x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്ത്യ​​യു​​ടെ വ​​ള​​ർ​​ച്ച 7.3 ശ​​ത​​മാ​​നം: മൂ​​ഡീ​​സ്


Published: January 19, 2026 10:54 PM IST | Updated: January 19, 2026 11:56 PM IST

ന്യൂ​​ഡ​​ൽ​​ഹി: മൂ​​ഡീ​​സ് റേ​​റ്റിം​​ഗ്സി​​ന്‍റെ ഏ​​റ്റ​​വും പു​​തി​​യ റി​​പ്പോ​​ർ​​ട്ട് പ്ര​​കാ​​രം 2025-26 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ സാ​​ന്പ​​ത്തി​​ക​​വ​​ള​​ർ​​ച്ചാ നി​​ര​​ക്ക് 7.3 ശ​​ത​​മാ​​നമാകുമെ​​ന്ന് പ്ര​​തീ​​ക്ഷി​​ക്കു​​ന്നു. ഈ ​​സാ​​ന്പ​​ത്തി​​ക​​വ​​ള​​ർ​​ച്ച കു​​ടും​​ബ​​ങ്ങ​​ളു​​ടെ ശ​​രാ​​ശ​​രി വ​​രു​​മാ​​നം വ​​ർ​​ധി​​പ്പി​​ക്കു​​ക​​യും ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ​​രി​​ര​​ക്ഷ​​യ്ക്കു​​ള്ള ആ​​വ​​ശ്യ​​ക​​ത ഉ​​യ​​ർ​​ത്തു​​ക​​യും ചെ​​യ്യും.

ഡി​​ജി​​റ്റ​​ലൈ​​സേ​​ഷ​​ൻ, നി​​കു​​തി പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ, പൊ​​തു​​മേ​​ഖ​​ല ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് ക​​ന്പ​​നി​​ക​​ളി​​ൽ ആ​​സൂ​​ത്ര​​ണം​​ചെ​​യ്തി​​ട്ടു​​ള്ള പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ ഫ​​ല​​മാ​​യി ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ്രീ​​മി​​യം തു​​ക​​യി​​ലു​​ണ്ടാ​​കു​​ന്ന ശ​​ക്ത​​മാ​​യ വ​​ർ​​ധ​​ന ഇ​​ന്ത്യ​​ൻ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് ക​​ന്പ​​നി​​ക​​ളു​​ടെ ലാ​​ഭ​​ക്ഷ​​മ​​ത വ​​ർ​​ധി​​പ്പി​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ട് പ​​റ​​യു​​ന്നു.

ഇ​​ന്ത്യ​​ൻ സ​​ന്പ​​ദ്‌വ്യ​​വ​​സ്ഥ​​യു​​ടെ വ​​ള​​ർ​​ച്ച മു​​ൻ​​വ​​ർ​​ഷ​​ത്തെ 6.5 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 2025 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ (2026 മാ​​ർ​​ച്ച് വ​​രെ) 7.3 ശ​​ത​​മാ​​ന​​മാ​​യി വ​​ള​​രു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട് പ​​റ​​യു​​ന്ന​​ത്.

2024-25 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ പ്ര​​തി​​ശീ​​ർ​​ഷ ജി​​ഡി​​പി മു​​ൻ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 8.2 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 11,176 ഡോ​​ള​​റി​​ലെ​​ത്തി. മൊ​​ത്തം ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​നം 6.5 ശ​​ത​​മാ​​ന​​മാ​​ണ് വ​​ള​​ർ​​ച്ച നേ​​ടി​​യ​​ത്.

ഇ​​ന്ത്യ​​യു​​ടെ ശ​​ക്ത​​മാ​​യ സാ​​ന്പ​​ത്തി​​ക​​വ​​ള​​ർ​​ച്ച 2025-26 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ എ​​ട്ടു മാ​​സ​​ങ്ങ​​ളി​​ൽ മൊ​​ത്തം ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ്രീ​​മി​​യം വ​​രു​​മാ​​ന​​ത്തി​​ൽ 17 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യു​​ണ്ടാ​​ക്കാ​​ൻ സ​​ഹാ​​യി​​ച്ചു. ഇ​​തോ​​ടെ പ്രീ​​മി​​യം വ​​രു​​മാ​​നം 10.9 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു. ഹെ​​ൽ​​ത്ത് ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ്രീ​​മി​​യ​​ത്തി​​ൽ 14 ശ​​ത​​മാ​​ന​​വും പു​​തി​​യ ലൈ​​ഫ് ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ്രീ​​മി​​യ​​ത്തി​​ൽ 20 ശ​​ത​​മാ​​ന​​വും വ​​ർ​​ധ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി.

ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് ഈ ​​വ​​ർ​​ഷം ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് എ​​ടു​​ത്ത​​വ​​രു​​ടെ എ​​ണ്ണം ഇ​​ര​​ട്ടി​​യി​​ല​​ധി​​കം വ​​ർ​​ധി​​ച്ചു. 2024-25 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ്രീ​​മി​​യം വ​​രു​​മാ​​നം ഏ​​ഴു ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 11.9 ല​​ക്ഷം കോ​​ടി​​യാ​​യി​​രു​​ന്നു.

Tags : India growth Moody's economic Moody's Ratings

Recent News

Up