കൊച്ചി: ഇയര്‍ എന്‍ഡ് ഓഫറുകളുമായി ഇഞ്ചിയോണ്‍ കിയയുടെ ഡിസംബര്‍ സൂപ്പര്‍ ഡീല്‍സ്. ഈ ഓഫര്‍ കാലയളവില്‍, നിലവിലുള്ള ജിഎസ്ടി ആനുകൂല്യങ്ങള്‍ക്കു പുറമെ, കിയ സെല്‍റ്റോസ് 1.46 ലക്ഷം രൂപവരെയും സിറോസ് 1.18 ലക്ഷം രൂപ വരെയും അധിക ആനുകൂല്യങ്ങളോടെ ഉപഭോക്താക്കള്‍ക്കു സ്വന്തമാക്കാം.
കൂടാതെ, ക്ലാവിസ് പെട്രോള്‍, ഡീസല്‍ മോഡലുകള്‍ക്ക് 90,620 രൂപ വരെയും ക്ലാവിസ് ഇവി മോഡലിന് 80,620 രൂപ വരെയും അധിക ആനുകൂല്യങ്ങള്‍ ലഭിക്കും. കിയ സോണറ്റിന് ജിഎസ്ടി ആനുകൂല്യങ്ങള്ക്കുപുറമെ 58,750 രൂപവരെ പ്രത്യേക ആനുകൂല്യങ്ങളും ഈ കാലയളവില്‍ ലഭിക്കും.
ഈ ഓഫറുകള്‍ 31 വരെ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഇഞ്ചിയോണ്‍ കിയയുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: +918111879111.
Tags : Incheon Kia year end offers KIA Kia Seltos