x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ക്‌ടോ​ബ​റി​ൽ ജി​എ​സ്ടി ശേ​ഖ​ര​ണത്തി​ൽ വ​ർ​ധ​ന


Published: November 3, 2025 01:16 AM IST | Updated: November 3, 2025 01:22 AM IST

ന്യൂ​ഡ​ൽ​ഹി: ഒ​ക്‌ടോ​ബ​റി​ൽ മൊ​ത്തം ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി) ശേ​ഖ​രണം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 4.6 ശ​ത​മാ​നം വ​ർ​ധി​ച്ച് 1.96 ല​ക്ഷം കോ​ടി രൂ​പ​യാ​യി. നി​ര​ക്ക് കു​റ​ച്ചി​ട്ടും ഉ​ത്സ​വ​സീ​സ​ണി​ലെ ഉ​യ​ർ​ന്ന വാ​ങ്ങ​ലു​ക​ളാ​ണ് ജി​എ​സ്ടി അടവ് ഉ​യ​രാ​ൻ ഇ​ട​യാ​ക്കി​യ​ത്.


സെ​പ്റ്റം​ബ​ർ 22 മു​ത​ലാ​ണ് അ​ടു​ക്ക​ള​യി​ലെ അ​വ​ശ്യ​വ​സ്തു​ക്ക​ൾ മു​ത​ൽ ഇ​ല​ക്‌ട്രോ​ണി​ക്സ്, വാ​ഹ​ന​ങ്ങ​ൾ വ​രെ​യു​ള്ള 375 ഇ​ന​ങ്ങ​ളു​ടെ ജി​എ​സ്ടി നി​ര​ക്കു​ക​ളു​ടെ കു​റ​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. 2024 ഒ​ക്‌ടോബ​റി​ൽ 1.87 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ജി​എ​സ്ടിയാ​ണ് പിരിച്ചെടുത്ത​ത്. ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റി​ലും സെ​പ്റ്റം​ബ​റി​ലും ജി​എ​സ്ടി ശേ​ഖ​ര​ണത്തി​ൽ കു​റ​വു​ണ്ടാ​യി. യ​ഥാ​ക്ര​മം 1.86 ല​ക്ഷം കോ​ടി രൂ​പ​യു​ടെ​യും 1.89 ല​ക്ഷം കോ​ടി രൂ​പ​യു​ടെയും ശേ​ഖ​ര​ണമാ​ണ് ന​ട​ന്ന​ത്.


ഒ​ക്‌ടോ​ബ​റി​ലെ 4.6 ശ​ത​മാ​നം വാ​ർ​ഷി​ക വ​ള​ർ​ച്ചാ നി​ര​ക്ക് മു​ൻ മാ​സ​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ശ​രാ​ശ​രി ഒ​ന്പ​ത് ശ​ത​മാ​നം വ​ള​ർ​ച്ചാ നി​ര​ക്കി​നേ​ക്കാ​ൾ കു​റ​വാ​ണ്.
പ്രാ​ദേ​ശി​ക വി​ൽ​പ്പ​ന​യു​ടെ സൂ​ച​ന​യാ​യ മൊ​ത്ത ആ​ഭ്യ​ന്ത​ര വ​രു​മാ​നം ഒ​ക്‌ടോ​ബ​റി​ൽ ര​ണ്ട് ശ​ത​മാ​നം വ​ർ​ധി​ച്ച് 1.45 ല​ക്ഷം കോ​ടി രൂ​പ​യാ​യി, അ​തേ​സ​മ​യം ഇ​റ​ക്കു​മ​തി​യി​ൽ​നി​ന്നു​ള്ള നി​കു​തി ഏ​ക​ദേ​ശം 13 ശ​ത​മാ​നം വ​ള​ർ​ച്ച​യോ​ട്െ 50,884 കോ​ടി രൂ​പ​യാ​യി.


ജി​എ​സ്ടി റീ​ഫ​ണ്ടു​ക​ൾ വാ​ർ​ഷി​കാ​ടി​സ്ഥാ​ന​ത്തി​ൽ 39.6 ശ​ത​മാ​നം വ​ർ​ധി​ച്ച് 26,934 കോ​ടി രൂ​പ​യാ​യി. 2025 ഒ​ക്‌ടോ​ബ​റി​ൽ അ​റ്റ ജി​എ​സ്ടി വ​രു​മാ​നം 0.2 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി 1.69 ല​ക്ഷം കോ​ടി രൂ​പ​യാ​യി.

Tags : GST Increase

Recent News

Up