x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീ​രു​മേ​ട് ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി​യി​ല്‍ അ​ന്താ​രാ​ഷ്‌ട്ര ശി​ല്പ​ശാ​ല തുടങ്ങി


Published: November 10, 2025 11:00 PM IST | Updated: November 10, 2025 11:00 PM IST

പീ​രു​മേ​ട്: പീ​രു​മേ​ട് ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി​യും ക​ര്‍​ഷ​ക​രു​ടെ ക​ണ്ടെ​ത്ത​ലു​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്‌ട്ര സം​ഘ​ട​ന​യാ​യ പ്രോ​ലി​നോ​വ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്‌ട്ര ശി​ല്പ​ശാ​ല പീ​രു​മേ​ട് ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി​യി​ല്‍ ആ​രം​ഭി​ച്ചു.

പീ​രു​മേ​ട് ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി​ പ്ര​സി​ഡ​ന്‍റ് ഫാ.​ ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന ജൈ​വവൈ​വി​ധ്യ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​എ​ന്‍. അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശി​ല്പ​ശാ​ല​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന ഗ്രാ​മീ​ണ ഗ​വേ​ഷ​ക​രു​ടെ പ്ര​ദ​ര്‍​ശ​നം രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ ടെ​ക്‌​നോ​ള​ജി ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍ ഡോ. ​എ​ന്‍.​പി. അ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നേ​പ്പാ​ളി​ലെ കൃ​ഷി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​റാം കൃ​ഷ്ണ ശ്രേ​സ്ത, മാ​ണ്ഡ്യാ സെ​ന്‍റ് തോ​മ​സ് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് മി​ഷ​ന്‍ സൊ​സൈ​റ്റി ഡ​യ​റ​ക്‌ടര്‍ ഫാ. ​ഹ​ബി മാ​ത്യു, ടി.​ജെ. ജയിം​സ്, ഡോ. ​മു​ട്ടി​സ്വ മു​കു​റ്റെ, ഡോ. ​സാ​ബു ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ശി​ല്പ​ശാ​ല​യി​ല്‍ 21 രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള 40 പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. 14ന് ​സ​മാ​പി​ക്കും.

Tags : International workshop Peerumedu Development Society

Recent News

Up