x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​​സ്റ്റ് ജോ​​ബ് പോ​​സ്റ്റിം​​ഗു​​ക​​ളി​​ൽ വ​​ർ​​ധ​​ന


Published: November 8, 2025 11:15 PM IST | Updated: November 8, 2025 11:15 PM IST

മും​​ബൈ: തൊ​ഴി​ൽ ക​ന്പോ​ള​ത്തി​ൽ ഗോ​സ്റ്റ് പോ​സ്റ്റിം​ഗു​ക​ൾ എ​ന്ന പ്ര​തി​ഭാ​സം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി റി​ക്രൂ​ട്ട്മെ​ന്‍റ് സേ​വ​ന രം​ഗ​ത്തെ വി​ദ​ഗ്ധ​ർ. സോ​​ഷ്യ​​ൽ, പ്ര​​ഫ​​ഷ​​ണ​​ൽ നെ​​റ്റ്‌​​വ​​ർ​​ക്കു​​ക​​ളി​​ലെ ഗോ​​സ്റ്റ് ജോ​​ബ് പോ​​സ്റ്റിം​​ഗു​​ക​​ൾ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 25 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച​​താ​​യാണ് വി​​ദ​​ഗ്ധ​​ർ പറയുന്നത്. ഒ​​രു ക​​ന്പ​​നി പ​​ര​​സ്യം ചെ​​യ്യു​​ന്ന​​തും എ​​ന്നാ​​ൽ നി​​ക​​ത്താ​​ൻ ഉ​​ദ്ദേ​​ശ്യ​​മി​​ല്ലാ​​ത്ത​​തു​​മാ​​യ ഒ​​ഴി​​വു​​ക​​ളാ​​ണ് ഗോ​​സ്റ്റ് ജോ​​ലി​​ക​​ൾ എ​​ന്ന് അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. മ​​റ്റൊ​​രു വാ​​ക്കി​​ൽ പ​​റ​​ഞ്ഞാ​​ൽ പരസ്യം നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും നി​​ക​​ത്താ​​നു​​ള്ള ഒ​​ഴി​​വി​​ല്ല.

ഇ​​ത്ത​​രം പോ​​സ്റ്റിം​​ഗു​​ക​​ൾ ക​​ന്പ​​നി​​ക​​ളെ മി​​ക​​ച്ച പ്ര​​തി​​ഭ​​ക​​ളു​​ടെ ഒ​​രു നി​​ര​​യെ നി​​ല​​നി​​ർ​​ത്താ​​നും അ​​വ​​രു​​ടെ ആ​​ഭ്യ​​ന്ത​​ര ആ​​വ​​ശ്യ​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്താ​​നും സാ​​ധി​​ക്കു​​ന്നു. ക​​ഴി​​വു​​ള്ള​​വ​​രു​​ടെ ല​​ഭ്യ​​ത അ​​ള​​ക്കാ​​ൻ ചി​​ല ക​​ന്പ​​നി​​ക​​ൾ ഇ​​ത്ത​​രം ജോ​​ബ് പോ​​സ്റ്റിം​​ഗു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്നു.

ചി​​ല സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളി​​ൽ ഭാ​​വി​​യി​​ലെ റി​​ക്രൂ​​ട്ട്മെ​​ന്‍റ് ബ​​ജ​​റ്റു​​ക​​ൾ​​ക്കാ​​യി ആ​​ഭ്യ​​ന്ത​​ര താ​​ര​​ത​​മ്യ​​പ​​ഠ​​ന​​ങ്ങ​​ൾ ന​​ട​​ത്താ​​നും ഇ​​ത് ഉ​​പ​​ക​​രി​​ക്കു​​ന്നു. യോ​​ഗ്യ​​രാ​​യ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളെ ആ​​ക​​ർ​​ഷി​​ക്കാ​​നാ​​യി ക​​ന്പ​​നി​​ക​​ൾ ജോ​​ലി ഒ​​ഴി​​വു​​ക​​ൾ പോ​​സ്റ്റ് ചെ​​യ്യും. നി​​ല​​വി​​ൽ ഒ​​ഴി​​വ് ഇ​​ല്ലെ​​ങ്കി​​ലും ഭാ​​വി​​യി​​ലേ​​ക്ക് യോ​​ഗ്യ​​രാ​​യ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളെ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നു​​ള്ള ഡാ​​റ്റാ ബേ​​സ് ഉ​​ണ്ടാ​​ക്കാ​​ൻ ഇ​​ത് ക​​ന്പ​​നി​​ക​​ളെ സ​​ഹാ​​യി​​ക്കും.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം മു​​ത​​ൽ ഗോ​​സ്റ്റ് പോ​​സ്റ്റിം​​ഗു​​ക​​ളി​​ൽ വ​​ൻ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി​​ട്ടു​​ണ്ടെ​​ന്ന് സ്റ്റാ​​ഫിം​​ഗ് ആ​​ൻ​​ഡ് റി​​ക്രൂ​​ട്ട്മെ​​ന്‍റ് സ​​ർ​​വീ​​സ​​സ് സ്ഥാ​​പ​​ന​​മാ​​യ സി​​ഐ​​ഇ​​എ​​ൽ എ​​ച്ച്ആ​​ർ സ​​ർ​​വീ​​സ​​സി​​ന്‍റെ ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ആ​​ദി​​ത്യ മി​​ശ്ര പ​​റ​​ഞ്ഞു.ജോ​​ലി അ​​ന്വേ​​ഷി​​ക്കു​​ന്ന​​വ​​ർ അ​​പേ​​ക്ഷി​​ച്ച ത​​സ്തി​​ക​​ക​​ളി​​ൽ പ​​കു​​തി​​യും ആ​​ഴ്ച​​ക​​ൾ​​ക്കു​​ള്ളി​​ൽ വീ​​ണ്ടും പോ​​സ്റ്റ്ചെ​​യ്യു​​ന്നു​​ണ്ട്.

പ​​ല കേ​​സു​​ക​​ളി​​ലും, ഇ​​ന്‍റ​​ർ​​വ്യൂ​​ക​​ൾ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ താ​​ത്കാ​​ലി​​ക​​മാ​​യി നി​​ർ​​ത്തി​​വ​​യ്ക്കു​​ക​​യോ പാ​​തി വ​​ഴി​​യി​​ൽ റ​​ദ്ദാ​​ക്കു​​ക​​യോ അ​​ല്ലെ​​ങ്കി​​ൽ കേ​​വ​​ലം ഒ​​രു കാ​​ഴ്ച​​യ്ക്കാ​​യി മാ​​ത്രം മു​​ന്നോ​​ട്ടു പോ​​കു​​ക​​യോ ചെ​​യ്യു​​ന്ന​​താ​​ണ്.

ചെ​​റു​​തും ഇ​​ട​​ത്ത​​ര​​വു​​മാ​​യ സ്ഥാ​​പ​​ന​​ങ്ങ​​ൾ

ക​​ണ്‍​സ്ട്ര​​ക‌്ഷ​​ൻ, സാ​​ങ്കേ​​തി​​ക​​വി​​ദ്യ, നി​​യ​​മ സേ​​വ​​ന​​ങ്ങ​​ൾ, ആ​​ഹാ​​രം, ഹോ​​സ്പി​​റ്റാ​​ലി​​റ്റി, മാ​​നു​​ഫാ​​ക്ച​​റിം​​ഗ്, ആ​​രോ​​ഗ്യ സം​​ര​​ക്ഷ​​ണം, റീ​​ട്ടെ​​യി​​ൽ തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ൽ​​നി​​ന്നു​​ള്ള ക​​ന്പ​​നി​​ക​​ളാ​​ണ് ഇ​​ത്ത​​രം വ്യാ​​ജ പോ​​സ്റ്റു​​ക​​ൾ സൃ​​ഷ്ടി​​ക്കു​​ന്ന വ​​ലി​​യൊ​​രു വി​​ഭാ​​ഗം. ഈ ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ പ​​ല​​തും ചെ​​റു​​തും ഇ​​ട​​ത്ത​​ര​​വു​​മാ​​ണ്.

ഈ ​​സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ക​​ന്പ​​നി വ​​ലി​​യ വ​​ള​​ർ​​ച്ച​​യി​​ലാ​​ണെ​​ന്ന് പു​​റ​​ംലോ​​ക​​ത്തെ പ്ര​​ത്യേ​​കി​​ച്ച് നി​​ക്ഷേ​​പ​​രെ അ​​റി​​യി​​ക്കാ​​നോ, ആ​​ക​​ർ​​ഷ​​ക​​മാ​​യ ഒ​​രു തൊ​​ഴി​​ലു​​ട​​മയാ​​യി നി​​ല​​നി​​ർ​​ത്താ​​നോ വി​​പ​​ണി​​യി​​ലെ പ്ര​​തി​​ഭ​​ക​​ളു​​ടെ നി​​ല​​വാ​​രം, പ്ര​​തീ​​ക്ഷ​​ക​​ൾ, ശ​​ന്പ​​ള നി​​ര​​ക്കു​​ക​​ൾ തു​​ട​​ങ്ങി​​യ ട്രെ​​ൻ​​ഡു​​ക​​ൾ മ​​ന​​സി​​ലാ​​ക്കാ​​നാ​​യി സി​​വി​​ക​​ൾ ശേ​​ഖ​​രി​​ക്കാ​​നോ ആ​​ണ് ശ്ര​​മി​​ക്കു​​ന്ന​​തെ​​ന്ന് വി​​ദ​​ഗ്ധ​​ർ പ​​റ​​ഞ്ഞു.

ഗോ​​സ്റ്റ് ജോ​​ബ് പോ​​സ്റ്റിം​​ഗു​​ക​​ളി​​ൽ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ഒ​​രു പ്ര​​വ​​ണ​​ത​​യാ​​ണ് കാ​​ണു​​ന്ന​​ത്. പ്ര​​തി​​വ​​ർ​​ഷം 25 മു​​ത​​ൽ 30 ശ​​ത​​മാ​​നം വ​​രെ വ​​ള​​ർ​​ച്ച​​യാ​​ണു കാ​​ണു​​ന്ന​​തെ​​ന്ന് ഒ​​രു വി​​ദ​​ഗ്ധ​​ൻ പ​​റ​​ഞ്ഞു. കൂ​​ടു​​ത​​ൽ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളെ ആ​​ക​​ർ​​ഷി​​ക്കാ​​നാ​​ണ് അ​​വ​​ർ ഈ ​​ത​​ന്ത്രം പ്ര​​യോ​​ഗി​​ക്കു​​ന്ന​​ത്. ഈ ​​ഒ​​ഴി​​വു​​ക​​ളു​​ടെ ഏ​​ക​​ദേ​​ശം 20 ശ​​ത​​മാ​​നം മാ​​ത്ര​​മേ യ​​ഥാ​​ർ​​ഥ​​ത്തി​​ൽ നി​​യ​​മ​​ന​​മാ​​കാ​​റു​​ള്ളൂ.

ല​​ക്ഷ്യം പ്ര​​തി​​ച്ഛാ​​യ വ​​ർ​​ധ​​ന

നി​​ര​​ന്ത​​ര​​മാ​​യി തൊ​​ഴി​​ൽ ഒ​​ഴി​​വു​​ക​​ൾ പോ​​സ്റ്റ് ചെ​​യ്യു​​ന്ന​​തി​​ലൂ​​ടെ ക​​ന്പ​​നി വ​​ലി​​യ വ​​ള​​ർ​​ച്ച​​യി​​ലാ​​ണെ​​ന്ന തോ​​ന്ന​​ൽ ഉ​​ണ്ടാ​​ക്കി​​യെ​​ടു​​ക്കാം. വ​​ള​​ർ​​ച്ച​​യും അ​​ഭി​​വൃ​​ദ്ധി​​യും ഉ​​ണ്ടാ​​കു​​ന്ന സ്ഥാ​​പ​​ന​​മെ​​ന്ന നി​​ല​​യി​​ൽ അ​​തി​​ന്‍റെ പ്ര​​തി​​ച്ഛാ​​യ വ​​ർ​​ധി​​പ്പി​​ക്കാ​​നാ​​കും. ചി​​ല ക​​ന്പ​​നി​​ക​​ൾ അ​​വ​​രു​​ടെ പ്ര​​ഫ​​ഷ​​ണ​​ൽ നെ​​റ്റ് വ​​ർ​​ക്കി​​ൽ ഗോ​​സ്റ്റ് ജോ​​ബു​​ക​​ൾ പോ​​സ്റ്റ് ചെ​​യ്യും. നി​​യ​​മ​​നം ന​​ട​​ത്തി​​ല്ല. പ​​ക​​രം ആ ​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്ക് ആ​​ളെ ആ​​വ​​ശ്യം വ​​ന്നാ​​ൽ നി​​ല​​വി​​ലു​​ള്ള ജീ​​വ​​ന​​ക്കാ​​ർ​​ക്കി​​ട​​യി​​ൽ​​നി​​ന്ന് സ്ഥാ​​ന​​ക്ക​​യ​​റ്റം ന​​ല്കി​​യോ മ​​റ്റേ​​തെ​​ങ്കി​​ലും വ​​കു​​പ്പി​​ൽനി​​ന്ന് മാ​​റ്റി നി​​യ​​മി​​ച്ചോ ഒ​​ഴി​​വ് നി​​ക​​ത്തും.

ന​​ട​​പ​​ടി തു​​ട​​ങ്ങി ലി​​ങ്ക്ഡ്ഇ​​ൻ

ക​​ന്പ​​നി​​ക​​ൾ പ​​ല​​പ്പോ​​ഴും ജോ​​ലി ഒ​​ഴി​​വു​​ക​​ൾ പോ​​സ്റ്റ് ചെ​​യ്യു​​ന്ന പ്ര​​ഫ​​ഷ​​ണ​​ൽ നെ​​റ്റ് വ​​ർ​​ക്കിം​​ഗ് പ്ലാ​​റ്റ്ഫോ​​മാ​​ണ് ലി​​ങ്ക്ഡ്ഇ​​ൻ. 99 ശ​​ത​​മാ​​നം വ്യാ​​ജ അ​​ക്കൗ​​ണ്ടു​​ക​​ളും ത​​ട്ടി​​പ്പു​​ക​​ളും റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ടു​​ന്ന​​തി​​നു മു​​ന്പ് നീ​​ക്കം ചെ​​യ്യു​​ന്ന​​തി​​ന് നൂ​​ത​​ന സാ​​ങ്കേ​​തി​​വി​​ദ്യ​​യും വി​​ദ​​ഗ്ധ​​സം​​ഘ​​ങ്ങ​​ളെ​​യും ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ടെ​​ന്ന് ലി​​ങ്ക്ഡ്ഇ​​ൻ അ​​റി​​യി​​ച്ചു.

Tags : ghost job ghost job postings Vacant job postings

Recent News

Up