കൊച്ചി: സാമൂഹിക സുരക്ഷയ്ക്ക് പ്രാധാന്യം നല്കുന്ന പ്രായോഗിക ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് സിഇഒ ഡോ. കെ. പോള്‍ തോമസ്.
ആശാ വര്ക്കര്മാര്രുടെയും അങ്കണവാടി ജീവനക്കാരുടെയും ഓണറേറിയം 1,000 രൂപ വര്‍ധിപ്പിച്ചതും സാമൂഹിക സുരക്ഷാ പെന്‍ഷനു വേണ്ടി 14,500 കോടി രൂപ വകയിരുത്തിയതും സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്.
സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള പുരോഗതിക്ക് ഇത്തരം നടപടികള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Tags : ISAF Kerala Budget public safety