x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ബാ​ങ്ക് സ​ഹ​കാ​ർ സാ​ര​ഥി​യി​ൽ അം​ഗ​മാ​യി


Published: December 17, 2025 10:30 PM IST | Updated: December 17, 2025 10:30 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്രീ​​​കൃ​​​ത ഡി​​​ജി​​​റ്റ​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ളും ഓ​​​ൺ​​​ലൈ​​​ൻ പേ​​​യ്മെ​​​ന്‍റ് സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഏ​​​റ്റ​​​വും വേ​​​ഗ​​​ത്തി​​​ൽ രാ​​​ജ്യ​​​ത്തെ റൂ​​​റ​​​ൽ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ബാ​​​ങ്കു​​​ക​​​ളു​​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നും, റൂ​​​റ​​​ൽ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ബാ​​​ങ്കു​​​ക​​​ളു​​​ടെ ഉ​​​യ​​​ർ​​​ന്നു​​​വ​​​രു​​​ന്ന സാ​​​ങ്കേ​​​തി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ നി​​​റ​​​വേ​​​റ്റു​​​ന്ന​​​തി​​​നു​​​മാ​​​യി ന​​​ബാ​​​ർ​​​ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച പു​​​തി​​​യ സ്ഥാ​​​പ​​​ന​​​മാ​​​യ ‘സ​​​ഹ​​​കാ​​​ർ സാ​​​ര​​​ഥി’​​​യി​​​ൽ കേ​​​ര​​​ള ബാ​​​ങ്ക് അം​​​ഗ​​​മാ​​​യി.

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ഔ​​​ദ്യോ​​​ഗി​​​ക ച​​​ട​​​ങ്ങ് ന​​​ബാ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​വി. ഷാ​​​ജി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ കേ​​​ര​​​ള ബാ​​​ങ്ക് ഹെ​​​ഡ് ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ന്നു. ന​​​ബാ​​​ർ​​​ഡ് കേ​​​ര​​​ള റീ​​​ജ​​​ൺ ചീ​​​ഫ് ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ നാ​​​ഗേ​​​ഷ് കു​​​മാ​​​ർ അ​​​നു​​​മാ​​​ല, ബാ​​​ങ്ക് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ ജോ​​​ർ​​​ട്ടി എം. ​​​ചാ​​​ക്കോ, എ​​​ന്നി​​​വ​​​രും മ​​​റ്റു ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

സ​​​ഹ​​​കാ​​​ർ സാ​​​ര​​​ഥി​​​യി​​​ൽ ബാ​​​ങ്ക് ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​തോ​​​ടെ agri-tech, fin-tech മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കാ​​​ലാ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​ന്ന ഏ​​​റ്റ​​​വും മി​​​ക​​​ച്ച സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും വി​​​ദ​​​ഗ്‌​​​ധ​​​രു​​​ടെ സേ​​​വ​​​ന​​​വും ല​​​ഭ്യ​​​മാ​​​കും.

സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ സേ​​​വ​​​ന​​​ങ്ങ​​​ളും സ​​​ഹ​​​കാ​​​ർ സാ​​​ര​​​ഥി അ​​​ടു​​​ത്ത ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ Single Point of Contact സം​​​വി​​​ധാ​​​നം വ​​​ഴി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​താ​​​ണ്.

സ​​​ഹ​​​കാ​​​ർ സാ​​​ര​​​ഥി​​​യി​​​ൽ ബാ​​​ങ്ക് അം​​​ഗ​​​മാ​​​കു​​​ന്ന​​​തോ​​​ടെ ദേ​​​ശീ​​​യ കാ​​​ർ​​​ഷി​​​ക ഗ്രാ​​​മ​​​വി​​​ക​​​സ​​​ന ബാ​​​ങ്കി​​​ൽ നി​​​ന്നും കൂ​​​ടു​​​ത​​​ൽ സാ​​​ങ്കേ​​​തി​​​ക-​​​സാ​​​മ്പ​​​ത്തി​​​ക പി​​​ന്തു​​​ണ കേ​​​ര​​​ള ബാ​​​ങ്ക് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

Tags : Kerala Bank Sahakar Sarathi

Recent News

Up