കൊച്ചി: സ്വര്‍ണപ്പണയ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ വിപണിമൂല്യം 1.5 ട്രില്യണ്‍ രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു.
2025 ജൂണ്‍ ഒമ്പതിനാണ് കമ്പനി ഒരു ട്രില്യണ്‍ രൂപയെന്ന മൂല്യത്തിലേക്ക് ആദ്യമായി എത്തിയത്. തുടര്‍ന്നുള്ള അഞ്ചു മാസംകൊണ്ട് അടുത്ത 50,000 കോടി രൂപയെന്ന മൂല്യവും കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
റിക്കാർഡുകൾ സ്ഥാപിച്ചുകൊണ്ടുള്ള സുസ്ഥിര പ്രകടനം, ചരിത്രപരമായ ശക്തമായ ലാഭക്ഷമത, അടിസ്ഥാന സ്വര്‍ണപ്പണയ രംഗത്തെ സുസ്ഥിര വളര്‍ച്ച എന്നിവയുടെ പിന്‍ബലത്തോടെ കന്പനി വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ 59-ാമത്തെ കമ്പനിയായി മാറി.
ലിസ്റ്റ് ചെയ്ത സാമ്പത്തിക സേവന കമ്പനികളുടെ ഇടയില്‍ ഏറ്റവും വലിയ 12-ാമത് കമ്പനിയുമാണ്.പണയമായി സ്വീകരിച്ചിട്ടുള്ള ആകെ സ്വര്‍ണം ഒരു വര്‍ഷം മുമ്പുള്ള 199 ടണ്ണില്‍നിന്ന് 209 ടണ്ണായി ഉയര്‍ന്നതായും അധികൃതർ അറിയിച്ചു.
Tags : Muthoot Finance