x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ധി നി​യ​മ​ങ്ങ​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹം: എ​ൻ​സി​എ


Published: December 22, 2025 10:20 PM IST | Updated: December 22, 2025 11:51 PM IST

തൃ​​​​ശൂ​​​​ർ: നി​​​​ധി നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ലെ പ​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ളും മി​​​​നി​​​​സ്ട്രി ഓ​​​​ഫ് കോ​​​​ർ​​​​പ​​​​റേ​​​​റ്റ് അ​​​​ഫ​​​​യേ​​​​ഴ്സ്(​​​​എം​​​​സി​​​​എ) അ​​​​ധി​​​​കൃ​​​​ത​​​​ർ തെ​​​​റ്റാ​​​​യി വ്യാ​​​​ഖ്യാ​​​​നി​​​​ക്കു​​​​ന്ന​​​​തും വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​തും തി​​​​ക​​​​ച്ചും നി​​​​രു​​​​ത്ത​​​​ര​​​​വാ​​​​ദ​​​​പ​​​​ര​​​​വും പ്ര​​​​തി​​​​ഷേ​​​​ധാ​​​​ർ​​​​ഹ​​​​വു​​​​മാ​​​ണെ​​​​ന്നും ഈ ​​​​സ​​​​മീ​​​​പ​​​​നം സം​​​​സ്ഥാ​​​​ന​​​​ത്തെ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് നി​​​​ധി ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​യും നി​​​​ധി ക​​​​ന്പ​​​​നീ​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ എ​​​​ട്ടാ​​​​മ​​​​ത് സം​​​​സ്ഥാ​​​​ന​​​​സ​​​​മ്മേ​​​​ള​​​​ന പ്ര​​​​മേ​​​​യം കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

ക​​​​ന്പ​​​​നി​​​​നി​​​​യ​​​​മം അ​​​​നു​​​​ശാ​​​​സി​​​​ക്കു​​​​ന്ന കോ​​​​ന്പൗ​​​​ണ്ടിം​​​​ഗ് സൗ​​​​ക​​​​ര്യം ചെ​​​​യ്തു​​​​കൊ​​​​ടു​​​​ത്ത് ക​​​​ന്പ​​​​നി​​​​ക​​​​ളെ ത​​​​ട​​​​സം കൂ​​​​ടാ​​​​തെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വു​​​​പോ​​​​ലും മാ​​​​നി​​​​ക്കാ​​​​തെ​​​​യു​​​​ള്ള എം​​​​സി​​​​എ​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ സ​​​​മ്മേ​​​​ള​​​​നം പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു.

നി​​​​ധി ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ സു​​​​ഗ​​​​മ​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ത​​​​ട​​​​സം സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​തെ​​​​ന്ന് സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം​​​​ചെ​​​​യ്തു​​​​കൊ​​​​ണ്ട് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡേ​​​​വി​​​​സ് എ. ​​​​പാ​​​​ല​​​​ത്തി​​​​ങ്ക​​​​ൽ പ​​​​റ​​​​ഞ്ഞു.

ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ: ഡേ​​​​വി​​​​സ് എ. ​​​​പാ​​​​ല​​​​ത്തി​​​​ങ്ക​​​​ൽ-​​​​പ്ര​​​​സി​​​​ഡ​​​​ന്‍റ്, ഇ.​​​​എ. ജേ​​​​സ​​​​ഫ്, അ​​​​ടൂ​​​​ർ സേ​​​​തു -വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ർ, എ.​​​​എ. സ​​​​ലീ​​​​ഷ് -ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി, എം. ​​​​സു​​​​രേ​​​​ഷ്, ഗോ​​​​പ​​​​ൻ ജി. ​​​​നാ​​​​യ​​​​ർ, പി.​​​​ബി. സു​​​​ബ്ര​​​​ഹ്മ​​​​ണ്യ​​​​ൻ -സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ, പി.​​​​ആ​​​​ർ. രാ​​​​ജേ​​​​ഷ്-​​​​ട്ര​​​​ഷ​​​​റ​​​​ർ.

Tags : NCA misinterpreted MCA

Recent News

Up