x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ന്മ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ച്ച ‘മ​ല​യോ​രം’ വെ​ളി​ച്ചെ​ണ്ണ​യ്ക്ക് മ​ന്ത്രി​യു​ടെ പ്ര​ശം​സ


Published: January 10, 2026 11:01 PM IST | Updated: January 10, 2026 11:01 PM IST

കൊ​​​​ച്ചി: ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം ഉ​​​​റ​​​​പ്പു​​​വ​​​​രു​​​​ത്തു​​​​ന്ന ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ള്‍​ക്ക് ല​​​​ഭി​​​​ക്കു​​​​ന്ന കേ​​​​ര​​​​ള സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ന​​​​ന്മ സ​​​​ര്‍​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ ‘മ​​​​ല​​​​യോ​​​​രം’ വെ​​​​ളി​​​​ച്ചെ​​​​ണ്ണ​​​യ്​​​​ക്ക് വ്യ​​​വ​​​സാ​​​യ മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വി​​​​ന്‍റെ പ്ര​​​​ശം​​​​സ. ത​​​​ന്‍റെ ഇ​​​​ന്‍​സ്റ്റ​​​​ഗ്രാം പേ​​​​ജി​​​​ലൂ​​​​ടെ മ​​​​ന്ത്രി ‘മ​​​​ല​​​​യോ​​​​രം’ വെ​​​​ളി​​​​ച്ചെ​​​​ണ്ണ​​​​യു​​​​ടെ പ്രോ​​​​സ​​​​സിം​​​​ഗ് വീ​​​​ഡി​​​​യോ ഷെ​​​​യ​​​​ര്‍ ചെ​​​​യ്തു.

ക​​​​ണ്ണൂ​​​​ര്‍ ആ​​​​ല​​​​ക്കോ​​​​ട് പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന കെ​​​​എം​​​​സി ഓ​​​​യി​​​​ല്‍ ഇ​​​​ന്‍​ഡ​​​​സ്ട്രീ​​​​സാ​​​​ണ് ‘മ​​​​ല​​​​യോ​​​​രം’ വെ​​​​ളി​​​​ച്ചെ​​​​ണ്ണ നി​​​​ര്‍​മി​​​​ക്കു​​​​ന്ന​​​​ത്. 40 വ​​​​ര്‍​ഷ​​​​ത്തി​​​​ലേ​​​​റെ പാ​​​​ര​​​​മ്പ​​​​ര്യ​​​​മു​​​​ള്ള ‘മ​​​​ല​​​​യോ​​​​രം’ വെ​​​​ളി​​​​ച്ചെ​​​​ണ്ണ 25ല​​​​ധി​​​​കം രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ക​​​​യ​​​​റ്റി അ​​​​യ​​​യ്​​​​ക്കു​​​​ന്നു​​​​ണ്ട്. ദി​​​​വ​​​​സം 60 മെ​​​​ട്രി​​​​ക് ട​​​​ണ്‍ ശേ​​​​ഷി​​​​യു​​​​ള്ള സ്വ​​​​ന്തം യൂ​​​​ണി​​​​റ്റി​​​​ലാ​​​​ണ് ഉ​​​​ത്പാ​​​​ദ​​​​നം.

ന​​​​ന്മ സ​​​​ര്‍​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍ ല​​​​ഭി​​​​ച്ച ആ​​​​ദ്യ​​​​ത്തെ വെ​​​​ളി​​​​ച്ചെ​​​​ണ്ണ ബ്രാ​​​​ന്‍​ഡാ​​​​ണ് ‘മ​​​​ല​​​​യോ​​​​രം’. കൂ​​​​ടാ​​​​തെ ഐ​​​​എ​​​​സ്‌​​​​ഐ, അ​​​​ഗ്‌​​​മാ​​​​ര്‍​ക്ക് എ​​​​ന്നീ സ​​​​ര്‍​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ളും ‘മ​​​​ല​​​​യോ​​​​ര’ത്തി​​​​നു ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Tags : Malayoram coconut oil quality certification P. Rajeev

Recent News

Up