x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണിയിൽ ര​​ണ്ടാം ദി​​ന​​വും വീ​​ഴ്ച


Published: October 31, 2025 11:53 PM IST | Updated: October 31, 2025 11:53 PM IST

മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ദി​​വ​​സ​​വും ചു​​വ​​പ്പ​​ണി​​ഞ്ഞു. പ്രൈ​​വ​​റ്റ് ബാ​​ങ്കു​​ക​​ളു​​ടെ ഓ​​ഹ​​രി വി​​ൽ​​പ്പ​​ന​​യും ദു​​ർ​​ബ​​ല​​മാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ളു​​മാ​​ണ് വി​​പ​​ണി​​യെ ബാ​​ധി​​ച്ച​​ത്.

30 ഓ​​ഹ​​രി​​ക​​ളു​​ടെ ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 465.75 പോ​​യി​​ന്‍റ് (0.55%) താ​​ഴ്ന്ന് 83,938.71ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ഇ​​ന്ന​​ലെ വ്യാ​​പാ​​ര​​ത്തി​​നി​​ടെ സെ​​ൻ​​സെ​​ക്സ് 498.8 പോ​​യി​​ന്‍റ് വ​​രെ താ​​ഴ്ന്ന് 83,905.66ലെ​​ത്തി​​യി​​രു​​ന്നു.

50 ഓ​​ഹ​​രി​​ക​​ളു​​ടെ നി​​ഫ്റ്റി 155.75 പോ​​യി​​ന്‍റ് (0.60%) ഇ​​ടി​​ഞ്ഞ് 25,722.10 ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.പോ​​സി​​റ്റീ​​വാ​​യി വ്യാ​​പാ​​രം തു​​ട​​ങ്ങി​​യ നി​​ഫ്റ്റി​​യി​​ൽ നി​​ക്ഷേ​​പ​​ക​​ർ ലാ​​ഭ​​മെ​​ടു​​പ്പി​​ലേ​​ക്കു ക​​ട​​ന്ന​​തോ​​ടെ​​യാ​​ണ് താ​​ഴ്ച​​യി​​ലേ​​ക്കു വീ​​ണ​​ത്. നി​​ഫ്റ്റി മി​​ഡ്കാ​​പ്, സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക​​ക​​ൾ യ​​ഥാ​​ക്ര​​മം 0.45 ശ​​ത​​മാ​​ന​​വും 0.48 ശ​​ത​​മാ​​ന​​വും താ​​ഴ്ച​​യി​​ലാ​​യി.

നി​​ഫ്റ്റി മേ​​ഖ​​ല സൂ​​ചി​​ക​​ക​​ളി​​ൽ 1.56 ശ​​ത​​മാ​​ന​​ത്തോ​​ളം ഉ​​യ​​ർ​​ന്ന പൊ​​തു​​മേ​​ഖ​​ല ബാ​​ങ്ക് ഓ​​ഹ​​രി​​ക​​ളാ​​ണ് ഏ​​റ്റ​​വും മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ​​ത്.
മീ​​ഡി​​യ, മെ​​റ്റ​​ൽ ഓ​​ഹ​​രി​​ക​​ൾ ഒ​​രു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലും നി​​ഫ്റ്റി ബാ​​ങ്ക് (0.44%), പ്രൈ​​വ​​റ്റ് ബാ​​ങ്ക് (0.75%), ഹെ​​ൽ​​ത്ത്കെ​​യ​​ർ (0.89%), ഐ​​ടി (0.54%), ഫാ​​ർ​​മ (0.55%) എ​​ന്നി​​വ​​യും താ​​ഴ്ന്നു. ഓ​​ട്ടോ, എ​​ഫ്എം​​സി​​ജി, റി​​യ​​ൽ​​റ്റി എ​​ന്നീ ഓ​​ഹ​​രി​​ക​​ളും ന​​ഷ്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ​​നി​​ന്ന് വി​​ദേ​​ശ സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​രു​​ടെ പിന്മാ​​റ്റം, സ​​മ്മി​​ശ്ര​​മാ​​യ കോ​​ർ​​പ​​റേ​​റ്റ് വ​​രു​​മാ​​നം, യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് ഈ ​​വ​​ർ​​ഷം ഇ​​നി നി​​ര​​ക്ക് കു​​റ​​യ്ക്കി​​ല്ലെ​​ന്ന സൂ​​ച​​ന​​ക​​ൾ തുടങ്ങിയവ നി​​ക്ഷേ​​പ​​രു​​ടെ വി​​കാ​​ര​​ത്തെ ബാ​​ധി​​ച്ച​​താ​​യി വി​​പ​​ണി വി​​ദ​​ഗ്ധ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

സെ​​ൻ​​സെ​​ക്സി​​ൽ എ​​റ്റേ​​ണ​​ൽ, എ​​ൻ​​ടി​​പി​​സി, കൊ​​ട്ട​​ക് മ​​ഹീ​​ന്ദ്ര ബാ​​ങ്ക്, ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക്, ബ​​ജാ​​ജ് ഫി​​ൻ​​സെ​​ർ​​വ്, പ​​വ​​ർ ഗ്രി​​ഡ്, ട്രെ​​ന്‍റ്, എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക് എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ​​ക്കാ​​ണ് വ​​ലി​​യ ന​​ഷ്ട​​മു​​ണ്ടാ​​യ​​ത്.

ഭാ​​ര​​ത് ഇ​​ല​​ക്ട്രോ​​ണി​​ക്സ്, ലാ​​ർ​​സ​​ൻ ആ​​ൻ​​ഡ് ടൂ​​ബ്രോ, ടാ​​റ്റ ക​​ണ്‍​സ​​ൾ​​ട്ട​​ൻ​​സി സ​​ർ​​വീ​​സ​​സ്, ഐ​​ടി​​സി, സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ എ​​ന്നി​​വ​​യാ​​ണ് പ്ര​​ധാ​​ന​​മാ​​യും നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​വ​​ർ.

ഏ​​ഷ്യ​​ൻ വി​​പ​​ണി​​യി​​ൽ ദ​​ക്ഷി​​ണ കൊ​​റി​​യ​​യു​​ടെ കോ​​സ്പി, ജ​​പ്പാ​​ന്‍റെ നി​​ക്കി 225 സൂ​​ചി​​ക​​ക​​ൾ പോ​​സി​​റ്റി​​വാ​​യ​​പ്പോ​​ൽ ഷാ​​ങ്ഹാ​​യ് എ​​സ്എ​​സ്ഇ കോം​​പോ​​സി​​റ്റ്, ഹോ​​ങ്കോം​​ഗി​​ന്‍റെ ഹാ​​ങ് സെ​​ങ് സൂ​​ചി​​ക​​ക​​ൾ താ​​ഴ്ച​​യി​​ലാ​​ണ് അ​​വ​​സാ​​നി​​ച്ച​​ത്.

യൂ​​റോ​​പ്യ​​ൻ വി​​പ​​ണി​​ക​​ൾ ന​​ഷ്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്. വ്യാ​​ഴാ​​ഴ്ച യു​​എ​​സ് വി​​പ​​ണി​​ക​​ൾ നെ​​ഗ​​റ്റീ​​വാ​​യാ​​ണ് പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടു ദി​​നം വി​​ദേ​​ശ നി​​ക്ഷേ​​പ​​ർ (എ​​ഫ്ഐ​​ഐ​​ക​​ൾ) വി​​ൽ​​പ്പ​​ന​​ക്കാ​​രാ​​യ​​പ്പോ​​ൾ ആ​​ഭ്യ​​ന്ത​​ര സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​ക​​ർ (ഡി​​ഐ​​ഐ​​ക​​ൾ) വാ​​ങ്ങ​​ലു​​കാ​​രാ​​യി. എ​​ക്സ്ചേ​​ഞ്ച് ക​​ണ​​ക്കു​​പ്ര​​കാ​​രം ഇ​​വ​​ർ വ്യാ​​ഴാ​​ഴ്ച 2469.34 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ് വാ​​ങ്ങി​​യ​​ത്. ഇന്നലെ എഫ്ഐഐകൾ 6769.34 കോടി രൂപയുടെ ഓഹരി കളാണ് വിറ്റത്. ഡി​​ഐ​​ഐ​​ക​​ൾ 7068.44 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

Tags : Indian stock market BSC NSC

Recent News

Up