തിരുവനന്തപുരം: കാനറ ബാങ്കിന്റെ പേമെന്റ് ആപ്ലിക്കേഷനായ കാനറ എഐ1പിഇയില്‍ യുപിഐ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ പേമെന്റുകള്‍ പ്രാപ്തമാക്കുന്നതിന് എന്‍പിസിഐ ഭീം സര്‍വീസസ് ലിമിറ്റഡ് (എന്‍ബിഎസ്എല്‍) കാനറ ബാങ്കുമായി ധാരണയിലെത്തി.
ഇത് കാനറ ബാങ്ക് ഉപഭോക്താക്കള്‍ക്കും ഉപഭോക്താക്കള്‍ അല്ലാത്തവര്‍ക്കും കൂടുതല്‍ സുരക്ഷിതമായ പണമിടപാടുകള്‍ സാധ്യമാക്കുമെന്ന് എന്‍ബിഎസ്എല്‍ അറിയിച്ചു.
വിശ്വസസ്തവും നവീനവുമായ സാങ്കേതികവിദ്യയിലൂടെ യുപിഐ സേവനങ്ങളുടെ വിതരണം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പുതിയ സഹകരണം വഴിവയ്ക്കുമെന്ന് എന്‍ബിഎസ്എല്‍ എംഡിയും സിഇഒയുമായ ലളിത നടരാജ് പറഞ്ഞു.
Tags : NBSL Canara Bank collaborate UPI payments