x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

2024-25ൽ ​​ചൈ​​ന​​യി​​ൽ​​നി​​ന്നു​​ള്ള മൊ​​ബൈ​​ൽ ഫോൺ ഇ​​റ​​ക്കു​​മ​​തി​​യി​​ൽ ഇ​​ടി​​വ്


Published: February 7, 2026 11:41 PM IST | Updated: February 7, 2026 11:41 PM IST

ന്യൂ​​ഡ​​ൽ​​ഹി: 2024-25 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം ചൈ​​ന​​യി​​ൽ നി​​ന്നു​​ള്ള ഇ​​ന്ത്യ​​യു​​ടെ ഇ​​റ​​ക്കു​​മ​​തി​​യി​​ൽ വ​​ൻ കു​​റ​​വ്. ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ വ​​ള​​ങ്ങ​​ൾ, രാ​​സ​​വ​​സ്തു​​ക്ക​​ൾ, ഇ​​രു​​ന്പ്, ഉ​​രു​​ക്ക്, കൃ​​ത്രി​​മ നൂ​​ൽ, മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ൾ എ​​ന്നി​​വ​​യ​​ട​​ക്കം മി​​ക്ക വ​​സ്തു​​ക്ക​​ളു​​ടെ​​യും ഇ​​റ​​ക്കു​​മ​​തി​​ കു​​ത്ത​​നെ ഇ​​ടി​​ഞ്ഞു. കേ​​ന്ദ്ര വാ​​ണി​​ജ്യ സ​​ഹ​​മ​​ന്ത്രി ജി​​തി​​ൻ പ്ര​​സാ​​ദ പാ​​ർ​​മെ​​ന്‍റി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച ക​​ണ​​ക്കു​​ക​​ളി​​ലാ​​ണ് ഇ​​ക്കാ​​ര്യ​​ങ്ങ​​ളു​​ള്ള​​ത്.

മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച് മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി​​യി​​ൽ വ​​ലി​​യ കു​​റ​​വു​​ണ്ടാ​​യി. 2014-15 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം 48,609 കോ​​ടി രൂ​​പ​​യു​​ടെ മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളാ​​ണ് ചൈ​​ന​​യി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​യി​​ലെ​​ത്തി​​യ​​ത്. എ​​ന്നാ​​ൽ, 2024-25 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം എ​​ത്തി​​യ​​പ്പോ​​ൾ ഇ​​ത് വെ​​റും 3,710 കോ​​ടി രൂ​​പ​​യു​​ടേ​​താ​​യി ഇ​​ടി​​ഞ്ഞു. 92 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ കു​​റ​​വാ​​ണു​​ണ്ടാ​​യ​​ത്.

അ​​തേ​​സ​​മ​​യം, ഇ​​ന്ത്യ​​യു​​ടെ മൊ​​ബൈ​​ൽ ഫോ​​ണ്‍ ക​​യ​​റ്റു​​മ​​തി 2014-15 കാ​​ല​​യ​​ള​​വി​​ൽ 1566 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്ന​​ത് 2024-25ൽ 2,05,017 ​​കോ​​ടി രൂ​​പ​​യാ​​യി വ​​ർ​​ധിച്ചു.

ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം രാ​​സ​​വ​​സ്തു​​ക്ക​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി​​യി​​ൽ 19.7 ശ​​ത​​മാ​​നം ഇ​​ടി​​വാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഉ​​രു​​ക്കി​​ന്‍റെ​​യും സ്റ്റീ​​ലി​​ന്‍റെ​​യും വ​​ര​​വി​​ൽ 10.3 ശ​​ത​​മാ​​ന​​വും കു​​റ​​വു​​ണ്ടാ​​യി. കൃ​​ത്രി​​ക നൂ​​ൽ ഇ​​റ​​ക്കു​​മ​​തി 9.5 ശ​​ത​​മാ​​നം താ​​ഴ്ന്നു.

ഇ​​ന്ത്യ​​ൻ ബി​​സി​​ന​​സ് സ്ഥാ​​പ​​ന​​ങ്ങ​​ൾ ബ​​ദ​​ൽ വി​​ത​​ര​​ണ​​ക്കാ​​രെ ക​​ണ്ടെ​​ത്താ​​നും, ഒ​​രൊ​​റ്റ വി​​ത​​ര​​ണ സ്രോ​​ത​​സു​​ക​​ളെ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത് കു​​റ​​യ്ക്കു​​ന്ന​​തി​​ന് അ​​വ​​രു​​ടെ വി​​ത​​ര​​ണ ശൃം​​ഖ​​ല​​ക​​ൾ വൈ​​വി​​ധ്യ​​വ​​ൽ​​ക്ക​​രി​​ക്കാ​​നും സ​​ർ​​ക്കാ​​ർ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്നു​​ണ്ടെ​​ന്നും മ​​ന്ത്രി ജി​​തി​​ൻ പ്ര​​സാ​​ദ വ്യ​​ക്ത​​മാ​​ക്കി.

Tags : Mobile phone China imports fall

Recent News

Up