കൊച്ചി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയായ ഡിജിറ്റൽ രൂപ എച്ച്ഡിഎഫ്സി ബാങ്ക്, ഓൺലൈൻ മർച്ചന്റ് പേയ്മെന്റ് പ്ലാറ്റ്ഫോമായ സ്മാർട്ട് ഗേറ്റ്വേയുമായി ഏകീകരിച്ചു.
ഇതിലൂടെ യുപിഐ, കാർഡുകൾ, നെറ്റ് ബാങ്കിംഗ് എന്നിവയ്ക്കൊപ്പം ഫീസില്ലാതെ ഡിജിറ്റൽ രൂപ പേയ്മെന്റുകൾ സ്വീകരിക്കാൻ വ്യാപാരികൾക്കു കഴിയും. ഉപഭോക്താക്കൾക്ക് വേഗതയേറിയതും സുരക്ഷിതവും ആർബിഐ പിന്തുണയുള്ളതുമായ ഡിജിറ്റൽ പേയ്മെന്റ് അനുഭവമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
2025 ഡിസംബർ വരെ ഏകദേശം 8.45 ലക്ഷം രജിസ്റ്റർ ചെയ്ത സിബിഡിസി വാലറ്റുകൾ എച്ച്ഡിഎഫ്സി ബാങ്ക് സേവനം നൽകുന്നുണ്ട്.
Tags : HDFC Bank digital Rupa Smart Gateway