കൊച്ചി: ജിയോ ബിപി പുതിയ ആക്ടീവ്’ ടെക്നോളജി പെട്രോൾ പുറത്തിറക്കി. ശക്തമായ എൻജിൻ ക്ലീൻ അപ് പ്രക്രിയയും 100 കിലോമീറ്റർ വരെ യാത്രാദൂരവും ലഭിക്കുമെന്ന വാഗ്ദാനമാണു കമ്പനി നൽകുന്നത്.
ബിപിയുടെ ഇന്ധന ഗവേഷണ പാരമ്പര്യത്തെ ആധാരമാക്കി വികസിപ്പിച്ച ആക്ടീവ്’ ടെക്നോളജി പെട്രോൾ 4,000 കിലോമീറ്ററിലധികം മോട്ടോർ സൈക്കിൾ പരീക്ഷണങ്ങൾ നടത്തിയശേഷമാണു വിപണിയിലെത്തിച്ചത്.
Tags : Geo-BP Active Technology Petrol