x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത്തൂ​റ്റ് ഫി​നാ​ന്‍​സി​ന് 4391 കോ​ടി​യു​ടെ അ​റ്റാ​ദാ​യം


Published: November 13, 2025 11:09 PM IST | Updated: November 13, 2025 11:09 PM IST

കൊ​​​​ച്ചി: മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സ് ന​​​​ട​​​​പ്പ് സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം ആ​​​​ദ്യ​​​പ​​​​കു​​​​തി​​​​യി​​​​ല്‍ 4391 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ അ​​​​റ്റാ​​​​ദാ​​​​യം കൈ​​​​വ​​​​രി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ​​​വ​​​​ര്‍​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 2330 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​റ്റാ​​​​ദാ​​​​യം. 88 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​വാ​​​​ണു ക​​​​മ്പ​​​​നി കൈ​​​​വ​​​​രി​​​​ച്ച​​​​ത്.

മു​​​​ത്തൂ​​​​റ്റ് ഗ്രൂ​​​​പ്പ് കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന സം​​​​യോ​​​​ജി​​​​ത വാ​​​​യ്പാ ആ​​​​സ്തി​​​​ക​​​​ള്‍ 42 ശ​​​​ത​​​​മാ​​​​നം വാ​​​​ര്‍​ഷി​​​​ക വ​​​​ര്‍​ധ​​​​ന​​​​യോ​​​​ടെ എ​​​​ക്കാ​​​​ല​​​​ത്തെ​​​​യും ഉ​​​​യ​​​​ര്‍​ന്ന നി​​​​ല​​​​യാ​​​​യ 1,47,673 കോ​​​​ടി രൂ​​​​പ​​​​യി​​​​ലും സം​​​​യോ​​​​ജി​​​​ത ലാ​​​​ഭം 4,386 കോ​​​​ടി രൂ​​​​പ​​​​യി​​​​ലു​​​​മെ​​​​ത്തി.

74 ശ​​​​ത​​​​മാ​​​​നം വാ​​​​ര്‍​ഷി​​​​ക വ​​​​ര്‍​ധ​​​​ന​​​​യാ​​​​ണി​​​​ത് സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സി​​​​ന്‍റെ മാ​​​​ത്രം വാ​​​​യ്പ​​​​ക​​​​ള്‍ 1,32,305 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. എ​​​​ക്കാ​​​​ല​​​​ത്തെ​​​​യും ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ര്‍​ന്ന നി​​​​ല​​​​യി​​​​ലു​​​​ള്ള 47 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​യാ​​​​ണ് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

സ്വ​​​​ര്‍​ണ​​​​പ്പ​​​​ണ​​​​യ വാ​​​​യ്പ​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ല്‍ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ നേ​​​​ട്ട​​​​മാ​​​​യ 45 ശ​​​​ത​​​​മാ​​​​നം ക​​​​മ്പ​​​​നി കൈ​​​​വ​​​​രി​​​​ച്ചു. ഇ​​​​തോ​​​​ടെ സ്വ​​​​ര്‍​ണ​​​​പ്പ​​​ണ​​​​യ വാ​​​​യ്പ​​​​ക​​​​ള്‍ 1,24,918 കോ​​​​ടി രൂ​​​​പ​​​​യെ​​​​ന്ന നേ​​​​ട്ട​​​​വും കൈ​​​​വ​​​​രി​​​​ച്ച​​​​താ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു. സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍​ഷ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​പ​​​​കു​​​​തി​​​​യി​​​​ല്‍ ക​​​​മ്പ​​​​നി പു​​​​തി​​​​യ​​​​താ​​​​യി 133 ശാ​​​​ഖ​​​​ക​​​​ള്‍ തു​​​​റ​​​​ന്നെ​​​​ന്ന് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ജോ​​​​ര്‍​ജ് ജേ​​​​ക്ക​​​​ബ് മു​​​​ത്തൂ​​​​റ്റ് പ​​​​റ​​​​ഞ്ഞു.

Tags : Muthoot Finance Muthoot Muthoot group Muthoot net profit

Recent News

Up