x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്യൂ​ച്ച​ർ കേ​ര​ള മി​ഷ​ൻ ഐ​ഡി​യ ഫെ​സ്റ്റ് സ​മാ​പി​ച്ചു


Published: November 25, 2025 11:35 PM IST | Updated: November 25, 2025 11:35 PM IST

കൊ​​​​ച്ചി: ഫ്യൂ​​​​ച്ച​​​​ർ കേ​​​​ര​​​​ള മി​​​​ഷ​​​​നും ജെ​​​​യി​​​​ൻ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യും സം​​​​യു​​​​ക്ത​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഐ​​​​ഡി​​​​യ ഫെ​​​​സ്റ്റ് 2025 സ​​​​മാ​​​​പി​​​​ച്ചു.

250ല​​​​ധി​​​​കം ക​​​​ലാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​രി​​​​ൽ​​​നി​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട 20 ടീ​​​​മു​​​​ക​​​​ളാ​​​​ണ് ജെ​​​​യി​​​​ൻ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി കൊ​​​​ച്ചി കാ​​​​മ്പ​​​​സി​​​​ൽ ന​​​​ട​​​​ന്ന അ​​​​വ​​​​സാ​​​​ന ഘ​​​​ട്ട​​​​ത്തി​​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. ​ഇ​​​​വ​​​​ർ​​​​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക ഡി​​​​സൈ​​​​ൻ തി​​​​ങ്കിം​​​​ഗ് ശി​​​​ല്പ​​​​ശാ​​​​ല​​​​യും സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട മി​​​​ക​​​​ച്ച 12 ആ​​​​ശ​​​​യ​​​​ങ്ങ​​​​ളാ​​​​ണു ഫൈ​​​​ന​​​​ൽ റൗ​​​​ണ്ടി​​​​ൽ മാ​​​​റ്റു​​​​ര​​​​ച്ച​​​​ത്.

കൊ​​​​ച്ചി ജെം​​​​സ് മോ​​​​ഡേ​​​​ൺ അ​​​​ക്കാ​​​​ദ​​​​മി ഓ​​​​വ​​​​റോ​​​​ൾ ചാ​​​​മ്പ്യ​​​​ന്മാ​​​​രാ​​​​യി. രാ​​​​ജ​​​​ഗി​​​​രി സ്കൂ​​​​ൾ ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി ര​​​​ണ്ടാം​​​സ്ഥാ​​​​ന​​​​വും നെ​​​​യ്യാ​​​​റ്റി​​​​ൻ​​​​ക​​​​ര എ​​​​ൻ​​​​ഐ​​​​ഒ​​​​എ​​​​സ്, ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് എ​​​​ച്ച്എ​​​​സ്എ​​​​സ് എ​​​​ന്നി​​​​വ​​​​രു​​​​ടെ സം​​​​യു​​​​ക്ത ടീം ​​​​മൂ​​​​ന്നാം​​​സ്ഥാ​​​​ന​​​​വും നേ​​​​ടി.

ത​​​​മി​​​​ഴ്‌​​​​നാ​​​​ട് മു​​​​ൻ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​സി. സി​​​​റി​​​​യ​​​​ക് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ 12 അം​​​​ഗ ജൂ​​​​റി​​​​യാ​​​​ണു വി​​​​ജ​​​​യി​​​​ക​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്. പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ ജ​​​​നു​​​​വ​​​​രി 29 മു​​​​ത​​​​ൽ ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നു​​​വ​​​​രെ ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ്മി​​​​റ്റ് ഓ​​​​ഫ് ഫ്യൂ​​​​ച്ച​​​​ർ വേ​​​​ദി​​​​യി​​​​ൽ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യും.

Tags : Future Kerala Mission Idea Fest concludes Idea Fest 2025

Recent News

Up