കൊച്ചി: മൂലധന ചെലവിനായുള്ള വിഹിതം വര്‍ധിപ്പിച്ചതും പ്രധാന വളര്‍ച്ചാ മേഖലകള്‍ക്കായി കൂടുതല്‍ ഫണ്ട് അനുവദിച്ചതും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുമെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സിലെ അസി. പ്രഫസര്‍ ഡോ. അശ്വതി റേച്ചല്‍ വര്‍ഗീസ് അഭിപ്രായപ്പെട്ടു.
ഫിക്കി, സിസിഐ കേരള, സിപിപിആര്‍ എന്നിവര്‍ ചേര്‍ന്നു സംഘടിപ്പിച്ച പോസ്റ്റ് ബജറ്റ് വിശകലന സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ ഓഹരി വിപണിയിലെ നിക്ഷേപ വിശകലനവും വരാനിരിക്കുന്ന മാസങ്ങളിലെ വിപണി പ്രവചനങ്ങളും അവതരിപ്പിച്ചു. പിഡബ്ല്യുസിയില്നിന്നുള്ള കെസിയ കുര്യന്, രേവന്ത് കപഗാന്റി എന്നിവര്‍ ബജറ്റിലെ പ്രത്യക്ഷ-പരോക്ഷ നികുതികളെക്കുറിച്ച് സംസാരിച്ചു.
ഫിക്കി കെഇഎസ്സി ഫിനാന്‍സ് ആന്‍ഡ് ബാങ്കിംഗ് സെക്ടര്‍ ചെയര്മാന് എ. ഗോപാലകൃഷ്ണന് മോഡറേറ്ററായിരുന്നു.
Tags : FICCI Budget Analysis Discussion boost economic growth capital expenditure