x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ട്ട സു​ര​ക്ഷി​തം!; കാ​ൻ​സ​ർ ഭീ​തി വേ​ണ്ടെ​ന്ന് എ​ഫ്എസ്​എ​സ്എ​ഐ


Published: December 20, 2025 10:40 PM IST | Updated: December 20, 2025 10:40 PM IST

ന്യൂ​​ഡ​​ൽ​​ഹി: മു​​ട്ട​​ക​​ൾ മ​​നു​​ഷ്യ ഉ​​പ​​ഭോ​​ഗ​​ത്തി​​ന് സു​​ര​​ക്ഷി​​ത​​മാ​​ണെ​​ന്ന് ഇ​​ന്ത്യ​​യു​​ടെ ഭ​​ക്ഷ്യസു​​ര​​ക്ഷാ അഥോറി​​റ്റി - ഫു​​ഡ് സേ​​ഫ്റ്റി ആ​​ൻ​​ഡ് സ്റ്റാ​​ൻ​​ഡേ​​ർ​​ഡ്സ് അഥോറി​​റ്റി ഓ​​ഫ് ഇ​​ന്ത്യ (എ​​ഫ്എ​​സ്എ​​സ്എ​​ഐ) ഇ​​ന്ന​​ലെ വ്യ​​ക്ത​​മാ​​ക്കി. ഇ​​ന്ത്യ​​യി​​ൽ വി​​ൽ​​ക്കു​​ന്ന മു​​ട്ട​​ക​​ൾ സു​​ര​​ക്ഷി​​ത​​മാ​​ണ്, അ​​വ​​യ്ക്കു കാ​​ൻ​​സ​​ർ സാ​​ധ്യ​​ത​​യു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ന്ന​​തി​​ന് ശാ​​സ്ത്രീ​​യ​​ തെ​​ളി​​വു​​ക​​ളി​​ല്ലെ​​ന്നും എ​​ഫ്എ​​എ​​സ്എ​​ഐ അ​​റി​​യി​​ച്ചു.

മു​​ട്ട​​യി​​ൽ കാ​​ൻ​​സ​​റി​​നു കാ​​ര​​ണ​​മാ​​കു​​ന്ന ഘ​​ട​​ക​​ങ്ങ​​ൾ അ​​ട​​ങ്ങി​​യി​​ട്ടു​​ണ്ടെ​​ന്ന ത​​ര​​ത്തി​​ലു​​ള്ള പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ സോ​​ഷ്യ​​ൽ മീ​​ഡി​​യ​​ക​​ളി​​ലു​​ണ്ടാ​​യി​​രു​​ന്നു. ഈ ​​പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കു​​ന്ന​​തും ശാ​​സ്ത്രീ​​യ​​ അ​​ടി​​ത്ത​​റ​​യി​​ല്ലാ​​ത്ത​​തും അ​​നാ​​വ​​ശ്യ​​ പൊ​​തു​​ജ​​ന ആ​​ശ​​ങ്ക സൃ​​ഷ്ടി​​ക്കാ​​നു​​ള്ള​​തു​​മാ​​ണെ​​ന്ന് ഭ​​ക്ഷ്യ സു​​ര​​ക്ഷാ അ​​ഥോ​​റി​​റ്റി അ​​വ​​കാ​​ശ​​പ്പെ​​ട്ടു.

മു​​ട്ട​​യി​​ൽ കാ​​ൻ​​സ​​റി​​നു കാ​​ര​​ണ​​മാ​​കു​​ന്ന​​തും ആ​​രോ​​ഗ്യ​​ത്തി​​നു ഹാ​​നി​​ക​​ര​​വു​​മാ​​യ നൈ​​ട്രോ​​ഫു​​റാ​​ൻ മെ​​റ്റ​​ബോ​​ളൈ​​റ്റു​​ക​​ൾ അ​​ട​​ങ്ങി​​യി​​ട്ടു​​ണ്ടെ​​ന്ന പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ സോ​​ഷ്യ​​ൽ മീ​​ഡി​​യ​​ക​​ളി​​ൽ അ​​ടു​​ത്തി​​ടെ വന്നി​​രു​​ന്നു. ശാ​​സ്ത്രീ​​യ അ​​ടി​​ത്ത​​റ​​യി​​ല്ലാ​​ത്ത ഇ​​ത്ത​​രം പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളി​​ൽ പ​​രി​​ഭ്രാ​​ന്തി​​യു​​ണ്ടാ​​ക്കു​​ന്ന​​താ​​ണ​​ന്നും എ​​ഫ്എ​​സ്എ​​സ്എ​​ഐ വ്യ​​ക്ത​​മാ​​ക്കി.

2011 ലെ ​​ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ നി​​ല​​വാ​​ര ച​​ട്ട​​ങ്ങ​​ൾ പ്ര​​കാ​​രം കോ​​ഴി​​യി​​റ​​ച്ചി​​യു​​ടെ​​യും മു​​ട്ട​​യു​​ടെ​​യും ഉ​​ത്പാ​​ദ​​ന​​ത്തി​​ന്‍റെ എ​​ല്ലാ ഘ​​ട്ട​​ങ്ങ​​ളി​​ലും നൈ​​ട്രോ​​ഫു​​റാ​​ൻ വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്കു​​ക​​ളു​​ടെ ഉ​​പ​​യോ​​ഗം ക​​ർ​​ശ​​ന​​മാ​​യി നി​​രോ​​ധി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് എ​​ഫ്എ​​സ്എ​​സ്എ​​ഐ അ​​റി​​യി​​ച്ചു. ഇ​​ന്ത്യ​​യു​​ടെ ഭ​​ക്ഷ്യ​​ശൃം​​ഖ​​ല​​യി​​ൽ ഇ​​വ​​യു​​ടെ ഉ​​പ​​യോ​​ഗം അ​​നു​​വ​​ദ​​നീ​​യ​​മ​​ല്ല.

ബ്രാ​​ൻ​​ഡ​​ഡും അ​​ല്ലാ​​ത്ത​​തു​​മാ​​യ മു​​ട്ട​​ക​​ൾ രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​മാ​​ക്കാ​​ൻ ഭ​​ക്ഷ്യസു​​ര​​ക്ഷാ അ​​ഥോ​​റി​​റ്റി നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഈ ​​വി​​ശ​​ദീ​​ക​​ര​​ണം വ​​ന്ന​​ത്. ചി​​ല മു​​ട്ടസാ​​ന്പി​​ളു​​ക​​ളി​​ൽ, നി​​രോ​​ധി​​ക്ക​​പ്പെ​​ട്ട രാ​​സാ​​വ​​ശി​​ഷ്ട​​ങ്ങ​​ളു​​ടെ സാ​​ന്നി​​ധ്യ​​മു​​ണ്ടെ​​ന്ന ത​​ര​​ത്തി​​ലു​​ള്ള പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ വൈ​​റ​​ലാ​​യ​​തോ​​ടെ പൊ​​തു​​ജ​​ന​​ങ്ങ​​ളി​​ൽ വ​​ർ​​ധി​​ച്ചു​​വ​​ന്ന ആ​​ശ​​ങ്ക പ​​രി​​ഹ​​രി​​ക്കാ​​നാ​​ണ് ഇ​​ത്ത​​ര​​മൊ​​രു മു​​ൻ​​ക​​രു​​ത​​ൽ സ്വീ​​ക​​രി​​ച്ച​​തെ​​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ വ്യ​​ക്ത​​മാ​​ക്കി.

ഭ​​ക്ഷ്യസു​​ര​​ക്ഷാ അ​​ഥോ​​റി​​റ്റി ന​​ൽ​​കു​​ന്ന​ നിർദേശം

ല​​ബോ​​റ​​ട്ട​​റി റി​​പ്പോ​​ർ​​ട്ടു​​ക​​ളെ സം​​ബ​​ന്ധി​​ച്ചു​​ള്ള ആ​​ശ​​യ​​ക്കുഴ​​പ്പ​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​യി എ​​ക്സ്ട്രേ​​നി​​യ​​സ് മാ​​ക്സി​​മം റെ​​സി​​ഡ്യു ലി​​മി​​റ്റ് (ഇ​​എം​​ആ​​ർ​​എ​​ൽ) അ​​ഥ​​വാ രാ​​സാ​​വ​​ശി​​ഷ്ട​​ങ്ങ​​ളു​​ടെ പ​​ര​​മാ​​വ​​ധി പ​​രി​​ധി അഥോ​​റി​​റ്റി നി​​ശ്ച​​യി​​ച്ചി​​ട്ടു​​ണ്ട്. നൈ​​ട്രോ​​ഫു​​റാ​​ൻ മെ​​റ്റ​​ബോ​​ളൈ​​റ്റു​​ക​​ൾ​​ക്ക് കി​​ലോ​​ഗ്രാ​​മി​​ന് 1.0 മൈ​​ക്രോ​​ഗ്രാം എ​​ന്ന ഇ​​എം​​ആ​​ർ​​എ​​ൽ നി​​ശ്ച​​യി​​ച്ചി​​ട്ടു​​ണ്ട്. ഈ ​​അ​​ള​​വ് പ​​രി​​ശോ​​ധ​​ന​​ക​​ൾ​​ക്ക് ഒ​​രു മാ​​ന​​ദ​​ണ്ഡം മാ​​ത്ര​​മാ​​ണ്.

ആ​​ധു​​നി​​ക ല​​ബോ​​റ​​ട്ട​​റി​​ക​​ൾ​​ക്ക് കൃ​​ത്യ​​മാ​​യി ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​യു​​ന്ന ഏ​​റ്റ​​വും കു​​റ​​ഞ്ഞ അ​​ള​​വാ​​ണ് ഈ ​​പ​​രി​​ധി. ഇ​​തി​​ന​​ർ​​ഥം, ഈ ​​പ​​ദാ​​ർ​​ഥം ഭ​​ക്ഷ​​ണ​​ത്തി​​ൽ അ​​നു​​വ​​ദ​​നീ​​യ​​മാ​​ണ് എ​​ന്ന​​ല്ല. (ഇ​​ത് മ​​രു​​ന്ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് കൊ​​ണ്ട് ഉ​​ണ്ടാ​​കു​​ന്ന​​ത​​ല്ല; മ​​റി​​ച്ച്, പ​​രി​​സ്ഥി​​തി​​യി​​ൽ​​നി​​ന്നോ തീ​​റ്റ​​യി​​ൽ​​നി​​ന്നോ അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി ക​​ല​​രു​​ന്ന​​താ​​ണ്.) ഈ ​​അ​​ള​​വി​​ൽ താ​​ഴെ രാ​​സാം​​ശ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തു​​ന്ന​​ത് ഭ​​ക്ഷ്യ​​സു​​ര​​ക്ഷ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളു​​ടെ ലം​​ഘ​​ന​​മ​​ല്ല. ഇ​​ത്ത​​രം ചെ​​റി​​യ അ​​ള​​വ് ആ​​രോ​​ഗ്യ​​ത്തി​​ന് ഹാ​​നി​​ക​​ര​​വുമ​​ല്ല.

ഇ​​ന്ത്യ​​യു​​ടെ ഭ​​ക്ഷ്യസു​​ര​​ക്ഷാ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ ആ​​ഗോ​​ള രീ​​തി​​ക​​ൾ​​ക്ക് അ​​നു​​സൃ​​ത​​മാ​​ണെ​​ന്ന് അ​​ഥോ​​റി​​റ്റി ചൂണ്ടിക്കാട്ടി. യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ലും യു​​എ​​സി​​ലും ആ​​ഹാ​​ര​​ത്തി​​നാ​​യി വ​​ള​​ർ​​ത്തു​​ന്ന മൃ​​ഗ​​ങ്ങ​​ളി​​ൽ നൈ​​ട്രോ​​ഫു​​റാ​​ൻ​​സ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് നി​​രോ​​ധി​​ച്ചി​​ട്ടു​​ണ്ട്. ഇ​​വ​​യു​​ടെ നി​​രീ​​ക്ഷ​​ണ​​ത്തി​​നും ന​​ട​​പ്പാ​​ക്ക​​ലി​​നു​​മാ​​യി സ​​മാ​​ന മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.

വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ൽ അ​​ള​​വു​​ക​​ളി​​ൽ വ്യ​​ത്യാ​​സ​​മു​​ണ്ടാ​​കാം. ഇ​​ത് പ​​രി​​ശോ​​ധ​​നാരീ​​തി​​ക​​ളി​​ലെ മാ​​റ്റ​​ങ്ങ​​ൾ കൊ​​ണ്ടാ​​ണ്. അ​​ല്ലാ​​തെ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ സു​​ര​​ക്ഷ​​യി​​ലെ വ്യ​​ത്യാ​​സ​​ങ്ങ​​ളി​​ൽ​​നി​​ന്ന​​ല്ലെന്നും അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.

Tags : egg safe FSSAI no need to fear cancer Food Safety Authority

Recent News

Up