x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇനി കുഴിയിൽ ചാടിക്കില്ലെന്ന് ഗൂഗിൾ മാപ്, പുതിയ അപ്ഡേറ്റ്

ബിസിനസ് ഡെസ്ക്
Published: November 7, 2025 09:45 AM IST | Updated: November 7, 2025 09:51 AM IST

മുംബൈ: പുതിയ അപ്ഡേഷനുകൾ അവതരിപ്പിച്ചുകൊണ്ട് നാട്ടുകാർ "ഗൂഗിൾ ആന്‍റി' എന്നു വിളിക്കുന്ന ഗൂഗിൾ മാപ്സ് അടിമുടി മാറാനൊരുങ്ങുന്നു. അപകടസാധ്യകൾ മുൻകൂട്ടി അറിയിക്കുന്ന സംവിധാനം ഇന്ന് ഗൂഗിൾ മാപ്സിൽ ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. ജിമിനൈ എന്ന എഐയുടെ സഹായത്തോടെയാണ് ഗൂഗിൾ മാപ്സ് അടിമുടി പരിഷ്കരിക്കുന്നത്. യാത്രക്കാരെ ഏറെ സഹായിക്കുന്ന നിരവധി സൗകര്യങ്ങൾ ഇനി ഗൂഗിൾ മാപ്സ് നൽകും.

വെറുതെ റൂട്ട് മാപ് നോക്കുക എന്നതിനേക്കാൾ സമ്പൂർണ ട്രാവൽ സഹായിയായി ഗൂഗിൾ മാപ്സ് മാറുകയാണ്. അടുത്ത പെട്രോൾ പന്പ് എവിടെ? അവിടെ പാർക്കിംഗ് സൗകര്യമുണ്ടോ? നിലവിൽ പാർക്കിംഗ് സ്ഥിതി എന്താണ് എന്നതൊക്കെ ചോദിച്ചാൽ ഉടൻ ഉത്തരം ലഭിക്കും. 25 കോടിയലധികം പ്രദേശങ്ങളുടെ സമഗ്രവിവരങ്ങൾ അവലോകം ചെയ്താണ് ഗൂഗിൾ മാപ്സ് പ്രവർത്തനം. ഇവി ചാർജിംഗ് സൗകര്യം, കുറുക്കുവഴികൾ എന്നിവയും ഇനി "ഗൂഗിൾ ആന്‍റി' പറഞ്ഞുതരും.

ജി മെയിൽ, കലണ്ടർ

കലണ്ടർ, ജി മെയിൽ എന്നിവ ഉപയോഗിക്കാൻ കഴിയും. പ്രധാന നഗരങ്ങളിലെ ട്രാഫിക്, തടസങ്ങൾ, വേഗപരിധി എന്നിവയും അറിയാം. റോഡ് അടയ്ക്കൽ, അറ്റുകറ്റപ്പണി എന്നിവയുടെ ആധികാരിക വിവരങ്ങളും ലഭ്യമാക്കും. നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഇതു ലഭ്യമാക്കുന്നത്. പൊതുവിശ്രമമുറികൾ, ഹോട്ടലുകൾ, മറ്റ് വഴിയോര സൗകര്യങ്ങൾ എന്നിവയും എളുപ്പത്തിൽ കണ്ടെത്താം.

ഇന്ത്യൻ ഭാഷകളിൽ

ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് അവരുടെ മെട്രോ, ട്രാൻസ്പോർട്ട് ടിക്കറ്റുകൾ ഗൂഗിൾ വാലറ്റ് ആപ്പിനുള്ളിൽ സൂക്ഷിക്കാം. യാത്ര ചെയ്യുമ്പോൾ ഗൂഗിൾ മാപ്സിൽനിന്നു നേരിട്ട് ടിക്കറ്റുകൾ കാണാനും ഉപയോഗിക്കാനും ഇതു സഹായിക്കും. വൈകാതെ ഒൻപതു ഇന്ത്യൻ ഭാഷകളിൽ പാലങ്ങളും ഫ്ലൈഒാവറുകളുമൊക്കെ ചൂണ്ടിക്കാട്ടുന്ന വോയിസ് നാവിഗേഷൻ ലഭ്യമാകും. ഏതാനും ആഴ്ചകൾക്കുള്ളിൽ ആൻഡ്രോയിഡ് ഐഎഎസ് ഉപയോക്താക്കൾക്ക് പുതിയ അപ്ഡേറ്റ് ലഭ്യമാകും.

Tags : Google Maps geographical locations new update road maps real-time traffic data route planning navigation indian languages travel

Recent News

Up