കൊച്ചി: മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ നടപ്പ് സാമ്പത്തികവര്‍ഷത്തിലെ മൂന്നാം ത്രൈമാസത്തിലെ സംയോജിത അറ്റാദായം 1183.59 കോടി രൂപയിലെത്തി.
ഇക്കാലയളവില്‍ കൈകാര്യം ചെയ്യുന്ന ആകെ സംയോജിത ആസ്തികള്‍ 64,279.48 കോടി രൂപയാണ്.
വാര്‍ഷികാടിസ്ഥാനത്തില്‍ മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 47.73 ശതമാനം വര്‍ധനവാണു കൈവരിച്ചിട്ടുള്ളത്. ത്രൈമാസത്തിലെ വരുമാനം 23.26 ശതമാനം വര്‍ധിച്ച് 2899.29 കോടി രൂപയിലും എത്തിയിട്ടുണ്ട്.
ആകെ വരുമാനം 7871.83 കോടി രൂപയിലും എത്തിയെന്ന് സാമ്പത്തികഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
Tags : Muthoot Fincorp Net profit