തിരുവനന്തപുരം: ഇന്ത്യയിലെ മുൻനിര ലൈഫ് ഇൻഷ്വറൻസ് കമ്പനികളിലൊന്നായ എച്ച്ഡിഎഫ്സി ലൈഫ്, തിരുവനന്തപുരം ആസ്ഥാനമായുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) ഫ്ലാഗ്ഷിപ്പ് കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡുമായി സഹകരണം പ്രഖ്യാപിച്ചു.
ഇതിലൂടെ മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡിന്റെ ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി ലൈഫിന്റെ ഇൻഷ്വറൻസ് പരിരക്ഷയും ദീർഘകാല സേവിംഗ്സ് ഉത്പന്നങ്ങളും ഉൾപ്പെടെ ഗ്രൂപ്പ്-വ്യക്തിഗത ലൈഫ് ഇൻഷ്വറൻസിലേക്ക് പ്രവേശനം ലഭിക്കും.
Tags : Muthoot Fincorp HDFC Life collaborate