തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ ഗ്ലോബല്‍ ഗോള്‍ഡ് സിറ്റി (ജിജിസി) എന്ന പേരില്‍ ഒരു സ്മാര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ സിറ്റി സ്ഥാപിക്കുന്നതിനായി ഗോള്‍ഡ്സിക്ക പ്രൈവറ്റ് ലിമിറ്റഡുമായി കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്പറേഷന് (കിന്‍ഫ്ര) ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
സ്വര്‍ണത്തിന്റെ ശുദ്ധീകരണം മുതല്‍ വിപണനം വരെയുള്ള മുഴുവന്‍ വിപണി ശൃംഖലയെയും ഏകീകരിക്കുന്ന ഒരു സ്മാര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ സിറ്റിയായാണ് ജിജിസി വിഭാവനം ചെയ്തിരിക്കുന്നത്. മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തില്‍ കിന്‍ഫ്ര ചെയര്മാന് സന്തോഷ് കോശി തോമസും ഗോള്‍ഡ്സിക്ക പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ എസ്. തരുജും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
3.5 ലക്ഷം കോടിയുടെ സാമ്പത്തിക വരുമാനം പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ കേരളത്തിന്റെ സ്വര്‍ണവ്യാപാരമേഖലയില്‍ വലിയ തോതിലുള്ള നിക്ഷേപം കൊണ്ടുവരാന്‍ സാധിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായ, വാണിജ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ വിഷ്ണുരാജ് പി.എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Tags : Global Gold City in Mattannur KINFRA memorandum