x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കിതപ്പിനു ശേഷം കുതിച്ചുയർന്ന് സ്വർണവില; പവന് കൂടിയത് 1,680 രൂപ

ബിസിനസ് ഡെസ്ക്
Published: February 19, 2026 10:50 AM IST | Updated: February 19, 2026 10:50 AM IST

കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാട്ടത്തിനും വീഴ്ചകൾക്കും ശേഷം വീണ്ടും കുതിച്ചുയർന്ന് സ്വർണവില. ഗ്രാമിന് 210 രൂപയും പവന് 1,680 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,345 രൂപയിലും പവന് 1,14,760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 11,785 രൂപയും പവന് 94,280 രൂപയുമാണ് വില. 14 കാരറ്റ് സ്വർണം ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമാണ് വില. ഒമ്പത് കാരറ്റ് സ്വർണത്തിന് 5,920 രൂപയും പവന് 47,360 രൂപയുമാണ് വില.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 5,000 ഡോളറിന് മുകളിലെത്തി. ഡോളർ ദുർബലമായതും ഇറാനെ ലക്ഷ്യമിട്ട് മധ്യേഷ്യയിൽ യുഎസ് നടത്തുന്ന സൈനിക വിന്യാസവുമാണ് സ്വർണവിലയെ ബാധിച്ചത്.

Tags : Gold Rate Gold Rate Today Business Commodity

Recent News

Up