സി​​ഗ​​ര​​റ്റു​​ക​​ൾ​​ക്ക് (70-75 മി​​ല്ലി മീ​​റ്റ​​ർ) ഓ​​രോ സ്റ്റി​​ക്കി​​നും ഏ​​ക​​ദേ​​ശം 5.4 രൂ​​പ വീ​​തം ന​​ൽ​​കേ​​ണ്ടി​​വ​​രും. ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​കു​​തി ഓ​​രോ സ്റ്റി​​ക്കി​​നും 8.50 രൂ​​പ എ​​ന്ന ഉ​​യ​​ർ​​ന്ന നി​​കു​​തി നി​​ര​​ക്ക് അ​​സാ​​ധാ​​ര​​ണ​​മോ നി​​ല​​വാ​​ര​​മി​​ല്ലാ​​ത്ത​​തോ ആ​​യ സി​​ഗ​​ര​​റ്റു​​ക​​ൾ​​ക്ക ബാ​​ധ​​ക​​മാ​​കും. വി​​പ​​ണി​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​റ്റ​​ഴി​​ക്ക​​പ്പെ​​ടു​​ന്ന പ്ര​​മു​​ഖ സി​​ഗ​​ര​​റ്റ് ബ്രാ​​ൻ​​ഡു​​ക​​ളൊ​​ന്നും ഈ ​​ഉ​​യ​​ർ​​ന്ന നി​​കു​​തി സ്ലാ​​ബി​​നു കീ​​ഴി​​ൽ വ​​രു​​ന്ന​​ത​​ല്ല.

ക്രി​​സി​​ൽ റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ നി​​കു​​തി ഉ​​യ​​രു​​ന്ന​​തോ​​ടെ അ​​ടു​​ത്ത സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം സി​​ഗ​​ര​​റ്റ് വി​​ല്പ​​ന​​യി​​ൽ ആ​​റു മു​​ത​​ൽ എ​​ട്ടു ശ​​ത​​മാ​​നം വ​​രെ കു​​റ​​വു​​ണ്ടാ​​കു​​മെ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​ത്.

രാ​​ജ്യ​​ത്ത് സി​​ഗ​​ര​​റ്റു​​ക​​ൾ​​ക്ക് ചി​​ല്ല​​റ​​വി​​ല​​യു​​ടെ 53 ശ​​ത​​മാ​​ന​​മാ​​ണ് നി​​ല​​വി​​ലു​​ള്ള ശ​​രാ​​ശ​​രി നി​​കു​​തി. ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന നി​​ർ​​ദേ​​ശി​​ക്കു​​ന്ന ബെ​​ഞ്ച് മാ​​ർ​​ക്കാ​​യ 75 ശ​​ത​​മാ​​ന​​ത്തി​​ലും ഏ​​റെ താ​​ഴെ​​യാ​​ണി​​ത്. ഉ​​പ​​യോ​​ഗം കു​​റ​​യ്ക്കാ​​നാ​​ണ് സി​​ഗ​​ര​​റ്റി​​ന് ഉ​​യ​​ർ​​ന്ന നി​​കു​​തി​​നി​​ര​​ക്ക് ലോ​​കാ​​രോ​​ഗ്യ​​സം​​ഘ​​ട​​ന ശി​​പാ​​ർ​​ശ ചെ​​യ്യു​​ന്ന​​ത്.

യു​​ണൈ​​റ്റ​​ഡ് കിം​​ഗ്ഡം, ഓ​​സ്ട്രേ​​ലി​​യ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ൾ ചില്ലറവി​​ല​​യു​​ടെ 80-85 ശ​​ത​​മാ​​നം നി​​കു​​തി​​യാ​​യി ഈ​​ടാ​​ക്കു​​ന്നു. ഫ്രാ​​ൻ​​സ്, ന്യൂ​​സി​​ല​​ൻ​​ഡ്, നി​​ര​​വ​​ധി യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ൾ 70-80 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം നി​​കു​​തി നി​​ര​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്നു. തു​​ർ​​ക്കി, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ഫി​​ലി​​പ്പീ​​ൻ​​സ്, ചി​​ലി പോ​​ലു​​ള്ള ഇ​​ട​​ത്ത​​രം വ​​രു​​മാ​​ന​​മു​​ള്ള രാ​​ജ്യ​​ങ്ങ​​ൾ​​പോ​​ലും ക​​ഴി​​ഞ്ഞ പ​​ത്ത് വ​​ർ​​ഷ​​ത്തി​​നി​​ടെ സി​​ഗ​​ര​​റ്റ് നി​​കു​​തി ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന​​യു​​ടെ മാ​​ന​​ദ​​ണ്ഡം പാ​​ലി​​ക്കു​​ന്ന​​തോ അ​​തി​​ൽ മു​​ക​​ളി​​ലോ ആ​​യി ഉ​​യ​​ർ​​ത്തി​​യി​​ട്ടു​​ണ്ട്.

Tags : Cigarette prices increase

Recent News

Up