കോട്ടയം: റബറുത്പാദന പ്രോത്സാഹനപദ്ധതി പ്രകാരം കേരള സര്‍ക്കാര്‍ ആര്‍എസ്എസ് നാലാം ഗ്രേഡ് റബറിന്റെ വിപണിസഹായവില കഴിഞ്ഞ നവംബര്‍ ഒന്നു മുതല്‍ കിലോഗ്രാമിന് 180 രൂപയില്‍ നിന്ന് 200 രൂപയാക്കി വര്‍ധിപ്പിച്ചു.
പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി കര്‍ഷകര്‍ക്ക് അവരുടെ ബില്ലുകള്‍, സെയില്‍സ് ഇന്‍വോയ്സുകള്‍ റബറുത്പാദകസംഘങ്ങള് വഴി www.ebt. kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കാം.
എല്ലാ റബറുത്പാദകസംഘങ്ങളും കര്‍ഷകരുടെ ബില്ലുകള്‍ സമയബന്ധിതമായി അപ്ലോഡ് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ബില്ലുകള്‍, സെയില്‍സ് ഇന്‍വോയ്സുകള്‍ അപ്ലോഡ് ചെയ്യുന്നതിനു മുമ്പ് കര്‍ഷകര്‍ തങ്ങളുടെ തോട്ടത്തിന്റെ തന്നാണ്ടത്തെ കരമടച്ച രസീതും സത്യവാങ് മൂലവും ഉത്പാദകസംഘത്തില്‍ സമര്‍പ്പിച്ചു പദ്ധതിയിലെ രജിസ്ട്രേഷന് പുതുക്കണം.
പോര്‍ട്ടല്‍ ഉപയോഗിക്കുമ്പോള്‍ ഏതെങ്കിലും ഉത്പാദകസംഘങ്ങള്‍ സാങ്കേതികബുദ്ധിമുട്ടുകളോ ലോഗിന്പ്രശ്നങ്ങളോ നേരിടുകയാണെങ്കില്‍ സഹായത്തിനായി റബര്‍ബോര്‍ഡ് ഫീല്‍ഡ് ഓഫീസുമായോ റീജണല്‍ ഓഫീസുമായോ ബന്ധപ്പെടാം.
Tags : Market support price rubber Promotion Scheme RSS Grade IV